1. തദ്ദേശിയ കപ്പൽനിർമാണ രംഗത്ത് നാഴികക്കല്ലായി ഇന്ത്യൻ നാവികസേന മുംബൈയിൽ നിറ്റിലിറക്കിയ യുദ്ധക്കപ്പെലുകൾ- ഐ.എൻ.എസ്. സൂറത്ത് (പ്രോജക്ട് 15- ബി.യിലെ നാലാമത്തെ കപ്പൽ), ഐ.എൻ. എസ്. ഉദയഗിരി (പ്രാജക്ട്- 17 എ.യിലെ മൂന്നാമത്തേത്)
- നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകല്പന ചെയ്ത ഇരു കപ്പലുകളും മുംബൈയിലെ മസഗോൺ ഡോക്കാണ് നിർമിച്ചത്. 75 ശതമാനം നിർമാണസാമഗ്രികളും തദ്ദേശീയമാണ്,
- ഐ. എൻ എസ്, വിശാഖപട്ടണം, ഐ.എൻ.എസ്. മർമഗോവ, ഐ എൻ. എസ്. ഇംഫാൽ എന്നിവയാണ് പ്രോജക്ട് 15- ബിയിലെ ആദ്യ മൂന്ന് കപ്പലുകൾ.
- പ്രോജക്ട് 17- എയിൽ ഏഴ് യുദ്ധക്കപ്പലുകളാണുള്ളത്. ഇതിൽ നാലെണ്ണം മുംബൈയിലെ മസഗോൺ ഡോക്കിലും ബാക്കിയുള്ളവ കൊൽക്കത്തയിലെ ഗാർഡൻ റിച്ച് ഷിപ്പ് ബിൽഡഴ്സിലുമാണ് നിർമിക്കുന്നത്
2. എലിസബത്ത് ബോൺ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്- ഫ്രാൻസ്
- ആധുനിക ഫ്രഞ്ച് ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയും 30 വർഷത്തിനിടെയുള്ള ആദ്യ വനിതാ പ്രധാനമന്ത്രിയുമാണ്.
3. എവറസ്റ്റ് കിഴടക്കിയ ആദ്യ ഇന്ത്യൻ ഡോക്ടർ ദമ്പതിമാർ- ഹേമന്ത് ലളിത് ചന്ദ്രലേവ, സുരഭി ബെൻ ലേവ
- ഗുജറാത്ത് സ്വദേശികളാണ്. സപ്ലിമെന്ററി ഓക്സിജന്റെ സഹായമില്ലാതെയാണ് ഇരുവരും കൊടുമുടികയറിയത്.
4. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ പരസ്യവാചകം- നികുതി നമുക്കും നാടിനും
5. സഹോദരിബന്ധം സ്ഥാപിക്കാൻ തിരുമാനിച്ച നേപ്പാളിലെയും ഇന്ത്യയിലെയും നഗരങ്ങൾ ഏവ- നേപ്പാളിലെ ലുംബിനി, ഉത്തർപ്രദേശിലെ കുശിനഗർ
- ശ്രീബുദ്ധന്റെ ജന്മസ്ഥലമാണ് ലുംബിനി. നിർവാണം നേടിയത് കുശിനഗറിലും
- 2022 മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നേപ്പാൾ സന്ദർശനവേളയിലാണ് നഗരങ്ങൾ തമ്മിൽ സഹോദരിബന്ധം (Sister city relation) സ്ഥാപിക്കാൻ തിരു മാനമായത്.
6. ശ്രീരാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും ആഗോള ഉപാധ്യക്ഷന്മാരിലൊരാളായി നിയമിക്കപ്പെട്ട മലയാളി- ഭജനാനന്ദസ്വാമി
- ദാർശനികനും എഴുത്തുകാരനുമായ അദ്ദേഹം ആലുവ സ്വദേശിയാണ്.
7. രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ. ജി. പേരറിവാളൻ (50) എത്ര വർഷത്തിനുശേഷമാണ് 2022 മേയ് 18- ന് ജയിൽ മോചിതനായത്- 31
- സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രിംകോടതിക്കുള്ള അസാധാരണ അധികാരമായ ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ചാണ് പേരറിവാളന് മോചനം നൽകിയത്.
- 1991 മേയ് 21- നാണ് രാജിവ്ഗാന്ധി വധിക്കപ്പെട്ടത്. 1991 ജൂൺ 11- ന് പേരറിവാളൻ അറസ്റ്റ് ചെയ്യപ്പെട്ടു. ആറ് പ്രതികൾ ഇപ്പോഴും ശിക്ഷയനുഭവിക്കുന്നു.
8. 2022 മേയ് 15- ന് അന്തരിച്ച സി.പി, സുധാകരപ്രസാദ് (81) വഹിച്ചിരുന്ന പദവി- അഡ്വക്കേറ്റ് ജനറൽ
- കാബിനറ്റ് റാങ്കുള്ള ആദ്യ അഡ്വക്കേറ്റ് ജനറലായിരുന്നു.
9. അഖിലേന്ത്യാ ഫട്ബോൾ ഫെഡറേഷന്റെ (AIFF) പ്രസിഡന്റുസ്ഥാനത്തുനിന്ന് സുപ്രിം കോടതി നീക്കം ചെയ്ത വ്യക്തി- പ്രഫുൽ പട്ടേൽ
- 1937- ൽ സ്ഥാപിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ആദ്യ പ്ര സിഡന്റ് വി.എച്ച്.ബി. മെജന്ദിൻ (VHB Mejendlin) ആയിരുന്നു.
10. രാജ്യത്ത് ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിൻ (EVM) ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയിട്ട് 2022 മേയ് 19- ന് 40 വർഷം തികഞ്ഞു. എവിടെയാണ് വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്- പറവൂർ (എറണാകുളം)
- കേരള നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൻ, ശിവൻപിള്ള (സി. പി.ഐ) പറവൂർ മണ്ഡലത്തിൽനിന്ന് 123 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
11 .കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഒരുക്കുന്ന ഒ.ടി.ടി.(Over the Top) പ്ലാറ്റ്ഫോമിന്റെ പേര്- സി സ്പേസ് (C SPACE)
- 2022 നവംബർ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ സംവിധാനം ഒരുക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം
12. ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷന്റെ (IBA) 2022- ലെ വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യക്കാരി- നിഖാത് സരിൻ
- തുർക്കിയിലെ ഇസ്താംബുളിൽ നടന്ന മത്സരത്തിൽ തായ്ലാൻഡിന്റെ ജുതാമാസ് ജിത്പോങ്ങിനെയാണ് തെലങ്കാനക്കാരിയായ നിഖാത് സരിൻ (25) തോല്പിച്ചത്.
- ലോക ബോക്സിങ് കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ്.
- നേരത്തെ മേരികോം ആറു പ്രാവശ്യം കിരീടം നേടിയിരുന്നു. സരിതാദേവി, ആർ.എൽ. ജെന്നി, മലയാളിയായ കെ.സി. ലേഖ എന്നിവരും ജേതാക്കളായിട്ടുണ്ട്.
13. ലോകത്തെ ശക്തമായ വ്യാമസേനകളുടെ പട്ടികയിൽ ഏത് രാജ്യത്തെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തിയത്- ചൈനയെ
- യു.എസ്.എ.യും റഷ്യയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്
- വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റിന്റെ (WDMMA) 2022- ലെ World Airpower Index പ്രകാരമാണ് രാജ്യത്തിന്റെ മുന്നേറ്റം,
- ചൈനയ്ക്കുപുറമേ ജപ്പാൻ, ഇസ്രയേൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയും ഇന്ത്യ പിന്തള്ളി.
14. വാഷിങ്ടൺ ആസ്ഥാനമായുള്ള നാഷണൽ ജിയോഗ്രഫിക് സൊസൈറ്റി ലോകത്ത് ഏറ്റവും ഉയരത്തിൽ കാലാവസ്ഥാനിരി ക്ഷണകേന്ദ്രം സ്ഥാപിച്ചത് എവിടെയാണ്- എവറസ്റ്റ് കൊടുമുടിയിൽ
- സൗരോർജത്തിലാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവർത്തനം
- 2025 വരെ നാഷണൽ ജിയോഗ്രഫിക് സംഘവും ശേഷം നേപ്പാൾ സർക്കാരും നിരിക്ഷണകേന്ദ്രം പ്രവർത്തിപ്പിക്കും (2026- ൽ സർക്കാരിന് കൈമാറും)
- സമുദ്രനിരപ്പിൽനിന്ന് 8830 മീറ്റർ ഉയരത്തിലാണ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
15. 2022 മേയ് 19- ന് അന്തരിച്ച കന്നിയമ്മ ഏത് നിലയിൽ ശ്രദ്ധേയയായ വനിതയാണ്- പ്ലാച്ചിമടെ കൊക്കകോള സമര സമിതി നേതാവ്, പരിസ്ഥിതി പ്രവർത്തക
16. കേരള സംഗീതനാടക അക്കാദമി ചെയർമാൻ- മട്ടന്നൂർ ശങ്കരൻകുട്ടി
- പ്രശസ്ത വാദ്യകലാകാരനും പദ്മശ്രീ (2007) ജേതാവമാണ്.
- ഒ.എ സ്. ഉണ്ണികൃഷ്നാണ് കരള ഫോക്ലോർ അക്കാദമി ചെയർമാൻ, ഗാനരചയിതാവും പടയണിപ്പാട്ട് ഗവേഷകനുമാണ്.
17. ഏത് നവോത്ഥാന നായകന്റെ 250-ാം ജന്മദിനമാണ് 2022 മേയ് 22- ന് ആഘാഷിച്ച തുടങ്ങിയത്- രാജാ റാം മോഹൻ റായ്
- കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന ആഘോഷമാണ് നടക്കുക.
- 1772 മേയ് 22- ന് പശ്ചിമബംഗാളിലെ ഹുഗ്ലി ജില്ലയിലെ രാധാനഗറിലാണ് റായ് ജനിച്ചത്.
- 1828- ൽ ബ്രഹ്മസമാജം സ്ഥാപിച്ചു.
- 1831- ൽ മുഗൾ ചക്രവർത്തി അക്ബർഷാ രണ്ടാ മനാണ് രാജ എന്ന പദവി നൽകിയത്
- ഏകദൈവവിശ്വാസികൾക്ക് ഒരു ഉപഹാരം (A Gift to Monotheists) എന്ന കൃതിയുടെ രചയിതാവാണ്.
- ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയ പ്പെടുന്ന റായ് 1833 സെപ്റ്റംബർ 27- ന് ഇംഗ്ലണ്ടിലെ ബിസ്റ്റളിൽ അന്തരിച്ചു.
18. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ലിസ് ട്രസ്
- ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പരാജയപ്പെടുത്തി.
19. ദുബായ് ഓപ്പൺ ചെസ് കിരീട ജേതാവ്- അരവിന്ദ് ചിദംബരം
20. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ച മൂക്കിലൂടെ തുള്ളിമരുന്നായി നൽകുന്ന കോവിഡ് വാക്സിൻ- ഇൻകോവാക്ക്
- ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചത്.
- ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന ആദ്യ കോവിഡ് നേസൽ വാക്സിൻ.
21. തെരുവുനായ്ക്കൾ ഇല്ലാത്ത ലോകത്തെ ആദ്യ രാജ്യം- നെതർലൻഡ്സ്
22. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ പുനരുപയോഗത്തിനായി തിരിച്ചിറക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച മൂന്നാമത്തെ രാജ്യം- ഇന്ത്യ
- വി.എസ്.എസ്.സിയിൽ രൂപകല്പന ചെയ്ത വികസിപ്പിച്ച ഇൻഫ്ളേറ്റബിൾ എയറോ ഡൈനാമിക് ഡിസലറേറ്റർ (ഐ.എ.ഡി.) ഉപയോഗിച്ചാണ് റോക്കറ്റ് പുനരുപയോഗ സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കിയത്.
- ആർച്ച് 300 രോഹിണി സൗണ്ടിങ് റോക്കറ്റ് ഉപയോഗിച്ച് തുമ്പയിലായിരുന്നു പരീക്ഷണം.
23. 2022 സെപ്റ്റംബറിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- ന്യൂയോർക്ക്
24. 'Community Harnessing and Harvesting Rainwater Artificially from Terrace to Aquifer' (CHHATA) എന്ന പേരിൽ മഴവെള്ള സംഭരണ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്- ഒഡീഷ
25. അധ്യാപകരെ ആദരിക്കുന്നതിനും പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി കേന്ദ്രമന്ത്രിമാരായ അന്നപൂർണാദേവിയും രാജുമാർ രഞ്ജൻ സിംഗും ആരംഭിച്ച പുതിയ സംരംഭം എന്താണ്- 'ശിക്ഷക് പർവ്വ്'
26. 2022 യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ്- കാർലോസ് അൽകാരാസ് (സ്പെയിൻ)
27. നോർവെയുടെ കാസ്പർ റൂഡിനെ പരാജയപ്പെടുത്തി പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
28. 31 -ാമത് വ്യാസ പുരസ്കാര ജേതാവ്- അസ്ഗർ വജാഹത്ത്
29. 2022 സെപ്റ്റംബറിൽ അന്തരിച്ച ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരി- എലിസബത്ത് രാജ്ഞി II
30. സ്കൂളുകളുടെ നിലവാരം ഉയർത്താൻ അധ്യാപകദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതി- PM SHRI Yojana
31. ക്ഷയരോഗ നിവാരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ- നി- ക്ഷയ് 2.0
32. പസഫിക് ഏരിയ ട്രാവൽ റൈറ്റേഴ്സ് അസോസിയേഷൻ (PATWA) ഏർപ്പെടുത്തിയ International Tourism Award 2023 for Best Destination for Culture Award സ്വന്തമാക്കിയ സംസ്ഥാനം - പശ്ചിമ ബംഗാൾ
33. ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- നീരജ് ചോപ്ര
34. ഐക്യരാഷ്ട്ര സംഘടനയുടെ വികസന പദ്ധതി (യു.എൻ.ഡി.പി.) അനുസരിച്ചുള്ള മാനവ വികസന സുചികയിൽ (എച്ച്.ഡി.ഐ.) 191 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 132
35. 2022 സെപ്റ്റംബറിൽ അന്തരിച്ച മുൻ ചീഫ് ജസ്റ്റിസ്- കെ.എൻ.സിങ്
- രാജ്യത്ത് ഏറ്റവും കുറഞ്ഞ കാലം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തി
No comments:
Post a Comment