Saturday 4 December 2021

Current Affairs- 04-12-2021

1. ദക്ഷിണ നാവിക കമാൻഡിന്റെ മേധാവിയായി 2021- ൽ നിയമിതനായ വ്യക്തി- എം.എ. ഹംപിഹോളി (വൈസ് അഡ്മിറൽ) 


2. വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയത്- 2021 നവംബർ 29 

  • 12.06 pm ന് അവതരിപ്പിച്ച ബിൽ ചർച്ചയില്ലാതെ 12.10 pm- ന് പാസാക്കി

3. നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് സർവേയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ആരോഗ്യ മേഖലയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ തുക ചെലവിടുന്ന സംസ്ഥാനം- കേരളം

  • രണ്ടാം സ്ഥാനം- ബംഗാൾ 

4. 2021 നവംബറിൽ അന്തരിച്ച അറയ്ക്കൽ കുടുംബത്തിലെ 34-ാമത് രക്ഷാധികാരി ആയിരുന്ന വ്യക്തി- ചെറിയ ഹീക്കുഞ്ഞി ബീവി

  • കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ കുടുംബം

5. 2021- ലെ ഡോ.കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരം ലഭിച്ച വ്യക്തികൾ- പ്രൊഫ.എം.കെ.സാനു 


6. 5-ാമത് എ. വെങ്കടാചലം പുരസ്കാരം ലഭിച്ച വ്യക്തി- കെ.എ.ചന്ദ്രൻ (പ്രമുഖ ഗാന്ധിയനും ട്രേഡ് യൂണിയൻ നേതാവും) 


7. 2020-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം ലഭിച്ച താരം- ലയണൽ മെസ്സി (അർജന്റീന)

  • ചരിത്രത്തിൽ 7-ാം തവണയാണ് മെസ്സി പുരസ്കാരം നേടുന്നത്

8. ഇന്ത്യൻ നാവികസേനയുടെ എത്രാമത് മേധാവിയായാണ് മലയാളിയായ ആർ. ഹരികുമാർ ചുമതലയേൽക്കുന്നത്- 25-ാമത് 

  • തിരുവനന്തപുരം സ്വദേശിയായ വൈസ് അഡ്മിറൽ ഹരികുമാർ, അഡ്മിറൽ കരം ബീർസിങ് വിരമിക്കുന്ന നവംബർ 30- ന് ചുമതലയേൽക്കും.
  • ഐ.എൻ.എസ്. വിരാട് ഉൾപ്പെടെയുള്ള പടക്കപ്പലുകളുടെ തലവനായി പ്രവർത്തിച്ചിട്ടുണ്ട്

9. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്- ഓസ്ട്രേലിയ 

  • ദുബായിൽ നടന്ന ഏഴാമത് ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ എട്ട് വിക്കറ്റിന് തോല്പിച്ചുകൊണ്ടാണ് ഓസീസ് വിജയം നേടിയത് 
  • ഓസ്ട്രേലിയയുടെ മിച്ചൽ മാർഷ് കളിയിലെ താരമായും ഡേവിഡ് വാർണർ ടൂർണമെ ന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 
  • വിജയിച്ച ടീമിന് 11.89 കോടി രൂപ സമ്മാനത്തുക ലഭിക്കും. റണ്ണറപ്പിന് 5.94 കോടിയും. 

10. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതയേറ്റത്- കെ. അനന്തഗോപൻ 

  • മന്നത്ത് പത്മനാഭനായിരുന്നു ബോർഡിന്റെ ആദ്യ പ്രസിഡന്റ് 

11. മധ്യപ്രദേശിലെ ഹബീബ് ഗഞ്ച് റെയിൽവേസ്റ്റേഷന് നൽകിയിട്ടുള്ള പുതിയ പേര്- റാണി കമലാപതി സ്റ്റേഷൻ 


12. ഇന്റർനാഷണൽ ലോകമ്മിഷ നിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- പ്രൊഫ. ബിമൽ പട്ടേൽ 


13. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാകുംവി ധം മിസൈൽ തൊടുത്ത് കൃത്രിമ ഉപഗ്രഹം തകർത്തത് ഏത് രാജ്യമാണ്- റഷ്യ 

  • 1982- മുതൽ ഭ്രമണപഥത്തിലുള്ള സെലീന- ഡി എന്ന ഉപഗ്രഹമാണ് ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണാർഥം റഷ്യ തകർത്തത് 

14. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ചലച്ചിത്ര ഗാനാലാപനത്തിന് തുടക്കം കുറിച്ചിട്ട് 2021 നവംബർ 14- ന് 60 വർഷം തികഞ്ഞു. ഏത്ചി ത്രത്തിനുവേണ്ടിയാണ് ആദ്യമായി പാടിയത്- കാൽപാടുകൾ (1962)

  • ശ്രീനാരായണ ഗുരു രചിച്ച ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന നാലുവരി ശ്ലോകമാണ്. എം.ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തിൽ 1961 നവംബർ 14- ന് ആലപിച്ചത് 
  • മഹാകവി ജി. ശങ്കരക്കുറുപ്പാണ് ‘ഗാനഗന്ധർവൻ' എന്ന് യേശുദാസിനെ ആദ്യമായി വിശേഷിപ്പിച്ചത് 

15. രാജ്യസഭയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേറ്റത്- പി.സി. മോദിൽ 

  • ഉത്പാൽകുമാർ സിങ്ങാണ് ലോക്സഭയുടെ സെക്രട്ടറി ജനറൽ 

16. 'Sunrise over Ayodhya: Nation hood in our Times' (അയോധ്യക്ക് മുകളിലെ സൂര്യോദയം) എന്ന പുസ്തകം രചിച്ച മുൻ കേന്ദ്ര മന്ത്രി- സൽമാൻ ഖുർഷിദ് 


17. വ്യത്യസ്തമേഖലകളിൽ അസാധാരണ മികവ് പുലർത്തുന്ന കുട്ടികൾക്ക് സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് നൽകിവരുന്ന പുരസ്കാരത്തിന്റെ പേര്- ഉജ്ജ്വല ബാല്യം 


18. നവംബർ 12- ന് അന്തരിച്ച ഡോ. എ.എം. മൈക്കിൾ (91) ഏത് മേഖലയിലെ വിദഗ്ധനായിരുന്നു- ജലവിഭവ മാനേജ്മെന്റ് 

  • Indian Council of Agricultural Research (ICAR) ഡയറക്ടറും കേരള കാർഷിക സർവകലാശാല വൈസാൻസലറുമയിരുന്നു.
  • വീടുകളിൽ നാളികേരം പൊതിക്കുന്നതിനുള്ള ലഘുയന്ത്രം അദ്ദേഹത്തിന്റെ നേതൃത്വത്തി ലാണ് യാഥാർഥ്യമായത്

19. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- സീമ മുസ്തഫ (എഡിറ്റർ, ദ സിറ്റി സൺ) 

  • പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും പ്രസിദ്ധീകരണങ്ങളുടെ എഡിറ്റിങ് നിലവാരം ഉയർത്തുന്നതിനുമായി 1978ൽ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കുൽദീപ് നയ്യാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടനയാണ് EGI 

20. ലോക പ്രമേഹദിനം എന്നാണ്- നവംബർ 14 


21. സംസ്കൃതഭാഷയിലെ പ്രഥമ ജ്ഞാ നപീഠജേതാവ് നവംബർ 14- ന് അന്തരിച്ചു. പേര്- പ്രൊഫ. സത്യവ്രതശാസ്ത്രി (91) 

  • 2006- ലാണ് ജ്ഞാനപീഠം ലഭിച്ചത്

22. അന്താരാഷ്ട്ര സഹിഷ്ണുതാദി M. (International Day for Tolerance) എന്ന്- നവംബർ 16 

  • മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികമായ 1995 യു.എൻ. സഹിഷ്ണുതാവർഷമായി പ്രഖ്യാപിച്ചിരുന്നു.

23. പ്രതിരോധമേഖലയ്ക്ക് കരുത്തു പകരാനായി ഏത് മിസൈൽ സംവിധാനത്തിന്റെ ഭാഗങ്ങളാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു തുടങ്ങിയത്- എസ്. 400 ട്രയംഫ് (Triumf)  


24. നവംബർ 15- ന് അന്തരിച്ച ബാബാ സാഹേബ് പുരന്ദര (99) ഏത് ചരിത്ര പുരുഷന്റെ ജീവ ചരിത്രകാരനായാണ് പ്രസിദ്ധി നേടിയിട്ടുള്ളത്- മറാത്താ സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവജിയുടെ 

  • പുരന്ദരെ രചിച്ച ശിവജിയുടെ പ്രസിദ്ധ ജീവചരിത്രകൃതിയാണ് ‘രാജാ ശിവ-ഛത്രപതി'. 

25. സ്വാപ് പ്ലാന്റേഷൻ (Swap Plantation) എന്താണ്- അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറ്റുന്ന സമ്പ്രദായം

  • സ്വാപ് പ്ലാന്റേഷന് അപേക്ഷ നൽകുന്ന ഓരോ ജോടിയും ഉറ്റ ബന്ധുക്കളായിരിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് കേരള ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കുകയുണ്ടായി

26. 2021 നവംബർ 15, 16 തീയതി കളിൽ ആൻഡമാൻ കടലിൽ നടന്ന ഇന്ത്യ, സിംഗപ്പൂർ, തായ്ലൻഡ് നാവികസേനകളുടെ സംയുക്ത അഭ്യാസം- SITMEX- 21 


27. ആഫ്രിക്കൻ സാഹസിക ചരിത്ര രചനകളിലൂടെ പ്രസിദ്ധിനേടിയ അന്തരിച്ച ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ- വിൽബർ സ്മിത്ത് (88) 

  • When the Lion Feeds, The Dark of the Sun, Shout at the Devil തുടങ്ങിയവ പ്രധാന കൃതികൾ 

28. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന സ്ഥാനം യു.എസിനെ മറികടന്ന് സ്വന്തമാക്കിയ രാജ്യം- ചൈന 

  • സൂറിച്ച് കേന്ദ്രമായി പ്രവർത്തിക്കുന്ന മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 

29. 1962- ൽ ചൈനീസ് സേനയെ ധീരതയോടെ നേരിട്ട് വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ സ്മരണയ്ക്കായുള്ള നവീകരിച്ച യുദ്ധസ്മാരകം നവംബർ 18- ന് രാഷ്ട്രത്തിന് സമർപ്പിച്ചു. സ്മാരകം സ്ഥിതിചെയ്യുന്നത്- കിഴക്കൻ ലഡാക്കിലെ റെസാങ് ലായിൽ 


30. 2021- ലെ ആഗോള അഴിമതി സൂചികയിൽ : (Global Corruption Index) ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 82 

  • 2020- ൽ ഇന്ത്യ 77 -ാംസ്ഥാനത്തായിരുന്നു. 
  • അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ചൈന, നേപ്പാൾ, ബംഗ്ലാദേശ് എന്നിവ സൂചികയിൽ ഇന്ത്യക്ക് പിന്നിലാണെന്നതാണ് ആശ്വാസകരം. ഭൂട്ടാൻ പക്ഷേ, 62-ാം സ്ഥാനത്താണ്.
  • ഡെൻമാർക്ക്, നോർവേ, ഫിൻലൻഡ്, സ്വീഡൻ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. 
  • ഉത്തര കൊറിയ, തുർക്മെനിസ്താൻ, വെനസ്വല, എറിത്രിയ എന്നിവ പട്ടികയിൽ ഏറ്റവും പിന്നിലാണ്. 
  • വ്യവസായരംഗത്തെ അഴിമതി വിലയിരുത്തി അഴിമതിവിരുദ്ധ മാനദണ്ഡങ്ങൾ മുന്നോട്ടുവയ്ക്കുന്ന ട്രെയ്സ് (TRACE) എന്ന സംഘടനയാണ് 194 രാജ്യങ്ങളെ വിലയിരുത്തി സൂചിക തയ്യാറാക്കിയത് 

31. നവംബർ 16- ന് അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ- എസ്.വി. പീർമുഹമ്മദ് (78) 


32. ആഫ്രിക്കയിലെ ഉയരംകൂടിയ പർവതമായ കിളിമഞ്ജാരോ കീഴടക്കിയ മലയാളി വനിത- മിലാഷ ജോസഫ് 

  • ടാൻസാനിയയിൽ ഉൾപ്പെടുന്ന കിളിമഞ്ജാരോയുടെ ഉയരം 5895 മീറ്റർ. 
  • Everyman's Everest എന്നും ഇത് അറിയപ്പെടുന്നു.

33. 2021- ലെ ജെ.സി.ബി. സാഹിത്യ പുരസ്സാരം നേടിയ മലയാള സാഹിത്യകാരൻ- എം.മുകുന്ദൻ 

  • മുകുന്ദന്റെ 'ഡൽഹിഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Delhi: A soliloquy ngm കൃതിക്കാണ് പുരസ്കാരം. ഇ.വി. ഫാത്തിമ, കെ. നന്ദകുമാർ എന്നിവരാണ് പരിഭാഷകർ.
  • ഇന്ത്യൻ എഴുത്തുകാരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018- ലാണ് പുരസ്കാരം ഏർപ്പെടു ത്തിയത്. 25ലക്ഷം രൂപയാണ് സമ്മാനത്തുക

6th ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ അവാർഡ് 

  • മികച്ച നടൻ- Dhanush (ചിത്രം - അസുരൻ)
  • മികച്ച നടി- Lara Boldorini (ചിത്രം- ഓൺ വീൽസ്)
  • മികച്ച ചിത്രം- Barakat (ദക്ഷിണാഫ്രിക്കൻ ചിത്രം), The sun above Me Never sets (റഷ്യൻ ചിത്രം)
  • മികച്ച സംവിധായകൻ- Lucia Murat (ഡോക്യുമെന്ററി- 'Ana')

No comments:

Post a Comment