Thursday 2 December 2021

Current Affairs- 02-12-2021

1. 2021 നവംബറിൽ മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയായത്- Xiamara Castro


2. ലോകത്തിലെ അദ്യത്തെ Demountable Shipping Container Stadium സ്റ്റേഡിയം നിലവിൽ വരുന്നത്- ഖത്തർ


3. ഇന്ത്യയിൽ ആദ്യമായി റീസൈക്കിൾഡ് PVC പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച Credit Card പുറത്തിറക്കിയ ബാങ്ക്- HSBC


4. 7-ാമത് India International Science Festival (IISF) 2021- ന്റെ വേദി- പനാജി (ഗോവ)


5. ഇന്ത്യയുടെ 25-ാം നാവികസേനാ മേധാവിയായി ചുമതലയേറ്റ മലയാളി- അഡ്മിറൽ ആർ.ഹരികുമാർ 


6. അടുത്തിടെ ശരീരത്തിൽ ഘടിപ്പിച്ച GPS- മായി ആറുമാസം കൊണ്ട് 2000 കിലോമീറ്റർ സഞ്ചരിച്ച കടൽ കാക്ക- മനികെ 


7. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (GDP) എത്ര ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്- 8.4%


8. ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപപ്പെടാൻ സാധ്യതയുള്ള ചുഴലിക്കാറ്റ്- ജാവദ് (പേര് നൽകിയത്- സൗദി അറേബ്യ) 


9. കേരളബാങ്ക് കുട്ടികൾക്കായി തുടങ്ങിയ നിക്ഷേപ പദ്ധതി- വിദ്യാനിധി

  • 12 മുതൽ 16 വയസ്സ് വരെയുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ട് ആരംഭിക്കാം

10. കേരള പോലീസിന്റെ സിറ്റിസൺ സർവ്വീസ് പോർട്ടൽ- തുണ


11. ട്വിറ്ററിന്റെ CEO ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- പരാഗ് ആഗ്രവാൾ


12. ലോകമേ തറവാട് കലാപ്രദർശന വേദി- ആലപ്പുഴ


13. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചലച്ചിത്രം- മരക്കാർ: അറബിക്കടലിന്റെ സിംഹം 


14. കേരള ബാംബു കോർപ്പറേഷൻ ചെയർമാനായി നിയമിതനായത്- ടി.കെ.മോഹനൻ


15. അടുത്തിടെ റിപ്പബ്ലിക്കായ ബ്രിട്ടന്റെ ആദ്യകാല അടിമ രാജ്യം- ബാർബഡോസ്

  • പ്രസിഡന്റായി സ്ഥാനമേറ്റത്- സാൻഡ്രമേസൻ, നാഷണൽ ഹീറോ- റിഹാന

16. 2021 നവംബറിൽ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ഭൂതല ബാലിസ്റ്റിറ്റ് മിസൈൽ- Shaheen 1 - A


17. 2021 നവംബറിൽ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) പ്രസിഡന്റായി നിയമിതനായത്- അഹമ്മദ് നാസർ അൽ റെസി


18. 2021- ലെ വേലുത്തമ്പി ദളവ ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി- രമേശ് ചെന്നിത്തല

  • വേലുത്തമ്പി ദളവ സാംസ്കാരിക കേന്ദ്രം ഏർപെടുത്തിയതാണ് അവാർഡ് 

19. അടുത്ത അധ്യയന വർഷം മുതൽ നാൽപത്തിയെട്ട് ഗവൺമെന്റ് സ്കൂളുകളിൽ 'ജെൻഡർ ന്യൂട്രൽ യൂണിഫോം' നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


20. ജമ്മു കാശ്മീരിൽ നടന്ന ദേശീയ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മലയാളി- മെഹറിൻ എസ് സാജ്


21. ദേശീയ ഭരണഘടനാദിനം, സ്ത്രീധന നിരോധന ദിനം- നവംബർ 26 


22. അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ച സ്വീഡന്റെ ചരിത്രത്തിലെ  ആദ്യ വനിതാ പ്രധാനമന്ത്രി- മഗ്ദലീന ആർഡേഴ്സൺ 


23. ചരിത്രത്തിലാദ്യമായി 2021 നവംബറിൽ അന്റാർട്ടിക്കയിൽ ഇറക്കിയ വാണിജ്യ വിമാനം- എയർബസ് എ 340 

  • ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും എത്രതിരിച്ച വിമാനം 5 മണിക്കുൽ സമയമെടുത്ത് 2500 നോട്ടിക് മൈൽ സഞ്ചരിച്ചാണ് അന്റാർട്ടിക്കയിലെത്തിയത് 

24. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്ക്രോസിന്റെ (ഐ.സി.ആർ.സി) അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നയതന്ത്രജ്ഞ- മിർജാന സ്പോൽജാറിക് എഗർ (സ്വിറ്റ്സർലാന്റ) 


25. 2021- ലെ ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കനുസരിച്ച് 1000 പുരുഷന്മാർക്ക് 1020 സ്ത്രീകൾ എന്ന ആദ്യ റെക്കോർഡ് നേടി സ്ത്രീകളുടെ എണ്ണത്തിൽ പുരുഷന്മാരെക്കാൾ മുന്നിലെത്തിയ രാജ്യം- ഇന്ത്യ 


26. നാവികസേനയുടെ ഭാഗമാകുന്ന ഇന്ത്യയുടെ ഏറ്റവും വലിയ മുങ്ങിക്കപ്പൽ- ഐ.എൻ.എസ് വേല

  • ഫ്രഞ്ച് നേവൽ ഗ്രൂപ്പിന്റെ സഹായത്തോടെ മുംബൈയിലെ മസ്ഗാവ് ഡോക്കിൽ 2019- ൽ നിർമ്മാണം പൂർത്തിയായി

27. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം- ബി. 1. 1. 529

  • 'ഒമിക്രോൺ' എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര് 

28. 2021 നവംബറിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ള (124 വയസ്സ്) സ്ത്രീ- ഫ്രാൻസിസ്ക സുസനോ (ഫിലിപ്പെൻസ്) 


29. പ്രതിമാസചലച്ചിത്ര മേളയായ 'കാൻ വേൾഡ് ഫെസ്റ്റിവലിൽ' പുരസ്കാരം നേടിയ മലയാളി സംവിധായിക ലക്ഷി പുഷ്പയുടെ ഹ്രസ്വചിത്രം- 'കൊമ്പൻ' 

  • 2022- ൽ നടക്കുന്ന 'കാൻ ഗ്രാന്റ്’ ഫെസ്റ്റിവലി'ലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു 

30. ദി ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അവാർഡിന് അർഹനായ വ്യക്തി- എം. സി. മേത്ത

  • സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമാണ് എം. സി. മേത്ത 

31. കേന്ദ്രസർക്കാറിന്റെ സാക്ഷരതാ പദ്ധതി- പഠ്നാ ലിഖ്നാ അഭിയാൻ  


32. 'അട്ടേർലി, ബട്ടേർലി മിൽക്ക്മാൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- നിർമല (വർഗ്ഗീസ് കുര്യന്റെ മകൾ) 


33. പ്രവർത്തന മികവിന് മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയ ബാങ്ക്- കേരളബാങ്ക്  


34. നീതി ആയോഗ് തയ്യാറാക്കിയ 2021- ലെ ബഹുതല ദാരിദ്രസൂചിക അനുസരിച്ച് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം- കേരളം 

  • ഏറ്റവും കൂടുതലുള്ള സംസ്ഥാനം- ബീഹാർ 
  • രാജ്യത്ത് ദരിദ്രർ ഇല്ലാത്ത ഏക ജില്ല- കോട്ടയം (കേരളം) 
  • രാജ്യത്ത് കൂടുതൽ ദരിദ്രർ ഉള്ള ജില്ല- ശ്രവസ്തി (ഉത്തർപ്രദേശ്) 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ദരിദ്രർ ഉള്ള ജില്ല- വയനാട്

35. രാഷ്ട്രീയ ഗോകുൽമിഷൻ പദ്ധതിയുടെ കീഴിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 'ഗോപാൽ രത്ന പുരസ്കാരം' ലഭിച്ച മലയാളികൾ- 

  • രശ്മി ഇടത്തനാൽ- കോട്ടയം (മികച്ച നാടൻപശു കർഷക വിഭാഗത്തിന്) 
  • ദീപ്തി ഗിരി - വയനാട് (മികച്ച ക്ഷീരോല്പാദക സഹകരണസംഘത്തിന്) 

Ballon d'Or 2021 പുരസ്കാരം

  • പുരുഷ ജേതാവ്- Lionel Messi (അർജന്റീന)
  • വനിതാ ജേതാവ്- Alexia Putellas (സ്പെയിൻ)
  • മികച്ച സ്ട്രൈക്കർ- Robert Lewandowski (പോളണ്ട്)
  • മികച്ച യുവതാരം (Kopa Trophy)- Pedri (സ്പെയിൻ) 
  • മികച്ച് ഗോൾ കീപ്പർ : ഡൊണ്ണാറുമ്മ (പി.എസ്.ജി)

No comments:

Post a Comment