Friday 5 July 2019

Expected Questions Set.8

ലോകസഭാ സ്പീക്കർ ആയി സേവനം അനുഷ്ഠിക്കുകയും മരണമടഞ്ഞ ആദ്യ വ്യക്തി-  ജിഎംസി ബാലയോഗി

അന്തർ സംസ്ഥാന  കൗൺസിലിൻറെ രൂപീകരണത്തെയും പ്രവർത്തനങ്ങളെയും പറ്റി പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ്- 263 വകുപ്പ്


അപരാഹ്നം ആരുടെ കൃതിയാണ്-  ഒ എൻ വി

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ- H. L ദത്ത്

ഇത് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി-   ശ്രീനാരായണഗുരു

തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല-  വയനാട്

കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ-  മീനമാസത്തിലെ സൂര്യൻ

അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു-  പുന്നപ്ര വയലാർ സമരം

ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം-  അരുണാചൽ പ്രദേശ്

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം- 2010

ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് രാജിവെച്ച ഇന്ത്യൻ വംശജ-  നിക്കി ഹാലി

ഓസോൺ സുഷിരം ഉണ്ടാക്കാൻ കാരണമാകുന്ന രാസസംയുക്തം-  ക്ലോറോ ഫ്ലൂറോ കാർബൺ

കീമോതെറാപ്പി യുടെ പിതാവ്-  പോൾ ഏർലിക്

കരിന്തണ്ടൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു- താമരശ്ശേരി ചുരം

ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പ് പ്രകാരമാണ് ലോകസഭയിലേക്ക് ഇന്ത്യൻ സമുദായ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാൻ അധികാരം നൽകിയിരിക്കുന്നത്- 331 വകുപ്പ്

തോമസ് മുള്ളർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ

2010 മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ കുട്ടിസ്രാങ്ക് എന്ന എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ്- ഷാജി എൻ കരുൺ

ലോക തപാൽ ദിനം- ഒക്ടോബർ 9 

2018 സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്ക്-  പോൾ റോമർ, വില്യം നോർദോസ്

പേശി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം- സെറിബെല്ലം

ഒരു കുതിരശക്തി എത്ര വാട്ട്സ് തുല്യമാണ്- 746

'ഷാഡോ ലൈസൻസ്' എന്ന നോവൽ രചിച്ചത്- അമിതവ് ഘോഷ്

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം- ആറ്റിങ്ങൽ കലാപം 

1908- ൽ രസതന്ത്രത്തിനുള്ള സമ്മാനം നേടുകയും 1925- ൽ ലണ്ടനിലെ റോയൽ സൊസൈറ്റിയുടെ പ്രസിഡണ്ടുമായ തീർന്ന ശാസ്ത്രജ്ഞൻ- ഏണസ്റ്റ് റൂഥർഫോർഡ്

മയിലിൻറെ ശാസ്ത്രീയ നാമം- പാവോ ക്രിസ്റ്റാറ്റസ്

ന്യൂട്രോൺ ഇല്ലാത്ത മൂലകം- ഹൈഡ്രജൻ

രഹസ്യ കലകൾ ചോർത്തുന്നതിലൂടെ ലോകശ്രദ്ധനേടിയ വെബ്സൈറ്റായ വിക്കിലീക്സ് സ്ഥാപിച്ചതാര്- ജൂലിയൻ അസാൻജ്

ടങ്സ്റ്റൻ ഉരുകുന്ന ഊഷ്മാവ്- 3422 ഡിഗ്രി സെൽഷ്യസ്

ഏത് പഞ്ചവത്സര പദ്ധതി ആണ് ഗാഡ്ഗിൽ യോജന എന്ന പേരിൽ അറിയപ്പെടുന്നത്- മൂന്നാം പഞ്ചവത്സര പദ്ധതി

കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ- പണ്ഡിറ്റ് കറുപ്പൻ

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പ്രതിപാദിക്കുന്ന ശ്രീനാരായണഗുരുവിനെ കൃതി ഏത്- ജാതി നിർണ്ണയം

നരേന്ദ്ര മോദി സർക്കാരിൻറെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി നോട്ട് നിരോധനം നടപ്പിലാക്കിയത്- 2016 നവംബർ 8

ഇന്ത്യയിൽ ആരംഭിച്ച ആദ്യ സൗരോർജ്ജ ബോട്ടിന്റെ പേര്- ആദിത്യ

ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം- ചണ്ഡീഗഡ്

2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത രേഖപ്പെടുത്തിയത്- ബീഹാർ

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട് ഏത്- ഹേബിയസ്  കോർപ്പസ്

ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്നത് ഏതു ആൻഡമാൻ ദ്വീപിലാണ്- ബാരൻ ദ്വീപ്

ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം- 2005 ഒക്ടോബർ 12

തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആര്- ശ്രീ ചിത്ര തിരുനാൾ

വെള്ളപ്പൊക്കം തടയാനായി തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചിരിക്കുന്നത് ഏത് കായലിലാണ് ആണ്- വേമ്പനാട്ടുകായൽ

കേരള സംസ്ഥാന കായിക ദിനം- ഒക്ടോബർ 13

കേന്ദ്ര സർക്കാർ പാസാക്കിയ സറോഗസി റെഗുലേഷൻ ബിൽ ലക്ഷ്യമിടുന്നത് എന്ത്- ഗർഭപാത്രം വാടകക്ക് എടുക്കുന്നത് നിയന്ത്രിക്കൽ

കേരളത്തിലെ തീരദേശ മണലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ധാതു ഏത്- തോറിയം

മിശ്രവിവാഹത്തിന് പ്രചാരണത്തിനായി സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത് ആര്- ഭട്ടതിരിപ്പാട്

പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ഏത്- ലോകായുക്ത

ഇന്ത്യയിൽ വ്യക്തികൾക്ക് സമാനമായ നിയമപരമായ അസ്ഥിത്വം കോടതി അംഗീകരിച്ചു നൽകിയ ഏതൊക്കെ നദികളാണ്- ഗംഗ, യമുന

കേരളത്തിലെ ഏത് നഗരത്തോടു ചേർന്ന മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്- കൊച്ചി

'നയിതാലിം' എന്നറിയപ്പെട്ട വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചത് ആരാണ്- ഗാന്ധിജി

ഇന്ത്യയിൽ ആദ്യമായി പീരങ്കികൾ  ഉപയോഗിക്കപ്പെട്ട യുദ്ധം ഏത്- ഒന്നാം പാനിപ്പത്ത് യുദ്ധം

രക്തക്കുഴലുകൾ,  മോണ എന്നിവയുടെ ആരോഗ്യത്തിൽ വലിയ പങ്കുള്ള വൈറ്റമിൻ ഏത്- വൈറ്റമിൻ സി

സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം- സിറിയസ്‌  

എല്ലാ വർഷവും യുഎൻ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്- ഒക്ടോബർ 24

ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് രൂപം നൽകാൻ 1953 ഡിസംബർ നിയമിക്കപ്പെട്ട കമ്മീഷൻ ഏത്- ഫസൽ അലി കമ്മീഷൻ

ബാസ്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ആരാണ്- ജെയിംസ് നൈസ് മിത്ത്

'ദേവാനാംപ്രിയദർശി' എന്നറിയപ്പെട്ട പ്രാചീന ഇന്ത്യയിലെ ചക്രവർത്തി ആര്- അശോക ചക്രവർത്തി

സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കാനുള്ള ഉപകരണമായ ക്രെസ്‌ഗോഗ്രാഫ്  കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്- ജെ സി ബോസ്

ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ ഏത്- തമിഴ് 

ഇന്ത്യയിലെ ഭൂദാന പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് ആര്- വിനോബോ ഭാവേ

മരുഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ഇന്ത്യൻ നദി ഏത്- ലൂണി നദി

വിദ്യാധിരാജ എന്നറിയപ്പെട്ട കേരളത്തിലെ നവോത്ഥാന നായകൻ ആര്-  ചട്ടമ്പിസ്വാമികൾ

No comments:

Post a Comment