Friday 3 December 2021

Current Affairs- 03-12-2021

1. 2021- ലെ സയ്യിദ് അബ്ദുൽ റഹ്മാൻ അസ്ഹരി അവാർഡ് ആയ 'ഫോർ എസ്കലൻസ്' പുരസ്കാരം ലഭിച്ച വ്യക്തി- ജമാലുദ്ദീൻ ഫാറൂഖ് 


2. ഹോമിയോപതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കേരളസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- m- Homoeo 


3. 2021 നവംബറിൽ അന്തരിച്ച പ്രശസ്തനായ ഗാനരചയിതാവ്- ബിച്ചു തിരുമല (ബി. ശിവശങ്കരൻ നായർ) 

  • ആയിരത്തിലേറെ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച വ്യക്തി 
  • രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു 
  • 'കാലത്തിന്റെ കണക്കുപുസ്തകം' കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് 
  • 1972- ൽ എഴുതിയ 'ഭജഗോവിന്ദ'മാണ് ആദ്യ ചലച്ചിത്രഗാനം 

4. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരളബാങ്ക് നടപ്പാക്കിയ നിക്ഷേപപദ്ധതി- വിദ്യനിധി 

  • ഉദ്ഘാടനം- 2021 നവംബർ- 29 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ലഭ്യമാകുന്നത് 12 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് 

5. 2021- ലെ സന്തോഷ് ട്രോഫിക്കുള്ള കേരളാടീമിന്റെ ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപ്പെട്ട താരം- ജിജോ ജോസഫ് 


6. അരങ്ങേറ്റ ടെസ്റ്റൽ സെഞ്ച്വറി നേടുന്ന പതിനാറാമത്തെ ഇന്ത്യൻ താരം- ഗ്രേയസ് അയ്യർ (ന്യൂസിലാന്റിനെതിരെ) 

  • അരങ്ങേറ്റ ടെസ്റ്റൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരം- ലാലാ അമർനാഥ് (ഇംഗ്ലണ്ടിനെതിരെ)

7. ഇന്ത്യയുടെയും ഈജിപ്തിൻറയും വ്യോമസേനകൾ ഈജിപ്തിലെ എൽബറിഗാട്ട് എയർബേസിൽ സംയുക്തമായി നടത്തിയ സൈനിക അഭ്യാസത്തിൻറെ പേര്- ഡസർട്ട് വാരിയർ (Desert Warrior)


8. കേരളത്തിലെ ഏത് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച ‘കാർബൺ ന്യൂട്രൽ മാതൃകയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്- മീനങ്ങാടി (വയനാട്) 

  • അന്തരീക്ഷത്തിലേക്കുള്ള ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനവും സ്വാംശികരണവും തുല്യമാക്കുന്ന പദ്ധതിയാണ് ‘കാർബൺ ന്യൂട്രൽ' 
  • സംസ്ഥാന സർക്കാരിന്റെ പൈലറ്റ് പ്രോജക്ടായി 2016- ലാണ് പദ്ധതി ആരംഭിച്ചത്.

9. 2021 നവംബറിൽ അന്തരിച്ച അമേരിക്കൻ സംഗീത സംവിധായകനും ഗാനരചയിതാവുമായിരുന്ന വ്യക്തി- സ്റ്റീഫൻ സോൻഡിം 

  • വെസ്റ്റ് സൈഡ് സ്റ്റോറി, സ്വീനി റോഡ്, ദി ഫോഗ്സ്, അസാഡിൻസ് എന്നിവ പ്രധാന കൃതികളാണ്
  • 'ടിക് ട്രേസി' എന്ന ചലച്ചിത്രത്തിലെ 'സുസൺ ഓർലേറ്റർ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ഓസ്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്

10. 52-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (ഇഫി) മികച്ച ചിത്രത്തിനുള്ള 'സുവർണ മയൂര' പുരസ്കാരം ലഭിച്ചത്- റിംഗ് വാൻഡറിംഗ് (ജാപ്പനീസ്) 

  • മികച്ച സംവിധായകനുള്ള 'രജതമയൂരം ' പുരസ്കാരം ലഭിച്ചത്- വാക്ലാവ് കാദറിങ്ക (ചെക്ക് റിപ്പബ്ലിക്ക് ചിത്രമായ സേവിംഗ് വൺ ഹു വാസ് ഡെസ്) 
  • മികച്ച നടനുള്ള പുരസ്കാരം- ജിതേന്ദ്ര ജോഷി (ചിത്രം- മറാത്തിചിത്രമായ ഗോദാവരി) 

11. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഒമ്പതു പേജുകളിൽ കുറിച്ച് ലോകശ്രദ്ധ നേടിയ 'താന്യ' എന്ന റഷ്യൻ ബാലികയുടെ ജീവിതം അടിസ്ഥാനമാക്കി രചിച്ച പുസ്തകം- താന്യ സാവിച്ചവയുടെ കഥ

  • രചയിതാവ്- രതീഷ് സി നാരായണൻ (റഷ്യയുടെ ഓണററി കൗൺസിലറും റഷ്യൻ ഹൗസ് ഡയറക്ടറും) 

12. മധ്യപ്രദേശ് സർക്കാരിന്റെ പ്രസിദ്ധ പുരസ്കാരമായ 'കാളിദാസ് സമ്മാൻ' ലഭിച്ച വ്യക്തികൾ- പി.ധനസഞ്ജയൻ, ശാന്ത ധനസഞ്ജയൻ 

  • 2019, 2020- ലെയും പുരസ്കാരങ്ങൾ ഒരുമിച്ചാണ് നർത്തക ദമ്പതികൾക്ക് ലഭിച്ചത് 

13. 'പെഗാസസ് മിസിസ് സൗത്ത് ഇന്ത്യ' മത്സരത്തിൽ മിസിസ് കേരള 2021 കിരീടം സ്വന്തമാക്കിയത്- ഐശ്വര്യ ജയചന്ദ്രൻ (തിരുവനന്തപുരം) 


14. 2021 നവംബറിൽ സ്വീഡന്റെ പ്രധാനമന്ത്രിയായി നിയമിതയായ ആദ്യ വനിത- Magdalena Andersson


15. 2021 നവംബറിൽ Central Board of Indirect Taxes and Customs (CBIC)- യുടെ ചെയർമാനായി നിയമിതനായത്- Vivek Johri


16. 2021 നവംബറിൽ, പുരാവസ്തു ഗവേഷകർ 800 വർഷം പഴക്കമുള്ളതെന്ന് കരുതുന്ന മമ്മി കണ്ടെത്തിയ തെക്കേ അമേരിക്കൻ രാജ്യം- പെറു


17. ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ Pier Bridge നിലവിൽ വരുന്നത്- മണിപ്പുർ


18. 2021 നവംബറിൽ ഹൈദരാബാദ് ആസ്ഥാനമായ Skyroot Aerospace വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ നിർമ്മിത സമ്പൂർണ്ണ ക്രയോജനിക് റോക്കറ്റ് എഞ്ചിൻ- Dhawan- 1


19. കേരള സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് 2021 പുരുഷവിഭാഗം ജേതാക്കൾ- കോഴിക്കോട് (വനിതാ വിഭാഗം- തിരുവനന്തപുരം)


20. 2025 ഓടെ ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം നിലവിൽ വരുന്ന രാജ്യം- ദക്ഷിണ കൊറിയ


21. 2021 നവംബറിൽ കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിതനായത്- പി. ജയരാജൻ


22. 2021 നവംബറിൽ പായലിൽ നിന്ന് ജൈവ ഡീസൽ വികസിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനം- ജാർഖണ്ഡ്


23. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യ Aharbal Festival നടന്നത്- ജമ്മു & കാശ്മീർ


24. ഹോമിയോ വകുപ്പിലെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത മൊബൈൽ ആപ്പ്- m-Homoeo


25. 2021 നവംബറിൽ ഡൽഹിയിൽ നടന്ന 40-ാമത് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സർക്കാർ പവലിയൻ വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ സംസ്ഥാനം- ബീഹാർ


26. 'After The Aftermath' എന്ന ഇംഗ്ലീഷ് നോവലിന്റെ രചയിതാവായ മലയാള കവി- പ്രഭാവർമ്മ


27. 2021 നവംബറിൽ ഗതാഗത, ഭരണസൗകര്യങ്ങൾ കണക്കിലെടുത്ത് അതിർത്തിയിലെ 7 ഗ്രാമങ്ങൾ പരസ്പരം കൈമാറാനൊരുങ്ങുന്ന സംസ്ഥാനങ്ങൾ- ഉത്തർപ്രദേശ് & ബീഹാർ 


28. മികച്ച ഗുണമേന്മയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ ആയുഷ് പ്രീമിയം മാർക്ക് അംഗീകാരം ലഭിച്ച ആയുർവ്വേദ ഉത്പന്നം- പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ ഏലാദി ഔഷധങ്ങൾക്ക് 


29. 41-ാമത് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയിൽ 'സർക്കാർ പവലിയൻ' വിഭാഗത്തിൽ വെങ്കലം നേടിയ സംസ്ഥാനം- കേരളം 

  • സ്വർണ്ണ മെഡൽ നേടിയത്- ബീഹാർ
  • വെള്ളി മെഡൽ നേടിയത്- അസം 

30. 2021 നവംബറിൽ അന്തരിച്ച ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന വ്യക്തി- ലാൻതങ് മുവോജ് കെയപോം 

  • ശ്രദ്ധേയമായ രചന- സെറാങ് ഖാവേൽ, ഹമർ, മിസോദ ഇംഗ്ലീഷ് ഭാഷകളിലായി 22 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്

31. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയ പദ്ധതി- സ്ട്രീറ്റ് (Street)


32. മലയാള സാഹിത്യത്തിനുള്ള 2021 ഒ.എം.സി സ്മാരക ദേവീപ്രസാദ സാഹിത്യ പുരസ്കാര ജേതാവ്- ഡോ.വി.എസ്.ശർമ (പണ്ഡിതനും, ഗ്രന്ഥകാരനും)


33. 2021- ൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയത്- ദ ബാറ്റിൽ അറ്റ് ലേക്ക് ചാംഗ്ജിൻ (ചൈനീസ്)  

  • ചൈനയും അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം
  • ചൈനയിൽ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചെലവേറിയ ചിത്രം
  • 200 ദശലക്ഷം ഡോളറായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ് 

34. 50 വർഷത്തിനിടെ ആദ്യമായി ഏറ്റവും വലിയ നിയമ പരിഷ്കരണം നടത്തിക്കൊണ്ട് 40 നിയമങ്ങൾക്ക് അംഗീകാരം നൽകിയ രാജ്യം- യു.എ.ഇ 


35. ബാങ്ക് ഇതര സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം ഏറ്റെടുത്ത ബാങ്ക്- റിസർവ് ബാങ്ക് 

  • ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന നാഗേശ്വർ റാവുവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു 

52nd International Film Festival of India (IFFI)

  • മികച്ച നടൻ (രജത മയൂരം)- Jitendra Bhikulal Joshi (ചിത്രം- Godavari)
  • മികച്ച നടി (രജത മയൂരം)- Angela Molina (ചിത്രം- Charlotte)
  • മികച്ച ചിത്രം (സുവർണ്ണ മയൂരം)- Ring Wandering (സംവിധാനം- Masakazu Kaneko)
  • മികച്ച സംവിധായകൻ (രജത മയൂരം)- Vaclav Kadrnka (ചിത്രം- Saving one who was dead)

No comments:

Post a Comment