Wednesday 22 December 2021

Current Affairs- 22-12-2021

1. നേതാജി സുഭാഷ് ചന്ദ്ര ബോസി ന്റെ ജന്മദിനമായ ജനുവരി- 23 ഏതു ദിവസമായാണ് ആചരി ക്കുന്നത്- പരാക്രം ദിവസ് (Day of Valour) 

  • 1897 ജനുവരി 23- ന് കട്ടക്കിലാണ് (ഒഡിഷ) സുഭാഷ്ചന്ദ്ര ബോസിന്റെ ജനനം. 
  • ചരിത്രത്തിലാദ്യമായി തിരഞെഞ്ഞെടുപ്പിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ വ്യക്തിയാണ്. 1939- ലെ ത്രിപുരി സമ്മേളനത്തിൽ പട്ടാഭി സീതാരാമയ്യയെയാണ് സുഭാഷ്ചന്ദ്ര ബോസ് പരാജയപ്പെടുത്തിയത് 

2. ഡൽഹി എയിംസിലെ (AIIMS) ശുചീകരണത്തൊഴിലാളിയായ മനോജ്കുമാർ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ ഇടംനേടിയത് എങ്ങനെയാണ്- രാജ്യത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തിയെന്ന നിലയിൽ 


3. അമേരിക്കൻ ഐക്യനാടുകളുടെ എത്രാമത്തെ വൈസ് പ്രസിഡന്റാണ് ഇന്ത്യൻ വംശജയായ കമലാ ഹാരിസ്- 49-ാമത് 


4. 2021- ൽ കേരളത്തിൽ നിന്ന് പദ്മഭൂഷൺ നേടിയ ഏക വ്യക്തി- കെ.എസ്. ചിത്ര  


5. 2021 ജനുവരി 16 മുതൽ 24 വരെ ഗോവയിൽ നടന്ന ഇന്ത്യയുടെ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം (Golden Peacock) നേടിയത്- Into the Darkness (ഡെൻമാർക്ക്) 


6. നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട ഏതു ചരിത്രസംഭ വത്തിന്റെ ശതാബ്ദി ആചരണത്തിനാണ് 2021 ഫെബ്രുവരി യിൽ തുടക്കം കുറിച്ചത്- ചൗരിചൗരാ സംഭവം 

  • ഇന്നത്തെ ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ചൗരിചൗരാ ഗ്രാമത്തിലാണ് 1922 ഫെബ്രുവരി നാലിന് ജനക്കുട്ടം പോലീസ് സ്റ്റേഷനു തീകൊളുത്തിയത്. ഇതേത്തു ടർന്ന് ഗാന്ധിജി സിസ്സഹകരണ സമരം നിർത്തിവെച്ചു. 

7. പാർലമെന്റ് നടപടികൾ സംപ്രേഷണം ചെയ്തിരുന്ന രാജ്യസഭാ ടി.വി.യും ലോക്സഭാ ടി.വി.യും ലയിച്ച് നിലവിൽവന്ന ചാനൽ- സൻസദ് ടി.വി.  

  • കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് സംപ്രേഷണം നടത്തുന്നത്. 

8. 2020- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സംഘടന- വേൾഡ് ഫുഡ് പ്രോഗ്രാം 

  • ഐക്യരാഷ്ട്രസഭയുടെ ഭാഗമായ WFP- യുടെ ആസ്ഥാനം- റോം 
  • 2021- ലെ സമാധാന നൊബേൽ നേടിയത് മരിയ റെറെസ (ഫിലിപ്പീൻസ്), ദിമിത്രി മുറടോവ് (റഷ്യ) എന്നീ മാധ്യമപ്രവർത്തകരാണ്. 

9. രാജ്യസഭയിലെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്- മല്ലികാർജുൻ ഖാർഗെ (കർണാടക) 

  • 2014 മുതൽ ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷമില്ല. 


10. കേരളത്തിന്റെ എത്രാമത് ചീഫ് സെക്രട്ടറിയാണ് വി.പി. ജോയ്- 47  

  • സംസ്ഥാനത്തിന്റെ ആദ്യ ചീഫ് സെക്രട്ടറി- എൻ.ഇ.എസ്. രാഘ വനാചാരി  
  • ആദ്യ വനിതാ ചീഫ് സെക്രട്ടറി- പദ്മാ രാമചന്ദ്രൻ 


11. 2020- ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്- മാനസ വാരണാസി 


12. ഇപ്പോഴത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ- എ.ഷാജഹാൻ 


13. 2021 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിന്റെ പ്രധാന സവിശേഷത എന്തായിരുന്നു- ആദ്യത്തെ കടലാസുരഹിത (ഡിജിറ്റൽ) ബജറ്റ് 

  • ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി മൊറാർജി ദേശായിയാണ- 10 പ്രാവശ്യം) 
  • ഏറ്റവും കൂടുതൽ തവണ സംസ്ഥാന ബജറ്റ് അവതരിപ്പി ച്ച ധനമന്ത്രി കെ.എം. മാണി- 13 പ്രാവശ്യം 


14. ഇന്ത്യയിലാദ്യമായി കേരളസർ ക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പുരസ്സാരം- തൊഴിലാളി ശ്രഷ്s    


15. 2021 -ലെ വിശ്വസുന്ദരി (70th Miss Universe)- ആയി തിരഞ്ഞെടുക്കപ്പെട്ടതാര്- ഹർനാസ് കൗർ സന്ധു (പഞ്ചാബ്)


16. 2021-ലെ അന്തർദേശീയ യോഗ ദിനത്തിന്റെ വിഷയം എന്തായിരുന്നു- Yoga for Well-Being 

  • ജൂൺ 21- നാണ് യോഗദിനം 


17. ഡൽഹി സ്പോർട്സ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതയായത്- കർണം മല്ലേശ്വരി 

  • ഒളിമ്പിക്സ് മെഡൽ (വെങ്കലം, സിഡ്നി , 2000) നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്


18. കേരളാ ഫോക്ലോർ അക്കാദമിയുടെ 2020- ലെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് അർഹനായത്- വി.എം, കുട്ടി 


19. രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെ ട്ടത് എവിടെയാണ്- ഒറ്റപ്പാലം 


20. ഇന്ത്യൻ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നാവികകലാപം ആരംഭിച്ചതിന്റെ എത്രാം വാർഷികമാണ് 2021- ൽ ആചരിച്ചത്- 75 

  • 1946 ഫെബ്രുവരി 18- നാണ് റോയൽ ഇന്ത്യൻ നേവിയിലെ ഇന്ത്യൻ ഭടന്മാർ മുംബൈയിൽ കലാപം ആരംഭിച്ചത്. 


21. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കൈവ്സിന്റെ 2021- ലെ പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- അമിതാഭ് ബച്ചൻ 

  • ഈ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരനാണ്


22. 2021- ൽ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷി ക്കുന്ന അയൽരാജ്യം- ബംഗ്ലാദേശ് 


23. എത്രാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിനാണ് രജനീകാന്ത് അർഹനായത്- 51 


24. 2021 മേയ് മാസത്തിൽ നിലവിൽ വന്ന 15-ാം കേരള നിയമസഭ യിൽ എത്ര വനിതാ അംഗങ്ങളാണുള്ളത്- 11


25. 2020- ൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- രഞ്ജൻ ഗൊഗോയ് 


26. 2020- ലെ സരസ്വതി സമ്മാനം നേടിയ ശരൺകുമാർ ലിംബാളെ ഏത് ഭാഷയിലെ എഴുത്തുകാരനാണ്- മറാത്തി


27. ‘ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ' എന്ന പുസ്തകം രചിച്ചത്- സ്റ്റീവ് വോ 

  • മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനാണ്


28. സംസ്ഥാനത്ത് സിവിൽ സപ്ലെസ് കോർപ്പറേഷൻ (Supplyco) നേരിട്ട് നടത്തുന്ന റേഷൻകട നിലവിൽ വന്നത് എവിടെയാണ്- പുളിമൂട് (തിരുവനന്തപുരം) 


29. ട്രാൻസ് ജെൻഡർമാര പോലീസ് കോൺസ്റ്റബിൾമാരായി നിയമിച്ച സംസ്ഥാനം- ഛത്തിസ്ഗഢ് 


30. 2023 ഏത് അന്താരാഷ്ട്രവർഷമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് യു.എൻ. പൊതുസഭ അംഗീകരിച്ചത്- ചെറുധാന്യവർഷം(International Year of Millets) 


31. 2021 ഫെബ്രുവരി 28- ന് ആഘോഷിച്ച ദേശീയ ശാസ്ത്രദിനത്തിന്റെ വിഷയം എന്തായിരുന്നു- Future of STI: Impact on Education Skills and Work 

  • 1928 ഫെബ്രുവരി 28- നാണ് സി.വി. രാമൻ താൻ കണ്ടത്തിയ ‘രാമൻ പ്രഭാവം' (Raman Effect) തെളിവുകളോടെ ലോകത്തിന് സമർപ്പിച്ചത്. ഇതിന്റെ സ്മരണാർഥമാണ് ഇന്ത്യയിൽ ദേശീയ ശാസ്ത്രദിനം ആഘോഷിക്കുന്നത്. 


32. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി- മിതാലി രാജ് 


33. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപി ച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന- ആനസ്റ്റി ഇന്റർനാഷണൽ 

  • 1961- ൽ പീറ്റർ ബനൻസൺ ലണ്ടൻ ആസ്ഥാനമാക്കി സ്ഥാപിച്ച സംഘടനയാണിത്. 


34. 2020 ഒക്ടോബർ 24- ന് 75 വയസ്സ് തികഞ്ഞ ലോകസംഘടന- ഐക്യരാഷ്ട്രസഭ

  • യു.എന്നിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനി ധി- ടി.എസ്. തിരുമൂർത്തിയാണ്. സിംഗപ്പൂരിലെ ആദ്യ പ്രതിപക്ഷ നേതാവായ ഇന്ത്യൻ വംശജൻ- പ്രീതം സിങ്  


35. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് സയൻസ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് എവി ടെയാണ്- ഹൈദരാബാദ് 


36. 2020- ലെ കണക്ക് പ്രകാരം ലോകത്തിലെ 75 ശതമാനം കടുവകളും കാണപ്പെടുന്ന രാജ്യം- ഇന്ത്യ


37. 2020- ൽ ബൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന 


38. പോക്സോ ഭേദഗതി പ്രകാരം ക്രൂരമായ കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷ ഏത്- വധശിക്ഷ 


39. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം- 5 


40. ഇന്ത്യയിലെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പഞ്ചായത്ത്- ചേലേമ്പ്ര 


41. 2021 സെപ്തംബറിൽ അന്തരിച്ച ജീൻ പോൾ ബെൽമോണ്ടാ ഏത് ഭാഷയിലെ അഭിനേതാവാണ്- ഫ്രഞ്ച് 


42. ബിൽ ആൻഡ് മെലിൻഡ് ഫൗണ്ടേഷന്റെ നല്ല ആരോഗ്യവും ക്ഷേമവും പ്രാത്സാഹിപ്പിക്കുന്നതിനായി 2021- ലെ ചേഞ്ച് (മേക്കർ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതാര്- ഫൈറൂസ് ഫൈസാ ബീഥർ (ബംഗ്ലാദേശ്)  


43. കേരളത്തിലെ ആദ്യത്തെ വൈറ്റ് ടോപ്പ് റോഡ് നിർമിക്കാൻ തീരുമാനിച്ചത് എവിടെയാണ്- ആലപ്പുഴ 


44. 2021 സെപ്തംബറിൽ അന്തരിച്ച ചെങ്ങറ ഭൂസമര നായകൻ- ളാഹ ഗോപാലൻ 


45. ഗുണമേന്മയുള്ള ഭക്ഷണം മിതമായ വിലയിൽ നൽകാനുള്ള കേരള സർക്കാർ പദ്ധതി- സുഭിക്ഷ 


46. ഏത് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സുഭിക്ഷ പദ്ധതി നടപ്പാക്കുന്നത്- ഭക്ഷ്യ-പൊതുവിതരണ വകുപ്പ് 


47. ആദ്യത്തെ സുഭിഷ റെസ്റ്റോറന്റ് ആരംഭിക്കാൻ തീരുമാനിച്ച സ്ഥലം- ആലപ്പുഴ  


48. പ്രോമിസ് മീ ഡാഡ് എന്ന കൃതിയുടെ രചയിതാവ്- ജോ ബൈഡൻ 


49. 2021 സെപ്തംബറിൽ സസ്പെയിനബിൾ ഡെവലപ്മെന്റ് ഗോൾഡ് പ്രോഗ്രസ് അവാർഡ് നേടിയത്- ഷെയ്ഖ് ഹസീന 


50. സൂയസ് കനാലിലെ ജലഗതാഗതം ഒരാഴ്ചയോളം തടസ്സപ്പെട്ടതിന് നൂറ് കോടി അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രസ്താവിച്ച രാജ്യം- ഈജിപ്ത് 

No comments:

Post a Comment