Thursday 30 December 2021

Current Affairs- 30-12-2021

1. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി യുവ' പദ്ധതിയിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്- ജെ.എസ്. അനന്തകൃഷ്ണൻ

  • അനന്തകൃഷ്ണൻ 'ദേശീയതയും സംഗീതവം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രാപോസൽ ആണ് അംഗീകരിച്ചത് 

2. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി- മനോജ് ജോഷി (നിലവിലെ സെക്രട്ടറി ദുർഗ ശങ്കർ മിശ്ര ഡിസംബർ 31- ന് വിരമിക്കും) 

3. അടുത്ത 5 വർഷത്തിനകം ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം പേർക്ക് വിദഗ്ധ പരിശീലനം നൽകി ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നൽകാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- തേജസ് (TEJAS- Training in Emirates Jobs & Skills)


4. 2021 ഡിസംബറിൽ വിക്ഷേപണം ചെയ്ത ലോകത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പ്- 'ജയിംസ് വെബ്

  • ചരിതത്തിലെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ്പ്  
  • വിക്ഷേപണ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച മലയാളികൾ ജോൺ എബ്രഹാം, റിജോയ് തോമസ് 
  • ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ജയിംസ് വെബ് വഹിക്കുന്നത് ആരിയാനെ 5 റോക്കറ്റ് ആണ് 
  • ഭാരം- 7000 കിലോഗ്രാം, ചെലവ്- 1000 കോടി, കാലാവധി- 10 വർഷം 


5. 2022 ജനുവരി 3 മുതൽ 15 വയസിനു മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന രാജ്യം- ഇന്ത്യ 


6. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് കോവിഡിനെതിരെയുള്ള വാക്സിൻ 'ബുസ് റ്റർ ഡോസ്' എന്ന പേരിനു പകരം നൽകിയ പുതിയ വിശേഷണം- കരുതൽ ഡോസ് 


7. വിഖ്യാത കൃഷി ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥന്റെ പേരിൽ പനിനീർ പുക്കൾക്ക് നൽകിയിരിക്കുന്ന പുതിയ പേരുകൾ- ദ എം.എസ് സ്വാമിനാഥൻ റോസ്, ജ്യുവൽ ഓഫ് മങ്കൊമ്പ്


8. പ്രാദേശിക വിഭാഗത്തിലെ മികച്ച ബ്രോഡ്കാസ്റ്റ് ജേർണലിസത്തിലനുള്ള 2019- ലെ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാരം ലഭിച്ച വ്യക്തി- സുനിൽ ബേബി 


9. 2021 ഡിസംബറിൽ യു.എസിലെ ന്യൂയോർക്ക് കോടതിയിൽ ജഡ്ജിയായി നിയമിതനായ മലയാളി- ബിജു.കെ.കോശി (റിച്ച്മണ്ട് കൗണ്ടിയിൽ നിന്ന് ന്യൂയോർട്ട് ക്രിമിനൽ കോർട്ട് ബെഞ്ചിലേക്ക് നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാരനാണിദ്ദേഹം) 


10. 2021 ഡിസംബറിൽ അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ- കെ.എസ്.സേതുമാധവൻ 

  • ജ്ഞാനസുന്ദരി (1961), വേനൽകിനാവുകൾ (1991) തുടങ്ങി 56 മലയാളചിത്രങ്ങളും, മറ്റ് ഭാഷകളിൽ 69 ചിത്രങ്ങളും സംവിധാനം ചെയ്തു.  
  • 2009 - ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ഉൾപ്പെടെ പത്ത് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 


11. 2020- ലെ ലോക ഭക്ഷ്യസമ്മാനം നേടിയ ഇന്ത്യൻ അമേരിക്കൻ കൃഷി ശാസ്ത്രജ്ഞൻ- ഡോ. രത്തൻലാൽ 

  • ’ഭക്ഷ്യ-കാർഷിക മേഖലയിലെ നൊബേൽ' എന്നറിയപ്പെടുന്ന ഈ പുരസ്കാരം 1987- ൽ ആദ്യമായി നേടിയത് മലയാളികൂടിയായ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനാണ്. 
  • അമേരിക്കൻ കൃഷിശാസ്ത്രജ്ഞനും സമാധാന നൊബേൽ സമ്മാനജേതാവുമായ (1970) നോർമൻ ബോർലോഗ് 1986- ൽ സ്ഥാപിച്ച യു.എസിലെ വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷനാണ് രണ്ടുകോടി രൂപയുടെ സമ്മാനം നൽകിവരുന്നത്. 
  • 1989- ൽ ഡോ. വർഗീസ് കുര്യൻ ഈ സമ്മാനം നേടി. 
  • 2021- ലെ പുരസ്കാരജേതാവ് ഇന്ത്യൻ വംശജയായ ശകുന്തള ഹരക്സിങ് തിൽസ്റ്റഡാണ്

12. സംസ്ഥാനത്തെ എത്രാമത് പോലീസ് മേധാവിയാണ് വൈ. അനിൽകാന്ത്- 34 

  • ഡൽഹി സ്വദേശിയാണ് 
  • സംസ്ഥാനത്തെ ആദ്യ പോലീസ് മേധാവി (ഇൻസ്പെക്ടർ ജനറൽ) എൻ. ചന്ദ്രശേഖരൻ നായരാണ്

13. വൃക്ഷങ്ങൾക്ക് ജീവനാംശം അനുവദിച്ച സംസ്ഥാനം- ഹരിയാന 


14. 1983- ൽ വെസ്റ്റ് ഇൻഡീസിനെ തോല്പിച്ച് ക്രിക്കറ്റ് ലോകകപ്പ് നേടിയ കപിൽദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലെ ബാറ്റ്സ്മാൻ 2021 ജൂലായ് 13- ന് അന്തരിച്ചു. പേര്- യശ്പാൽ ശർമ 


15. 15-ാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്- കെ.കെ. ശൈലജ  

  • മട്ടന്നൂർ (കണ്ണൂർ) മണ്ഡലത്തിൽ നിന്നായിരുന്നു വിജയം. ഭൂരിപക്ഷം 60,963.  
  • 2006- ലെ നിയമസഭാ തിരഞെഞ്ഞെടുപ്പിൽ ആലത്തൂർ (പാലക്കാട്) മണ്ഡലത്തിൽ നിന്ന് എം. ചന്ദ്രൻ (സി.പി.എം.) നേടിയ 47,671 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം. 

16. ‘പ്രിസണർ 5990' അന്തരിച്ച ഏത് രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ്- ആർ. ബാലകൃഷ്ണപിള്ള

  • ഇത് പിന്നീട് "ആർ. ബാലകൃഷ്ണ പിള്ളയുടെ ആത്മകഥ' എന്നാക്കി മാറ്റി.  
  • കൂറുമാറ്റ നിരോധന നിയമ പ്രകാരം സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം.എൽ.എ. കൂടിയാണ് (1989). 

17. അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ വെച്ച് 2021 ജൂലായിൽ താലിബാൻ ആക്രമണത്തിൽ വധിക്കപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകൻ- ഡാനിഷ് സിദ്ദിഖി 

  • 2018- ലെ പുലിറ്റ്സർ സമ്മാനം ഇന്ത്യൻ ഫോട്ടോഗ്രാഫറായ അദ്നാൻ അദീദിക്കൊപ്പം ഡാനിഷ് പങ്കിട്ടിരുന്നു. 

18. ‘I am Malala: The Girl who stood up for Education and was shot - by the Taliban' എന്ന ആത്മകഥ ആരുമായി ചേർന്നാണ്- മലാല യൂസഫ്സായി രചിച്ചത്- ക്രിസ്റ്റീന ലാംബ് 

  • ബ്രിട്ടീഷ് മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമാണ് ക്രിസ്റ്റീന ലാംബ് 

19. ഇന്ത്യയുടെ പുതിയ പാർലമെന്റ് നിർമാണ പദ്ധതി അറിയപ്പെടുന്ന പേര്- സെൻട്രൽ വിസ്‌ത പദ്ധതി 


20. കേന്ദ്രസർക്കാർ അവതരിപ്പിച്ച എൻ.സി.ഇ.ആർ.ടി.യുടെ ‘സ്കൂൾബാഗ് പോളിസി 2020' എന്താണ്- സ്കൂൾബാഗുകളുടെ ഭാരം കുറച്ച് ഗൃഹപാഠത്തിന് നിയന്ത്രണ മേർപ്പെടുത്തിക്കൊണ്ടുള്ള നിർദേശങ്ങൾ 

  • കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിനുമീതെ സ്കൂൾ ബാഗ് ഭാരം അനുവദനീയമല്ല. പ്രീപ്രൈമറി വിദ്യാർഥികൾക്ക് സ്കൂൾബാഗ് പാടില്ല.  
  • രണ്ടാംക്ലാസ് വരെ ഗൃഹപാഠം ചെയ്യിക്കരുത്.

21. സ്വാതന്ത്ര്യസമരസേനാനിയും തമിഴ് കവിയുമായ ഏത് വ്യകതിയുടെ ചരമവാർഷികത്തിന്റെ നൂറാം വാർഷികമാണ് 2021- ൽ ആചരിച്ചത്- സുബ്രമണ്യ ഭാരതി 


22. ശുദ്ധജലത്തിൽ ജീവിക്കുന്ന ആമകൾക്കു വേണ്ടിയുള്ള ആദ്യ പുനരധിവാസക്രന്ദം തുടങ്ങിയ സംസ്ഥാനം- ബിഹാർ 


23. ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ആദ്യ ടീം- ന്യൂസിലൻഡ് 


24. പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് വേദിയായ രാജ്യം- ഇംഗ്ലണ്ട്


25. വൃക്ഷങ്ങൾക്ക് ജീവനാംശം അനുവദിച്ച സംസ്ഥാനം- ഹരിയാന 


26. ലോകത്ത് ആദ്യമായി ജിഎസി കാൽക്കുലേറ്റർ പുറത്തിറിക്കിയ കമ്പനി- കാസിയോ 


27. ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ 2021 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അദാലത്ത്- സ്നേഹസ്പർശനം 


28. അരുൺ ജെയ്റ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചത് എവിടെയാണ്- ഹിരാനഗർ (ജമ്മു കശ്മീർ) 


29. പഞ്ചാബിലെ ഏത് പ്രസിദ്ധമായ സ്മാരകമാണ് കേന്ദ്ര സർക്കാർ നവീകരിച്ച് 2021 ഓഗസ്തിൽ വീണ്ടും തുറന്നു കൊടുത്തത്- ജാലിയൻവാലാബാഗ് സ്മാരകം 


30. പ്രഥമ കൈരളി പുരസ്കാരത്തിന് അർഹനായത്- ഡോ. പുതുശ്ശേരി രാമചന്ദ്രൻ 


31. 2021- ൽ നൊമാഡിക് ഫെസ്റ്റിവലിന് വേദിയായത്- ലഡാഖ് 


32. ലോകത്ത് ആദ്യമായി മനുഷ്യനിൽ കളർ എക്സ് റേ പരീക്ഷിച്ച രാജ്യം- ന്യൂസിലൻഡ് 


33. ആതുരസേവനവുമായി ബന്ധപ്പെട്ട ഏത് വനിതയുടെ ഇരുനൂറാം ജന്മവാർഷികമാണ് 2020 മെയ് 12- ന് ആചരിച്ചത്- ഫ്ളോറൻസ് നൈറ്റിംഗേൽ


34. 2021 ഏത് വർഷമായാണ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്- കുടുംബവർഷം 


35. 2019- ൽ ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് ആയി നിയമിക്കപ്പെട്ടത്- സൗമ്യ സ്വാമിനാഥൻ (എം.എസ്. സ്വാമിനാഥന്റെ മകളാണ്) 


36. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരുടെ അനുവദിക്കപ്പെട്ടിട്ടുള്ള എണ്ണം- 34


37. 78- മത് വെനീസ് ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ലയണിന് (മികച്ച ചിത്രം) അർഹമായത്- ഹാപ്പനിങ്


38. 78- മത് വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ നേടിയതാര്- ജെയിംസ് കാമ്പിയോൻ 


39. 78-മത് വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച നടൻ- ജോൺ ആർസില 


40. 78-മത് വെനീസ് ചലച്ചിത്രോത്സവത്തിൽ മികച്ച നടി- പെനിലൂപ് ക്രൂസ്


41. 2019- ലെ ലോകപരിസ്ഥിതി ദിനാഘോഷത്തിന് വേദിയായ രാജ്യം- ചൈന


42. 2020- ലെ ലോകപരിസ്ഥിതി ദിനാഘോഷത്തിന് വേദിയായ രാജ്യം- കൊളംബിയ 


43. 2021- ലെ ലോകപരിസ്ഥിതി ദിനാഘോഷത്തിന് വേദിയായ രാജ്യം- പാകിസ്താൻ


44. ലോക ഗജ ദിനം- ഓഗസ്ത് 12 


45. 2021 ഓഗസ്തിൽ കമ്മീഷൻ ചെയ്യപ്പെട്ട് കോസ്റ്റ് ഗാർഡിന്റെ ഏഴാമത്തെ ഓഫ് ഷോർ പട്രോൾ വെസ്സൽ- ഐ.സി.ജി. വിഗ്രഹ


46. കേരള സാഹിത്യ അക്കാദമി അവാർഡ് (2020) നേടിയ ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാവിവരണം രചിച്ചത്- വിധു വിൻസെന്റ് 


47. കേരള സാഹിത്യ അക്കാദമി അവാർഡ് (2020) നേടിയ ബാലസാഹിത്യകൃതിയായ പെരുമഴയത്തെ കുത്തിതളുകൾ രചിച്ചതാര്- പ്രിയ എ. എസ്. 


48. കേരള സാഹിത്യ അക്കാദമി അവാർഡ് (2020) നേടിയ പി.എഫ്.മാത്യൂസിന്റെ നോവൽ- അടിയാളപ്രേതം 


49. ഇന്ത്യയിലെ ആദ്യത്തെ കഴുകൻ പരിരക്ഷണ-പ്രജനന കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചത് എവിടെയാണ്- ഗോരഖ്പൂർ 


50. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ബാധ തൃശ്ശൂരിൽ സ്ഥിരീകരിച്ചത് എന്നാണ്- 2020 ജനുവരി 30 

No comments:

Post a Comment