Friday 24 December 2021

Current Affairs- 24-01-2021

1. കേരളത്തിൽ മെഡിക്കൽ ഡിവൈസ്പാർക്ക് സ്ഥാപിതമാകുന്നത് എവിടെ- തോന്നയ്ക്കൽ (തിരുവനന്തപുരം) 


2. ഫേസ് ബുക്ക് ആരംഭിച്ച ഓഡിയോ കാളിങ് ആപ്പ്- ക്യാച്ചപ്പ് 


3. കാർഷിക ബിൽ 2020- ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതെന്ന്- 2020 സെപ്തംബർ 27 


4. ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലു കഫേ നിർമിച്ചത് എവിടെയാണ്- ജമ്മു കശ്മീർ 


5. നാഷണൽ ഹോർട്ടിഫെയർ 2021- ന്റെ വേദി- ബാംഗ്ലൂർ 


6. വേമ്പനാട് കായലിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായ വ്യക്തി- രാജപ്പൻ സാഹിബ് 


7. വ്യാമഗതാഗതത്തിലെ മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് സീറോ ജെറ്റ് പ്ലാൻ തുടങ്ങിയ രാജ്യം- ബ്രിട്ടൺ 


8. ഒളിമ്പിക്സ് മത്സരത്തിൽ ഇന്ത്യക്കായി ഹാട്രിക് ഗോൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ ഹോക്കി താരം- വന്ദന കതാരിയ 


9. അയോധ്യയിലെ തർക്കഭൂമിയുടെ വിസ്തീർണം- 2,77 ഏക്കർ 


10. ഏത് സംസ്ഥാനത്താണ് ചരൺജിത് സിങ് എന്നി 2021 സെപ്തംബറിൽ മുഖ്യമന്ത്രിയായത്- പഞ്ചാബ് 


11. ക്രിക്കറ്റിൽ ബാറ്റ്സ്മാന് പകരമായി കൊണ്ടുവന്ന വാക്ക്- ബാറ്റർ 


12. 2021 സെപ്തംബറിൽ ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ജേതാവായത്- പങ്കജ് അദ്വാനി 


13. 2021 സെപ്തംബറിൽ അന്തരിച്ച സ്വിറ്റ്സർലൻഡിൽ ജനിച്ച ഇന്ത്യയിൽ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ജെസൂട്ട് പുരോഹിതൻ- ഫാദർ ഹെർമൻ ബാഷർ 


14. 2021- ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപവത്കരിച്ച സർക്കാരിൽ പ്രധാനമന്ത്രിയായത് ആരാണ്- മുല്ല മുഹമ്മദ് ഹസ്സൻ അഗൂന്ദ് 


15. മെരിലെബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ വനിതാ പ്രസിഡന്റ്- കെയർ ക്ലോണർ 


16. 2020-2021- ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ഗുജറാത്ത് 


17. 2020-2021- ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനത്തെത്തിയ കേന്ദ്ര ഭരണപ്രദേശം- ജമ്മു കശ്മീർ 


18. ഉപയോഗശൂന്യമായ കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുത്ത് ലഘുഭക്ഷണശാലകളാക്കി മാറ്റുന്ന മിൽമയുടെ പദ്ധതി- മിൽമ ഓൺ വീൽസ് 


19. സ്വകാര്യമേഖലയിൽ 50000 രൂപ വരെ ശമ്പളമുള്ള ജോലികൾക്ക് 75% പ്രാദേശിക സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- ഹരിയാന


20. 2021 സെപ്തംബറിൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹയായ മലയാള സാഹിത്യകാരി- എം. ലീലാവതി 


21. നെക്ടർ ഓഫ് ലൈഫ് എന്ന പേരിൽ സംസ്ഥാനത്തെ ആദ്യത്തെ മുലപ്പാൽ ബാങ്ക് എവിടെയാണ് സ്ഥാപിതമായത്- എറണാകുളം 


22. 2021 സെപ്തംബറിൽ ലോക ബാങ്ക് ഗ്രൂപ്പ് നിർത്തിവച്ച പ്രസിദ്ധീകരണം- ഡൂയിങ് ബിസിനസ് റിപ്പോർട്ട് 


23. 2021 സെപ്തംബറിൽ ഏത് ഏഷ്യൻ രാജ്യമാണ് പെൺകുട്ടികൾക്ക് സെക്കൻഡറിതല വിദ്യാഭ്യാസം നിഷേധി ച്ചത്- അഫ്ഗാനിസ്ഥാൻ 


24. ബി.ബി.സിയിൽ ആദ്യമായി ഹിന്ദിയിൽ വാർത്ത വായിച്ച വ്യക്തി 2021 സെപ്തംബറിൽ 93-ാം വയസ്സിൽ അന്തരിച്ചു. പേര്- രജനി കൗൾ 


25. ചെയർപേഴ്സൺ ഉൾപ്പെടെ ലോക്പാൽ പാനലിലെ ആകെ അംഗങ്ങളുടെ എണ്ണം- 9 


26. വിയറ്റ്നാം വിമോചന നായകനായ ഹോചിമിനിന്റെ പ്രതിമ സ്ഥാപിക്കുന്ന ഇന്ത്യൻ നഗരമേത്- ന്യൂഡൽഹി


27. 2021 സെപ്തംബറിൽ ഇന്ത്യയിൽനിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരെ അംഗീകരി ക്കാതെ പത്തുദിവസം കാരന്റീൻ നിർബന്ധിതമാക്കിയ രാജ്യം- ബ്രിട്ടൺ 


28. കേരള സംസ്ഥാനത്തെ ഏത് മുൻ വനിതാമന്ത്രിയുടെ വീടും സ്മാരകവുമാണ്പഠന ഗവേഷണ കേന്ദ്രമാക്കാൻ കേരള സർക്കാർ 2021 സെപ്തംബറിൽ തീരുമാനിച്ചത്- കെ. ആർ. ഗൗരിയമ്മ 


29. കരിയറിലെ നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരം- ജോ റൂട്ട് 


30. 2020- ൽ കോവിഡ് 19- നെതിരെ പ്രവർത്തിക്കുന്ന മെഡി ക്കൽ ജീവനക്കാർക്ക് 20 ശതമാനം വേതനം അധികം നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- ഗോവ


31. 2021 സെപ്തംബറിൽ, പ്ലാസ്റ്റിക് പാക്ട് അവതരിപ്പിച്ച് ആദ്യ ഏഷ്യൻ രാജ്യം- ഇന്ത്യ


32. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആക്ടിങ് പ്രസിഡന്റായി നിയമിതനായത്- രാജാ രൺധീർ സിങ് 


33. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ താരം- സാനിയ മിർസ 


34. 2021 വരെ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അവിശ്വാസ പ്രമേയങ്ങളുടെ എണ്ണം- 27


35. 2021 സെപ്തംബറിൽ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഒമ്പതാമത്തെ മുഴുവൻ സമയ അംഗരാജ്യമായത്- ഇറാൻ


36. 2021 സെപ്തംബറിൽ അന്തരിച്ച പ്രമുഖ മലയാള മാധ്യമ പ്രവർത്തകൻ- കെ. എം. റോയ്


37. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം- കുവൈറ്റ് സിറ്റി (1982 നവംബർ 16- ന് സ്ഥാപിതമായി) 


38. ഹ്യൂമൻ റൈറ്റ്സ് ആൻഡ് ടെററിസം ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചത്- സുബ്രമണ്യൻ സ്വാമി 


39. ഒരു കോടി ജനങ്ങൾക്ക് വാക്സിനേഷൻ നൽകിയ ഇന്ത്യയിലെ ആദ്യ ജില്ല- മുംബൈ


40. 2020- ൽ ഫിലിപ്പെൻസ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ വീശിയ കാറ്റ്- ഗോണി 


41. 2021 സെപ്തംബറിൽ ഇന്ത്യയും നേപ്പാളും സൂര്യകിരൺ എന്ന സൈനിക അഭ്യാസം നടത്തിയ ഉത്തരാഖണ്ഡിലെ സ്ഥലം- പിത്തോറഗഢ് 


42. 2021 സെപ്തംബറിൽ യു.എൻ. സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഗോൾ അഡ്വക്കേറ്റ്സിൽ ഒരാളായി നിയമിതനായ ഭാരതീയൻ- കൈലാഷ് സത്യാർഥി


43. 72-ാം റിപ്പബ്ളിക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ എന്ന പോർവിളി മുഴക്കിയത്- 861 ബ്രഹ്മാസ് റെജിമെന്റ് 


44. ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ് എന്ന പുസ്തകം രചിച്ചത്- അഭിജിത് ബാനർജിയും എസ്തർ ഡഫ്ലോയും 


45. ഇന്ത്യയിൽ ആദ്യമായി എഞ്ചിനിയറിങ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് നയം രൂപവത്കരിച്ച് സംസ്ഥാനം- കർണാടകം 


46. എവിടെയാണ് ഇന്ത്യയിൽ ആദ്യമായി മൃഗങ്ങളിൽ കോവിഡ് കണ്ടെത്തിയത്- ഹൈദരാബാദ് 


47. 2021 മാർച്ച് മാസം ഏത് രാജ്യത്തിന്റെ വ്യോമസേന യുടെ എഴുപതാം വാർഷികത്തിൽ ആണ് ഇന്ത്യൻ വ്യോമസേന പങ്കെടുത്തത്- ശ്രീലങ്ക 


48. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ്- മൈത്രി പട്ടേൽ (19) 


49. 92-ാമത് ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി- ഗള്ളി ബോയ്  


50. കെ.എസ്.ഇ.ബി. സേവനങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ടോൾ ഫ്രീ നമ്പർ- 1912 



No comments:

Post a Comment