Friday 17 December 2021

Current Affairs- 17-12-2021

1. 2021- ലെ DST- ICTP - IMS Ramanujan Prize for Young Mathematicians from Developing countries നേടിയ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞ- നീന ഗുപ്ത


2. 2021 ഡിസംബറിൽ കോവിഡ്19- ന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ബ്രിട്ടൺ


3. 2021- ലെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പ് കിരീട ജേതാവ്- Max Verstappen


4. 2021 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി വിശ്വനാഥ് ധാം ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


5. 2021 ഡിസംബറിൽ രാജ്യത്തെ ആദ്യ Drone Mela നടന്ന സംസ്ഥാനം- മധ്യപ്രദേശ്


6. 2021- ലെ Global Health Security (GHS) Index- ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 66)


7. ഗൾഫിലെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സി സുപ്രീം കൗൺസിലിന്റെ 42-ാമത് ഉച്ചകോടിക്ക് വേദിയാകുന്നത്- ദറ ഇയ കൊട്ടാരം (റിയാദ്) 


8. 13-ാമത് രാജ്യാന്തര ഹസ്വചലച്ചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ലഭിച്ച ചിത്രം- അറ്റ് ഹോം വാക്കിങ് 

  • മികച്ച കഥാചിത്രം- മൈ മദർസ് ഗേൾഫ്
  • മികച്ച ഷോർട്ട് ഡോക്യുമെന്ററി- ടെസ്റ്റിമോണി ഓഫ് അന 


9. കാർബൺഡൈ ഓക്സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച ടെസ്ലയുടെ സ്ഥാപകൻ- ഇലോൺ മസ്ക് 


10. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യത ലംഘനമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി- പഞ്ചാബ് - ഹരിയാന ഹൈക്കോടതി  


11. ലോകത്തിലെ പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ ഷനെലിന്റെ ഗ്ലോബൽ സി.ഇ.ഒ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത ബ്രിട്ടീഷ് ഇന്ത്യക്കാരി- ലീന നായർ 


12. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുവാനായി നിലവിൽ വരുന്ന പുതിയ രീതി- കാർഡ് ടോക്കണസേഷൻ 

  • ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് നമ്പർ സൂക്ഷിക്കാൻ വെബ്സൈറ്റുകൾക്ക് കഴിയില്ല എന്ന പുതിയ നിയന്ത്രണം രാജ്യത്ത് നിലവിൽ വരുന്നത് 2022 ജനുവരി 1

13. ബാലവേല കണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികമായി 2500 രൂപ പ്രഖ്യാപിച്ച സംസ്ഥാനം- കേരളം (പാരിതോഷികം നൽകുന്നത് വനിതാ-ശിശു വികസനവകുപ്പ്) 


14. ഭൂമി വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ വിജ്ഞാപനമിറക്കിയ സംസ്ഥാനം- കേരളം 

  • ഭൂമി സംബന്ധമായ വിവരങ്ങൾ ഏകോപിപ്പിച്ച് ഉടമകൾക്ക് 13 അക്കമുള്ള ഒറ്റത്തണ്ടപ്പേർ (യൂണിക് തണ്ടപ്പേർ) നൽകുന്നതിന് ആധാർ നിർബന്ധമല്ല 
  • ഇത് നടപ്പാക്കിക്കഴിയുമ്പോൾ രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ സംസ്ഥാനമാകും കേരളം 

15. തലച്ചുമട് എടുപ്പിക്കുന്നത് മനുഷ്യത്വ രഹിതമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി (ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ)  

  • യന്ത്രസഹായത്തോടെ കയറ്റുമതി പരിശീലനം നൽകണമെന്ന് ഹൈക്കോടതി 


16. കുടുബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസഡർ- നിമിഷ സജയൻ (ചലച്ചിത്രതാരം)  


17. പ്രഥമ കെ.എം. ബഷീർ സ്മാരക മാധ്യമപുരസ്കാരം 2021- ൽ ലഭിച്ചത്- അനു എബ്രഹാം


18. കോവിഡിനെതിരെ ലോകത്തെ ആദ്യത്തെ ഡി.എൻ.എ വാക്സിൻ- സെക്കോവ്- ഡി 

  • ജെറ്റ് ഇൻഡക്സർ ഉപയോഗിച്ചാണ് വാക്സിൻ നിർമ്മാണം 
  • കോവിഡ് വാക്സിൻ പദ്ധതിയിൽ ഉൾപ്പെടുന്ന നാലാമത്തെ വാക്സിൻ 
  • 18 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ 
  • 3 ഡോസ് ആവശ്യമായ സെഡസ് കാഡിലയുടെ കോവിഡ് വാക്സിനാണ്

19. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് പരിഗണിച്ച് പുതിയ തീരുമാനം പ്രഖ്യാപിച്ച കമ്മിറ്റി- ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റി

  • ഇതോടെ ബി.പി.എൽ കുടുംബങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ലഭ്യമാക്കാൻ സംസ്ഥാനം തീരുമാനിച്ചു 
  • മറ്റ് വിദ്യാർത്ഥികൾക്ക് മിനിമം 5 രൂപ 

20. ഒരു കലണ്ടർ വർഷം 18 ട്വന്റി-20 മത്സരവിജയങ്ങൾ നേടിയ ആദ്യ പുരുഷ ക്രിക്കറ്റ് ടീമെന്ന റെക്കോർഡ് നേടിയത്- പാകിസ്ഥാൻ


21. പ്രൈം വോളി താരലേലത്തിൽ ഏറ്റവും കൂടിയ വിലയിൽ ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ- ജെറോം വിനീത്, അശിൽ റായി, കാർത്തിക് (15 ലക്ഷത്തിനാണ് ടീമുകൾ സ്വന്തമാക്കിയത് ) 


22. 2021- ലെ വിജയ് ഹസാരെ ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെ തോൽപിച്ച് വിജയം കൈവരിച്ചത്- കേരളം

  • കേരള ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാർട്ടറിലെത്തുന്നത് ആദ്യം


23. മനുഷ്യാവകാശ ഏജൻസിയായ ഗ്ലോബൽ വിറ്റ്നസ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെടുന്ന രാജ്യം- കൊളംബിയ 


24. 2024- ലെ കോപ്പ അമേരിക്കയുടെ വേദി- ഇക്വഡോർ 


25. എത്ര മൈക്രോൺവരെയുള്ള പ്ലാസ്റ്റിക്കിനാണ് 2021 സെപ്തംബർ 30- ന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്- 75 


26. ഏതിന്റെ ലഭ്യതയാണ് മൗലികാവകാശങ്ങളുടെ ഗണത്തിൽപ്പെടുമെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി നിരീക്ഷിച്ചത്- ഇന്റർനെറ്റ് ലഭ്യത


27. ഏത് രാജ്യത്താണ് അട്ടൻ എന്ന പുരാതന നഗരം കണ്ടെത്തിയത്- ഈജിപ്ത്  


28. അടൽ തുരങ്കത്തിന് മുകളിലൂടെ ഒഴുകുന്ന നദി- ചന്ദ്ര 


29. അടുത്തിടെ ഭൗമസൂചക പദവി ലഭിച്ച പഴനി ക്ഷേതത്തിലെ പ്രസാദം- പഞ്ചാമൃതം 


30. ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് നിലവിൽ വന്ന നഗര- ഹൈദരാബാദ്  


31. 2020- ലെ മിസ് കേരള- എറിസ് ലിസ് ജോൺ 


32. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം- തായ് വാൻ  


33. ഗർഭകാല പരിചരണത്തിനും പ്രസവാനന്തര ശിശ്രൂഷയ്ക്കും വേണ്ടിയുള്ള കേരള സർക്കാർ പദ്ധതി- രാരീരം 


34. ഗോവ സർവകലാശാലയുടെ വൈസ്ചാ ൻസലറായി നിയമിതനായ മലയാളി- ഡോ. ഹരിലാൽ ബി.മേനോൻ 


35. കേരളത്തിലെ ആദ്യത്തെ ജീവാണു ജൈവവള ഗുണനിയന്തണശാല നിലവിൽ വന്നത് എവിടെയാണ്- പട്ടാമ്പി 


36. ഭൂമി സംബന്ധമായ യുണിക് തണ്ടപ്പേർ നമ്പറിനെ ആധാറുമായി ലിങ്ക് ചെയ്യാൻ തീരുമാനിച്ച ആദ്യസംസ്ഥാനം- കേരളം 


37. കിഴക്കൻ ചൈനക്കടലിലെ സെൻകാകു ദ്വീപുമായി ബന്ധപ്പെട്ട് ചൈനയും ഏത് രാജ്യവുമായിട്ടാണ് തർക്കം നിലനിൽക്കുന്നത്- ജപ്പാൻ 


38. കേരളത്തിലെ ആദ്യത്തെ ഓങ്കോളജി പാർക്ക് ഏത് ജില്ലയിലാണ്- ആലപ്പുഴ 


39. ലഡാക്കിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവർണർ- രാധാ കൃഷ്ണ മാഥുർ  


40. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കായുള്ള പെൻഷൻ പദ്ധതി- സ്നേഹസാന്ത്വനം 


41. 2021 സെപ്തംബറിൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ഇരുപതാമത് ഉച്ചകോടിക്ക് വേദിയായത്- ദുഷാൻബെ (തജിക്കിസ്ഥാൻ)  


42. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ ആസ്ഥാനം- ബെയ്ജിങ് (2001-ൽ രൂപംകൊണ്ടു) 


43. ഏത് സംസ്ഥാനത്താണ് റെയിൽവേ ട്രാക്കിന് മുകളിൽ ആദ്യ പഞ്ചനക്ഷ ഹോട്ടൽ നിർമിച്ചത്- ഗുജറാത്ത് 


44. ഏത് രാജ്യത്തിന്റെ ഉപഗ്രഹ പരമ്പരയാണ് ഗാവോഫെൻ- ചൈന  


45. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ നിയമ നിബിന്ധനകൾ പുറപ്പെടുവിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം- ബ്രിട്ടൺ 


46. വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ മലയാളി- സഞ്ജു സാംസൺ 


47. വിജയാ ബാങ്ക് ഏത് പൊതുമേഖലാ ബാങ്കിലാണ് ലയിച്ചത്- ബാങ്ക് ഓഫ് ബറോഡ  


48. കോക്ലിയാർ ഇംപ്ലാന്റ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി- ധ്വനി 


49. 2021- ലെ ട്വന്റി-20 ലോക കപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപദേശകൻ- എം. എസ്, ധോണി


50. വഴിയോരങ്ങളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന- ഓപ്പറേഷൻ ദം  

No comments:

Post a Comment