1. അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ശുദ്ധജല ഞണ്ട്- ഘടിയാന ദ്വിവർണ
2. സെർവിക്കൽ കാൻസർ പ്രതിരോധത്തിന് ഇന്ത്യ പുറത്തിറക്കിയ ആദ്യ തദ്ദേശീയ ക്വാഡിവാലന് ഹമെൻ പാപ്പിലോമ വൈറസ് (qHPV) വാക്സിൻ- സെർവവാക്
3. സിംഗപ്പൂരിലെ സൈബർ സെക്യൂരിറ്റി ഏജൻസിയുമായി സഹകരിച്ച് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) നടത്തിയ ല സൈബർ സെക്യൂരിറ്റി എക്സർസൈസ്- സിനർജി (Synergy)
4. സർവകലാശാലകളിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ @ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ആരംഭിക്കുന്ന പോർട്ടൽ- ഇ-സമാധാൻ
5. 2022 സെപ്റ്റംബറിൽ 'Rural Backyard Piggery Scheme' ആരംഭിച്ച സംസ്ഥാനം- മേഘാലയ
6. ഏറ്റവും പ്രായം കുറഞ്ഞ പരംവീർ ചക്ര പുരസ്കാര ജേതാവായ സുബേദാർ മേജർ യോഗേന്ദ്ര സിംഗ് യാദവ് രചിച്ച ആത്മകഥ- ദ ഹീറോ ഓഫ് ടെഗർ ഹിൽ
7. കേരളത്തിലെ 5 -ാമത് സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ല- ആലപ്പുഴ
8. സെൻട്രൽ റെയിൽവെ മുംബൈ ഡിവിഷനിലെ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച വായുവിൽ നിന്ന് ജലം വേർതിരിച്ചെടുക്കുന്ന ഉപകരണം- മേഘദൂത്
9. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഉത്തരാഖണ്ഡ് നടപ്പിലാക്കുന്ന ഇ- ഗവേണൻസ് പോർട്ടൽ- സമർത്ഥ്
10. തായ്ലന്റിലേക്കുള്ള ഇന്ത്യയുടെ അംബാസഡറായി ചുമതലയേറ്റ വ്യക്തി- നാഗേഷ് സിംഗ് IFS
11. NITI ആയോഗിന്റെ ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം 2022- ലെ ഇന്ത്യയിലെ മികച്ച aspirational (അഭിലാഷ) ജില്ലയായി പ്രഖ്യാപിച്ചത്- ഹരിദ്വാർ
12. All India Football Federation (AIFF) Ogo പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കല്യാൺ ചൗബെ
13. All India Radio (AIR) യുടെ വാർത്താ സേവന വിഭാഗത്തിന്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്- വസുധ ഗുപ്ത
14. 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്ത ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത വിമാന വാഹിനിക്കപ്പൽ- INS വിക്രാന്ത്
15. CAPF (Central Armed Police Forces) ഉദ്യോഗസ്ഥർക്ക് താമസ സൗകര്യങ്ങൾ തിരയുന്നതിനായി ആരംഭിച്ച പോർട്ടൽ- e- Awas
16. മോട്ടോർ വാഹന വകുപ്പിൽ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെത്തുടർന്ന് വിജിലൻസ് ആർ.ടി. ഓഫീസുകളിൽ നടത്തുന്ന മിന്നൽ പരിശോധന- ഓപ്പറേഷൻ ജാസുസ്
17. 15 -ാം കേരള നിയമസഭയിൽ സ്പീക്കറായി ചുമതലയേൽക്കുന്നത്- എ. എൻ. ഷംസീർ
18. നീതി ആയോഗിന്റെ Aspirational district programme- ൽ ഒന്നാമതെത്തിയ ജില്ല- വയനാട്
19. DEPARTMENT OF SCIENCE AND TECHNOLOGY ഇന്ത്യയിലെ ആദ്യത്തെ NIGHT SKY SANCTUARY സ്ഥാപിക്കുന്നത്- ലഡാക്
20. നെഹ്റു ട്രോഫി ബോട്ട് റൈസിന്റെ അറുപത്തെട്ടാം പതിപ്പ് 2022 september 4- നു പുന്നമടക്കായലിൽ വെച്ചു നടന്നു
21. ഹൈദരാബാദ് സംസ്ഥാനത്തിന്റെ വിമോചനത്തിന്റെ 75- ആം വാർഷികത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന അനുസ്മരണം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു
22. കുസാറ്റിലെ ഗവേഷകരുടെ അഭിപ്രായത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിക്കുന്ന Madden Julian Oscillation (കട്ടിയുള്ള കാർമേഘം) കേരളത്തിൽ കനത്ത മഴക്ക് കാരണമാകുന്നു
23. ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്ത് നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത് എന്നാണ്- 2022 സെപ്റ്റംബർ 2
- 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വികാന്ത് തദ്ദേശീയമായി നിർമിച്ച് പൂർത്തിയാക്കിയത് കൊച്ചി കപ്പൽ ശാലയിലാണ്.
- 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വികാന്ത്. സൂപ്പർ സ്ട്രക്ചർ അടക്കം കണക്കാക്കുമ്പോൾ കപ്പലിന് 59 മീറ്റർ ഉയരവുമുണ്ട്.
- ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എൻ എസ്, വികാരത്തിന്റെ പേരുതന്നെയാണ് പുതിയ കപ്പലിനും. 1997- ലാണ് പഴയ വിക്രാന്ത് ഡീകമ്മിഷൻ ചെയ്തത്. 1957- ൽ ബ്രിട്ടനിൽ നിന്നുവാങ്ങിയ എച്ച്. എം. എസ്. ഹെർക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961- ൽ വിക്രാന്ത് എന്ന പേരിൽ കമ്മിഷൻ ചെയ്തത്.
- റഷ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഐ. എൻ. എസ്. വികാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി. എം. എസ് ) ഒരുക്കിയത് ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ്.
- വിമാനവാഹിനി നിർമിക്കാൻ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യം.
24. ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയിൽ ഏത് ഭരണാധികാരിയുടെ മുദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഘടകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്- ഛത്രപതി ശിവജി
- പുതിയ പതാകയിലെ നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യൻ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവർത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നതാണ് നങ്കുരചിഹ്നം ദ്വഢനിശ്ചയത്ത പ്രതിനിധീകരിക്കുന്നു.
- സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
25. ടാറ്റ സൺസ് മുൻ ചെയർമാൻ Cyrus Mistry വാഹനാപകടത്തിൽ മരിച്ചു .
26. 2029- ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പത് വ്യവസ്ഥയായി മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്- നിലവിൽ 5 ആം സ്ഥാനത്താണ് ഇന്ത്യ.
27. ഇന്ത്യ നിലവിലെ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 13.5 ശതമാനം വളർച്ചയാണ് നേടിയത്.
28. ബാരാക് ഒബാമക്ക് എമ്മി പുരസ്കാരം. Our Great National Parks' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ വിവരണം നിർവഹിച്ചതിനാണ് പുരസ്കാരം
29. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ മുൻ വിദേശകാര്യ മന്ത്രി ലിസ്ട്രസിനെതിരെ മത്സരിക്കുന്ന മുൻ ധനമന്ത്രി കൂടിയായ ഇന്ത്യൻ വംശജൻ ഋഷി സുനക്
30. IMF- ലെ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയതിനായത്- കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ
31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല-. ജമുയി (ബീഹാർ)
32. യുകെയിലെ ആദ്യ ദളിത് വനിതാ മേയർയായി നിയമിതയായ ഇന്ത്യൻ വംശജ- മോഹിന്ദർ കെ മിധ
33. 2022- ലെ ലോക പരിസ്ഥിതി ദിന സന്ദേശം- ഒരേയൊരു ഭൂമി (Only One Earth )
34. 2022- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം- സ്വീഡൻ
35. പരിസ്ഥിതി മേഖലയിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 2022- ലെ ലോക പരിസ്ഥിതി മികവ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഡെൻമാർക്ക് ( ഇന്ത്യയുടെ സ്ഥാനം- 180)
36. One time used plastic നിരോധനം ലക്ഷ്യമാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- വ്യത്തിയും പച്ചയും
37. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത്- ഇഗ്നതാലിയ സ്വിയാടെക് (പോളണ്ട്)
38. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത്- റാഫേൽ നഡാൽ (സ്പാനിഷ് താരം)
39. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ- ഫോണ്ടിയർ (നിർമ്മിച്ചത്- അമേരിക്ക)
40. തുർക്കിയുടെ പുതിയ പേര്- തുർക്കിയ (Turkiye)
41. പുതിയ വിദ്യാഭ്യാസം നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പുതുതായി ആരംഭിക്കുന്ന സ്കൂളുകൾ- പി. എം. ശ്രീ സ്കൂളുകൾ
42. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആരംഭിച്ച കേരള സർക്കാർ പദ്ധതി- വൃക്ഷ സമൃദ്ധി
43. 2022 ജൂണിൽ അന്തരിച്ച മലയാളി ബോളിവുഡ് ഗായകൻ- കെ കെ (കൃഷ്ണ കുമാർ കുന്നത്ത്)
44. 2022 ജൂണിൽ അന്തരിച്ച കോൺഗ്രസ് നേതാവും മിൽമയുടെ ശില്പിയും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായിരുന്ന വ്യക്തി- പ്രയാർ ഗോപാലകൃഷ്ണൻ
45. ‘കേരളം കണികണ്ടുണരുന്ന നന്മ ' എന്ന പരസ്യവാചകം മിൽമയ്ക് സംഭാവന ചെയ്ത വ്യക്തി- പ്രയാർ ഗോപാലകൃഷ്ണൻ
46. തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്ത ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
47. പശ്ചിമബംഗാളിലെ ന്യൂജൽ പായ് ഗുഡി സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശിലേക്കുള്ള പുതിയ ട്രെയിൻ സർവീസ്- മിതാലി എക്സ്പ്രസ്
48. കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രഫി പ്രസ് നേടിയ വ്യക്തി- രഘു റായി
49. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന സർക്കാരിന്റെ പുതിയ പദ്ധതി- ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി
50. വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശങ്ങൾ നൽകാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം- ഇക്വഡോർ
No comments:
Post a Comment