Thursday 9 December 2021

Current Affairs- 09-12-2021

1. 2021- ലെ 57-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്- ദാമോദർ മൗസോ (കൊങ്കണി സാഹിത്യകാരൻ) (2020 ലെ 56th ജ്ഞാനപീഠ പുരസ്കാരം- നിൽമണി പൂകൻ (അസമീസ് കവി)


2. 2021 ഡിസംബറിൽ ഇന്ത്യൻ കപ്പൽ നിർമ്മാതാക്കളായ Garden Reach Shipbuilders & Engineers (GRSE) ഇന്ത്യൻ നേവിക്കായി പുറത്തിറക്കിയ ആദ്യ Large Survey Vessel- Sandhayak


3. 2021 ഡിസംബറിൽ ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവൻ ഒരു മിനിറ്റു കൊണ്ട് അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് (സാർകോ) നിയമാനുമതി നൽകിയ രാജ്യം- സ്വിറ്റ്സർലൻഡ് (വികസിപ്പിച്ചത്- എക്സിറ്റ് ഇന്റർനാഷണൽ)


4. മലയാള സാഹിത്യകാരൻ എം.കെ സാനുവിന്റെ ആദ്യ നോവൽ- കുന്തീദേവി


5. 2021 ഡിസംബറിൽ ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ചതിനെത്തുടർന്ന് ICC Men's Test Ranking- ൽ ഒന്നാം സ്ഥാനം നേടിയത്- ഇന്ത്യ


6. 2021 ഡിസംബറിൽ അന്തരിച്ച ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ്- ഡോ. ശാരദാ മേനോൻ 


7. 2021 ഡിസംബറിൽ ടെസ്റ്റ്, ഏകദിനം, T-20 തുടങ്ങിയ മൂന്ന് ഫോർമാറ്റുകളിലും 50 അന്താരാഷ്ട്ര വിജയങ്ങൾ പൂർത്തിയാക്കിയ ആദ്യ താരം- വിരാട് കോഹ് ലി  


8. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2021- ൽ വിജയിയായത്- ലുയിസ് ഹാമിൽട്ടൻ (ബ്രിട്ടൻ, മെഴ്സിഡസ്)


9. 2021 ഡിസംബറിൽ ഹോം ടെസ്റ്റുകളിൽ നിന്ന് ഏറ്റവും വേഗത്തിൽ 300 വിക്കറ്റുകൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരം- ആർ. അശ്വിൻ (ഒന്നാമത്തെ താരം- മുത്തയ്യ മുരളീധരൻ (ശ്രീലങ്ക)


10. ജൂനിയർ ഹോക്കി ലോകകപ്പ് 2021 കിരീടം നേടിയത്- അർജന്റീന (റണ്ണർഅപ്പ്- ജർമനി) (വേദി- ഭുവനേശ്വർ, ഒഡീഷ)


11. Cambridge Dictionary word of the Year 2021 ആയി തിരഞ്ഞെടുക്കപ്പെട്ടത്- Perseverance


12. സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റംവരുത്തി കൊണ്ട് ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിൽ താഴെയാക്കുന്ന ആദ്യ രാജ്യം- യു.എ.ഇ


13. എക്സിറ്റ് ഇന്റർനാഷണൽ കമ്പനി വികസിപ്പിച്ച ആത്മഹത്യ പോഡുകൾക്ക് അനുമതി നൽകിയ രാജ്യം- സ്വിറ്റ്‌സർലാൻഡ്

  • സാർകോ സൂയിസൈഡ് പോഡ്' എന്നാണ് യന്ത്രത്തിന് നൽകിയിരിക്കുന്ന പേര് 

14. 2021 ഡിസംബറിൽ വിരമിച്ച ജർമ്മൻ ചാൻസലർ- അംഗല മെർക്കൽ (പുതിയ ചാൻസലറായി ഒലാഫ് ഷോൾസ് അധികാരമേൽക്കും) 


15. നാസയുടെ ഭാവി പദ്ധതികൾക്കായുള്ള പുതിയ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിൽ 2021 ഡിസംബറിൽ ഇടം പിടിച്ച അമേരിക്കൻ മലയാളി- അനിൽ മേനോൻ

  • അമേരിക്കൻ വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ടിച്ചിട്ടുണ്ട്

16. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റി നൽകുന്ന ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ലഭിച്ച വ്യക്തി- രാജു നാരായണസ്വാമി (തിരുവനന്തപുരം) 


17. 2008- ൽ രവീന്ദ്ര കേലേകാറിന് ശേഷം 2021- ൽ ജ്ഞാനപീഠം നേടുന്ന രണ്ടാമത്തെ കൊങ്കണി സാഹിത്യകാരൻ- ദാമോദർ മൗസോ

  • 2020- ലെ ജ്ഞാനപീഠപുരസ്കാരം പ്രശസ്ത ആസാമീസ് കവി നീൽമണി ഫുക്കനും ലഭിച്ചു 

18. റോമൻ ദ്വീപിൽ തടവിൽ കഴിഞ്ഞിരുന്ന, 2021 ഡിസംബറിൽ അന്തരിച്ച ദക്ഷിണാഫ്രിക്കൻ ഇതിഹാസം- ഇബ്രാഹിം ഇസ്മായിൻ

  • വർണവിവേചനത്തിനെതിരെ നെൽസൺ മണ്ടേല ഉൾപ്പെട്ട നേതാക്കൾക്കൊപ്പം പോരാടിയിരുന്നു 

19. രാജ്യത്തെ ഏറ്റവും മികച്ച ഖരമാലിന്യ സംസ്കരണ മാതൃകകളിൽ ഇടം പിടിച്ച്

കേരളത്തിലെ മൂന്ന് നഗരസഭാപദ്ധതികൾ 

  • ഉറവിട മാലിന്യ സംസ്കരണ പദ്ധതികളുടെ കൂട്ടത്തിൽ- ആലപ്പുഴ 
  • കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള മികച്ച മാതൃകയിൽ- കണ്ണൂരിലെ തളിപ്പറമ്പ് നഗരസഭ 
  • നവീന മാതൃക പരീക്ഷിക്കുന്ന നഗരസഭയുടെ പട്ടികയിൽ- തിരുവനന്തപുരം  

20. 2021- ലെ പ്രേംനസീർ സുഹ്യദ്സമിതിയുടെ ചലച്ചിത്ര ശ്രേഷ്ഠപുരസ്കാരം ലഭിച്ച വ്യക്തി- കെ.ആർ.വിജയ (നടി)


21. 2021- ലെ വയലാർ അവാർഡ് നേടിയത്- ബെന്യാമിൻ 


22. ബെന്യാമിനെ വയലാർ അവാർഡിന് അർഹനാക്കിയ രചന- മാന്തളരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ 


23. 2021- ലെ റൈറ്റ് ലെവലിഹുഡ് അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം- ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ് (ലൈഫ്) 


24. ലീയ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിന്റെ സ്ഥാപകൻ- ഋത്വിക് ദത്ത 


25. ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റ് സ്ഥാപിതമായ വർഷം- 2008 


26. മിഡ് ഡേ മീൽ സ്കീമിന്റെ പുതിയ പേര്- പി. എം. പോഷണ 


27. 2021 ഓഗസ്റ്റ് 15- ന് ഏഴര മണിക്കൂർകൊണ്ട് 893 പേർക്ക് കോവിഡ് വാക്സിൻ നൽകി റെക്കോർഡ് സ്ഥാപിച്ച നഴ്സ്- പുഷ്പലത 


28. ഇരുള ഭാഷയിൽ നിർമിക്കപ്പെട്ട ആദ്യ സിനിമ- നേതാജി 


29. സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ- സോമ മൊണ്ടൽ 


30. ഇന്ത്യൻ ആർമി നിർമിച്ച സാർവതിക ബുള്ളറ്റ് പൂഫ് ജാക്കറ്റ്- ശക്തി 


31. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് ബ്ളൂ ഫ്ളാഗ് അംഗീകാരം നൽകുന്ന ഫൗണ്ടേഷൻ ഫോർ എൻവ യോൺമെന്റൽ എഡ്യൂക്കേഷന്റെ ആസ്ഥാനം ഏത് രാജ്യത്താണ്- ഡെന്മാർക്ക് 


32. ലോകത്തിലെ ഏറ്റവും വലിയ ഗുഹാ മത്സ്യം കണ്ടത്തിയ ഇന്ത്യൻ സംസ്ഥാനം- മേഘാലയ 


33. നിയമസഹായം വീട്ടുപടിക്കലേക്ക് എന്ന ലക്ഷ്യവുമായി കേന്ദ്ര നിയമ മന്ത്രാലയം നടപ്പിലാക്കിയ പദ്ധതി- ഏക് പഹൽ ഡ്രൈവ് 


34. ടന്റി-20 ക്രിക്കറ്റിൽ 400 സിക്സറുകൾ നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ 


35. 2020- ലെ യു.എൻ.ഡി.പി. റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 131 


36. 2020- ലെ യു.എൻ.ഡി.പി. റിപ്പോർട്ട് പ്രകാരം മാനവ വിക സന സൂചികയിൽ ഒന്നാം സ്ഥാനത്ത് ഏത് രാജ്യമാണ് - നോർവേ (രണ്ടാമത് അയർലൻഡ്, മൂന്നാമത് സ്വിറ്റ്സർലൻഡ്) 


37. ലോകഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- അൻഷു മാലിക് 


38. റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരെ പെട്ടെന്ന് ആശുപ്രതിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി- ഗുഡ് സമരിറ്റാൻ 


39. അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി (2021)- നജല ബോഡൻ റൊംദാനെ (ടുണീഷ്യ) 


40. ഓസ്ട്രേലിയയിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത- സ്മതി മന്ദാന 


41. 2021 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ്- യേശുദാസൻ


42. ആറാമത് ഇന്ത്യ-യു.കെ. സംയുക്ത സൈനികാഭ്യാസ മായ അജേയ വാറിയർ നടക്കുന്ന സംസ്ഥാനം- ഉത്തരാ ഖണ്ഡ് (സ്ഥലം- ചൗബാത്തിയ) 


43. 2021 ഒക്ടോബറിൽ അന്തരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ വ്യക്തി- വി.എം.എം. നായർ 


44. താൽക്കാലിക ഭരണത്തിനായി ഏത് വർഷത്തെ ഭരണഘടനയാണ് 2021 ഒക്ടോബറിൽ നടപ്പിലാക്കാൻ അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്- 1964 


45. 2021ഒക്ടോബറിൽ ജപ്പാൻ പ്രധാനമന്ത്രിയായ ഫുമിയോ കിഷിഡയുടെ പാർട്ടി- ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 


46. ജപ്പാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ഫുമിയോ കിഷിഡ്- നൂറാമത്തെ 


47. ശ്രീനാരായണഗുരുവിന്റെ ആത്മാപദേശ ശതകത്തിന് ഇറ്റാലിയൻ പരിഭാഷയൊരുക്കുന്ന എഴുത്തുകാരി- ഡോ. സബീന ലെയ് 


48. റഷ്യൻ പാർലമെന്റിലെ ഡ്യൂമയിലേക്ക് 2021- ൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷം നേടിയ വ്ളാഡിമിർ പുചിന്റെ പാർട്ടി- യുണൈറ്റഡ് റഷ്യ പാർട്ടി 


49. നമാമി ഗംഗ പദ്ധതിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞ ടുക്കപ്പെട്ട കോമിക് ക്യാരക്ടർ- ചാച്ചാ ചൗധരി (പ്രാൺകുമാർ ശർമയാണ് സഷ്ടാവ്) 


50. 2021- ലെ സമാധാന നൊബേൽ സമ്മാനത്തിന് അർഹരായത്- മരിയ റെസ്സ (ഫിലിപ്പീൻസ്), ദിമിതി മുറദോവ് (റഷ്യ)

No comments:

Post a Comment