Wednesday 1 December 2021

Current Affairs- 01-12-2021

1. 2021 നവംബറിൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്കാരത്തിന് അർഹനായത്- കെ. സി. നിജീഷ് ('പോത്തുജീവിതം' എന്ന ചിത്രത്തിന്)


2. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (നോയിഡ ഇന്റർനാഷണൽ എയർപോർട്ട്


3. സമ്പൂർണ്ണ കോവിഡ്- 19 സെക്കന്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്- കോങ്ങാട് (പാലക്കാട്)


4. 2021 നവംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ 4-ാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി- INS വേല


5. 2021 നവംബറിൽ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായിരുന്ന വ്യക്തി- ബിച്ചു തിരുമല


6. നാഗ്പുരിലെ വാൻറായി ഫൗണ്ടേഷൻ ഏർപെടുത്തിയ ഡോ.മോഹൻധാരിയ രാഷ്ട്ര നിർമ്മാൺ പുരസ്കാരം ലഭിച്ച വ്യക്തി- ഇ.ശ്രീധർ 


7. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ കലാ-സാംസ്കാരിക രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി- മുബാരക് നിസ്സ 


8. ദേശീയതലത്തിലുള്ള ആദ്യ ഗാർഹിക തൊഴിലാളി സർവ്വേക്ക് തുടക്കം കുറിച്ച  രാജ്യം- ഇന്ത്യ 


9. കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) ഗവേഷണ വിഭാഗങ്ങളും ഇന്ത്യൻ മെറ്റിയറോളജിക്കൽ സൊസൈറ്റിയും (ഐ.എം.എസ്) സംയുക്തമായി നടത്തുന്ന രാജ്യാന്തര കാലാവസ്ഥ വ്യതിയാനം ആരംഭിക്കുന്നത്- 2021 നവംബർ 23 മുതൽ 26 വരെ 

10. 2021- ലെ എമ്മി പുരസ്കാര ജേതാക്കൾ 

  • മികച്ച നടൻ- ഡേവിഡ് ടെനൻ) (സ്കോട്ടിഷ്) 
  • മികച്ച നടി- ഹേയ്മി സ്വർ (സ്കോട്ടിഷ്) 
  • കോമഡി അവാർഡ്- കോൾ മൈ ഏജന്റ് (ഫ്രാൻസ്)
  • ഡ്രാമ അവാർഡ്- ടെഹ്റാൻ (ഇസ്രയേൽ) 

11. 2021- ൽ കുവൈറ്റ് പ്രധാമന്ത്രിയായി വീണ്ടും നിയമതിനായ വ്യക്തി- ശൈഖ് സബാഹ് അൽ ഖാലിദ്


12. 2021 നവംബറിൽ അന്തരിച്ച പ്രശസ്ത ജാപ്പനീസ് വസ്ത്രാലങ്കാര വിദഗ്ധ- എമി വാഡ 

  • 1986- ൽ 'റാൻ' എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിച്ചു 
  • 1993- ൽ 'ഈഡിപ്പസ് റെക്സ്' എന്ന നാടകത്തിലെ വസ്ത്രാലങ്കാരത്തിന് എമ്മി പുരസ്കാരവും ലഭിച്ചു

13. 2021 നവംബർ 26- മുതൽ ഭരണഘടനയുടെ ആമുഖം വായിക്കാനും വീഡിയോ സമൂഹമാധ്യമങ്ങളിൽ നൽകാനും നിർദ്ദേശം നൽകിയ രാജ്യം- ഇന്ത്യ (കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ്)


14. മുകേഷ് അംബാനിയെ പിന്നിലാക്കി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന നേട്ടം കൈവരിച്ച വ്യക്തി- ഗൗതം അദാനി 


15. രാജ്യത്തെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുവാനായി പദ്ധതി തയ്യാറാക്കുന്ന കമ്പനി- ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  


16. രാജ്യത്തിന്റെ പൈതൃകം അടുത്തറിയാൻ കേരളത്തിലുള്ളവർക്ക് മാത്രമായി 2022 ജനുവരി 7- ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ടൂറിസ്റ്റ് ട്രെയിൻ- ഭാരത് ദർശൻ 


17. സംസ്ഥാനത്ത് ആദ്യമായി സുപ്രീംകോടതിവിധി കണക്കിലെടുത്ത് വിരമിക്കുന്ന പോലീസ് ചീഫിന്റെ കാലാവധി നീട്ടിക്കൊണ്ട് പുനർനിയമനം ലഭിച്ച വ്യക്തി- അനിൽ കാന്ത് 


18. സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മികച്ച 10 നഗരങ്ങളിൽ 4-ാം സ്ഥാനം ലഭിച്ച നഗരം- തിരുവനന്തപുരം 

  • 5-ാം സ്ഥാനം- കൊച്ചി
  • ഷിംല, കോയമ്പത്തൂർ, ചണ്ഡീഗഢ് എന്നീ നഗരങ്ങൾക്കാണ് ആദ്യത്ത 3 സ്ഥാനങ്ങൾ 

19. ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ഉദയകുമാറിന്റെ സ്മരണയ്ക്കായി നൽകുന്ന ദേശീയ അവാൻഡ് ലഭിച്ച താരം- പ്രിയങ്ക അശോക് ഖേഡ്കർ 


20. ഉപപ്രധാനമന്ത്രിക്ക് ഭരണച്ചുമതല കൈമാറി ആഭ്യന്തര യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത എത്യോപ്യൻ പ്രധാനമന്ത്രി- അഭി അഹമ്മദ് 

  • സർക്കാർ സേനയ്ക്കെതിരെ പൊരുതി മുന്നേറുന്ന ടിഗ്രയൻ പോരാളികളെയാണ് നേരിട്ടത്  
  • 2019- ൽ സമാധാനത്തിന് നൊബേൽ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് അഭി അഹമ്മദ്

21. 2021 നവംബറിൽ അന്തരിച്ച ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റ്- ചുൻ ഡു ഹ്വാൻ 


22. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം യാഥാർത്ഥ്യമാകുന്നത്- ബുസാനോ (ദക്ഷിണകൊറിയ)  


23. നാസയുടെ ഡബിൾ ആറോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) പേടകം പുറപ്പെട്ടത്- 2021 നവംബർ 24 (ഇന്ത്യൻ സമയം രാവിലെ 11.50- ന്) 

  • കാലിഫോർണിയയിലെ വാൻഡെൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. 
  • ഒന്നരമീറ്റർ നീളവും 612 കിലോഗ്രാം ഭാരവുമാണ് ഡാർട്ടിനുള്ളത്
  • 2417 കോടി രൂപയാണ് പദ്ധതിച്ചെലവ് 

24. ഡിസാസ്റ്റർ മാനേജ്മെന്റിനെ കുറിച്ചുള്ള 5-ാമത് വേൾഡ് കോൺഗ്രസ് നടക്കുന്നത്- ഡൽഹി (നവംബർ 24 - 27) 


25. '49 -ാമത് International Emmy Awards- 2021 

  • മികച്ച നടൻ- David Tennant (Des (UK)) 
  • മികച്ച നടി- Hayley Squires (Adult material (UK) 
  • ഡ്രാമ സീരിസ്- Tehran (Israel) 
  • കോമഡി- Call my Agent! Season 4 (France)
  • ഡോക്യുമെന്ററി- Hope Frozen : A Quest to Live Twice(Thailand)

26. 2021 നവംബറിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആയി വീണ്ടും നിയമിതനായത്- ഡോ. ഗോപിനാഥ് രവീന്ദ്രൻ


27. 2021 നവംബറിൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച പ്രഥമ Multidimensional Poverty Index (MPI) അനുസരിച്ചു ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം- കേരളം


28. 2021 നവംബറിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം- ഒമിക്രോൺ


29. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, അത്യാവശ്യ പഠനാവശ്യങ്ങൾക്ക് തുക ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 7 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി കേരള ബാങ്ക് ആരംഭിക്കുന്ന പദ്ധതി- വിദ്യാനിധി


30. Contested Lands : India, China and the Boundary Dispute എന്ന പുസ്തകത്തിന്റെ രചയിതാവ്- Maroof Raza


31. ഗുരുവായൂർ ദേവസ്വത്തിൻറ ചെമ്പൈ സ്മാരക പുരസ്കാരം നേടിയത്- തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ) 

  • നാഗസ്വര കലാകാരന് ചെമ്പൈ പുരസ്കാരം നൽകുന്നത് ആദ്യമായാണ്. 

32. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യുനെസ്കോ (UNESCO)- യുടെ ഡയറക്ടർ ജനറലായി രണ്ടാം തവണയും തിരഞ്ഞെടു ക്കപ്പെട്ടത്- ഓഡ്രി അസുലായ് (ഫ്രാൻസ്) (Audrey Azoulay) 


33. ഫ്രഞ്ച് സാംസ്ക്കാരിക മന്ത്രിയായിരുന്ന ഓഡ്രി 2017- ലാണ് ആദ്യമായി യുനെസ്കോയുടെ തലപ്പത്തെത്തിയത്. 


34. ലോകത്തെ ഏറ്റവും പ്രശസ്തയായ ഒരു യുവതിയെ വിവാഹം കഴിച്ച വ്യക്തിയാണ് അസൈർ മാലിക്. യുവതി ആര്- മലാല യുസുഫ് സായി

  • പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചതിൻറ പേരിൽ 2012- ൽ പാക് താലിബാൻ ഭീകരരുടെ വെടിയേറ്റതോടെയാണ് മലാലയെ ലോകം ശ്രദ്ധിച്ചത്. പാകിസ്താനിലെ സ്വാത് താഴ്വരയിൽ സ്കൂൾ ബസ്തടഞ്ഞു നിർത്തിയാണ് ഭീകരർ മലാലയ്ക്കുനേരേ നിറയൊഴിച്ചത്.
  • 17-ാം വയസ്സിൽ (2014) സമാധാന നൊബേൽ നേടിയ മലാല ഇപ്പോൾ ബ്രിട്ടനിലാണ് താമസം. 
  • പാക് ക്രിക്കറ്റ് ബോർഡ് ഒഫീഷ്യലാണ് അസെൻ മാലിക്ക്.

35. ഗോത്രവർഗ സമരനായകനായ ബിർസമുണ്ടയുടെ ജന്മവാർഷിക ദിനമായ നവംബർ- 15 ഏത് ദിനമായി ആചരിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്- ജനജാതീയ ഗൗരവ് ദിവസം

  • ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിനും സംസ്കാരത്തിനും വനവാസികൾ നൽകിയ സംഭാവനകൾകൂടി പരിഗണിച്ചാണ് ഈ ദിനം ഗോത്രവർഗ അഭിമാനദിനമായി ആചരിക്കുന്നത്. 
  • 1875-1900 കാലത്ത് ജീവിച്ച ആദിവാസിസമര നേതാവായിരുന്നു ബിർസമുണ്ട. ജ്ഞാന പീം ജേതാവ് കൂടിയായ മഹാശ്വേതാദേവിയുടെ ‘അരണ്യേർ അധികാർ' എന്ന ബംഗാളി നോവലിലെ കേന്ദ്രകഥാപാത്രം കൂടിയാണ് ബിർസമുണ്ട 

36. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഏത് വികസന ഫണ്ടാണ് കേന്ദ്രസർക്കാർ അടുത്തിടെ പുനഃസ്ഥാപിച്ചത്- എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട്. 


37. ഏത് റഷ്യൻ നോവലിസ്റ്റിൻറ 200-ാം ജന്മ വാർഷികദിനമായിരുന്നു 2021 നവംബർ 11- ന്- ഫയദോർദസ്തയേവ്സ്റ്റി 

  • കുറ്റവും ശിക്ഷയും, കാരമ സോവ് സഹോദരന്മാർ, ഭൂതാ വിഷ്ടർ, ഇഡിയറ്റ് തുടങ്ങിയവ വിഖ്യാതനോവലുകളാണ്. 
  • ദസ്തയേവ്സ്കിയുടെ ജീവിതം ആധാരമാക്കി പെരുമ്പടവം ശ്രീ ധരൻ രചിച്ച നോവലാണ് 'ഒരു സങ്കീർത്തനം പോലെ', നോവലിസ്റ്റ് കെ. സുരേന്ദ്രൻ രചിച്ച ജീവചരിത്രകൃതിയാണ് ദസ്തയേ വ്സ്തിയുടെ കഥ. 
  • 'ഭ്രാന്താലയത്തിലെ ഷേക്സ്പിയർ' എന്നും ദസ്തയേവ്സ്‌കി വിശേഷിപ്പിക്കപ്പെടുന്നു. 
  • 1881 ഫെബ്രുവരി ഒൻപതിന് 59-ാം വയസ്സിൽ അന്തരിച്ചു. 

38. ഏത് മലയാളിയാണ് 2022 മേയ് 15- ന് വത്തിക്കാനിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്- ദേവസഹായംപിള്ള 


39. 2021 നവംബർ 11- ന് അന്തരിച്ച എഫ്.ഡബ്ലൂ.ഡി. ക്ലർക്ക് (85) ആരായിരുന്നു- ദക്ഷിണാഫ്രിക്കയിൽ ഭരണം നടത്തിയ വെള്ളക്കാരനായ ഒടുവിലത്തെ പ്രസിഡൻറ്

  • 1989-1994 കാലത്ത് ഭരണം നടത്തിയ ഡിക്ലെർക്ക് വർണവിവേചനം (Apartheid) അവസാനി പ്പിച്ച് ദക്ഷിണാഫ്രിക്കയെ ജനാധിപത്യത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.
  • 27 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം നെൽസൺ മണ്ഡേലയുടെ മോചനം സാധ്യമാക്കിയത് ഡിക്ലർക്കിൻറെ ഭരണകൂടമാണ്
  • 1993- ൽ മണ്ഡേലയ്ക്കൊപ്പം നൊബേൽ സമാധാന സമ്മാനം പങ്കിട്ടു. 

40. ലോക ന്യൂമോണിയദിനം എന്നായിരുന്നു- നവംബർ 12 

  • The Birdman of India എന്നറിയപ്പെടുന്ന ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ദേശീയ പക്ഷിനിരീക്ഷണ ദിനമായും ആചരിക്കുന്നു

No comments:

Post a Comment