Sunday 18 September 2022

Current Affairs- 18-09-2022

1. നോഡിക് (Nordic) രാജ്യങ്ങൾ എന്നറിയപ്പെ ടുന്നത് ഏതെല്ലാം രാജ്യങ്ങളാണ്- ഡെന്മാർക്ക്, ഫിൻലൻഡ്, സ്വീഡൻ, നോർവ, ഐസ് ലൻഡ് എന്നിവയും സ്വയംഭരണ പ്രദേശങ്ങളായ ഫറോ ദ്വിപുകൾ, അലൻഡ്, ഗ്രീൻലൻഡ് എന്നിവയും 

  • ഉത്തര യുറോപ്പിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. 
  • ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രിൻലൻഡ് ഡെന്മാർക്കിന്റെ ഭാഗമാണ്. 
  • 2022 മേയ് മാസത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദി നോഡിക്ക് രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാരുമായി കോപ്പൻഹേഗനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. 

2. ഇഎസ്.ഐ.യുടെ പൂർണരൂപം എന്താണ്- Ecologically Sensitive Areas 

3. 25-ാം വയസ്സിലേക്ക് കടക്കുന്ന സംസ്ഥാനത്തെ ദാരിദ്ര്യനിർമാർജന പദ്ധതി- കുടുംബശ്രീ

  • State Poverty Eradication Mission (SPEM) ആണ് കുടുംബശ്രി എന്നറിയപ്പെടുന്നത്.  
  • 1998 മേയ് 17- ന് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയാണ് കുടുംബശ്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. 1999 ഏപ്രിൽ ഒന്നിന് പ്രവർത്തനം ആരംഭിച്ചു 

4. കേന്ദ്ര ഐടി സെക്രട്ടറിയായി നിയമിക്കപ്പെട്ടത്- അൽകേഷ്കുമാർ ശർമ 

  • കേരള കേഡർ ഐ.എ.എസ്. ഉദ്യോഗ സ്ഥനാണ്.

5. തമിഴ് നടൻ മാധവൻ രചനയും സംവിധാനവും നിർവഹിച്ച 'റോക്കറ്റ്റി: ദി നമ്പി ഇഫക്ട്' എന്ന ചലച്ചിത്രം ആരുടെ ജീവിതകഥയാണ്- നമ്പി നാരായണൻ 

  • ചാരവൃത്തിക്കേസിൽ കുറ്റാരോപിതനായ മുൻ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനാണ് നമ്പിനാരായണൻ. 
  • ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുഗു, കന്നഡ ഭാഷകളിലായി നിർമിച്ച ചിത്രത്തിൽ നമ്പിയുടെ വേഷം അവതരിപ്പിക്കുന്നതും മാധവനാണ്

6. ഹോംങ്കോങ്ങിന്റെ പുതിയ ചിഫ് എക്സിക്യൂട്ടിവ് ഓഫിസർ- ജോൺലി

  • ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം അടിച്ചമർത്താൻ നേതൃത്വം നൽകിയ സുരക്ഷാസേനയുടെ മേധാവിയായിരുന്നു. കാരിലാം സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം, 

7. 2022-ലെ മാതൃദിനം എന്നായിരുന്നു- മേയ് എട്ട് 1 

  • മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്. ഇന്ത്യയിൽ മാതൃദിനം ആചരിക്കുന്നത്. 
  • രാജ്യത്ത് പിതൃദിനം ആഘോഷിക്കുന്നത് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്. 2022- ലെ പിതൃദിനം ജൂൺ 19- നായിരുന്നു. 

8. 2022 മേയിൽ നടന്ന കാൻ ചലച്ചിത്രോത്സവത്തിൽ (ഫ്രാൻസ്) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഏത് മലയാള സിനിമയുടെ പുതുക്കിയ പതിപ്പിന്റെ പ്രദർശനമാണ് നടന്നത്- തമ്പ്

  • ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് (1978) 44 വർഷത്തിനുശേഷം പുനരവതരിപ്പിച്ചത് ചലച്ചിത്ര നിർമാതാവും ആർക്കൈ വിസ്റ്റുമായ ശിവേന്ദ്രസിങ് ദുംഗാരപൂരാണ്. 

9. യു.കെ.യുടെ ഭാഗമായ വടക്കൻ അയർലൻഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രിയകക്ഷിയായത്- ഷിൻ ഫെയ്ൻ (Sinn Fein) 

  • ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും റിപ്പബ്ലിക് ചാഫ് അയർലൻഡം ഒരുമിച്ച് ഒരു രാഷ്ട്രമായിത്തിരണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഐറിഷ് റിപ്പബ്ലിക്കൻ ആർമി (IRA)- യുടെ രാഷ്ട്രിയ ഘടകമായ ഷിൻ ഫെയ്ൻ 

10. 2022 ഏപ്രിൽ 23- ന് അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത്- ജോൺ പോൾ 

  • ഭരതൻ സംവിധാനം ചെയ്ത 'ചാമരം' (1980) ആണ് ആദ്യ തിരക്കഥ. നൂറോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 

11. 2022 മേയിൽ, എവറസ്റ്റ് കൊടുമുടി 26-ാംതവണ കിഴടക്കി താക്കോഡ് സ്ഥാപിച്ച നേപ്പാളി ഷെർപ്പ- കമി റിത 

  • 1994- ലാണ് കമി ആദ്യമായി എവറസ്റ്റ് കിഴടക്കിയത്. 

12. പത്രപ്രവർത്തനത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമായ പുലിറ്റ്സർ (2022) നേടിയ ഇന്ത്യക്കാരായ ഫോട്ടോഗ്രാഫർമാർ- ഡാനിഷ് സിദ്ദിഖി, സന്ന ഇർഷാദ് മാറ്റു, അദ്നാൻ അബീദി, അമിത് ദവെ 

  • കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ നടന്ന ഏറ്റുമുട്ടൽ റോയിറ്റേഴ്സിനുവേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെ 2021 ജൂലായ് 16- ന് കൊല്ലപ്പെട്ട ഫോട്ടോഗ്രാഫറാണ് ഡാനിഷ് സിദ്ദിഖി (38). 
  • ഡാനിഷിനും അദ്നാൻ അബിദിക്കും 2018- ലും പുലിറ്റ്സർ സമ്മാനം ലഭിച്ചിരുന്നു. 

13. സുപ്രിംകോടതിയിൽ ഏറ്റവുമൊടുവിലായി നിയമിക്കപ്പെട്ട ജഡ്ജ്മാർ- സുധാംശു ദുലിയ, ജെ.ബി. പർദിവാലെ 

  • ഇതോടെ സുപ്രിംകോടതിയിൽ ചിഫ് ജസ്റ്റിസ് ഉൾപ്പെടെ ജഡിമാരുടെ എണ്ണം 32 ആയി. 65 വയസ്സാണ് ജഡ്മിമാരുടെ വിരമിക്കൽ പ്രായം,
  • കെ.എം. ജോസഫ്, സി.ടി. രവികുമാർ എന്നിവരാണ് കേരളത്തിൽ നിന്നുള്ള ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ഡിമാർ. 

14. ടെമ്പിൾ ട്രീസ് (Temple Trees) ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്- ശ്രീലങ്ക 


15. 2022 മേയ് 16- ന് ശ്രീബുദ്ധന്റെ എത്രാം ജന്മവാർഷികമാണ് (ബുദ്ധപൂർണിമ) നേപ്പാളിലെ ലുംബിനിയിൽ ആഘോഷിച്ചത്- 2566 


16. 2022- ലെ വേൾഡ് ഫുഡ് പ്രൈസ് നേടിയത്- ഡോ. സിൻതിയ റോസൻ വെയ്ഗ് (യു. എസ്.) 

  • 2,50,000 യു.എസ്. ഡോളറാണ് സമ്മാനത്തുക 
  • 1987- ൽ ആദ്യ പുരസ്കാരം നേടിയത് ഡോ. എം.എസ്. സ്വാമിനാഥൻ. 
  • 2021- ലെ പുരസ്കാരം നേടിയത് ഇന്ത്യൻ വംശജയായ ശകുന്തള ഹരക്സിങ് തിൽ സ്റ്റഡ്

17. 2022 മേയ് 10- ന് അന്തരിച്ച പണ്ഡിറ്റ് ശിവ്കുമാർ ശർമ (84) ഏത് വാദ്യോപക രണവുമായി ബന്ധപ്പെട്ട് പ്രസിദ്ധിനേടിയ സംഗിതജ്ഞനാണ്- സന്തൂർ (ശതതന്ത്രിവിണ)

  • ജമ്മുവിൽ ജനിച്ച ശിവകുമാറാണ് കശ്മി രിലെ നാടോടിസംഗീതോപകരണമായ സന്തറിനെ ലോകപ്രശസ്തമാക്കിയത്. 
  • പുല്ലാങ്കുഴൽ വിദഗ്ധനായ ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്ന് 1967- ൽ പുറത്തിറക്കിയ 'കോം ഓഫ് ദി വാലി എന്ന ആൽബം പ്രസിദ്ധമാണ്. 
  • 2001- ൽ പത്മവിഭൂഷൺ നേടിയിരുന്നു. 
  • ശിവകുമാറിനെപ്പറ്റി ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'അന്തർധ്വനി' 

18. ഒ.എൻ.വി. കൾച്ചറൽ അക്കാദമിയുടെ 2022- ലെ സാഹിത്യപുരസ്കാരം നേടിയത്- ടി. പത്മനാഭൻ 


19. ചന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്കുശേഷം സൗരയൂഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രനെ (Venus) ലക്ഷ്യമാക്കി ഐ.എസ്. ആർ, നടത്തുന്ന ദൗത്യത്തിന്റെ പേര്- ശുക്രയാൻ 1 

  • ശുക്രന്റെ ഉപരിതലത്തിനടിയിലെന്തെന്നും, ഗ്രഹത്തെ വലയം ചെയ്യുന്ന സൾഫ്യൂരിക് ആസിഡ് മേഘങ്ങൾക്കുള്ളിലെ രഹസ്യങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം. 
  • 2024 ഡിസംബറിൽ ശുക്രന്റെ ഭ്രമണപഥത്തിലേക്ക് ബഹിരാകാശ പേടകം അയക്കാനാണ് ലക്ഷ്യമിടുന്നത്. 

20. ഏത് മുൻ ക്രിക്കറ്റ് താരത്തിന്റെ ആത്മ കഥയാണ് 'Wrist Assured'- ഗുണ്ടപ്പ വിശ്വനാഥ് (കർണാടക)

  • 'വിഷി' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പത്രപ്രവർത്തകനായ ആർ, കൗ ഷിക്കുമായി ചേർന്നാണ് ആത്മകഥ രചിച്ചത്.

21. 2022 മേയ് 3- ന് അന്തരിച്ച സ്റ്റാനിസ്ലാവ് ഷുഷ്ക (87)- യുടെ പ്രാധാന്യം എന്തായിരുന്നു- 1991- ൽ സോവിയറ്റ് യൂണിയനിൽനിന്ന് ബെലാറസിനെ സ്വതന്ത്രമാക്കിയ ശാസജ്ഞൻകൂടിയ രാഷ്ട്രീയ നേതാവ്

  • സ്വതന്ത്ര ബെലാറസിന്റെ ആദ്യ രാഷ്ട്രത്ത ലവൻ (1991-94) കൂടിയായിരുന്നു. 

22. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്മെന്റ് പ്രോഗ്രാം 2022- ൽ പ്രസിദ്ധീരിച്ച 2021-22- ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 132-ാം

  • മാനവ വികസന സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്- സ്വിറ്റ്സർലൻഡ്

23. 2022- ലെ സൂറിച്ച് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്- നീരജ് ചോപ്ര 

  • ഡയമണ്ട് ലീഗിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.

24. UN മനുഷ്യാവകാശ ഹൈ കമ്മീഷണറായി നിയമിതനായത്- VoLKER TURK 


25. 2022- ലെ യു എസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയ വനിതാ താരം- IGA SWIATEK 


26. ഇന്ത്യയിലെ ആദ്യ ദേശീയ ഇലക്ക്ട്രിക് ചരക്കു ഗതാഗത പ്ലാറ്റ്ഫോം- e-Fast India  


27. സെപ്റ്റംബർ 11- നു ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിന് ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ Aaron Finch 


28. അരുണാചൽപ്രദേശിലെ കിബിത്തുവിലെ സൈനിക ക്യാമ്പ് കൊല്ലപ്പെട്ട രാജ്യത്തെ ആദ്യ ചീഫ് ഓഫ് ഡിഫെൻസ് സാഫിനോടുള്ള ബഹുമാനാർത്ഥം ജനറൽ ബിബിൻ റാവത്ത് മിലിട്ടറി ഗാരിസൺ എന്ന് പുനർനാമകരണം ചെയ്തു 


29. മാലിന്യ നിർമാർജനം കാര്യക്ഷമമല്ലാത്തതിനാൽ ദേശീയ ഹരിത ട്രിബൂണൽ 12000 കോടി രൂപ പിഴയിട്ട സംസ്ഥാനം- മഹാരാഷ്ട്ര 


30. ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയായ 'ജീവക' യിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾ നിർമിക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം


31. 18th ലോക് നായക് ഫൗണ്ടേഷൻ - സാഹിത്യ പുരസ്കാരം നേടിയ തെലുങ്ക് എഴുത്തുകാരനും നടനുമായ വ്യക്തി- തനികെല്ല ഭരണി


32. മഴവെള്ള സംഭരണത്തിനായി CHHATA പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ


33. 2022 സെപ്റ്റംബറിൽ അന്തരിച്ച ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ മുൻ ഇന്ത്യൻ ബോക്സർ- ബിർജു സാഹ്


34. കാനഡയിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായ ഇന്ത്യൻ നയതന്ത്രജ്ഞൻ- സഞ്ജയ് കുമാർ വർമ്മ


35. UNESCO Global Network of Learning Cities- ൽ ഉൾപ്പെട്ട കേരളത്തിലെ സ്ഥലങ്ങൾ- ത്യശ്ശൂർ, നിലമ്പൂർ

No comments:

Post a Comment