Thursday 23 December 2021

Current Affairs- 23-12-2021

1. 2021 ഡിസംബറിൽ സൗത്ത് അമേരിക്കൻ രാജ്യമായ ചിലിയുടെ പ്രസിഡന്റായി നിയമിതനായത്- ഗബ്രിയേൽ ബോറിക്


2. 2022 U-19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- വെസ്റ്റിൻഡീസ്


3. 2021 ഡിസംബറിൽ പാരിസ്ഥിതിക, സാമൂഹിക ഭരണ വിഷയങ്ങളിൽ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി UNPRI (United Nations supported Principles for Responsible Investment)- ൽ ഒപ്പുവച്ച ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് സ്ഥാപനം- ICICI പ്രുഡെൻഷ്യൽ ലൈഫ് ഇൻഷുറൻസ്


4. 2021- ലെ Golden Peacock Environment Management Award തുടർച്ചയായി മൂന്നാം തവണയും നേടിയ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം- Steel Authority of India Ltd (SAIL)


5. 2021 ഡിസംബറിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ (ESA), കനേഡിയൻ (CSA) സ്പേസ് ഏജൻസികളും ചേർന്ന് വികസിപ്പിച്ച് വിക്ഷേപിക്കാനൊരുങ്ങുന്ന ടെലിസ്കോപ്പ്- The James Webb Space Telescope (JWST)


6. 2021 ഡിസംബറിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 200 കോടി പിഴ ചുമത്തിയ അമേരിക്കൻ ഇ-കൊമേഴ്സ് സ്ഥാപനം- ആമസോൺ 


7. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ വിനോദസഞ്ചാര പദ്ധതി ആരംഭിക്കുന്നത്- 2022 ഫെബ്രുവരി 28

  • ആക്സിയം സ്പേസ് ആണ് പദ്ധതിയുടെ സംഘാടകർ
  • AX - 1 സ്പേസ് ടൂറിസം അഥവാ പ്രൈവറ്റ് ആസ്ട്രോനട്ട് മിഷൻ എന്നാണ് പദ്ധതിയുടെ പേര് 


8. ടിബറ്റിലെ സ്പെഷൽ കോഓർഡിനേറ്റർ ആയി യു.എസ് നിയമിച്ച ഇന്ത്യൻ വംശജ- ഉസ്ര സേയ (നയതന്ത്രജ്ഞ) 


9. റഫ്രിജറേറ്ററിലെ ഭക്ഷ്യവസ്തുക്കൾ അണുവിമുക്തമാക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച കമ്പനി- ഗോദ്റേജ്‌ അപ്ലയൻസസ് 


10. വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്- 2021 ഡിസംബർ 21

  • 2.10 pm- ന് അവതരിപ്പിച്ച ബിൽ 3.10 ഓടെയാണ് അംഗീകരിച്ചത്


11. 2021 ഡിസംബറിൽ അന്തരിച്ച നിശ്ചല ഛായാഗ്രാഹകൻ- സുനിൽ ഗുരുവായൂർ

  • നൂറിലധികം സിനിമകളുടെ നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്


12. 2019 -20 അധ്യയനവർഷത്തെ നല്ലപാഠം സംസ്ഥാന പുരസ്കാരം ലഭിച്ച സ്കൂൾ- പയ്യനെടം എ.യു.പി.എസ് (പാലക്കാട്)


13. കേരള അഭിഭാഷക സാഹിത്യവേദിയുടെ സി.ഖാലിദ് പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി- സുഗതകുമാരി

  • പുരസ്കാരം മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ചു


14. 2021- ലെ ഡോ.കെ.ഐ ജോൺ പുരസ്കാരം ലഭിച്ച വ്യക്തി- ഫാദർ ഡേവിഡ് ചിറമ്മൽ


15. വന്ദേ ഉത്കല ജനനി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാണ്- ഒഡിഷ 


16. കന്നുകാലികളുടെ സംരക്ഷണത്തിനായി 2020- ൽ ഗോ ക്യാബിനറ്റ് രൂപവത്കരിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് 


17. യു.എൻ. സുരക്ഷാസമിതി വിപുലപ്പെടുത്താനും കൂടുതൽ അംഗങ്ങൾക്ക് വീറ്റോ അധികാരം നൽകുന്നതിനും ആവശ്യം ഉന്നയിച്ച കൂട്ടായ്മയായ ജി-4 എന്ന സംഘട നയിലെ അംഗരാജ്യങ്ങൾ- ഇന്ത്യ, ബ്രസീൽ, ജർമനി, ജപ്പാൻ 


18. 2021 സെപ്തംബറിൽ ഏത് യൂറോപ്യൻ നഗരത്തിലാണ് ബിറ്റ് കോയിനിന്റെ ഉപജ്ഞാതാവ് സതോഷി നകാ മോട്ടോയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്- ബുഡാ പെസ്റ്റ് 


19. സമീപകാലത്ത് വാർത്താപ്രാധാന്യം നേടിയ പ്രഫുൽ പട്ടേൽ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു- ലക്ഷദ്വീപ് 


20. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് സുമംഗൽ എന്ന പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഒഡീഷ


21. ട്രാൻസ്ലേറ്റിങ് മൈസെൽഫ് ആൻഡ് അദേഴ്സ് എന്ന പുസ്തകം രചിച്ചതാര്- ജുംപാ ലാഹിരി 


22. കലിഫോർണിയയിൽ കാട്ടുതീ പടർന്നു പിടിച്ചതിനെത്തുടർന്ന് സുരക്ഷാകവചം നൽകപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ മരം- ജനറൽ ഷെർമാൻ  


23. ഇന്ത്യയിലെ ആദ്യത്തെ വേൾഡ് സ്കിൽ സെന്റർ നിലവിൽ വന്നത് എവിടെയാണ്- ഒഡീഷ 


24. ദി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്; ഇന്ത്യ എന്ന പുസ്തകം രചിച്ചത്- സ്റ്റീവ് വോ


25. ഏത് മേഖലയുടെ ഉദ്ധാരണത്തിനായി ആരംഭിച്ച ക്യാമ്പയിനാണ് ഹൂനാർ ഹട്ട്- കരകൗശലവികസനം 


26. ഡി.ഡി.സി.എ.ഓംബുഡ്സ്മാനായി നിയമിതയായ മുൻ സുപ്രീം കോടതി ജഡ്ജി- ഇന്ദു മൽഹോത്ര  


27. തിരുവനന്തപുരം വിമാനത്താവളം അദാനി എന്റർ പ്രൈസസ് എത്ര വർഷത്തേക്കാണ് പാട്ടത്തിന് എടുത്തത്- 50


28. 2021 ഇന്റർനാഷണൽ യങ് ഇക്കാ ഹിറായായി നാമകരണം ചെയ്യപ്പെട്ടതാര്- അയാൻ ശംക്ത 


29. ലോകത്തിലെ ആദ്യപറക്കും കാർ നിർമിക്കുന്നതിന് ഡച്ച് കമ്പനി പി.എ.എൽ- 5 ഫാക്ടറി തുറക്കുന്ന സംസ്ഥാനം- ഗുജറാത്ത് 


30. 2020- ൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഉപയോഗിച്ച് ബാലറ്റ് പേപ്പറിന്റെ നിറം- വെളുപ്പ് 


31. കെ.എസ്.ആർ.ടി,സി, പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് കെ.എസ്.ആർ.ടി. സി. ആരംഭിക്കുന്ന പദ്ധതി- കെ.എസ്.ആർ.ടി.സി. യാത്ര ഫ്യൂവൽസ് 


32. മരട് എന്ന പ്രദേശം ഉൾപ്പെടുന്ന കോസ്റ്റൽ റെഗുലേഷൻ സോൺ- സി.ആർ.സൈഡ്-3 


33. മഹാസമൃദ്ധി; മഹിളാ ശക്തികിരൺ പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര


34. ഗ്രാമീണ മേഖലയിൽ 100 ശതമാനം സേവനങ്ങളും എത്തിക്കുന്നതിനായി ഫൈവ് സ്റ്റാർ സ്കീം പ്രഖ്യാപിച്ച കേന്ദ്ര വകുപ്പ്- തപാൽ വകുപ്പ് 


35. ലോകത്താദ്യമായി ദുബായ് ഗോൾഡൻ വിസ ലഭിച്ച പ്രൊഫഷണൽ ഗോൾഫ് താരം- ജീവ് മിൽഖാ സിങ് 


36. സ്വച്ഛ് ഭാരത് വേൾഡ് യൂണിവേഴ്സിറ്റി നിലവിൽവന്ന സംസ്ഥാനം- മഹാരാഷ്ട്ര  


37. ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയ ലഭിച്ച ഇന്ത്യൻ സംരംഭക- കിരൺ മജുംദാർ 


38. 2021 സെപ്തംബറിൽ വി. ടി. സ്മാരക ട്രസ്റ്റിന്റെ പുരസ്കാരത്തിന് അർഹനായത്- ടി. ഡി. രാമകൃഷ്ണൻ 


39. ഭൗമനിരീക്ഷണ ഉപഗ്രഹമായ പ്രിസ്മ വിക്ഷേപിച്ച് രാജ്യം- ഇറ്റലി 


40. കേരള സംഗീതനാടക അക്കാദമിയുടെ 2020- ലെ ഫെലോഷിപ്പിന് അർഹനായ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ഘടം 


41. ഓ മിസോറം എന്ന കൃതി രചിച്ചത്- പി. എസ്. ശ്രീധരൻ പിള്ള 


42. ആക്രമണങ്ങളിൽനിന്ന് വിദ്യാഭ്യാസത്തെ രക്ഷിക്കുന്നതിനുള്ള അന്താരാഷ്ട ദിനമായി 2021-ൽ ആചരിച്ചതെന്ന്- സെപ്റ്റംബർ 9 


43. ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാൻ സാധിക്കാത്ത വിധം മാരക രോഗമുള്ളവർക്ക് ദയാവധം അനുവദിക്കുന്നതിന് 2020- ൽ ഹിത പരിശോധന നടത്തിയ രാജ്യം- ന്യൂസിലൻഡ് 


44. മരടിൽ പൊളിച്ച ഫ്ളാറ്റുകളിൽ ഏറ്റവും വലുത്- ജയിൻസ് കോറൽ കോവ്


45. സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നിർമിക്കാൻ ഏത് രാജ്യത്തിലെ കമ്പനിയുമായിട്ടാണ് കൊച്ചിൻ ഷിപ്പ്യാർഡ് കരാറിൽ ഏർപ്പെട്ടത് - നോർവ


46. എ.കെ. ഗോപാലന്റെ സ്മരണാർഥം സ്മൃതി മ്യൂസിയം നിലവിൽ വരുന്ന ജില്ല- കണ്ണൂർ 


47. മരിയാന കിടങ്ങിലേക്ക് അന്തർവാഹിനിയിൽ മൂന്നംഗ സംഘത്തെ അയച്ച രാജ്യം- ചൈന


48. 2020- ൽ ആർക്കിടെക്ചറിന്റെ ലോക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്- റിയോ ഡി ജനീറോ


49. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ഇ-പഞ്ചായത്ത് പുരസ്കാർ 2020 ലഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 


50. കേസരി: ഒരു കാലഘട്ടത്തിന്റെ സൃഷ്ടാവ് എന്ന പുസ്തകം രചിച്ചത്- എം. കെ. സാനു

No comments:

Post a Comment