1. 2022 സെപ്റ്റംബറിൽ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിച്ച താരം- സെറീന വില്യംസ്
- ഓപ്പൺ യുഗത്തിൽ 23 ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടിയ ഏക താരം.
- ഒളിംപിക്സിൽ 4 സ്വർണം
2. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഔഷധ ഉപ്പുഗുഹ പ്രവർത്തനം ആരംഭിച്ചത്- യു.എ.ഇ.യിൽ
3. 2022 ജെ.സി.ബി. സമ്മാനത്തിന്റെ (25 ലക്ഷം രൂപ) പ്രാഥമിക പട്ടികയിൽ ഇടം നേടിയ മലയാളികൾ- അനീസ് സലീം (ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്), ഷീല ടോമി (വല്ലി- ഇംഗ്ലീഷ് പരിഭാഷ: ജയശ്രീ കളത്തിൽ)
4. 2022 സെപ്റ്റംബറിൽ കാറപകടത്തിൽ മരണപ്പെട്ട ടാറ്റാ സൺസ് മുൻ ചെയർമാൻ- സൈറസ് മിസ്ത്രി
5. എമ്മി പുരസ്കാരം 2022 നേടിയ മുൻ അമേരിക്കൻ പ്രസിഡന്റ്- ബറാക്ക് ഒബാമ
- 'ഔർ നാഷണൽ പാർക്സ്' നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയിൽ വിവരണം നിർവഹിച്ചതിനാണ് പുരസ്ക്കാരം.
6. അണ്ടർ 23 ഗുസ്തി വനിതാ കിരീടം ജേതാക്കൾ- ഹരിയാന
7. മഹാരാഷ്ട്രയിലെ കവികുലഗുരു കാളിദാസ സംസ്കൃത യൂണിവേഴ്സിറ്റിയുടെ കാളിദാസ-സംസ്കൃതവതീ പുരസ്കാര ജേതാവ്- ഡോ.പി.സി.മുരളീമാധവൻ
8. ജപ്പാനിലെ ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്- സിബി ജോർജ്ജ്
9. യു.എസ്. ഓപ്പൺ പുരുഷ സിംഗിൾസ് 2022 കിരീട ജേതാവ്- കാർലോസ് അൽകാരാസ് (സ്പാനിഷ് താരം)
- ഫൈനലിൽ നോർവെ താരം കാസ്പർ റുഡിനെ പരാജയപ്പെടുത്തി.
- ലോക ഒന്നാം നമ്പർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി 19 കാരനായ അൽക്കരാസ് സ്വന്തമാക്കി.
10. 31-ാമത് വ്യാസ സമ്മാൻ ജേതാവായ ഹിന്ദി സാഹിത്യകാരൻ- അസ്ഗർ വജാഹത്ത്
- മഹാബലി എന്ന നാടകത്തിന്റെ രചനയ്ക്കാണ് പുരസ്കാരം.
11. 2022 സെപ്റ്റംബറിൽ അന്തരിച്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മറ്റ് കോമൺ വെൽത്ത് രാജ്യങ്ങളുടെയും രാജ്ഞി- എലിസബത്ത് ||
- ലോകത്ത് രാജവാഴ്ചയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്ത വ്യക്തിയാണ്.
- എലിസബത്ത് രാജ്ഞി കേരളത്തിലെത്തിയത് 1997-ൽ.
- 1952- ലാണ് എലിസബത്ത് ഭരണത്തിലേറിയത്.
- 1953- ൽ കിരീടധാരണം നടന്നു.
- 2022 സെപ്റ്റംബർ 8- ന് സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വെച്ച് അന്തരിച്ചു.
12. 2022 സെപ്റ്റംബറിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മറ്റ് കോമൺവെൽത്ത് രാജ്യങ്ങളുടെയും പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്- ചാൾസ് 111
- 1066- ൽ രാജാവായ വില്യം ദ് കോൺക്വറർ പൂർവികനായുള്ള വംശ പരമ്പരയിലെ 41ാം രാജാവാണു ചാൾസ് മൂന്നാമൻ.
13. 2022 സെപ്റ്റംബറിൽ യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മറ്റ് കോമൺവെൽത്ത് രാജ്യങ്ങളുടെയും പുതിയ കിരീടാവകാശി- വില്യം രാജകുമാരൻ
- വെയിൽസ് രാജകുമാരൻ എന്നാണ് ഇനി വില്യം രാജകുമാരന്റെ ഔദ്യോഗിക സ്ഥാനപ്പേര്.
- വെയിൽസ് രാജകുമാരി എന്ന സ്ഥാനപ്പേര് പുതുതായി ലഭിച്ചത്- കാതറിൻ രാജകുമാരി
14. 2022- ൽ 'ഗഗൻ സ്ട്രൈക്ക്' സൈനികാഭ്യാസം നടന്നത് ഏത് സംസ്ഥാനത്തിലാണ്- പഞ്ചാബ്
15. 2022- ലെ അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5- ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട 14,000 സ്ക്കൂളുകൾ നവീകരിക്കാനുള്ള പദ്ധതി- പ്രധാനമന്ത്രി ശ്രീ (PM SHRI- PM Schools for Rising India)
16. 2022 സെപ്റ്റംബറിൽ യു.എൻ മനുഷ്യാവകാശ വിങ്ങിന്റെ ഹൈ കമീഷണറായി നിയമിതനായത്- വോൾക്കർ ടർക്ക് (ഓസ്ട്രിയ)
17. 2022- ലെ 22-ാമത് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി. ഒ) ഉച്ചകോടിയുടെ വേദി- ഉസ്ബക്കിസ്ഥാൻ
18. 2022 സെപ്റ്റംബറിൽ ഏത് ഇന്ത്യൻ സ്വാതന്ത്രസമര നേതാവിന്റെ പ്രതിമയാണ് ഇന്ത്യ ഗേറ്റിന് സമീപം അനാച്ഛാദനം ചെയ്തത്- സുഭാഷ് ചന്ദ്ര ബോസ്
19. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് 2022 മേയിൽ സുപ്രിംകോടതി മരവിപ്പിച്ചത്- 124 എ (രാജ്യദ്രോഹക്കുറ്റം)
- 152 വർഷമായി ഐ.പി.സി.യുടെ ഭാഗമായ ഈ വകുപ്പ് പുനഃപരിശോധനയുണ്ടാകുംവരെ തടയുകയാണ് ചെയ്തിട്ടുള്ളത്
20. ഫെർഡിനൻഡ് മാർക്കോസ് ജൂനിയർ ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് പ്രസിഡന്റാണ്- ഫിലിപ്പിൻസ്
- 1965 മുതൽ 1986 വരെ പ്രസിഡന്റ് പദവി വഹിച്ചിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ പുത്രനാണ്.
21. ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ്- യൂൺ സൂക് ഇയാൾ (Yoon Suk -yeol)
22. അന്താരാഷ്ട്ര നഴ്സസ് ദിനം എന്നാണ്- മേയ് 12
- ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫോറൻസ് നെറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിച്ചുവരുന്നത്
23. 2022- ലെ ടെംബിൾടൺ പുരസ്‌കാരം നേടിയത്- ഫ്രാങ്ക് വിൽചെക്ക്
- നൊബേൽ ജേതാവുകൂടിയായ സൈദ്ധാതിക ഭൗതികശാസ്ത്രജ്ഞനാണ് വിൽക്ക്.
- ശാസ്ത്രത്തിലും ആത്മിയതയിലും അതുല സംഭാവനകൾ നൽകുന്നവർക്ക് അമേരിക്കൻ ബ്രിട്ടിഷ് നിക്ഷേപകനും സാമുഹിക പ്രവർത്തകനുമായിരുന്ന ജോൺ ടെംബിൾടന്റെ സ്മരണാർഥം. 1973 മുതൽ നൽകിവരുന്ന പുരസ്കാരമാണിത്. ഏകദേശം 10 കോടി രൂപയാണ് സമ്മാനത്തുക. മദർ തെരേസ (1973), ഡോ. എസ്. രാധാകൃഷ്ണൻ (1975), ബാബാ ആംതെ (1990) എന്നിവർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്
24. രാജീവ് കുമാർ ഇന്ത്യയുടെ എത്രാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ്- 25-ാമത്
- 2022 മേയ് 15- ന് ചുമതലയേറ്റു. സുശിൽചന്ദ്ര വിരമിച്ച ഒഴിവിലായിരുന്നു നിയമനം.
25. 202 മേയ് 11- ന് അന്തരിച്ച സുഖ്റാം (94) കേന്ദ്രത്തിൽ ഏത് വകുപ്പിന്റെ മുൻ മന്ത്രിയായിരുന്നു- ടെലികോം (1993-96)
- ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സർവിസ് ആരംഭിച്ചത് സുഖ്റാമിന്റെ കാലത്താണ്.
- 1995 ജൂലായ് 31- ന് കൊൽക്കത്തയിലെ റൈറ്റ്സ് ബിൽഡിങ്ങിലിരുന്ന് സുഖ്റാമിന്റെ കാലത്താണ്. അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ ജ്യോതിബസുവും തമ്മിലാണ് രാജ്യത്തെ ആദ്യ മൊബൈൽ ഫോൺ വിളി നടത്തിയത്. ടെലികോം അഴിമതി കേസിൽ സുഖ്റാം അഞ്ചു വർഷം തടവുശിക അനുഭവിച്ചിട്ടുണ്ട്.
26. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കയറിയ വനിതയെന്ന റെക്കോഡ് നേപ്പാളിലെ ഷെർപ ഗോത്രവിഭാഗത്തിൽ പ്പെട്ട ലക്പ ഷെർപയാണ്. 2022 മേയിൽ എ ത്രാംവട്ടമാണ് 49 കാരിയായ അവർ എവറസ്റ്റിന്റെ നെറുകയിലെത്തിയത്- 10-ാം തവണ
27. ഏറ്റവും ഒടുവിലായി North Atlantic Treaty ramala അംഗത്വമെടുമാസ തിരുമാനിച്ച രാജ്യങ്ങൾ- ഫിൻലൻഡ്, സ്വീഡൻ
- യൂറോപ്പ് വടക്കെ അമേരിക്ക എന്നീ വൻകരകളിൽനിന്നായി 30 രാജ്യങ്ങൾ ഉൾപ്പെട്ട അന്താരാഷ്ട്ര സൈനികസഖ്യമാണ് നാറ്റോ
- 1949 ഏപ്രിൽ നാലിനാണ് സഖ്യം രൂപംകൊണ്ടത്. ആസ്ഥാനം- ബ്രസൽസ് (ബൽജിയം)
28. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (CBSE) പുതിയ അധ്യക്ഷ- Nidhi Chhibber
29. ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കു പാലം (Suspension Bridge) 2022 മേയിൽ സന്ദർശകർക്കായി തുറന്നുകൊടുത്തു ഏത് രാജ്യത്താണിത്- ചെക്ക് റിപ്പബ്ലിക്കിലെ ദോൽനി മൊറാവയിൽ
- സമുദ്രനിരപ്പിൽനിന്ന് 1100 അടി ഉയരത്തിലുള്ള പാലത്തിന്റെ നീളം 721 മിറ്ററാണ്. 95 മിറ്റർ വിതം ഉയരമുള്ള രണ്ട് മലനിരകളെ പാലം ബന്ധിപ്പിക്കുന്നു.
30. ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ് മണിക് സാഹ- ത്രിപുര
- ബിപ്ലവ് കുമാർദേവ് രാജിവെച്ച ഒഴിവിലാണ് നിയമനം.
31. ബുദ്ധവനം എന്ന പേരിലുള്ള പൈതൃക തിം പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിതമായത്- തെലങ്കാന
- കൃഷ്ണനദിക്കരയിൽ നാഗാർജുന സാഗറിലാണ് 274 ഏക്കറിൽ തെലങ്കാന ടൂറിസം വകുപ്പ് പാർക്ക് നിർമിച്ചിരിക്കുന്നത്
- ശ്രീബുദ്ധന്റെ ജിവിതത്തിലെ പ്രധാന സംഭവങ്ങളും മുജന്മകഥകളും ചിത്രീകരിച്ചിട്ടുള്ള രാജ്യത്തെ ആദ്യ തിംപാർക്ക് കൂടിയാണിത്.
32. ഐക്യരാഷ്ട്രസഭയെ സംബന്ധിക്കുന്ന വിവരങ്ങൾ ഹിന്ദിയിൽ പ്രചരിപ്പിക്കുന്നതിന് ഇന്ത്യ 2018- ൽ ആരംഭിച്ച പദ്ധതി- ഹിന്ദി@യു.എൻ
33. ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളടെ സഹായത്തിനും സൗകര്യത്തിനുമായി ഏർപ്പെടുത്തപ്പെട്ട പോർട്ടൽ- വൺസ്റ്റെപ്പ്
34. 2022 മേയ് 14- ന് കാറപകടത്തിൽ മരണപ്പെട്ട മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- ആൻഡ്രൂസൈമണ്ട്സ് (46)
35. ലോക ബാഡ്മിന്റണിലെ പ്രധാന പുരുഷ ടീം ചാമ്പ്യൻഷിപ്പായ തോമസ് കപ്പിൽ ഇന്ത്യ എത്രാം തവണയാണ് ചാമ്പ്യൻഷിപ്പ് നേടിയത്- ആദ്യത്ത
- 14 വട്ടം ചാമ്പ്യൻമാരായ ഇൻഡൊനീഷ്യയെയാണ് ബാങ്കോക്കിൽ (തായ് ലൻഡ്) നടന്ന ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്.
- 1949- ലാണ് തോമസ് കപ്പ് ആരംഭിച്ചത്. ഇംഗ്ലിഷ് ബാഡ്മിന്റൺ താരമായിരുന്ന സർ. ജോർജ് ആലൻ തോമസിന്റെ ആശയത്തിൽനിന്നാണ് ടൂർണമെന്റിന്റെ പിറവി. തോമസിന്റെ പേരാണ് ടൂർണമെന്റിന് നൽകിയിട്ടുള്ളത്
No comments:
Post a Comment