Monday 20 December 2021

Current Affairs- 20-12-2021

1. ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ദ ഡുക്ക് ഗ്യാൽപൊ' 2021- ൽ ലഭിച്ച ഇന്ത്യക്കാരൻ- നരേന്ദ്രമോദി (പ്രധാനമന്ത്രി)


2. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ 2021-22- ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- മോഹിത് ജയിൻ (ഇക്കണോമിക് ടൈംസ്)  


3. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പിതാവ് പി.എൻ. പണിക്കരുടെ പ്രതിമ 2021 ഡിസംബറിൽ അനാച്ഛാദനം ചെയ്തത്- രാംനാഥ് കോവിന്ദ് (രാഷ്ട്രപതി)  (തിരുവനന്തപുരം പൂജപ്പുര ജങ്ഷനിലെ പാർക്കിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്) 


4. ജനങ്ങൾ 11 ദിവസത്തേക്ക് ചിരിക്കുന്നത് നിരോധിച്ച് വിചിത്ര ഉത്തരവിറക്കിയ രാജ്യം- ഉത്തരകൊറിയ (ഉത്തരകൊറിയയുടെ പരമോന്നത നേതാവായിരുന്ന കിം ജോങ് ഇല്ലിന്റെ 10-ാംചരമ വാർഷികത്തോടനുബന്ധിച്ചാണ് ഉത്തരവ്) 


5. 2021 ഡിസംബറിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമാക്കി സർക്കാർ ഉത്തരവിറക്കിയത്- തമിഴ് തായ് വാഴ് (മലയാളിയായ മനോന്മണിയം പി.സുന്ദരം രചിച്ച ഗാനം)


6. ക്ഷീരപഥത്തിൽ ഗംഗോത്രി വേവ് എന്ന വാതകമേഘഘടന കണ്ടെത്തിയ

യുവശാസ്ത്രജ്ഞ- ഡോ.പി.എസ്.വീണ (കോട്ടയം)


7. വടക്കേ അമേരിക്കയിലെ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ആർഷദർശന പുരസ്കാരം ലഭിച്ച വ്യക്തി- സി. രാധാകൃഷ്ണൻ (സാഹിത്യകാരൻ)


8. കാൻസർ രക്തസ്രാവത്തിന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം നൽകിയ അപൂർവ ചികിത്സ- യുട്രിൻ ആർട്ടറി എംബോലൈസേഷൻ


9. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി 2021 ഡിസംബറിൽ നിയമിതനായത്- വി.വിഘ്നേശ്വരി


10. 2021- ൽ യു.എ.ഇ- യുടെ അണ്ടർ- 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി- അലിഷാൻ ഷറഫ്


11. ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റ്-രേണുക തണ്ണീർത്തടം  


12. കേരളത്തിൽ തണ്ണീർത്തട പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച കായൽ- ആക്കുളം


13. കേരളത്തിലെ ഡിഗ്രി കോഴ്സുകൾ നാലുവർഷം ആക്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി- സാബു തോമസ് കമ്മിറ്റി 


14. 8000 മീറ്റർ ഉയരമുള്ള 6 കൊടുമുടികൾ കയറിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- അർജുൻ വാജ്പേയ് 


15. പ്രവാസി ഭാരതീയ ദിവസ് 2020- ന്റെ വേദി- ന്യൂഡൽഹി 


16. ചന്ദ്രയാൻ 3- ന്റെ പ്രോജക്ട് ഡയറക്ടർ- പി. വീരമുത്തു വേൽ 


17. ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയായ മാനുവൽ ഫ്രഡറിക്കിന്റെ പേരിൽ പുനർനാമകരണം ചെയ്ത റോഡ് ഏതാണ്- പയ്യാമ്പലം ബീച്ച് റോഡ് 


18. 2021 സെപ്തംബറിൽ ഏത് ആർട്ടിക് പര്യവേഷകന്റെ പേരാണ് ഒരു ചാന്ദഗർത്തത്തിന് നൽകിയത്- മാത്യു  ഹെൻസൺ 


19. ചികിത്സാവിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന കേരള സർക്കാർ പദ്ധതി- ജീവൻ രേഖ 


20. അർബുദ രജിസ്ട്രേഷൻ നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം  


21. ടെഹ്റാൻ സർവകലാശാല വികസിപ്പിച്ചെടുത്ത നൂറ് ഭാഷകൾ സംസാരിക്കാനും വിവർത്തനം ചെയ്യാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ട് ഏതാണ്- സുറീന 


22. 2021 സെപ്തംബറിൽ കരിയറിലെ എല്ലാ ഫോർമാറ്റിലുമായി 20000 റൺസ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരം- മിതാലി രാജ് 


23. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത് എന്നാണ്- 2020 ഡിസംബർ 10


24. ദക്ഷിണേഷ്യയിലെ ആദ്യത്തെ റോബോട്ടിക് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് എവിടെയാണ്- കോഴിക്കോട് 


25. കേരളത്തിലെ നാലാമത്തെ സെൻട്രൽ ജയിൽ സ്ഥാപിതമായത് എവിടെയാണ്- തവനൂർ 


26. ഏത് സ്ഥാപനത്തെയാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്തത്- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെൿനോളജി ആൻഡ് മാനേജ്മെന്റ് ഇൻ കേരള 


27. കേരളത്തിൽ കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനും വേണ്ടി രൂപവത്കരിച്ച പൊതുമേഖലാ സ്ഥാപനം- സ്പോർട്സ് കേരള ലിമിറ്റഡ്


28. 2021 സെപ്തംബറിൽ ഗുജറാത്തിലെ ആദ്യ വനിതാ സ്പീക്കർ- നിമാബെൻ ആചാര്യ


29. ഹരിത ട്രിബ്യൂണൽ വിധി പ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വണ്ട കുറഞ്ഞ ദൂരപരിധി- 200 മീറ്റർ 


30. 800 എന്ന തമിഴ് സിനിമ ആരുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ്- മുത്തയ്യ മുരളീധരൻ 


31. കേരളത്തിലെ ആദ്യത്തെ കബഡി ഇൻസ്റ്റിറ്റ്യട്ട് നിലവിൽ വരുന്നത് എവിടെയാണ്- കല്ലുവാതുക്കൽ (കൊല്ലം ജില്ല) 


32. കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ്- കായംകുളം 


33. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കാർബൺ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം- കീലാടി


34. കേരളത്തിൽ ആയുഷ് ഗ്രാമം പദ്ധതി ആരംഭിക്കുന്ന ജില്ല- മലപ്പുറം 


35. 2020 ഫെബ്രുവരിയിൽ ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചത് എവിടെയാണ്- വാരാണസി 


36. ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ. വിഭാഗത്തിലുള്ളവർക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതി- സമാശ്വാസം 


37. 100 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ സമ്പൂർണ് നിരോധനം നിലവിൽ വരുന്നത് എന്നു മുതലാണ്- 2022 ജൂലൈ 1 


38. പതിനെട്ടാമത് ചേരിചേരാ ഉച്ചകോടിയുടെ വേദി (2019)- ബകു (അസർബെയ്ജാൻ) 


39. കുട്ടികളുടെ മാനസിക വൈകാരിക സാമൂഹിക പഠന പ്രശ്നങ്ങൾ പരിഹരിക്കാൻ രക്ഷിതാക്കൾക്ക് ശാസ്ത്രത സാഹിത്യ പരിഷത്ത് നൽകുന്ന വിദ്യാഭ്യാസ പരിപാടി ഏതാണ്- മക്കൾക്കൊപ്പം 


40. 2021- ലെ യുനെസ്കോയുടെ വേൾഡ് പ്രസ് ഫ്രീഡം പൈസ് ജേതാവ്- മരിയ റെസ്സ 


41. ഇന്ത്യയുടെ എഴുപതാമത് ഗ്രാൻഡ് മാസ്റ്ററായത്- രാജ ഋത്വിക് 


42. ഏത് സംസ്ഥാനക്കാരനാണ് രാജ ഋത്വിക്- തെലങ്കാന


43. കേരളത്തിലെ ആദ്യത്തെ ഷൂട്ടിങ് അക്കാദമി എവിടെയാണ്- വട്ടിയൂർക്കാവ് 


44. 2019 നവംബറിൽ ഒഡീഷയിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ബുൾബുൾ


45. ഗവേഷകർ മെഗാലിത്തിക് റോക്ക് കട്ട് ചേംബറുകൾ കണ്ടെത്തിയ പേരളം എന്ന സ്ഥലം ഏത് ജില്ലയിലാണ്- കാസർഗോഡ് 


46. സത്രീകൾക്കെതിരായ അതിക്രമം തടയാൻ കരള പൊലീസ് നടപ്പാക്കുന്ന പദ്ധതി- പിങ്ക് സുരക്ഷ 


47. 2021 സെപ്തംബറിൽ നാഷണൽ കരിക്കുലം ഫ്രയിം വർക്ക് രൂപപ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം നിയമിച്ച 12 അംഗ പാനലിന്റെ തലവൻ- കെ. കസ്തൂരി രംഗൻ 


48. മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി നിലവിൽ വരുന്ന ജില്ല- കോഴിക്കാട് 


49. 2021 സെപ്തംബറിൽ കാലാവധി അവസാനിച്ച ജർമൻ ചാൻസലറായിരുന്ന ആംഗലമെർക്കൽ എത്ര വർഷമാണ് അധികാരത്തിലിരുന്നത്- 16 (2005-2021)  


50. വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർ, മാനസിക രോഗികൾ, കിടപ്പിലായവർ എന്നിവർക്കായി മരുന്നും ഭക്ഷണവും പരിചരണവും ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- കനിവ് 

No comments:

Post a Comment