Tuesday 21 December 2021

Current Affairs- 21-12-2021

1. 2021 ഡിസംബറിൽ ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ 'ഓർഡർ ഓഫ് ദി ഡക് ഗ്യാൽപോ' അവാർഡിനു അർഹനായത്- നരേന്ദ്ര മോദി


2. 2021- ലെ പാരാലിമ്പിക്സ് സ്പോർട്സ് അവാർഡിൽ മികച്ച അരങ്ങേറ്റക്കാരിക്കുള്ള' പുരസ്കാരം നേടിയ ഇന്ത്യൻ ഷൂട്ടർ- അവ്നി ലെഖാര


3. 2021 ഡിസംബറിൽ മുൻ പ്രസിഡന്റ് കിങ്-ജോങ് ഇല്ലിന്റെ പത്താം ചരമവാർഷികം പ്രമാണിച്ച് ചിരിക്കുന്നതിനും മദ്യപിക്കുന്നതിനും 10 ദിവസത്തേക്ക് വിലക്ക് പ്രഖ്യാപിച്ച രാജ്യം- ഉത്തരകൊറിയ


4. കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 2022 ജനുവരി ഒന്നുമുതൽ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ- ഞാനും കൃഷിയിലേക്ക്


5. ഇന്റർനാഷണൽ കോ- ഓപ്പറേറ്റീവ് അലൈൻസിന്റെ Annual World Cooperative Monitor Report 2022 വ്യവസായ ഉപഭോക്ത്യ സേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനം- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് - കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS)


6. 2021 ഡിസംബറിൽ chiefs of Staff Committee- യുടെ ചെയർമാനായി നിയമിതനായത്- എം. എം. നരവാണ


7. 2021 ഡിസംബറിൽ ഒരു കലണ്ടർ വർഷത്തിൽ T-20 ക്രിക്കറ്റിൽ 2000 റൺസ് സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോഡ് നേടിയ കായിക താരം- മുഹമ്മദ് റിസ്വാൻ


8. 1983- ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടം അടിസ്ഥാനമാക്കി നിർമിച്ച ചലച്ചിത്രം- 83 (സംവിധാനം- കബീർ ഖാൻ)


9. 2021 ഡിസംബറിൽ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം- കിഡംബി ശ്രീകാന്ത്


10. 2022 ജനുവരിയിൽ ഇന്ത്യയിലെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് നിലവിൽ വരുന്നത്- ഗുജറാത്ത്


11. 2021 ഡിസംബറിൽ ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് DRDO വിജയകരമായി പരീക്ഷിച്ച ആറാമത് അഗ്നി സീരിസ് മിസൈൽ- അഗ്നി പ്രൈം 


12. 2021 ഡിസംബറിൽ ഗാർഹിക ഉപഭോക്താക്കൾക്ക് അനെർട്ടിന്റെ പിന്തുണയോടെ സബ്സിഡിയിൽ ഗ്രിഡ് ബന്ധിത സൗരോർജനിലയം സ്ഥാപിച്ചുകൊണ്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതി- സൗരതേജസ് 


13. 2021 ഡിസംബറിൽ അന്തരിച്ച, സിഖ് വിരുദ്ധ കലാപവും ഗുജറാത്ത് കലാപവും അന്വേഷിച്ച കമ്മീഷനുകൾക്ക് നേത്യത്വം നൽകിയ മുൻ സുപ്രീം കോടതി ജഡ്ജി- ഗിരീഷ് ഠാക്കോർ നാനാവതി


14. 2021 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട ഉത്തർപ്രദേശിലെ 12 ജില്ലകളിലൂടെ കടന്നു പോകുന്ന ആറുവരി എക്സ്പ്രസ് വേ- ഗംഗ എക്സ്പ്രസ് വേ


15. 2021 ഡിസംബറിൽ തമിഴ്നാടിന്റെ സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച തമിഴ് തായ് വാഴ്ത്ത്' എന്ന ഗാനം രചിച്ച മലയാളി- മനോന്മണിയം സുന്ദരം പിള


16. 2021 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന വാക്സിൻ- കോവോവാക്സ്


17. 2021 ഡിസംബറിൽ ക്ഷീര പഥത്തിൽ (മിൽക്കിവേ) ഗംഗോത്രി വേവ് എന്ന വാതക മേഘ ഘടന കണ്ടെത്തിയ അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളി യുവ ശാസ്ത്രജ്ഞ- ഡോ. എസ്. വീണ


18. 2021 ഡിസംബറിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ 2021-2022 വർഷത്തിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് (Economic Times)- മോഹിത് ജയിൻ 


19. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമിച്ച് ശ്രീലങ്കയ്ക്ക് കൈമാറിയ ട്രെയിൻ- പുലതിസി എക്സ്പ്രസ് 


20. 2022- ൽ നടക്കുന്ന ബെയ്ജിങ് വിന്റർ ഒളിമ്പിക്സിന്റെ ഔദ്യോഗിക ആപ്തവാക്യം- ടുഗതർ ഫോർ എ ഷെയേർഡ് ഫ്യൂച്ചർ 


21. കേരളത്തിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട അമ്മമാർക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭ്യമാക്കുന്നതിന് ആരംഭിച്ച പദ്ധതി- ജനനി ജന്മരക്ഷ 


22. പതിനൊന്നാമത് ദാദാസാഹേബ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2021 നേടിയത്- അക്ഷയ്കുമാർ 


23. കേരളത്തിലെ ആദ്യത്തെ സർക്കാർ ആയൂർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപ്രതി നിലവിൽ വരുന്നത് എവിടെയാണ്- ചാലക്കുടി 


24. കേരളത്തിലെ ആദ്യത്തെ മിയാവാക്കി വനം സ്ഥാപിച്ചത് എവിടെയാണ്- തിരുവനന്തപുരത്ത് പുളിയറക്കോണം 


25. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കൃത്രിമ വനവത്കരണ പരിപാടി- മിയാവാക്കി വനം 


26. പാകിസ്താൻ തദ്ദേശീയമായി നിർമിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റം- ഫത്താഹ്- 1  


27. ഫിലിപ്പെൻസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന ലോകോത്തര ബോക്സിങ് താരം- മാനി പാക്വിയാവോ 


28. വിദ്യാലയ പരിസരങ്ങൾ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ആരംഭിച്ച പദ്ധതി- യെല്ലോ ലൈൻ 


29. പൊതുജനങ്ങളെ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വീ സേഫ് ടണൽ ആരംഭിച്ച സംസ്ഥാനം- തെലങ്കാന 


30. എച്ച്.ഐ.വി. ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി- സ്നേഹപൂർവം 


31. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ രണ്ടാമത്തെ മരുന്നു പരിശോധനാ ലബോറട്ടറി നിലവിൽ വരുന്നത് എവിടെ- കോന്നി 


32. 2020 ഡിസംബറിൽ അഫ്സ നിയമപ്രകാരം ആറുമാസത്തേക്ക് പ്രശ്ന ബാധിത പ്രദേശമായി പ്രഖ്യാപിച്ച സംസ്ഥാനം- നാഗാലാൻഡ് 


33. മാനസികാരോഗ്യ അവബോധ പ്രവർത്തനങ്ങൾക്കായി ലിവ്, ലവ്, ലാഫ് ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ചതാര്- ദീപികാ പദുക്കോൺ 


34. 2020- ലെ മലയാറ്റൂർ അവാർഡ് നേടിയ ഹൃദയരാഗങ്ങൾ ആരുടെ രചനയാണ്- ജോർജ് ഓണക്കൂർ 


35. ആംഗല മെർക്കലിന്റെ പാർട്ടി- ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ  


36. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ ലെജൻഡ് ഓണർ പുരസ്കാരം 2021 ലഭിച്ചത്- കെ. എസ്. സേതുമാധവൻ


37. വീട്ടിൽത്തന്നെ കോവിഡ് പരിശോധന നടത്തുന്നതിന് കോവിഡ്- 19 അനോസ്മിയ ചെക്കർ വികസിപ്പിച്ചത് കേരളത്തിലെ ഏത് സ്ഥാപനമാണ്- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 


38. 2019- ലെ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി വനിത- ലിനി പുതുശ്ശേരി 


39. ഉപയോക്താക്കളുടെ എണ്ണം 100 കോടി പിന്നിട്ട ആദ്യത്തെ സാഷ്യൽ നെറ്റ്വർക്കിങ് സർവീസ്- ഫേസ് ബുക്ക്


40. ഇന്ത്യയും ഏത് രാജ്യവും ചേർന്ന് നടത്തുന്ന സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസമാണ് സഹയോഗ് കാജിൻ- ജപ്പാൻ 


41. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ കണ്ട് പച്ചത്തുരുത്ത് ആരംഭിച്ചത് എവിടെയാണ്- കോട്ടുകാൽ 


42. 2021 സെപ്തംബറിൽ കർഷകർക്ക് കാർഷിക - ഉത്പന്നങ്ങൾ, വളങ്ങൾ തുടങ്ങിയവ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിന് ആമസോൺ ആരംഭിച്ച

സംവിധാനം- കിസാൻ ഡോർ 


43. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഒഡിഷ 


44. ഫോർബ്സ് മാഗസിനിന്റെ ലിസ്റ്റ് പ്രകാരം 2021- ലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഫുട്ബോളർ ആരാണ്- ക്രിസ്ത്യാനോ റൊണാൾഡോ 


45. ഫീനിക്സ് സെറ്റിൽമെന്റിനെ ദേശീയ പൈതൃക കേന്ദമായി പ്രഖ്യാപിച്ച രാജ്യം- ദക്ഷിണാഫ്രിക്ക 


46. 2021 സെപ്തംബറിൽ അന്തർദേശീയ പരിസ്ഥിതി ടാഗായ ഈ ഫ്ളാഗ് അംഗീകാരം ലഭിച്ച ഇന്ത്യയിലെ ബീച്ചുകൾ- കോവളം (തമിഴ്നാട്), ഏദൻ (പുതുച്ചേരി)


47. അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ മണ്യത്തിന് സ്മാരകം നിർമിക്കുന്ന തമിഴ്നാട്ടിലെ സ്ഥലം- താമരപ്പാക്കം 


48. നഗരങ്ങളിൽ ചേരികളിൽ താമസിക്കുന്നവർക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതി- ഉഷസ് 


49. 2021 സെപ്തംബറിൽ പ്രൊഫഷണൽ ബോക്സിങ് പോരാട്ടത്തിനിടെ ഇടിയേറ്റ് മരണത്തിന് കീഴടങ്ങിയ വനിതാ ബോക്സിങ് താരം- ജീനറ്റ് സക്കരിയാസ് സാപ്പറ്റ 


50. ഏത് രാജ്യക്കാരിയാണ് ജീനറ്റ് സക്കരിയാസ് സാപ്പറ്റ- മെക്സിക്കോ 

No comments:

Post a Comment