Thursday 22 September 2022

Current Affairs- 22-09-2022

1. രാജാധികാരത്തിന്റെ എത്രാംവർഷമാണ് ബ്രിട്ടണിലെ എലിസബത്ത് II 2022- ൽ ആഘോഷിച്ചത്- 70 

  • 1952 ഫെബ്രുവരി ആറിനാണ് പിതാവ് ജോർജ് ആറാമന്റെ നിര്യാണത്തെത്തുടർന്ന് 25-ാം വയസ്സിൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായത്.  
  • 1643 മുതൽ 1715 -ൽ മരണംവരെ ഫ്രാൻസ് ഭരിച്ച (72 വർഷം) ലൂയി പതി നാലാമനാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ ചക്രവർത്തി. 
  • 1946 മുതൽ 2016 വരെ സിംഹാസനത്തിലിരുന്ന തായ്ലാൻഡിലെ ഭൂമിബോൽ അതു ല്യതേജിന്റെ റെക്കോഡാണ് 96 കാരിയായ എലിസബത്ത് 2022- ൽ മറികടന്നത്. 2016 ഒക്ടോബർ 13- ന് പദവിയിലിരിക്കെ 88 -ാം വ യസ്സിലായിരുന്നു ഭൂമിബോൽ രാജാവിന്റെ മരണം 

2. മിതാലിരാജ് ഏത് കളിയുമായി ബന്ധപ്പെട്ട പ്രമുഖതാരമാണ്- ക്രിക്കറ്റ് 

  • രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിനിയായ മിതാലി 2022 ജൂൺ 8- ന് വിരമിച്ചു.  
  • 1999- ൽ 16-ാംവയസ്സിൽ അയർലൻഡിനെതിരായ ഏകദിനത്തിലൂടെയാണ് മിതാലി അന്താരാഷ്ട കരിയർ തുടങ്ങിയത്. 
  • ഏക ദിനത്തിലും ടെസ്റ്റിലുമായി ഏറെക്കാലം ഇന്ത്യൻ ടീമിനെ നയിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 10,868 റൺസ് നേടി. വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. വനിതാ ഏകദിനമത്സരങ്ങളിൽ കൂടുതൽ റൺസ് (7,805) എന്ന നേട്ടവും മിതാലിയുടെ പേരിലാണ്. 
  • ട്വന്റി 20 ക്രിക്കറ്റിൽനിന്ന് 2019- ൽ തന്നെ വിരമിച്ചിരുന്നു. 
  • അർജുന അവാർഡ് (2003), പദ്മശ്രീ (2015), ലോകത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള വിസ്ഡൻ പുരസ്കാരം (2017), ഖേൽ രത്ന (2021) തുടങ്ങിയവ നേടിയിട്ടുണ്ട്. 
  • മിതാലിരാജിന്റെ ജീവിതം പശ്ചാത്തലമാക്കി ശ്രിജിത് മുഖർജി സംവിധാനം ചെയത ഹിന്ദി ചലച്ചിത്രമാണ് 'സബാഷ് മിതു' (Sabaash Mithu). 
  • ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ 'ലേഡി തെണ്ടുൽക്കർ' എന്നും വിശേഷിപ്പിക്കപ്പെടുന്നു. 
  • മിതാലി വിരമിച്ചതോടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത് ഹർമൻപ്രീത് കൗർ, 

3. കല, ശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ ദീർഘകാലസംഭാവനകൾ പരിഗണിച്ച് ബ്രിട്ടൺ നൽകുന്ന അപൂർവ ബഹുമതിയായ കംപാനിയൻ ഓഫ് ഓണർ (Companion of Honour) 2022- ൽ നേടിയ ഇന്ത്യൻ വംശജൻ- സൽമാൻ റുഷ്ദി 


4. പുതിയ വിദ്യാഭ്യാസനയത്തിന്റെ (NEP) അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ രാജ്യത്താരംഭിക്കുന്ന വിദ്യാലയങ്ങളുടെ പേര്- PM Shri Schools 

  • 115,000 സ്കൂളുകളാണ് രാജ്യത്ത് ആരംഭിക്കുന്നത്. 

5. ലോക ബ്രെയിൻ ട്യൂമർ ദിനമെന്നാണ്- ജൂൺ 8 

  • Together We Are Stronger എന്നതായിരുന്നു 2022- ലെ ദിനാചരണവിഷയം.
  • ലോക സമുദ്രദിനവും ജൂൺ എട്ടിനായിരുന്നു. 

6. രാജ്യത്തെ ജില്ല, നഗരങ്ങൾ എന്നിവയായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) നടത്തിയ ഈറ്റ് റൈറ്റ് (Eat Right) ചലഞ്ചിൽ ഒന്നാമതെത്തിയ നഗരം- ഇൻഡോർ (മധ്യപ്രദേശ്) 

  • വാരാണസി (യുപി), ഭോപാൽ (എം.പി) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയത്. 
  • ജൂൺ ഏഴിലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം.

7. 2022 ജൂണിൽ ദേശിയ പാത അതോറിറ്റി 75 കിലോമിറ്റർ ദൈർഘ്യമുള്ള ദേശീയ പാത 105 മണിക്കർ 33 മിനിറ്റിൽ ഒറ്റയടിക്ക് പൂർത്തിയാക്കി ലോകറെക്കോഡ് സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര 

  • അമരാവതിയിലെ ലോണിഗ്രാമംമുതൽ അകോലയിലെ മനഗ്രാമംവരെയുള്ള ദേശിയപാത 53- ന്റെ ഭാഗമായ നിരത്താണ് നാലരദിവസംകൊണ്ട് പൂർത്തിയാക്കിയത്.

8. നഗരങ്ങളിൽ രാത്രിയിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുന്നതിനായി സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കിയിട്ടുള്ള പദ്ധതി- എന്റെ കൂട്

  • സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനുതാഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം
  • വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെ 'എന്റെ കൂട്ടിൽ' വിശ്രമിക്കാം, 
  • കോഴിക്കോട്ടും (2015), തിരുവനന്തപുരത്തും (2018) പദ്ധതി നടപ്പിലാക്കിയിരുന്നു. എല്ലാ ജില്ലകളിലും 'എന്റെ കൂട് നടപ്പാക്കും.

9. രാജ്യത്ത് നടനകലകളുടെ വളർച്ചയായി ജിവിതമർപ്പിച്ച കലാകാരന്മാർക്ക് ഗുരു ഗോപിനാഥ് നടനഗ്രാമം നൽകുന്ന 2021- ലെ ദേശിയ നാട്യപുരസ്കാരം നേടിയത്- ഗുരു കുമുദിനി ലാഖിയ( കഥക് നർത്തകി)

  • സംസ്ഥാന സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തുക മൂന്നുലക്ഷം രൂപയാണ്. 
10. സംസ്ഥാന രൂപവത്കരണത്തിനുശേഷം സർക്കാർ നിർമിച്ച എത്രാമത്തെ സെൻട്രൽ ജയിലാണ് 2022 ജൂൺ 12- ന് തവനൂരിൽ ഉദ്ഘാടനംചെയ്യപ്പെട്ടത്- ആദ്യത്തെ 


11. 'ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന ആത്മകഥ അന്തരിച്ച ഏതു കാർട്ടൂണിസ്റ്റിന്റെതാണ്- യേശുദാസൻ 


12. പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊളംബോയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതിനിടെ ശ്രീലങ്കൻ നാവികൻ ആക്രമിക്കാൻ ശ്രമിച്ച ദൃശ്യം പകർത്തിയ ഏക ഫോട്ടോ ജേണലിസ്റ്റ് 2022 ജൂൺ എട്ടിന് അന്തരിച്ചു പേര്- സേന വിധനഗാമ (72) 

  • 1987 ജൂലായ് 30- ന് ലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വെച്ചാണ് റോഹന ഡിസൈൽവ എന്ന നാവികൻ രാജീവ്ഗാന്ധിയെ തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചത്. രാജിവ് ശിരസ്സു കുനിക്കുകയും പിന്നിലുണ്ടായിരുന്ന സുരക്ഷാ ഉടൻ ആക്രമണം തടയുകയും ചെയ്തിരുന്നു. 

13. മധ്യപ്രദേശിലെ കുനൊ പാൽപുർ ദേശിയോദ്യാനത്തിലേക്ക് ഏതുരാജ്യങ്ങളിൽ നിന്ന് ചിറ്റപ്പുലികളെ കൊണ്ടുവരാനാണ് തിരുമാനം- ദക്ഷിണാഫ്രിക്ക, നമിബിയ

  • ദേശീയോദ്യാനത്തിൽ ഇതിനായി 10 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആവാസ വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്.
  • വേട്ടയും ആവാസ വ്യവസ്ഥയുടെ കുറവും മൂലം ഇന്ത്യയിൽ ചിറ്റപ്പുലികളുടെ വംശനാശം സംഭവിച്ചിരുന്നു. കരയിലെ ഏറ്റവും വേഗമേറിയ മൃഗം കൂടിയാണ് ചിറ്റ (Cheetah).

14. 2022- ലെ ടെന്നീസ് ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്- ഡാനിൽ മെദ്വദേവ് (റഷ്യ) 


15. 2022- ലെ ബാലവേലവിരുദ്ധദിനം (World Day Against Child Labour) എന്നായിരുന്നു- ജൂൺ 12


16. 2022- ലെ 75-ാമത് സീനിയർ നാഷനൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ വേദി- ഗുവാഹത്തി


17. 2022- ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടിയത്- ശ്രീലങ്ക

  • ഫൈനലിൽ പരാജയപ്പെടുത്തിയത് പാക്കിസ്ഥാനെയാണ്

18. 2022- ലെ ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സിൽ കിരീടം നേടിയത്- മാക്സ് വെർസ്റ്റാൻ


19. 2022- ലെ ബിസിനസ് ലൈൻ ചേഞ്ച് മേക്കർ അവാർഡുകൾ നേടിയത്- ചേഞ്ച് മേക്കർ ഓഫ് ദി ഇയർ : ഭാരത് ബയോടെക്

  • ഐക്കോണിക് ചേഞ്ച് മേക്കർ ഓഫ് ദി ഇയർ- മിതാലി രാജ്

20. ജപ്പാനിലെ ഇന്ത്യൻ സ്ഥാനാപതിയായി മലയാളിയായ സിബി ജോർജിനെ നിയമിച്ചു


21. ഇന്ത്യയിലേറ്റവും കൂടുതൽ പോളിയോ രോഗികളുള്ളത് ഡൽഹിയിലാണ്


22. 2022 സെപ്റ്റംബർ 17- ന് രാജ്യവ്യാപകമായി രക്തദാൻ അമൃത് മഹോത്സവ് എന്ന പേരിൽ മെഗാ രക്തദാന ഡവ് ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു.


23. അമേരിക്കയിലെ ന്യൂയോർക്കിൽ മലിനജലത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


24. electric bank guarantee പുറത്തിറക്കിയ ആദ്യ ബാങ്കാണ് HDFC ബാങ്ക്


25. ഛത്തീസ്പഡിൽ പുതുതായി രൂപം കൊണ്ട് 33-മത് ജില്ല ശക്തി


26. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ (NALSA) എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്


27. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള 'Pudhumai Penn Scheme' ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്


28. 2022 സെപ്റ്റംബറിൽ അന്തരിച്ച പത്നശ്രീ അവാർഡ് ജേതാവും ഭോജ്പൂരി നാടോടി നൃത്ത രൂപമായ 'ലൗണ്ട് നാച്ച് കലാകാരൻ- റാം ചന്ദ്ര മാഞ്ചി


29. സ്വിറ്റ്സർലന്റിലെ സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ 2022 നേടിയ ആദ്യ ഇന്ത്യാക്കാരൻ- നീരജ് ചോപ്ര


30. മേഘാലയ നിവാസികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സർക്കാർ പുറത്തിറക്കിയ ഓൺലൈൻ പോർട്ടൽ- MRSSA (മേഘാലയ റെസിഡന്റ്സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ട്)


31. ഐക്യരാഷ്ട്രസഭയുടെ പുതിയ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി ചുമതലയേൽക്കുന്നത്- വോൾക്കർ ടർക്ക്


32. കർഷകരുടെ വരുമാന വർധന ഉറപ്പാക്കുന്നതിന് മൂല്യവർധിത കൃഷി മിഷൻ ആവിഷ്കരിച്ച പദ്ധതി- വാല്യൂ ആൻഡ് അഗ്രികൾചർ മിഷൻ (വാം)

  • വാം ഗവേണിങ് ബോഡി അധ്യക്ഷൻ- മുഖ്യമന്ത്രി.
  • ഉപാധ്യക്ഷന്മാർ- കൃഷി, വ്യവസായ മന്ത്രിമാർ

33. 2022 സെപ്റ്റംബറിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച മലയാളി വംശജൻ- റോബിൻ ഉത്തപ്പ


34. അമൃത് സരോവർ പദ്ധതിയുടെ കീഴിൽ ഏറ്റവും അധികം തടാകങ്ങൾ നിർമിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


35. 'സിനിമാറ്റിക് ടുറിസം നയം' ആദ്യമായി പ്രഖ്യാപിച്ച സംസ്ഥാനം- ഗുജറാത്ത്


36. ഇന്ത്യയുടെ അറ്റോർണി ജനറൽ ആകുന്ന മുതിർന്ന അഭിഭാഷകൻ- മകുൾ റോഹ്തഗി 


37. ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ മലയാളി- സിബി ജോർജ് 


38. യുഎസ് ഓപ്പണിൽ കിരീടം ചൂടിയ ലോക ഒന്നാം നമ്പർ പോളണ്ട് താരം- ഇഗ സ്യാംതെക് 


39. അടച്ചുപൂട്ടിയ സപ്പോരിഷ്യ ആണവ നിലയം സ്ഥിതി ചെയ്യുന്നത്- ഉക്രൈൻ  


40. സംസ്ഥാന ആസൂത്രണ ബോർഡുകൾക്ക് പകരം 2023 ഓടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗിന് സമാനമായി സംസ്ഥാനങ്ങളിൽ രൂപവത്കരിക്കാൻ ആലോചനയിലുള്ള ബോഡി- 'SIT' (സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ ട്രാൻസ്ഫോർമേഷൻ) 

  • ആദ്യം 'SIT' നിലവിൽ വരുന്നത്- യു.പി, കർണാടകം, മധ്യപ്രദേശ്, അസം.

No comments:

Post a Comment