1. മാസാടിസ്ഥാനത്തിൽ ഓരോ ജില്ലയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി 'District Good Governance Portal' രൂപപ്പെടുത്തിയ സംസ്ഥാനം- അരുണാചൽപ്രദേശ്
2. 2022 ആഗസ്റ്റിൽ സംസ്ഥാന സർക്കാർ ജോലി ലഭിക്കാൻ മാത്യഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയ സംസ്ഥാനം- കേരളം
3. PMMSY- ന് കീഴിൽ NFDB- യുടെ ഫണ്ടിംഗ് പിന്തുണയോടെ ICAR-CIFA- വികസിപ്പിച്ചെടുത്ത ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഫീച്ചർ ആപ്പ്- Aqua Bazar
4. 2022- ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- ടോക്കിയോ
5. 2022 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ- സമർ ബാനർജി
6. 2022 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കഥാകൃത്ത്- ഡോ.എസ്.വി.വേണുഗോപൻ നായർ
7. സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബ്ബ് തുറന്നത്- തിരുവനന്തപുരം
8. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 2022- ലെ ആര്യവൈദ്യൻ പി.മാധവവാരിയർ സ്മാരക സ്വർണമെഡൽ നേടിയത്- ഡോ.പി.യു.ശ്രീറാം
9. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ ചെയർമാനായി നിയമിതനായത്- സമീർ വി.കാമത്ത്
10. യുവേഫയുടെ കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം നേടിയത്-
- പുരുഷതാരം- കരീം ബെൻസമക്ക്
- വനിതാതാരം- അലക്സിയ പുട്ടെല്ലാസ്
11. കഴിവുറ്റ കായിക താരങ്ങൾക്ക് രാജീവ് ഗാന്ധി ഖേൽരത്നാ പുരസ്കാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ
12. 2022- ൽ ജിദ്ദയിൽ നടന്ന ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത്- ഒലക്സാണ്ടർ ഉസിക്
13. 2022 ആഗസ്റ്റിൽ പേടിഎമ്മിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- വിജയ് ശേഖർ ശർമ്മ
14. 2022 ആഗസ്റ്റിൽ പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധന നിയമം പിൻവലിക്കാൻ തീരുമാനിച്ച രാജ്യം- സിംഗപ്പുർ
15. 2022 ആഗസ്റ്റിൽ അന്തരിച്ച 2006 ൽ 'പാക്കിസ്ഥാന്റെ വാനമ്പാടി' ബഹുമതി ലഭിച്ച വനിത- നയ്യാര നൂർ
16. കേരള രാജ്യാന്തര ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ലഭിച്ചത്- റീന മോഹൻ
17. 2022 ഓഗസ്റ്റിൽ ചന്ദ്രനെ ലക്ഷ്യമിട്ട് നാസ വിക്ഷേപിക്കുന്ന റോക്കറ്റ്- സ്പേസ് ലോഞ്ച് സിസ്റ്റം
18. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള നാസയുടെ ദൗത്യം- ആർട്ടമീസ്
19. ജൽജീവൻ മിഷന് കീഴിൽ രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ (water connection to every household) സർട്ടിഫൈഡ് സംസ്ഥാനം- ഗോവ
20. ഇന്ത്യയുടെ സഹായത്തോടെ ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം- ചാബഹാർ
21. 2022 ആഗസ്റ്റിൽ UNESCO's Intangible cultural Heritage List ഉൾപ്പെടുത്താൻ ഇന്ത്യ നാമനിർദ്ദേശം ചെയ്ത നൃത്തരൂപം- ഗാർബ (ഗുജറാത്ത്)
22. സ്വാതന്ത്ര്യത്തിന്റെ 75th . വാർഷികത്തിൽ ബഹിരാകാശത്ത് ഭൂമിയിൽ നിന്ന് 30 കിലോമീറ്റർ അകലെ ത്രിവർണ പതാക വിരിയിച്ച ഇന്ത്യൻ ബഹിരാകാശ സംഘടന- സ്പൈസ് കിഡ്സ്
23. 2022- ലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച കേരളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ- മനോജ് എബ്രഹാം, ബിജി ജോർജ്
24. 2022- ലെ World Women Entrepreneurs അവാർഡ് ലഭിച്ച മലയാളി- സംഗീത അഭയൻ
25. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമുള്ള ചരക്കു തീവണ്ടി- വാസുകി
26. 2022 -ൽ മാർച്ചിൽ അന്തരിച്ച സൂര്യനിൽ നിന്ന് ഊർജ്ജ സ്വീകരിച്ചുകൊണ്ടുള്ള ഉപാസന യജ്ഞത്തിന്റെ പ്രചാരകനായിരുന്ന ഗുജറാത്ത് വ്യവസായി- ഹീരാ രത്തൻ
27. കേരള പോലീസിന്റെ നവീകരിച്ച സിറ്റിസൺ സർവീസ് പോർട്ടൽ- തുണ
28. സ്വദേശ് ദർശൻ' പുരസ്കാരം ആരംഭിച്ചത് ഏത് മന്ത്രാലയമാണ്- ടൂറിസം മന്ത്രാലയം
29. സ്വിസ് സംഘടനയായ ഐ ക്യു എയർ തയ്യാറാക്കിയ 2021- ലെ ആഗോള അന്തരീക്ഷ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വായു മലിനീകരണമുള്ള തലസ്ഥാനനഗരം- ന്യൂഡൽഹി
30. ചരിത്രത്തിൽ ആദ്യമായി ലോകചെസ് ഒളിമ്പ്യാഡിന് വേദിയാകുന്ന ഇന്ത്യൻ നഗരം- ചെന്നൈ
31. 2022- ൽ ലുലു ഗ്രൂപ്പിന്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ നിലവിൽ വന്നത്- ലഖ്നൗ (ഉത്തർപ്രദേശ്)
32. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് കൊണ്ടുള്ള കേന്ദ്ര സർക്കാർ കാംപെയിൻ- ഹർ ഘർ തിരംഗ
33. 2022 ആഗസ്റ്റിൽ കമ്മീഷൻ ചെയ്യപ്പെടുന്ന, ആദ്യമായി തദ്ദേശീയമായി നിർമ്മിക്കപ്പെട്ട നാവികസേനയുടെ വിമാനവാഹിനി കപ്പൽ- ഐ.എൻ.എസ് വിക്രാന്ത്
34. 2022 ജൂലൈയിൽ പ്രവർത്തനക്ഷമമാകുന്ന നാവികസേനയുടെ ഐ.എൻ.എസ് വിക്രാന്ത് ഏറ്റവും പുതിയ പടക്കപ്പൽ- ഐ.എൻ.എസ് ദുണഗിരി
35. ഇന്ത്യൻ കരസേന ഫീൽഡ് ഡ്രസ്സിങ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം- ഗാൻവാൻ
36. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസായ മാർബർഗ് വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം- ഘാന (ആഫിക്ക)
37. 2022- ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- നോവാക് ദ്യോക്കോവിച്ച് (സെർബിയ)
38. 2022 ജൂലൈയിൽ അന്തരിച്ച പ്രശസ്ത നാഗസ്വര വിദ്വാൻ- തൃശൂർ പി. ഗോവിന്ദൻകുട്ടി
39. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് 2021- ൽ ഏറ്റവും അധികം ജന്തുവർഗങ്ങളെ കണ്ടത്തിയ സംസ്ഥാനം- കേരളം (86)
40. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ആയി ചുമതലയേറ്റത്- അനൂപ് അംബിക
41. ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കാൻ വെങ്കലത്തിൽ തീർത്ത അശോകസ്തംഭത്തിന്റെ ഉയരം- 6.5 മീറ്റർ
42. ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ‘ഡാർക്ക് സ്കൈ റിസർവ്' സ്ഥാപിതമാകുന്നത്- ഹാൻലെ, ലഡാക്ക്
43. വിംബിൾഡൺ ടെന്നീസിലെ വനിത വിഭാഗം ഡബിൾസിൽ കിരീടം നേടിയ സംഖ്യം- ബാർബോറ ക്രജിക്കോവ-കാതറീന സിനിയക്കോവ
44. ദക്ഷിണ കൊറിയയിലെ ചാച്ചോണിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർറൈ ഫിളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അർജുൻ ബാബുത
45. അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ 300 ഫോറടിക്കുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ
46. എ.പി.ജെ അവാർഡ് 2022 ജേതാവ്- ഡോ. ടെസി തോമസ്
47. ജൂലൈയിൽ അന്തരിച്ച, ഇന്ത്യൻ ഇന്റനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ VSNL മേധാവി- ബി.കെ സിംഗാൾ ഡോ. ടെസി തോമസ്
48. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉള്ള ജില്ല- തിരുവനന്തപുരം
49. 2022 ജൂലൈയിൽ ടൈം മാഗസിൻ പുറത്തു വിട്ട, ലോകത്ത് കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം
50. 2022 ജൂലൈയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്ത് ഉള്ള സംസ്ഥാനം- ഉത്തർപ്രദേശ്
No comments:
Post a Comment