Tuesday 28 December 2021

Current Affairs- 28-12-2021

1. രാജ്യത്ത് നികുതി അടയ്ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയാൽ മിന്നൽ പരിശോധന നടത്തി ജപ്തി നടപടികളിലേക്ക് കടക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം നൽകിക്കൊണ്ട് വിജ്ഞാപനമിറക്കിയത്- കേന്ദ്ര ധനമന്ത്രാലയം 


2. സ്വർണാഭരണങ്ങളുടെ എച്ച്.യു.ഐ.ഡി പരിശോധിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ബി.ഐ.എസ് കെയർ 


3. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) ഉദ്ഘാടനം നിർവ്വഹിക്ച്ചത്- പിണറായി വിജയൻ (മുഖ്യമന്ത്രി, 2021 ഡിസംബർ 24 )


4. സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ചവർക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക സംവരണം കൊണ്ടുവരാൻ തീരുമാനിച്ച സംസ്ഥാനം- തമിഴ്നാട് (7.5 ശതമാനം)  


5. കേരളത്തിലെ സ്ത്രീധന വിരുദ്ധ കാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ- ടൊവിനോ തോമസ് 


6. മിസ്റ്റർ യുണിവേഴ്സസ് ആയ ആദ്യ ഇന്ത്യക്കാരൻ- ചിത്തരേഷ് നടേശൻ (2019) 


7. തമിഴ് സിനിമാനടൻ രജനീകാന്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടി- മക്കൾ സേവൈ കക്ഷി 


8. മക്കൾ സേവൈ കക്ഷിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം- ഓട്ടോറിക്ഷ  


9. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) 2021 സെപ്തംബറിൽ ബിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട് 


10. ഭിന്നശേഷിക്കാർക്കായുള്ള ഉന്നമന പ്രവർത്തങ്ങൾക്ക് യുനെസ്കോ ചെയർ പാർട്നർ പദവി ലഭിച്ച ഗ്രാമപഞ്ചായത്ത്- പരിയാരം 


11. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മഴവെള്ളം സംഭരിച്ച് കൃഷിക്കും കുടിവെള്ളത്തിനായും ഉപയോഗിക്കുന്നതിനായി ആരംഭിച്ച സംവിധാനം- ബന്ധധാര 


12. ആദിവാസി ഊരുകളിൽ വിളയിച്ച് എടുക്കുന്ന നാടൻ വിഭവങ്ങൾ ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്ന വനം വകുപ്പ് പദ്ധതി- വനിക 


13. 2020 ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച പാകിസ്താനിലെ ആദ്യത്തെ മെട്രോ സർവീസായ ഓറഞ്ച് ലൈൻ പ്രവർത്തിക്കുന്നത് ഏത് നഗരത്തിലാണ്- ലാഹോർ 


14. തലൈവി സിനിമയിൽ എം.ജി.ആർ. ആയി വേഷമിടുന്നത്- അരവിന്ദ് സ്വാമി  


15. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനം- മധ്യപ്രദേശ്


16. പൂനെയിലെ ആർമി പാർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പേര് - നീരജ് ചോപ്ര സ്റ്റേഡിയം 


17. അഴിമതിക്കെതിരെ ഓപ്പറേഷൻ കാർ വാഷ് എന്ന നടപടി സ്വീകരിച്ച രാജ്യം- ബ്രസീൽ 


18. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറ്ക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട പൊലിസ് അറസ്റ്റ് ചെയ്ത കേന്ദ്ര മന്തി- നാരായൺ റാണ 


19. ബഹിരാകാശത്ത് പോയ ഏറ്റവും പ്രായം കൂടിയ വ്യക്തി- വാലി ഫങ്ക് (82)  


20. ഒളിമ്പ്യൻ സാജൻ പ്രകാശിന്റെ പേരിൽ 2021 സെപ്തംബറിൽ നീന്തൽക്കുളം പുനർനാമകരണം ചെയ്ത സ്ഥാപനം- നെൽവേലി ലിറ്റ് കോർപ്പറേഷൻ 


21. പ്രഥമ സി.എൻ.ആർ. റാവു സെന്റിനറി ഗോൾഡ് മെഡൽ പുരസ്കാരത്തിന് അർഹരായവർ- ജഗദീഷ് ഭഗവതി, സി. രംഗരാജൻ 


22. കേരളത്തിലെ ആദ്യത്തെ ത്വക്ക് ബാങ്ക് നിലവിൽവരുന്നത് എവിടെയാണ്- കോട്ടയം മെഡിക്കൽ കോളേജ് 


23. ഇന്റർനെറ്റ് സേവനം പൗരാവകാശമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം 


24. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ടേബിൾ ടെന്നീസ് താരം- മണിക ബത്ര   


25. പത്തായം എന്ന പേരിൽ കാർഷിക സംസ്കൃതി മ്യൂസിയം നിലവിൽവന്ന ജില്ല- കാസർഗോഡ് 


26. 2020- ലെ ലോക ഉർദു സമ്മേളനത്തിന് വേദിയായത്- ന്യൂഡൽഹി 


27. ദ് വീക്ക് മാൻ ഓഫ് ഇയർ 2020 പുരസ്കാരത്തിന് അർ ഹനായ ബോളിവുഡ് നടൻ- സോനു സൂദ് 


28. ദ് വീക്ക് മാൻ ഓഫ് ഇയർ 2019 പുരസ്കാരം നേടിയതാര്- മാധവ് ഗാഡ്ഗിൽ  


29. 2020 നവംബറിൽ ന്യൂസിലൻഡിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ പാർലമെന്റംഗമായ ഇന്ത്യൻ വംശജൻ- ഗൗരവ് ശർമ 


30. സത്യപ്രതിജ്ഞ ക്രമം അല്ലാത്തതിനാൽ പിഴ ലഭിച്ച ദേവികുളം എം.എൽ.എ- എ. രാജ 


31. വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്ന ( 2021) നിയമസഭാഗം ആര്- എ. രാജ  


32. ചൈന നിർമിച്ച കൃതിമ സൂര്യന് നൽകിയ പേര്- ഈസ്റ്റ് 


33. 2021-ൽ ഡൽഹി സർവകലാശാല മഹാദേവിയുടെ ഏത് കഥയാണ് അവരുടെ സിലബസിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്- ദ്രൗപദി 


34. ലോക്സഡൗണിൽ ഒറ്റയ്ക്ക് കഴിയുന്ന മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി- പ്രശാന്തി 


35. ക്രിസ്മസ് പിഗ് എന്ന രചന ആരുടേതാണ്- ജെ കെ റൗളിങ് 


36. ഇന്ത്യയിലെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തത് എവിടെയാണ്- ഭുവനേശ്വർ 


37. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആദ്യത്ത വനിതാ ഡയറക്ടറായി 2021 ഓഗസ്തിൽ നിയമിപ്പെട്ടതാര്- ഡോ. ഋതി ബാനർജി 


38. ഗൾഫ് നാടുകളിലെ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ബഹ്റൈൻ 


39. കേരള ബാങ്ക് നടപ്പാക്കുന്ന വായ്പാ പദ്ധതിയുടെ പേര്- സമഗ്ര  


40. മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അ വാർഡ് നേടിയ ആദ്യ മലയാള സിനിമ- ബിരിയാണി


41. മറഡോണയുടെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട ഇറ്റലിയിലെ സ്റ്റേഡിയം- സാൻ പോളോ സ്റ്റേഡിയം 


42. ഏത് നഗരത്തിലാണ് സാൻ പോളോ സ്റ്റേഡിയം അഥവാ മറഡോണ സ്റ്റേഡിയം- നേപ്പിൾസ് 


43. 2032 വരെ ഇന്ത്യൻ ഗുസ്തിയുടെ പോൺസർഷിപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച് സംസ്ഥാനം-ഉത്തർപ്രദേശ് 


44. ഹീമോഫീലിയ രോഗികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം) നടപ്പിലാക്കുന്ന പദ്ധതി- ആശാധാര 


45. 2019 സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ റിലീസ് ചെയ്ത ദേശഭക്തി ഗാനം- വതൻ 


46. ശ്രീനാരായണഗുരുവിന്റെ പേരിൽ കോർപ്പറേഷൻ ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- കർണാടകം 


47. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ല- വയനാട് 


48. ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സാക്ഷരതാ പഞ്ചായത്ത്- മാവൂർ (കോഴിക്കോട്) 


49. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന പദ്ധതി- ക്വിറ്റ് ലൈൻ 


50. കേരള മാതൃകയിൽ ഉത്തരവാദിത്ത വിനോദസഞ്ചാരം നടപ്പാക്കുന്നതിന് ധാരണാപത്രത്തിൽ ഒപ്പുവച്ച സംസ്ഥാനം- മധ്യപ്രദേശ് 

No comments:

Post a Comment