Friday 10 December 2021

Current Affairs- 10-12-2021

1. പ്രമുഖ കൃഷി ശാസ്ത്രജ്ഞനായിരുന്ന ആർ.ഹേലിയെക്കുറിച്ച് ഡോ.വി ശ്രീകുമാർ എഡിറ്റ് ചെയ്ത പുസ്തകം- ‘ആർ. ഹേലി - കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ'(പ്രകാശനം- മുഖ്യമന്ത്രി പിണറായി വിജയൻ) 


2. 2021 ഡിസംബറിൽ അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ- കെ.പി.കൃഷ്ണൻ കുട്ടി  

  • കർണാടക സംഗീതജ്ഞനും ഡൽഹിയിലെ സാംസ്കാരിക പ്രമുഖമായിരുന്നു.
  • ഇന്ത്യൻ എക്സ്പ്രസിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത് 

3. 2021- ലെ ഡോ.മോഹൻ ദാരിയ രാഷ്ട്രനിർമ്മാൺ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഇ.ശ്രീധരൻ (ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ്) 


4. അടൽ പെൻഷൻ യോജന (എ.പി.വൈ) പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാമതെത്തിയ ബാങ്ക്- കേരള ഗ്രാമീൺ ബാങ്ക് 


5. 2021 ഡിസംബറിൽ പ്രകാശനം ചെയ്ത ഹസന്റെ ആത്മകഥ- 'ഓർമച്ചെപ്പ്' 


6. തെങ്ങിൻ തോട്ടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലയിൽ രൂപം നൽകിയ പദ്ധതി- കേരഗ്രാമം 


7. വനിതാ ടെന്നീസ് അസോസിയേഷന്റെ 2021-ലെ മികച്ച താരമായി തെരഞ്ഞെടുത്ത ലോക ഒന്നാം നമ്പർ താരം- ആഷി ബാർട്ടി (ഓസ്ട്രേലിയ)


8. 2021 ഡിസംബറിൽ Federation of Indian Chambers of Commerce and Industry (FICCI) പ്രസിഡന്റായി നിയമിതനാകുന്നത്- സഞ്ജീവ് മേത്ത


9. ഡേവിസ് കപ്പ് ടെന്നീസ് 2021 ജേതാക്കൾ- റഷ്യ (ക്രൊയേഷ്യയെ പരാജയപ്പെടുത്തി)


10. അടുത്തിടെ CSIR- ന്റെ ഏത് പ്രോഗ്രാമിനു കീഴിലാണ് കുട്ടികൾക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ Virtual Science Labനിലവിൽ വരുന്നത്- Jigyasa


11. "The Midway Battle : 'Modi's Roller - Coaster Second Term" എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗൗതം ചിന്താമണി


12. 2021 ഡിസംബറിൽ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി- ജനറൽ ബിപിൻ റാവത്ത്


13. 2021 ഡിസംബറിൽ ഇന്ത്യൻ ഏകദിന പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്- രോഹിത് ശർമ്മ


14. 2021 ലെ മനുഷ്യാവകാശ ദിനത്തിന്റെ (ഡിസംബർ 10) പ്രമേയം- EQUALITY - Reducing inequalities, advancing human rights


15. 2021 ഡിസംബറിൽ Young Geospatial Scientist Award- ന് അർഹനായ ശാസ്ത്രജ്ഞൻ- Ropesh Goyal (ഐ. ഐ. ടി കാൺപൂർ)


16. ടാറ്റാ ട്രസ്റ്റിന്റെ Parag Initiative- ന്റെ  Big Little Book Award- ന് അർഹനായ മലയാളി- പ്രൊഫ. എസ്. ശിവദാസ്


17. Lowy Institute- ന്റെ Asia Power Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 4 (ഒന്നാമത്- യു. എസ്)


18. ഫോർച്ചുൺ ഇന്ത്യയുടെ Most Powerful Women 2021 എന്ന ലിസ്റ്റിൽ ഒന്നാമതെത്തിയത്- നിർമ്മല സീതാരാമൻ


19. യു.എസിനും ന്യൂസിലാൻഡിനും പിന്നാലെ 2021 ഡിസംബറിൽ ബീജിംഗ് ഒളിമ്പിക്സിൽ നയതന്ത്ര ബഹിഷ്കരണം പ്രഖ്യാപിച്ച രാജ്യം- ആസ്ട്രേലിയ 


20. 2021 ഡിസംബറിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യം- ചിലി 


21. ലോകത്തിലെ ആദ്യത്തെ 6ജി വാർത്താവിനിമയ ഉപ ഗ്രഹം വിക്ഷേപിച്ച രാജ്യം- ചൈന 


22. 2021 ഒക്ടോബറിൽ അന്തരിച്ച, പാക് അണുബോം ബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ- അബ്ദുൾ ഖാദിർ ഖാൻ 


23. മരിയ റസ്സ ഫിലിപ്പെൻസിലെ ഏത് മാധ്യമ സ്ഥാപ നത്തിന്റെ സി.ഇ.ഒ. ആണ്- റാപ്ലർ 


24. എയർ ഇന്ത്യയെ 18000 കോടി രൂപയ്ക്ക് സ്വന്തമാക്കിയ കമ്പനി- ടാറ്റ 


25. വീൽ ചെയർ ടെന്നീസിൽ ഗോൾഡൻ ഗ്രാൻഡ് സ്ലാം നേടിയ ആദ്യ പുരുഷതാരം- ഡെലൻ ആൽക്കോട്ട്


26. 2021 ഒക്ടോബറിൽ അന്തരിച്ച, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി- വി. കെ. ശശിധരൻ 


27. 2021- ലെ സാഹിത്യ നൊബേലിന് അർഹനായത്- അബ്ദുൾ റസാഖ് ഗുർന

  • അബ്ദുൾ റസാഖ് ഗുർന ജനിച്ച രാജ്യം- താൻസാനിയ (ഇദ്ദേഹം ചേക്കേറിയ രാജ്യം യുണൈറ്റഡ് കിങ്ഡം) 

28. 2020-ൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട് 


29. 2020-ൽ ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


30. പ്രൊഫഷണൽ യൂറോപ്യൻ ഫുട്ബോൾ ലീഗിൽ ഗോളടിച്ച ആദ്യ ഇന്ത്യൻ വനിത- ബാല ദേവി (2020) 


31. ഇന്ത്യയുടെ ആദ്യത്തെ പോർട്സ് ആർബിട്രേഷൻ സെന്റർ 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്


32. 2021- ൽ ജയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇക്വഡോർ 


33. അടൽ പ്രഗതി പഥ് എന്ന എക്സ്പ്ര സ്തവേ നിർമിക്കാൻ ഉദ്ദേശിക്കുന്നത് ഏത് സംസ്ഥാനത്താണ്- മധ്യപ്രദേശ് 


34. 2021- ലെ രസതന്ത്ര നൊബേലിന് അർഹരായത്- ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാകില്ലൻ 


35. 2021- ൽ രസതന്ത്ര നൊബേൽ നേടിയ ബെഞ്ചമിൻ ലിസ്റ്റ് ഏത് രാജ്യക്കാരനാണ്- ജർമനി 


36. റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് എത്ര രൂപ പാരിതോഷികം നൽകുമെ ന്നാണ് ഈയിടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്- 5000 


37. കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധ തിയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ- പ്രഭാത് പട്നായിക് 


38. ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കുന്നതിനായി സവിശേഷ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി- ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ 


39. 2021 ഒക്ടോബർ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ഉയർത്തിയത് എവിടെയാണ്- ലഡാക്ക് 


40. 2021 സെപ്തംബറിൽ ലോകത്ത് ഏറ്റവും ഉയരത്തി ലുള്ള ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ നിലവിൽവ ന്നത് എവിടെയാണ്- ഹിമാചൽ പ്രദേശ് 


41. ഏറ്റവും കൂടുതൽ പ്രാവശ്യം ബലോൺ ഡി ഓർ പുരസ്കാരം നേടിയത്- ലയണൽ മെസ്സി (6) 


42. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എത്ര പ്രാവശ്യം ബലോൺ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്- 5 


43. ഇന്ത്യൻ റെയിൽവേയ്ക്കുവേണ്ടി ആരംഭിച്ച കമാൻഡോ വിഭാഗം- കോറസ് (കമാൻഡോ ഫോർ റെയിൽവെ സെക്യൂരിറ്റി) 


44. സ്മാഷ് 2000 പ്ലസ് എന്ന ആന്റി ഡോൺ സംവിധാനം ഇന്ത്യക്ക് നൽകുന്ന രാജ്യം- ഇസ്രയേൽ


45. എഫ്-18 യുദ്ധവിമാനം ഇന്ത്യ വാങ്ങുന്നത് ഏത് രാജ്യത്തു നിന്നാണ്- യു.എസ്.എ. 


46. 2021 ഒക്ടോബറിൽ വാർത്തകളിൽ ഇടംപിടിച്ച ലഖിംപൂർ ഖരി ഏത് സംസ്ഥാനത്താണ്- ഉത്തർ പ്രദേശ് 


47. 2020 ഒളിമ്പിക് ഫുട്ബോൾ സ്വർണം നേടിയ ബ്രസീലിന് വേണ്ടി ഗോൾ നേടിയ കളിക്കാരൻ ആര്- മാൽക്കം 


48. മിസ്സിസ് നായർ, പൊന്നമ്മ സൂപ്രണ്ട്, ജൂബാച്ചേട്ടൻ, കിട്ടുമ്മാവൻ എന്നീ കാർട്ടൂൺ കഥാപാത്രങ്ങളെ സൃഷ്ടിച്ചതാര്- യേശുദാസൻ 


49. ഏത് പ്രസിദ്ധീകരണത്തിലാണ് യേശുദാസൻ മിസ്റ്റിസ് നായർ എന്നീ കാർട്ടൂൺ വരച്ചിരുന്നത്- വനിത 


50. ഏത് പ്രസിദ്ധീകരണത്തിലാണ് യേശുദാസൻ ജൂബാ ചേട്ടൻ, പൊന്നമ്മ സൂപ്രണ്ട് എന്നീ കാർട്ടൂണുകൾ വരച്ചിരുന്നത്- മലയാള മനോരമ

No comments:

Post a Comment