1. കോവിഡ് വാക്സിന്റെ രണ്ടാം ഡോസും കരുതൽ ഡോസും നൽകുന്നതിനുള്ള ഇടവേള കേന്ദ്ര ആരോഗ്യമന്ത്രാലയം ഒൻപ തിൽനിന്ന് എത്ര മാസമായാണ് അടുത്തിടെ കുറച്ചത്- ആറുമാസം
2. ഏറ്റവുമൊടുവിൽ നാറ്റോ ഉച്ചകോടി നടന്നത് എവിടെയാണ്- മഡ്രിഡ് (സ്പെയിൻ)
- 2022 ജൂൺ 28-30 തിയതികളിലാണ് North Atlantic Treaty Organization- ന്റെ 32-ാമത് ഉച്ചകോടി നടന്നത്. 1957- ൽ പാരിസിലായിരുന്നു ആദ്യ ഉച്ചകോടി.
- 30 രാജ്യങ്ങളാണ് NATO- യിൽ അംഗങ്ങളായുള്ളത്.
- സ്വീഡൻ, ഫിൻലൻഡ് എന്നിവയെക്കുറി ഉൾപ്പെടുത്താൻ സഖ്യത്തിന്റെ 30 അംഗ ഉന്നതാധികാര സമിതി അനുമതി നൽകി. എന്നാൽ 30 അംഗ രാജ്യങ്ങളുടെയും പാർലമെന്റുകൾ കൂടി അംഗീകാരം നൽകിയാലേ ഈ രാജ്യങ്ങൾക്ക് അംഗത്വം ലഭിക്കുകയുള്ളൂ.
- ജെൻസ് സ്റ്റോൾട്ടൻബർഗാണ് (നോർവേ) നാറ്റോയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ
3. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) അടുത്തിടെ തദ്ദേശിയമായി നിർമിച്ച ആളില്ലാ വിമാനത്തിന്റെ (Unarnned Aerial Vehicle- LAV) പരീക്ഷണ പറക്കൽ നടന്നത് എവിടെയാണ്- ചിത്രദുർഗ പരിക്ഷണ റേഞ്ച് (കർണാടക)
- DRDO- യിലെ വ്യാമവിദ്യാ വികസന സ്ഥാപനമാണ് (ADE) ആളില്ലാ വിമാനം രൂപകല്പന ചെയ്തത്.
4. 1972 ജൂണിൽ അമേരിക്ക വിയറ്റ്നാമിൽ നടത്തിയ നാപാം ബോംബ് ആക്രമണത്തിൽ ദേഹമാസകലം പൊള്ളലേറ്റ ഒൻപതു വയസ്സുകാരി പെൺകുട്ടി കിംഫുക് (Kiri Phuc) അടുത്തിടെ വാർത്തകളിൽ ഇടംനേടിയത് എങ്ങനെ- ബോംബ് വർഷത്തിൽ ശരീരം പൊള്ളിയ കിംഫുക് 2022 ജൂണിൽ യു.എസിലെ മിയാമിയിൽ ലേസർ തെറാപ്പിക്കു വിധേയയായതോടെ വേദനയിൽനിന്ന് പൂർണമായും മുക്തയായി
- വിയറ്റ്നാമിസ്- അമേരിക്കൻ ഫോട്ടോഗ്രാഫറായ നിക് ഉട്ട് (Nick Ut) 1972- ൽ എടുത്ത ആ ഫോട്ടോയിലൂടെയാണ് Na palm Girl എന്നുകൂടി അറിയപ്പെടുന്ന കിംഫുക്ക് ലോക ശ്രദ്ധ നേടിയത്. ഫോട്ടോ നിക് ഉട്ടിന് 1973- ൽ പുലിറ്റ്സർ സമ്മാനം നേടിക്കൊടുത്തു
5. 2021-22 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റ വുമധികം മിയാവാക്കി വിദ്യാവനം നിർമിച്ചിട്ടുള്ള ജില്ല- ആലപ്പുഴ
- സ്വാഭാവികം വനഭൂമിയില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായ ആലപ്പുഴയിൽ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വനം സൃഷ്ടിച്ചു.
- 160 ഇനങ്ങളിലായി അയ്യായിരത്തോളം മരങ്ങളാണ് ജില്ലാ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വെച്ചുപിടിപ്പിച്ചിരിക്കുന്നത്.
- സസ്യശാസ്ത്രജ്ഞനും ജപ്പാനി ലെ യോക്കോഹോമ ദേശിയ സർവകലാശാലയിൽ പ്രാഫസറുമായിരുന്ന ഡോ. അകിര മിയാവാക്കിയാണ് കുറഞ്ഞ കാലയളവിൽ എത്ര ചെറിയ പ്രദേശത്തും വനവത്കരണം നടത്താമെന്ന ആശയം 1970– ൽ മുന്നോട്ടുവെച്ചത്.
- അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകത്തെമ്പാടുമായി നാലു കോടിയിലധിക വൃക്ഷത്തകൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവ മിയാവാക്കി വനം (Miy awaki forest) എന്നറിയപ്പെടുന്നു.
- 2006- ൽ ഡോ. മിയാവാക്കിക്ക് വിഖ്യാത പരിസ്ഥിതി പുരസ്കാരമായ ബ്ലൂ പ്ലാനറ്റ് സമ്മാനം ലഭിച്ചിരുന്നു.
- 2021 ജൂലായ് 16- ന് 93-ാം വയസ്സിലാണ് മിയാവാക്കി അന്തരിച്ചത്.
6. രാജ്യത്ത് ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള മെട്രോ നഗരമായി 'ദി ഇക്കണോമിസ്റ്റി'ന്റെ പാനറിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്- ബെംഗളുരു
- ബ്രിട്ടിഷ് മാധ്യമസ്ഥാപനമായ 'ദി ഇക്കണോമിസ്റ്റ്' ഗ്രൂപ്പിന്റെ വിശകലന സ്ഥാപനമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റാണ് പാനം നടത്തിയത്.
- ഇന്ത്യൻ നഗരങ്ങളിൽ ജീവിക്കാൻ ഏറ്റവും സൗകര്യപ്രദം ഡൽഹിയാണെന്നും പഠനം പറയുന്നു. മുംബൈ,ചെന്നൈ എന്നിവയാണ് മറ്റ് സൗകര്യപ്രദമായ നഗരങ്ങൾ.
7. മത്സ്യവിൽപ്പനയിലേർപ്പെട്ടിട്ടുള്ള വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കുന്ന സംസ്ഥാന പദ്ധതി- സമുദ്രബസ്
- സംസ്ഥാന ഫിഷറീസ് വകുപ്പ് കെ.എസ്. ആർ ടി.സി.യുമായി സഹകരിച്ചു നടത്തുന്ന പദ്ധതി ആദ്യമാരംഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. രാവിലെ ആറുമുതൽ പത്തുമണിവരെ യുള്ള സമയത്താണ് സർവിസ് നടത്തുക. മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും,
- ഗ്രാമീണയാത്ര സുഗമമാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ കെ.എസ്.ആർ.ടി.സി, ആരംഭിച്ച പദ്ധതിയാണ് 'ഗ്രാമവണ്ടി'. 2022 ജൂലായിൽ തിരുവനന്തപുരം ജില്ലയിലെ കൊല്ലായി ഗ്രാമ പഞ്ചായത്തിൽ ആദ്യ ഗ്രാമവണ്ടി സർവിസ് ആരംഭിച്ചു.
8. 2022 ജൂലായ് അഞ്ചിന് അന്തരിച്ച മലയാളികൂടിയായ പ്രശസ്ത ഗാന്ധിയൻ- പി, ഗോപിനാഥൻ നായർ (100)
- സ്വാതന്ത്ര്യസമര സേനാനിയും സമാധാന പ്രവർത്തകനുമായ ഇദ്ദേഹമാണ് 2003- ലെ മാറാട് കലാപകാലത്ത് സമാധാനചർച്ച കൾക്ക് നേതൃത്വം നൽകിയത്.
- 'ഗാന്ധിയൻ കർമപഥങ്ങളിൽ' ആത്മ കഥയാണ്.
- പദ്മശ്രീ (2016), ജ മ്നലാൽ ബജാജ് അവാർഡ് (2005) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
- കേരള ഗാന്ധി സ്മാരക നിധിയുടെ അധ്യക്ഷനായിരുന്നു.
9. ഗണിതശാസ്ത്ര സംഭാവനകൾക്കുള്ള 2022- ലെ ഫിൽഡ്സ് (Fields) മെഡൽ ജേതാക്കൾ- മരിയ വിയസോവ്സ്സ (യുക്രൈൻ), യുഗോ ഡുമിനിൽ കോപ്പിൻ (ഫ്രാൻസ്), ജൂൺ ഹൂഹ് (കൊറിയൻ അമേരിക്കൻ), ജെയിംസ് മെയ്നാഡ് (ബ്രിട്ടൺ)
- ബെർലിൻ (ജർമനി) ആസ്ഥാനമായുള്ള ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ് 'ഗണിതശാസ്ത്ര നൊബേൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിൽഡ്സ് മെഡലുകൾ പ്രഖ്യാപിച്ചത്.
- 40 വയസ്സിൽ താഴെയുള്ള ഗണിതശാസ്ത പ്രതിഭകൾക്ക് നാലു വർഷത്തിലൊരിക്കലാണ് പുരസ്കാരം പ്രഖ്യാപിക്കുക. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ വെച്ച് 2022 ജൂലായിൽ മെഡലുകൾ സമ്മാനിച്ചു
- കനേഡിയൻ ഗണിതശാസ്ത്രജ്ഞനായ ജെ.സി. ഫിൽഡ് സ്ഥാപിച്ച ട്രസ്റ്റാണ്. 1936 മുതൽ നൽകിവരുന്ന പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
- പുരസ്കാരത്തിന്റെ 80 വർഷത്ത ചരിത്രത്തിൽ ജേതാവാകുന്ന രണ്ടാമത്ത വനിതയാണ് മരിയ വിയസോവ്സ്സ.
10. വനിതകളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പുതിയ ദേശിയ റെക്കോഡ് സ്ഥാപിച്ചത്- പരുൾ ചൗധരി
- ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ നടന്ന മത്സരത്തിലാണ് 8 മിനിറ്റ് 57.19 സെക്കൻഡിൽ പരുൾ ഫിനിഷ് ചെയ്തത്.
- 2016- ൽ തമിഴ്നാടിന്റെ സൂര്യാ ലോഗനാഥന്റെ 9 മിനിറ്റ് 04.5 സെക്കൻഡാണ് യു.പി.ക്കാരിയായ പരുൾ മറികടന്നത്.
- ഒൻപതു മിനിറ്റിൽ താഴെ 3,000 മിറ്റർ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് 27- കാരിയായ പരുൾ ചൗധരി.
11. സഹമന്ത്രിക്കു തുല്യമായ പദവിയോടെ ഇക്കോ അംബാസഡറായി കർണാടകം സർക്കാർ നിയമിച്ച വനിതാ പരിസ്ഥിതി പ്രവർത്തക- സാലുമർദ തിമ്മക്ക
- സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത തിമ്മക്ക 8000- ത്തിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ദേശിയപാതയിൽ 45 കിലോമീറ്ററിലായി 385 ആൽമരങ്ങളും നട്ടുവളർത്തി.
- 2016- ൽ ബി.ബി.സി. തയ്യാറാക്കിയി ലോകത്തെ സ്വാധിനശേഷിയുള്ള 100 സ്ത്രികളുടെ പട്ടികയിൽ തിമ്മക്ക ഇന്ത്യയിൽനിന്നുള്ള നാലുപേരിലൊരാളായി സ്ഥാനം പിടിച്ചിരുന്നു. പദ്മശ്രീ ജേതാ വുകൂടിയാണ്.
12. 2022 ആഗസ്റ്റിലെ ICC Player of the month പുരസ്കാരം നേടിയ ആദ്യ സിംബാബ് വേ താരം- സിക്കന്ദർ റാസ
13. 2022- ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന
14. രാജ്യത്തെ രക്ത ബാങ്കുകളിലെ ലഭ്യത അറിയാനും രക്തദാനം ചെയ്യാനുമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പോർട്ടൽ- ഇ- രക്തത് കോശ്
15. 2022 സെപ്റ്റംബറിൽ പ്രസിഡന്റിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ഉയർത്തിയ രാജ്യം- കസാഖ്സ്ഥാൻ
16. India Trade Promotion Organization (ITPO)- യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേൽക്കുന്ന വ്യക്തി- ബി. വി.ആർ സുബ്രഹ്മണ്യം
17. പെൻ സെന്ററിന്റെ വിഖ്യാതമായ ഹെർമൻ കേസ്റ്റൻ പുരസ്കാരം (പെൻ ജർമനി പുരസ്കാരം) നേടിയ ഇന്ത്യൻ എഴുത്തുകാരി- മീന കന്ദസ്വാമി
18. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ 4 മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ബജ്രംഗ് പുനിയ
19. 2022- ൽ ഫുട്ബോളിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ താരം- കൈലിയൻ എംബാപ്പി
20. 2022- ലെ ലോക ഓസോൺ ദിനത്തിന്റെ സന്ദേശം- മോൺട്രിയൽ പ്രോട്ടോക്കോൾ @35: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക
21. കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 ഏത് ഹെൽപ്പ് ലൈൻ നമ്പറുമായാണ് ലയിപ്പിക്കുന്നത്- 112
22. ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് ഏത് സംസ്ഥാനത്തിലാണ്- തെലങ്കാന
23. 2022- ലെ സാഫ് അണ്ടർ 17 ഫുട്ബോൾ കിരീടം നേടിയത്- ഇന്ത്യ
24. ലോക ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം- വിനേഷ് ഫോഗട്ട്
- 2022- ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി- ബെൽഗ്രേഡ് സെർബിയ
25. 2022 സെപ്റ്റംബറിൽ രാജി വെച്ച സ്വീഡിഷ് പ്രധാനമന്ത്രി- മദ്ഗലീന ആൻഡേഴ്സൺ
26. ഏത് രാജ്യത്തുനിന്നും ആണ് "പ്രോജക്ട് ചീറ്റ" എന്ന പദ്ധതിയിലൂടെ 8 ചീറ്റ പുലികളെ ഇന്ത്യയിലേക്ക് എത്തിച്ചത്- നമിബിയ
27. ആശാൻ സ്മാരക അസോസിയേഷന്റെ ആശാൻ സ്മാരക കവിത പുരസ്കാരം ലഭിച്ചത്- കെ ജയകുമാർ
28. വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി- യോദ്ധാവ്
29. മത്സര പരീക്ഷകളിൽ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ പേരെന്താണ്- യത്നം
30. ക്ഷയ രോഗവുമായി ബന്ധപ്പെട്ട ആരംഭിച്ച പോർട്ടൽ- നിക്ഷയ് മിത്ര
31. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി സ്ഥാപിച്ചത്- ഫരീദാബാദ് (ഹരിയാന)
32. ഇന്ത്യയുടെ 74-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ- രാഹുൽ ശ്രീവത്സവ്
33. പുതിയ ഇസ്രായേൽ പ്രധാനമന്ത്രി- നഫ്താലി ബെന്നെറ്റ്
34. ഇന്ത്യയിലെ ആദ്യത്തെ സമാധാന നഗരമാകുന്ന കേരളത്തിലെ നഗരം- തിരുവനന്തപുരം
35. കേരളത്തിലെ പൊതു വിദ്യാഭ്യാസ യജ്ഞതിന്റെ പുതിയ പേര്- വിദ്യാകിരണം
36. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാ അധ്യക്ഷയായി നിയമിതയായത്- ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായി
37. 2026- ലെ കോമൺവെൽത്ത് ഗെയിംസ് വേദി- വിക്ടോറിയ (ഓസ്ട്രേലിയ)
38. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി- എറണാകുളം ജില്ലാ കോടതി
39. ഖത്തർ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ആകെ
രാജ്യങ്ങൾ- 32
40. പ്രധാനമന്ത്രി കൃഷി സഞ്ജയ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കേരളത്തിലെ ആദ്യ ജൈവ പാർക്ക് സ്ഥിതി ചെയ്യുന്നത്- വണ്ടൂർ (മലപ്പുറം)
41. 'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന’ എന്ന ആത്മകഥ ആരുടേത്- കാർട്ടൂണിസ്റ്റ് യേശുദാസൻ
42. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കിയ സിനിമ- ചക്ദ
43. കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
44. 2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ- വെബ് എക്സ്പ്ലോറർ
45. ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥയുടെ പേര്- ദൈവത്തിന്റെ സ്വന്തം വക്കീൽ
46. പൂർണ്ണമായും മലേറിയ മുക്തമായ ഗൾഫ് മേഖലയിലെ ആദ്യ രാജ്യം- യു എ ഇ
47. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ- റേഡിയോ കേരള
48. 2022 ജൂണിൽ പ്രവർത്തനക്ഷമമായ ഇന്ത്യയിലെ ആദ്യ സമ്പൂർണ AC റെയിൽവേ സ്റ്റേഷൻ- എം വിശ്വശ്വരയ്യ റെയിൽവേ ടെർമിനൽ (ബംഗളുരു)
49. ഫുട്ബോൾ ലോകത്തെ സമഗ്ര സംഭാവനക്ക് ഡോക്ടറേറ്റ് നേടിയ മലയാളി താരം- ഐ എം വിജയൻ
50. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആയി നിയമിതനായത്- പരമേശ്വരൻ അയ്യർ
No comments:
Post a Comment