Saturday 20 July 2019

Current Affairs- 20/07/2019

"Kargil : Untold Stories from the War' എന്ന പുസ്തകത്തിന്റെ രചയിതാവ്- Rachna Bisht Rawat 

ICC- യുടെ World Cup 2019 Team of the Tournament- ൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ- രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ


ചെക്ക് റിപ്പബ്ലിക്കിൽ നടന്ന Tabor Athletics Meet 2019- ൽ 200 മീറ്ററിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ഹിമ ദാസ് 

International Association of Athletics Federation (IAAF)- ന്റെ 'Veteran Pin' ബഹുമതിക്ക് നാമനിർദ്ദേശം ലഭിച്ച മുൻ മലയാളി അത്ലറ്റിക് താരം- പി.ടി. ഉഷ

2019- ലെ Bloomberg Billionaires Index- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ്

2019- ലെ Pacific Asia Travel Association (PATA) Gold Awards നേടിയ കേരള സർക്കാർ സംരംഭങ്ങൾ- 

  • Ethnic Restaurant at Kumarakom (വിഭാഗം- Women Empowerment Initiate)
  • Come Out and Play Campaign (വിഭാഗം- Marketing Media - Travel Advertisement Broadcast Media)
  • www.keralatourism.org (വിഭാഗം- Marketing Media - Website)
30 -ാമത് Summer Universiade Games 2019- ന്റെ വേദി- Napoli (ഇറ്റലി)

2020- ലെ ISSF World Cup Rifle/Pistol/Shot Gun- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ 

International Olympic Committee (IOC)- യുടെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്ന നഗരം- Laussane (സ്വിറ്റ്സർലന്റ് )

ജമ്മുകാശ്മീരിലെ 312 പഞ്ചായത്തുകളെ പുകയില രഹിതമാക്കുന്നതിനായി ആരംഭിച്ച പരിപാടി- Operation Khumaar

കേന്ദ്ര വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്- വികാസ് സ്വരൂപ്

2019- ലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ വേദി- ബ്രസീൽ

നെയ്യാർ സിംഹ സഫാരി പാർക്കിൽ ഏത് സംസ്ഥാനത്ത് നിന്നാണ് 2 സിംഹങ്ങളെ എത്തിക്കുന്നത്- ഗുജറാത്ത് (സക്കർബഗ് മൃഗശാല)

400 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡിന് ഉടമയായ മലയാളി കായിക താരം- മുഹമ്മദ് അനസ്

ഗസൽ ഗായകൻ ഉമ്പായിയ്ക്കുള്ള സ്മാരണാർത്ഥം ഉമ്പായി മ്യൂസിക് അക്കാദമി ആരംഭിക്കുന്ന ജില്ല- കോഴിക്കോട്

അടുത്തിടെ അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രസിഡന്റ്- എച്ച്.എം.ഇർഷാദ്

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമുയർന്ന സ്കോർ നേടിയ
പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡ് തകർത്തത്- ഇക്രം അലി ഖിൽ (അഫ്ഗാനിസ്ഥാൻ)

അടുത്തിടെ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ Budj Bim Cultural Landscape സ്ഥിതി ചെയ്യുന്ന രാജ്യം- ആസ്ട്രേലിയ

അടുത്തിടെ അന്തരിച്ച കായിക താര മായ A.U.Celestine ഏത് കായിക ഇനവുമായി ബന്ധപ്പെട്ട ട്ടിരിക്കുന്നു- ഫുട്ബോൾ

പ്രപഞ്ച രഹസ്യങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനായി ജർമ്മനിയുമായി ചേർന്ന് റഷ്യ വികസിപ്പിച്ചെടുത്ത ബഹിരാകാശ ദൗത്യം- സ്പെക്ടർ - ആർ.ജി

സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്- പ്ലാമൂട് (പട്ടം, തിരുവനന്തപുരം)

2019- ലെ പി.കെ.വി സ്മാരക പുരസ്കാര ജേതാവ്- കെ.കെ. ശൈലജ

ഇന്ത്യയിലെ ആദ്യ solar cruise vessel പ്രവർത്തനമാ രംഭിക്കുന്ന സംസ്ഥാനം- കേരളം (ആലപ്പുഴ)

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ആദ്യ മോഡൽ വില്ലേജ് ഉദ്ഘാടനം ചെയ്ത രാജ്യം- ശ്രീലങ്ക (Ranidugama)

2019- ലെ കോൺകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ പുരുഷ വിഭാഗം ചാമ്പ്യന്മാർ- മെക്സിക്കോ

ഇന്ത്യയിൽ ആദ്യമായി സ്വകാര്യ വത്കരിക്കുന്ന ട്രയിൻ സർവ്വീസ്- ഡൽഹി ലക്നൗ തേജസ് എക്സ്പ്ര സ്

33 കോടി വൃക്ഷതൈകൾ 2 മാസം കൊണ്ട് നടുന്നതിനായുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം- മഹാരാഷ്ട്ര

തമിഴ്നാടിന്റെ ഔദ്യോഗിക ചിത്രശലഭമായി പ്രഖ്യാപിച്ചത്- Tamil Yeoman

  • (ശാസ്ത്രീയ നാമം- Cirrochroa Thais)
ഗ്രീസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- കിര്യാക്കോസ് മിസോടക്കി

ഏഴുകൊടുമുടികളും കീഴടക്കിയ ആദ്യ വനിതാ ഐ.പി.എസ്.ഓഫീസർ- അപർണ കുമാർ

പുകയില വിമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി Operation Khumaar പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം- ജമ്മു & കാശ്മീർ

റിസർവ്വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി അടുത്തിടെ നിയമിതനായത്- എൻ.എസ്.വിശ്വനാഥൻ

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യാക്കാരുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് പാർട്ട്ണർഷിപ്പിന് അർഹരായ കൂട്ടുകെട്ട്- രോഹിത് ശർമ്മ - കെ.എൽ.രാഹുൽ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ രാജിവച്ചത്- രാഹുൽ ഗാന്ധി

No comments:

Post a Comment