Thursday 16 December 2021

Current Affairs- 16-12-2021

1. കുട്ടികൾക്കായി കേരള ബാങ്ക് ആരംഭിച്ച നിക്ഷേപ പദ്ധതിയു ടെ പേര്- വിദ്യാനിധി 

  • 12 മുതൽ 16 വരെ പ്രായമു ള്ള കുട്ടികൾക്ക് പദ്ധതി പ്രകാരം സ്വന്തം പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. 

2. സംസ്ഥാനത്ത് സ്ത്രീധന വിരുദ്ധ ദിനം ആചരിച്ചത് എന്നാണ്- നവംബർ 26  

  • കൊല്ലത്ത് വിസ്മയ എന്ന യുവതി സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് നവംബർ 26 സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
  • സ്ത്രീകൾക്കെതിരായ അക്രമ നിർമാർജന അന്താരാഷ്ട്ര ദിനം നവംബർ 25- നായിരുന്നു. 

3. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ മുങ്ങിക്കപ്പലിന്റെ പേര്- ഐ.എൻ.എസ്. വേല 

  • ഫ്രഞ്ച് നേവൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മുംബൈയിലെ മസഗൺ ഡോക്കിൽ നിർമിച്ച കപ്പൽ സമുദ്രത്തിലെ എല്ലാ യുദ്ധമുറകൾക്കും ശേഷിയുള്ളതാണ്. കപ്പ് ലിന്റെ നീളം 67.5 മീറ്റർ, ഉയരം 12.3 മീറ്റർ.

4. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് എവിടെയാണ്- ജേവാർ (യു.പി.)

  • 2024- ൽ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി എട്ട് റൺവേകളുള്ള ഈ വിമാനത്താവളം മാറും.

5. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ്ക്രോസിന്റെ (ICRC) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വനിത- മിർജാന സ്പാൽജാറിക് എഗർ (സ്വിറ്റ്സർലൻഡ്)  

  • റെഡ്ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. 

6. സംസ്ഥാനത്ത് പ്രാദേശിക ഭരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഓൺലൈൻ ചർച്ചാവേദിയുടെ പേര്- തദ്ദശകം 

  • Kerala Institute of Local Administration (കില)യാണ് ചർച്ചാവേദി രൂപകല്പന ചെയ്തത്

7. ഏത് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് മഗ്ദലിന ആൻഡേഴ്സൺ- സ്വീഡൻ


8. നാഗ്പുരിലെ വൻറായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മോഹൻ ധാരിയ രാഷ്ട്രനിർമാൺ പുരസ്കാരം നേടിയ മലയാളി- ഇ. ശ്രീധരൻ

  • സ്വാതന്ത്ര്യസമര സേനാനിയും മുൻ കേന്ദ്രമന്ത്രിയുമായ മോഹൻ ധാരിയ സ്ഥാപിച്ച സാമൂഹിക സംഘടനയാണ് വൻറായി. 

9. കഴിഞ്ഞ നവംബർ 26- ന് അന്ത രിച്ച പ്രശസ്ത മലയാള ചലച്ചിത്ര ഗാന രചയിതാവ്- ബിച്ചു തിരുമല (ബി. ശിവശങ്കരൻനായർ) 

  • അരനൂറ്റാണ്ടിലേറെ ഗാനശാഖയിൽ നിറഞ്ഞുനിന്ന ബിച്ചുതിരു മല ആയിരത്തിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 

10. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ എത്രാമത്തെ ജന്മവാർഷിക ദിനമാണ് 2021 നവംബർ 26- ന് ആചരിച്ചത്- 100

  • ഇന്ത്യയുടെ പാൽക്കാരൻ' എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് Too Had a Dream'. 
  • ജന്മശതാബ്ദിയോടനുബന്ധിച്ച് തിരുവനന്തപുരം പട്ടത്ത് മിൽമ ഭവൻ സമുച്ചയത്തിൽ വർഗീസ് കുര്യന്റെ ഫൈബർഗ്ലാസ് ശില്പം അനാച്ഛാദനം ചെയ്തിട്ടുണ്ട്. പിതാവിനെപ്പറ്റി മകൾ നിർമല കുര്യൻ തയ്യാറാക്കിയ പുസ്തകമാണ്"The Utterly Butterly Milkman'. 

11. കോവിഡിന്റെ പുതിയ വകഭേദ മായ ബി, 1.1.529 കണ്ടെത്തിയത് ഏത് രാജ്യത്താണ്- ദക്ഷിണാഫ്രിക്ക 

  • പുതിയ വകഭേദത്തിന് Omicron എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് 
  • മറ്റ് പ്രധാന വകഭേദങ്ങളും ആദ്യം കണ്ടെത്തിയ രാജ്യങ്ങളും- ആൽഫ (B. 1.1.7)- ബ്രിട്ടൺ, ബീറ്റ (B. 1.351)- ദക്ഷിണാഫ്രിക്ക, ഗാമ (P.1)- ബ്രസീൽ, ഡെൽറ്റ (B. 1.617.2)- ഇന്ത്യ  

12. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യസൂചികയിൽ ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം- കേരളം

  • ദരിദ്രർ ഏറ്റവും കൂടുതൽ ബിഹാറിലാണ് (ജനസംഖ്യയുടെ 51.91%). കേരളത്തിൽ ദരിദ്രരുടെ ശതമാനം 0.71 
  • കേരളം കഴിഞ്ഞാൽ ദരിദ്രർ ഏറ്റവും കുറവ് ഗോവയിലാണ് (3.76%).
  • ദരിദ്രർ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം പുതുച്ചേരി (1.72%) 
  • രാജ്യത്ത് ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം കൂടുതൽ ദരിദ്രരുള്ളത് യു.പി.യിലെ ശ്രവസ്തിയി ലാണ് (74.38%)

13. നവംബർ 26- ന് അന്തരിച്ച വിഖ്യാത അമേരിക്കൻ സംഗീ തജ്ഞൻകൂടിയായ ഗാന രചയിതാവ്- സ്റ്റീഫൻ സോൻടൈം (91) 


14. സമൂഹമാധ്യമമായ ട്വിറ്ററിന്റെ (Twitter) സി.ഇ.ഒ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- പരാഗ് അഗ്രവാൾ 


15. സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് ഏറ്റവുമൊടുവിൽ തിരഞ്ഞെടുക്കപ്പെട്ടത്- ജോസ് കെ. മാണി 


16. മികച്ച ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ ബാലൻദ്യോർ പുരസ്കാരം നേടിയത്- ലയണൽ മെസ്സി (അർജന്റീന) 

  • ഏഴാം തവണയാണ് ഈ പുരസ്കാരം നേടുന്നത്

17. ബംഗാൾ ഉൾക്കടലിൽ ഏറ്റവുമൊടുവിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- ജവാദ് (Jawad)

  • സൗദി അറേബ്യയാണ് പേര് നിർദേശിച്ചത് 

18. ഏത് ഇന്ത്യൻ സംസ്ഥാനങ്ങളാണ് അതിർത്തിയിലെ ഏഴ് ഗ്രാമങ്ങൾ വീതം പരസ്പരം കൈമാറാൻ കേന്ദ്രസർക്കാരി ന്റെ അനുമതി തേടിയിട്ടുള്ളത്- യു.പി., ബിഹാർ 

  • യു.പി.യിലെ കുശിനഗർ, ബിഹാറിലെ പശ്ചിമ ചമ്പാരൻ എന്നീ ജില്ലകളിലെ ഗ്രാമങ്ങളാണ് ഗതാഗത-ഭരണസൗകര്യം പ്രമാണിച്ച് കൈമാറുന്നത്. 

19. മധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാനം ലഭിച്ച മലയാളി നർത്തക ദമ്പതിമാർ- വി.പി. ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ 


20. ഗ്രാമീണ വിനോദസഞ്ചാരത്തിന് മുൻഗണന നൽകിക്കൊണ്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് രൂപം നൽകുന്ന പദ്ധതി- സ്ട്രീറ്റ് 

  • Sustainable, Tangible, Responsible, Experiential, Ethnic, Tourism hubs എന്നതിന്റെ ചുരക്ക രൂപമാണ് STREET

21. അനധികൃത നിക്ഷേപപദ്ധതി നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം അപ്രത്യക്ഷരാവുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും സംസ്ഥാനത്ത് ചട്ടം നിലവിൽ വന്നു. കേന്ദ്രസർക്കാരിന്റെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്- Banning of Unregulated Deposit Scheme (BUDS Act) 


22. ഏത് രാജ്യത്തിന്റെ രാഷ്ട്ര മേധാവി സ്ഥാനമാണ് ഏറ്റവുമൊടുവിൽ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് നഷ്ടമായത്- ബാർബഡോസ് 

  • ലോകത്തെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യമായ ഈ കരീബിയൻ ദ്വീപുരാഷ്ട്രത്തിന്റെ ആദ്യ പ്രസിഡന്റായി ഡേം സാൻഡ്ര മേസൺ ചുമതലയേറ്റു.

23. വേൾഡ് അത്ലറ്റിക്സിന്റെ 2021- ലെ വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- അഞ്ജു ബോബി ജോർജ് 

  • പുരുഷതാരമായി കാർസ്റ്റൻ വാർഹോയും (നോർവേ) വനിതാ താരമായി എലൈൻ തോംപ്സണും (ജമൈക്ക) തിരഞ്ഞെടുക്കപ്പെട്ടു.

24. ഗോവ അന്താരാഷ്ട്ര ചലച്ചി ത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയത്- റിങ് വാൻഡറിങ് (ജപ്പാൻ) 

  • മികച്ച സംവിധായകൻ (രജതമയൂരം)- വാക്ലേവ് കാണ്ടാൻകെ (ചെക്ക് റിപ്പബ്ലിക്) 
  • മികച്ച നടൻ- ജിതേന്ദ്ര ജോഷി (ഗോദാവരി എന്ന മറാത്തി ചിത്രം) 
  • മികച്ച നടി- ആഞ്ചല മോളിന (സ്പാനിഷ് നടി, ചിത്രം- ഷാർലെറ്റ്) 
  • മേളയോട നുബന്ധിച്ച് നടന്ന BRICS ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്സാരം ധനുഷ് (അസുരൻ) നേടി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബരാകത് (ദക്ഷിണാഫ്രിക്ക), ദ സൺ എബൗവ് മി നെവർ സെറ്റ്സ് (റഷ്യ) എന്നിവ പങ്കിട്ടു. 
  • മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഉത്തർപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.

25. കേരളത്തിലെ ആദ്യത്തെ ജിയോ സെൽ റോഡ് നിർമിച്ചത് എവിടെയാണ്- വിഴിഞ്ഞം തുറമുഖത് 

26. വാക്സിൻ, ജീവൻരക്ഷാ മരുന്നുകൾ, ആവശ്യവസ്തുക്കൾ എന്നിവ വേഗത്തിലെത്തിക്കാൻ കഴിയുന്ന ഡോൺ ഡെലിവറി സേവനം ആരംഭിക്കുന്ന കമ്പനി- സ്പൈസ് ജെറ്റ് 


27. കേരള സഹകരണ ഫെഡറേഷൻ നൽകുന്ന എം.പി.രാഘവൻ മെമ്മോറിയൽ അവാർഡ് ലഭിച്ച വ്യക്തി- പി.അബ്ദുൾ ഹമീദ് 


28. സംസ്ഥാനത്ത് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ വ്യക്തി- കെ.പ്രസാദ് 


29. കൊച്ചി നഗരത്തിൽ കണ്ടെത്തിയ പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളിൽ കണ്ടുവരുന്ന ജീവി- മലബാർ ഗ്രെസിംഗ് ഫ്രോഗ് 


30. ഭാരതരത്ന ഡോ.എം.എസ് സുബ്ബലക്ഷമി ഫെല്ലോഷിപ്പ് 2021- ൽ ലഭിച്ചത്- ഹൃദയേഷ് ആർ.കൃഷ്ണൻ (തിരുവനന്തപുരം) (കർണാടക സംഗീത വിഭാഗത്തിനാണ് ഫെലോഷിപ്പ്)


31. രാജ്യന്തര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച പുരുഷതാരത്തിനുള്ള 2021 നവംബറിലെ അവാർഡ്- ഡേവിഡ് വാർണക്ക് (ഓസ്ട്രേലിയൻ)


32. ഇന്ത്യാ ഗവൺമെന്റിന്റെ മുക്തി ജോദ്ധാ കോളർഷിപ്പ് സ്കീം ഏത് രാജ്യത്തെ വിദ്യാർഥികൾക്കുള്ളതാണ്- ബംഗ്ലാദേശ് 


33. ഇന്തോ-സൗത്ത് കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് നിർമിക്കാൻ തീരുമാനിച്ച സ്ഥലം- ന്യൂഡൽഹി 


34. ഇന്ത്യയിൽ ആദ്യമായി കോടതി നടപടികൾ യൂട്യൂബിൽ തൽസമയം സംപ്രേഷണം ചെയ്ത് ഹൈക്കോടതി- ഗുജറാത്ത് ഹൈക്കോടതി 


35. പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതകളുടെ എണ്ണം- 78 (പതിനാല് ശതമാനത്തി നടുത്ത്) 


36. സോളാർ പാനലിലൂടെ ദൈനംദിനാവശ്യത്തിനുള്ള നൂറ് ശതമാനം ഊർജവും ലഭിക്കുന്ന ആദ്യത്തെ റെയിൽവേ സ്റ്റേഷൻ- ചെന്നൈ 


37. മലയാള ഭാഷയ്ക്ക് ആദ്യമായി ഏകീകൃത ആംഗ്യഭാഷാ ലിപി രൂപകൽപന ചെയ്തത്- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് 


38. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ചവർക്കായുള്ള യുദ്ധസ്മാരകം നിർമിക്കാൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ സ്ഥലം- ആക്കുളം 


39. 2021 സെപ്തംബറിൽ അന്തരിച്ച കമലാ ഭാസിൻ ഏത് മേഖലയിലാണ് പ്രശസ്ത-  എഴുത്തുകാരി 


40. ഒളിമ്പിക് ദീപം തെളിയിക്കുന്ന ആദ്യ ടെന്നീസ് താരം- നവോമി ഒസാക്ക  


41. ഇന്ത്യയുടെ ഉസൈൻ ബോൾട്ട് എന്നറിയപ്പെടുന്നത്- ശ്രീനിവാസ ഗൗഡ  


42. മുതിർന്ന പൗരൻമാർക്ക് ഏത് ആവശ്യത്തിനും സഹായം തേടാനായി നിലവിൽവന്ന ദേശീയ ഹെൽപ് ലൈൻ നമ്പർ- 14567


43. ദേനാ ബാങ്ക് ഏത് പൊതുമേഖലാ ബാങ്കിലാണ് ലയിച്ചത്- ബാങ്ക് ഓഫ് ബറോഡ 


44. മൊഹാലി സ്റ്റേഡിയം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്- ബൽബീർ സിങ് സീനിയർ 


45. കേരളത്തിൽ വിഷവിമുക്തവും പോഷക സമൃദ്ധവുമായ പച്ചക്കറി, പഴം എന്നിവയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിക്കുന്ന പദ്ധതി- അഗ്രി ന്യൂടി ഗാർഡൻ 


46. വംഗബന്ധു-ബാപ്പു മ്യൂസിയം ഏത് രാജ്യത്താണ്- ബംഗ്ലാദേശ് 


47. കേരളത്തിലെ ആദ്യത്തെ കോവിഡ്- 19 റാപ്പിഡ് ടെസ്റ്റ് വെഹിക്കിൾ ആരംഭിച്ച ജില്ല- പത്തനംതിട്ട


48. മിഷൻ പൂർവോദയ പദ്ധതിയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ് ആക്കാൻ സഹായിക്കുന്ന രാജ്യം- ജപ്പാൻ 


49. 2019- ലെ ലോക മിലിട്ടറി ഗെയിംസിന് വേദിയായ നഗരം- വുഹാൻ  


50. ആണവായുധങ്ങളുടെ സമ്പൂർണ ഉന്മൂലനത്തിനുള്ള അന്താരാഷ്ട്ര ദിനം- സെപ്തംബർ 26

No comments:

Post a Comment