Monday 5 September 2022

Current Affairs- 05-09-2022

1. UN ഇന്റർനെറ്റ് ഗവേണൻസ് ലീഡർഷിപ്പ് പാനലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ- അൽക്കേഷ് ശർമ്മ


2. 2022 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച ബിഹാറിലെ ഉത്പന്നം- മിഥില മഖാന


3. 2023- ഓടുകൂടി പൂർണമായി നിർമ്മാർജനം ചെയ്യാൻ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിട്ടിരിക്കുന്ന രോഗം- കാലാ അസർ


4. ഇന്ത്യയിലെ ആദ്യ Composite Indoor Shooting Range സ്ഥാപിക്കപ്പെട്ട നാവിക സേനയുടെ യുദ്ധ കപ്പൽ- INS കർണ


5. പെഗാസസ് അന്വേഷണത്തിന് നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സമിതിയുടെ മേൽനോട്ട ചുമതല വഹിക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജി- ആർ.വി.രവീന്ദ്രൻ  


6. ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഓൺലൈൻ വിദ്യാഭ്യാസ ഗെയിം സീരീസ്- ആസാദി ക്വസ്റ്റ് 


7. കേന്ദ്ര ജലശക്തി മന്ത്രാലയവും നീതി ആയോഗും സംയുക്തമായി സംഘടിപ്പിക്കുന്ന ജല ഉച്ചകോടി നടന്നത്- ന്യൂഡൽഹി 


8. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടെന്നീസ് താരം- റോജർ ഫെഡറർ 


9. അണ്ടർ-17 വനിത ലോകകപ്പ് വേദി- ഇന്ത്യ


10. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം നിലവിൽ വന്നത് ഏത് സംസ്ഥാനത്തിലാണ്- ഗർവാൾ, ഉത്തരാഖണ്ഡ്

  • ബഹിരാകാശ സ്റ്റാർട്ടപ്പായ ദിഗന്തരയാണ് കേന്ദ്രം സ്ഥാപിക്കുന്നത്.

11. 2022 ആഗസ്റ്റിൽ നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ (NDDB)  ചെയർമാനായി വീണ്ടും നിയമിതയായത്- മീനേഷ് ഷാ


12. ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് 'ഉൾച്ചി - ഫ്രീഡം ഷീൽഡ്- ദക്ഷിണ കൊറിയ, യുഎസ്എ


13. അക്ഷയ ഊർജ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവർക്കുള്ള 2021- ലെ പുരസ്കാരം പൊതുമേഖലാ സ്ഥാപന വിഭാഗത്തിൽ നേടിയത്- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്


14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ നേടിയത്- കാസർഗോഡ് ജില്ലാ പഞ്ചായത്ത്


15. 2022 ആഗസ്റ്റിൽ ഏത് ലാറ്റിൻ അമേരിക്കൻ രാജ്യത്തിലാണ് മഹാത്മഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്ത്- അസുൻസിയോൻ ,പാരഗ്വായ്


16. ഇന്ത്യയുടെ ഹൈഡ്രോപവർ ബോർഡിന് പഠനം നടത്താനും, 1200 MW ശേഷിയുള്ള പദ്ധതി നിർമ്മിക്കാനും നേപ്പാൾ സർക്കാർ അനുമതി നൽകിയ പടിഞ്ഞാറ് നേപ്പാളിലെ ജലവൈദ്യുത പദ്ധതി- വെസ്റ്റ് സേതി പ്രോജക്ട് 


17. ഇന്ത്യ വിഭജനത്തിന്റെ ചരിത്രം വിവരിക്കുന്ന വെര്ച്വൽ മ്യൂസിയം നിലവിൽ വരുന്നത്- കൊൽക്കത്ത


18. മാധവ്പൂർ മേള ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്- ഗുജറാത്ത്


19. ISRO- യുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിലവിൽ വരുന്നത് തമിഴ്നാട്ടിൽ എവിടെയാണ്- കുലശേഖരപട്ടണം 


20. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ എസി ഇലക്ട്രിക് ബസ് അനാവരണം ചെയ്ത് എവിടെയാണ്- മുംബൈ


21. രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രകാശനം ചെയ്ത സിൻ എന്ന നോവലിന്റെ രചയിതാവ്- ഹരിത സാവിത്രി 

22. മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമ- ഗ്രാമവൃക്ഷത്തിലെ കുയിൽ

23. മദർ തെരേസ സ്ഥാപിച്ച കൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി- സിസ്റ്റർ മേരി ജോസ് (തൃശ്ശൂർ) 

24. ഇന്ത്യയിലെ ആദ്യ ചീറ്റപുലി സങ്കേതമായി മാറിയ ദേശീയ ഉദ്യാനം- കൂനോ പാൽപൂർ ദേശീയ ഉദ്യാനം (മധ്യപ്രദേശ്) 

25. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്- മുസിരിസ് 

26. 2022- ലെ ലോക വന ദിന സന്ദേശം എന്താണ്- "Forests and sustainable production and consumption" 

27. 2022 ആഗസ്റ്റിൽ കേരള ലക്ഷദ്വീപ് മേഖലയുടെ ജിഎസ്ടി ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറലായി നിയമിതനായത്- ഗിരിധർ ജി. പൈ

28. 2022- ലെ ലോക ജലദിനത്തിന്റെ പ്രമേയം- ഭൂഗർഭജലം, അദൃശ്യമായതിനെ ദൃശ്യമാകുന്നു (Groundwater, making the invisible visible) 

29. 2022- ലെ ലോക കാലാവസ്ഥ ദിനം സന്ദേശം എന്താണ്- Early Warning and Early Action 

30. 2022 മാർച്ചിൽ അന്തരിച്ച കേരളത്തിലെ ആദ്യം വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ- ഡോ. റോയ് ചാലി

31. ജൂലൈയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഡിയോഗാർ വിമാനത്താവളം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു- ഝാർഖണ്ഡ് 

32. 2022 ജൂലൈയിൽ കമ്മീഷൻ ചെയ്യപ്പെട്ട റഷ്യയുടെ ‘സിറ്റി കില്ലർ' എന്നറിയപ്പെടുന്ന അന്തർവാഹിനി- ബെൽഗോറോഡ് 

33. ലോകത്തിലെ ഏറ്റവും ശക്തിയേറിയതും വലുതുമായ ബഹിരാകാശ ടെലസ്കോപ്പായ ജെയിംസ് വെബ് ഒപ്പിയെടുത്ത ആകാശത്തെ ഏറ്റവും തിളക്കമേറിയതും വലുപ്പമുള്ളതുമായ നെബുല- കാരിന 

34. ജൂലൈയിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ വിജയിയായത്- ചമ്പക്കുളം ചുണ്ടൻ 

35. ഏകദിന ക്രിക്കറ്റിൽ അതിവേഗം 150 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടം കൈവരിച്ച താരം- മുഹമ്മദ് ഷമി

36. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ- ഹർമൻ പ്രീത് കൗർ 

37. 2022 ജൂലൈയിൽ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രീയിൽ ജേതാവായത്- ചാൾസ് ലെക്ലർക്ക്

38. കേരളത്തിൽ കുരങ്ങ് വസൂരി (Monkey Pox) സ്ഥിരീകരിച്ചത്- ജൂലൈ 14 

39. കേരളത്തിലെ ഏത് സിംഹ സഫാരി പാർക്കിന്റെ അംഗീ കാരമാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്- നെയ്യാർ ലയൺ സഫാരി പാർക്ക് 

40. പുതിയ കെ.എസ്.ഇ.ബി ചെയർമാനായി നിയമിതനാകുന്നത്- രാജൻ ഖോബ്രഗഡെ

41. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിന്റെ പ്രകിയകൾ ആരംഭിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ് 

42. ഇന്ത്യയിൽ കണ്ടെത്തിയ ഒമികോണിന്റെ പുതിയ വകഭേദത്തിന് നൽകിയ പേര്- സെന്റോറസ് (ബി.എ.2,75) 

43. ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്റെ ഹൈ കമ്മീഷണർ ആയി നിയമിതനാകുന്നത്- മുസ്തഫിസുർ റഹ്മാൻ 

44. ഭൂട്ടാനിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്- സുധാകർ ദലേല 

45. ബഹ്റൈനിലെ മനാമയിൽ നടന്ന Asian- U20 റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നേടിയ മെഡലുകൾ- 22 (4 സ്വർണ്ണം, 9 വെള്ളി, 9 വെങ്കലം) 

46. 2022- ലെ ലോക അത്ലറ്റ് മീറ്റ് ചാമ്പ്യൻഷിപ്പ് വേദി- യുജിൻ, അമേരിക്ക  

47. സ്പെയിനിൽ നടന്ന Gijon Chess മാസ്റ്റേഴ്സിൽ ജേതാവായ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ- ഡി. ഗുകേഷ്

48. ലോക ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് സൂചികയിൽ 146 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 135

49. ലോകത്ത് ഏറ്റവും ലിംഗ സമത്വമുള്ള രാജ്യം- ഐസ്ലാൻഡ്

50. ഇന്ത്യയിൽ ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ച സംസ്ഥാനം- കേരളം (കൊല്ലം)

No comments:

Post a Comment