1. 7ാ-മത് ആർട്ട് ഇൻഡിപെൻഡന്റ് രാജ്യാന്തര ചലച്ചിത്ര മേള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം 2022 നേടിയ നടി- ജലജ
2. Digitise Property Registrations ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ് ട്ര
3. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ നിലവിൽ വന്നത്- ശ്രീലങ്ക
4. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടി 2022- ന് വേദിയാകുന്നത്- സമർഖണ്ഡ് (ഉസ്ബെക്കിസ്ഥാൻ)
5. 2022 U-17 SAFF ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്- ഇന്ത്യ
6. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (ABC) - ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- പ്രതാപ്. ജി. പവാർ
7. 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താനായി യു.പി.ഐ. ആപ്പിൽ നിലവിൽ വന്ന പ്രത്യേകമായ വോലറ്റ്- യു.പി.ഐ. ലൈറ്റ്
8. രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി.) വികസിപ്പിച്ച ഇ- കോഴ്സ് പോർട്ടൽ- ഭാരത് ഇ-മാർട്ട്
9. ഖര രൂപത്തിലും ദ്രവ രൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോക്കറ്റ് മോട്ടോർ വിജയകരമായി പരീക്ഷിച്ചത്- ഐ.എസ്.ആർ.ഒ. (ഇന്ത്യൻ ബഹിരാകാശ സംഘടന)
- ഖര രൂപത്തിലുള്ള ഹൈഡ്രോക്സിൽ ടെർമിനേറ്റഡ് പോളി ബ്യൂട്ടാഡിനാണ് ഇന്ധനമായി ഉപയോഗിച്ചത്.
- ഓക്സികാരകമായി ദ്രവ ഓക്സിജൻ ഉപയോഗിച്ചു.
- തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ. പ്രൊപ്പൽഷൻ കോംപ്ലക്സിലാണ് റോക്കറ്റ് മോട്ടോർ പരീക്ഷിച്ചത്.
10. ഹുറൂൺ ഇന്ത്യയും ഐ.ഐ.എഫ്.എൽ. വെൽത്തും ചേർന്ന് തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമതെത്തിയത്- എം.എ.യൂസഫലി
- ദേശീയ തലത്തിൽ 1-ാം സ്ഥാനം- ഗൗതം അദാനി
11. കോളേജ് വിദ്യാർത്ഥികളുടെ ഡ്രൈവിംഗ് സംസ്കാരം മെച്ചപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ സേഫ് ക്യാംപസ്
12. രക്തബാങ്കുകളിലെ രക്തലഭ്യത അറിയാനുള്ള പോർട്ടൽ- ഇ - രക്തത് കോശ് പോർട്ടൽ
13. കേന്ദ്രസർക്കാരിൻറെ ഏത് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്ത രക്തബാങ്കുകളിലെ രക്തതലഭ്യത അറിയാനായി ഇ - രക്തത് കോശ് പോർട്ടൽ ആരംഭിക്കുന്നത്- ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം
14. സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഉല്ലാസ നൗക- ഇന്ദ്ര
- എറണാകുളം ബോട്ടുജെട്ടി കേന്ദ്രീകരിച്ചാകും സർവീസ് നടത്തുക.
15. 2022- ലെ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റായി തിരഞ്ഞെടുത്തത്- ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി
16. 2022- ലെ നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുത്തത്- സിജോ ജോർജ്
17. ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ 2022- ലെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടം ലഭിച്ച ഏക ബാങ്ക്- ഫെഡറൽ ബാങ്ക്
18. ദിലീപ് ട്രോഫി സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം- രോഹൻ കുന്നുമ്മൽ .
19. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവ്വകലാശാലകൾ, കോളേജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ അക്കാദമിക് ഭരണകാര്യങ്ങൾ ഒരു കുടക്കീഴിൽ ആക്കുന്നതിനായി ആരംഭിക്കുന്ന സോഫ്റ്റ്വെയർ- കെ റീപ് (കേരള റിസോഴ്സ് ഫോർ എജുക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിങ്)
20. ഇന്ത്യയിൽ ആദ്യമായി പോലീസ് സേനകളിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടക
21. ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡയെ ഏത് രാജ്യത്തിന്റെ ജനറൽ പദവി നൽകിയാണ് ആദരിച്ചത്- നേപ്പാൾ
22. അടുത്തിടെ അന്തരിച്ച ബജ് ബാസി ലാൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്നു- ആർക്കിയോളജി
23. 2022 സെപ്റ്റംബറിൽ ജപ്പാന്റെ തെക്ക് പടിഞ്ഞാറ് മേഖലകളിൽ വീശിയ ചുഴലിക്കാറ്റ്- നന്മഡോൾ
24. കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിന്റെ തദ്ദേശീയനിർമിത വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്തിൽ LR - SAM (Long Range surface To Air Missile) സംവിധാനം സ്ഥാപിക്കും
25. 2022- ലെ ഗലീലിയോ ഗലീലി മെഡൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ആൻഡ് സയൻസ് ടെക്നോളജിയിലെ പ്രൊഫസർ സി എസ് നാരായണമൂർത്തിക്ക്
26. റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി 148 റോഡുകളുടെ മാത്യകകൾ ശേഖരിച്ച വിജിലൻസ് പദ്ധതിയാണ്- ഓപ്പറേഷൻ സരൾ രാസ്ത 3
27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ രക്തം ദാനം ചെയ്തതിന്റെ റെക്കോർഡ്- 2022 സെപ്റ്റംബർ 17- ന്.
28. 2022 സെപ്റ്റംബർ 24ന് നടക്കുന്ന യു എൻ ജനറൽ അസംബ്ലിയുടെ 77മത് സെഷനിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നയിക്കും
29. 2022 സെപ്റ്റംബർ 17- ന് നമീബിയയിലെ വിൻഡ്ഹോക്കിൽനിന്ന് ഗ്വാളിയോറിലേക്കു- 8 ആഫ്രിക്കൻ ചീറ്റകളെ കൊണ്ടുവരാൻ ഉപയോഗിച്ച് വിമാനമാണ്- Terra Avia Boeing 747-400
30. ഇന്ത്യയുടെ യു.കെലേക്കുള്ള പുതിയ ഹൈക്കമ്മീഷണറായി നിയ മിതനായ ഉദ്യോഗസ്ഥൻ- വിക്രം ദുരൈസ്വാമി
31. 2022- ലെ illustrated reporting and commentary വിഭാഗത്തിലെ പുലിസ്റ്റർ പുരസ്കാരത്തിനർഹയായ ബംഗ്ലാദേശ് മാധ്യമ പ്രവർത്തക- ഫഹ്മിദ അസിം
32. കേരള പ്രവാസി സംഘത്തിന്റെ പ്രവാസി പ്രതിഭാ പുരസ്കാരം നേടിയ വ്യവസായി- സിദ്ദിഖ് അഹമ്മദ്
33. ലോകത്താദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിക്കപ്പെട്ട രാജ്യം- ജർമ്മനി
34. അബുദാബി മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ കിരീടം നേടിയത്- അർജുൻ എരിഗാസി
35. 2022 ഏഷ്യാക്കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- UAE
36. സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ശിശുവികസന വകുപ്പ് സജ്ജമാക്കിയ ആപ്പ്- കുഞ്ഞാപ്പ്
37. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ദക്ഷിണമേഖലാ കൺവീനറായി തിരഞ്ഞെടുക്ക പ്പെട്ട മലയാളി- ശ്രീജിത്ത് വി. നായർ
38. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസി പ്ലസ് ഹോട്ട് സ്റ്റാറിന്റെ മേധാവിയായി നിയമിതനായ മലയാളി- സജിത് ശിവാനന്ദൻ
39. ഗവേഷണ മേഖലയ്ക്ക് ഊർജ്ജം പകരാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ- മന്ഥൻ പോർട്ടൽ
40. "ഇൻ ഫീ ഫോൾ : മൈ എക്സ്പെരിമെന്റ് വിത്ത് ലിവിങ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- മല്ലിക സാരാഭായ്
41. മുഖാവരണം ധരിച്ചാലും വേഷ പ്രച്ഛന്നനായാലും ആളുകളെ തിരിച്ചറിയാൻ കഴിയുന്നതി നായി DRDO വികസിപ്പിച്ച അത്യാധുനിക തിരിച്ചറിയൽ സംവിധാനം- Face Recognition System Under Disguise (FRSD)
42. ഇന്ത്യയിലെ ആദ്യ composite indoor shooting range സ്ഥാപിക്കപ്പെട്ട നാവികസേനയുടെ യുദ്ധക്കപ്പൽ- INS കർണ്ണ
43. ഡോ. വയലാ വാസുദേവൻ പിള്ള ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമാ വയലാ വാസുദേവ് പിള്ള സ്മാരക പുരസ്കാരം നേടിയത്- പ്രൊഫ. എം.കെ സാനു
44. ഏഷ്യൻ അണ്ടർ- 18 വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ജപ്പാൻ
45. 2022 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത മലയാള ചെറുകഥാകൃത്ത്- ഡോ. എസ്.വി വേണുഗോപാലൻ നായർ
46. ദേശീയ വനിത തുല്യത ദിനം- ആഗസ്റ്റ് 26
47. സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബ്ബ് തുടങ്ങുന്നത്- തിരുവനന്തപുരം
48. ഇന്ത്യയിലെ ആദ്യത്തെ night safari & biodiversity Doo mlejos വരാൻ പോകുന്ന പോകുന്ന നഗരം- ലക്നൗ
49. 2022 ആഗസ്റ്റിൽ DRDO യുടെ ചെയർമാനായി നിയമിതനായത്- സമീർ. വി. കാമത്ത്
50. ഗവൺമെന്റിന്റെ വ്യത്യസ്ത മന്ത്രാലയങ്ങളുടെ അവാർഡുകൾ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ- രാഷ്ട്രീയ പുരസ്കാർ പോർട്ടൽ
No comments:
Post a Comment