Saturday 11 December 2021

Current Affairs- 11-12-2021

1. പ്രഥമ സുഗതകുമാരി പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തികൾ- ജയശ്രീ പള്ളിക്കൽ (രചന - ഭൂകമ്പമാപിനി), ഡോ.സൈജു ഖാലിദ് (പരിസ്ഥിതി പുരസ്കാരം) 


2. കൈരളി സരസ്വതി സ്മാരക സമിതിയുടെ സാഹിത്യപ്രതിഭാ പുരസ്കാരം 2021 ഡിസംബറിൽ ലഭിച്ച വ്യക്തി- രവിവർമ്മ തമ്പുരാൻ 


3. 21-ാം തവണയും ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കിരീടം നേടിയ ടീം- മണിപ്പുർ


4. 2021 ഡിസംബർ 8- ന് തമിഴ്നാട്ടിലെ കുനുരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സേനാ മേധാവി- ജനറൽ ബിപിൻ റാവത്ത്  

  • വ്യോമസേനയുടെ മി-17 വി 5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത് 
  • ജനറൽ ബിപിൻ റാവത്തിന്റെ ഭാര്യയടക്കം 13- പേരാണ് അപകടത്തിൽ  മരണപ്പെട്ടത് 
  • ഏറ്റവും ഉയർന്ന റാങ്കിലുള്ള സേനാ ഉദ്യോഗസ്ഥൻ വ്യോമാപകടത്തിൽ മരിക്കുന്നത് ചരിത്രത്തിലാദ്യം

5. ന്യൂയോർക്ക് സ്റ്റേറ്റിന്റെ ഏഷ്യാ- അമേരിക്കകാര്യ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായ മലയാളി- സിബു നായർ (ന്യൂയോർക്കിലെ ആദ്യ വനിതാ ഗവർണറായ കാഥി ഹോംലാണ് സിബുവിനെ നിയമിച്ചത്) 


6. ഒഡീഷ തീരത്തെ ചാണ്ഡിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 2021 ഡിസംബർ 8 രാവിലെ 10.30 ന് പരീക്ഷണം നടത്തിയ ക്രൂസ് മിസൈൽ- ബ്രഹ്മാസ് സൂപ്പർ സോണിക് 


7. ലോകത്ത് തന്നെ ഏറ്റവുമധികം സാമ്പത്തിക അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയ റിപ്പോർട്ട്- ആഗോള അസമത്വ റിപ്പോർട്ട്- 2021 


8. മാല്യങ്കര എസ്.എൻ.എം കോളേജിലെ ബോട്ടണി വിഭാഗം പശ്ചിമഘട്ടമലനിരകളിൽ നടത്തിയ പര്യവേഷണത്തിൽ കണ്ടെത്തിയ രണ്ട് പുതിയ സസ്യങ്ങൾ- ഫിംബിറ്റൈലിസ് സുനിലി, നിയോനോട്ടിസ് പ്രഭു


9. 2008- ന് ശേഷം ജനിച്ചവർക്ക് സിഗററ്റോ പുകയില ഉത്പന്നങ്ങളോ വാങ്ങാൻ അനുമതി ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ച് ഘട്ടം ഘട്ടമായി പുകവലി നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്ന രാജ്യം- ന്യൂസിലാൻഡ് 


10. ഇന്ത്യ- യു.എസ് സ്വതന്ത്രവ്യാപാര കരാറുകൾക്കെതിരെ രാഷ്ട്രീയ കിസാൻ മഹാസംഘ് നാഷണൽ കോ- ഓർഡിനേറ്റർ കെ.വി.ബിജു എഴുതിയ പുസ്തകം-

  • ഇന്തോ - യു.എസ് ട്രേഡ് എഗ്രിമെന്റ് ഇംപീരിയലിസ്റ്റ്
  • അറ്റാക്ക് ഓൺ ഫാർമേഴ്സ് ലൈവ്ലി ഹുഡ്'

11. കെമിക്കൽ സയൻസിൽ 2021- ലെ രജീബ് ഗോയൽ പൈസിന് അർഹനായ വ്യക്തി- പ്രൊഫ. കാന സുരേശൻ (രാജീബ് ഗോയൽ പ്രൈസ് നേടുന്ന ആദ്യ മലയാളി കൂടിയാണ് സുരേശൻ) 


12. കുനൂർ കോപ്റ്റർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലെ തലവനായി തെരഞ്ഞെടുത്തത്- എയർ മാർഷൽ മാനവേന്ദ്ര സിങ് 


13. പെയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പുതിയ പദവി- ഷെഡ്യൂൾഡ് 


14. ശാസ്ത്ര സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ടാറ്റാ ട്രസ്റ്റിന്റെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് 2021- ൽ ലഭിച്ച വ്യക്തി- പ്രൊഫ. എസ്.ശിവദാസ്  

  • രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ( 5 ലക്ഷം) ബാലസാഹിത്യ പുരസ്കാരമാണിത്
  • ചിത്ര രചനാ വിഭാഗത്തിൽ ദീപ ബൽസവറിനാണ് അവാർഡ് 

15. സർക്കാർ മെഡിക്കൽ കോളേജുകളിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്റ്സിനെ നിയമിച്ച് 2021 ഡിസംബറിൽ ഉത്തരവിറക്കിയ സംസ്ഥാനം- കേരളം 


16. കുടുംബശ്രീ അംഗങ്ങൾക്കായി സംസ്ഥാന ഗവൺമെന്റ് നടപ്പാക്കിയ പദ്ധതി- മുറ്റത്തെ മുല്ല


17. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കുവാനായി സർക്കാർ രൂപീകരിച്ച സമിതിയിലെ അധ്യക്ഷൻ ആയി നിയമിതനായ വ്യക്തി- എം.എ.ഖാദർ 


18. പൈപ്പ് ലൈൻ വഴി ഓക്സിജൻ കിടക്കയ്ക്ക് അരികിൽ എത്തിക്കുന്ന പ്രാണ പദ്ധതി കേരളത്തിൽ തുടക്കം കുറിച്ച ജില്ല- തൃശ്ശൂർ


19. കെ ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തതെന്ന്- 2021 ഫെബ്രുവരി 15 


20. ഇന്ത്യ ഹാമ്മർ മിസൈലുകൾ സ്വന്തമാക്കുന്നത് ഏത് രാജ്യത്തുനിന്നാണ്- ഫ്രാൻസ് 


21. 2021 ഒക്ടോബറിൽ ഒമാൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ്- ഷഹീൻ 


22. ഷഹീൻ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- ഖത്തർ 


23. 2021- ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാക്കൾ- ക്ലാസ്സ് ഹാസ്സൽമാൻ, കുറോ മനാബേ (ജനനം- ജപ്പാൻ, ജോർജിയോ പരീസി) 


24. 2021- ലെ ഭൗതിക നൊബേൽ നേടിയ ക്ലാസ്സ് ഹാസ്സൽ മാൻ ഏത് രാജ്യക്കാരാനാണ്- ജർമനി 


25. 2021- ലെഭൗതികനൊബേൽ നേടിയ സകുറോമനാബേ ഏത് രാജ്യത്താണ് ജനിച്ചത് - ജപ്പാൻ (ഇപ്പോൾ അമേരി ക്കയിലെ പിൻസ്ടൺ സർവകലാശാലയിലാണ്) 


26. 2021- ലെ ഭൗതിക നൊബേൽ നേടിയ ജോർജിയോ പരീസി ഏത് രാജ്യക്കാരനാണ്- ഇറ്റലി 


27. 2021- ലെ ഭൗതിക നൊബേലിന് ശാസ്ത്രജ്ഞരെ അർഹരാക്കിയ ഗവേഷണ വിഷയം- കാലാവസ്ഥ പോലെയു ള്ള സങ്കീർണപ്രതിഭാസങ്ങളുടെ പ്രവചന പഠനം സാധ്യമാക്കിയതിന് 


28. കേരളത്തിലെ ആദ്യത്തെ സമ്പൂർണ മാലിന്യമുക്ത നഗരസഭ- വടകര 


29. 2021- ൽ ചാവറ സംസ്കൃതി അവാർഡ് നേടിയത്- എം.കെ. സാനു 


30. ലീഗൽ ഇനിഷ്യറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺമെന്റിന്റെ (ലൈഫ്) ആസ്ഥാനം- ന്യൂഡൽഹി 


31. 2021- ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിന് അർഹരായ അമേരിക്കക്കാർ- ഡേവിഡ് ജൂലിയസ്, ആഡം പടപോഷ്യൻ 


32. എന്തുമായി ബന്ധപ്പെട്ട് കണ്ടുപിടിത്തത്തിനാണ് 2021- ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനിച്ചത്- താപം, സ്പർശനം മുതലായവയുടെ സംവേദനം 


33. 2021 ഒക്ടോബറിൽ ജെ.സി.ബി.സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടിയ മലയാള സാഹിത്യകാരൻമാർ- എം. മുകുന്ദൻ, വി.ജെ. ജയിംസ് 


34. ജെ.സി.ബി.സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയിൽ ഇടംനേടിയ ആന്റി ക്ലോക്ക് എന്ന നോവൽ ആരുടെ നോവലിന്റെ പരിഭാഷയാണ്- വി. ജെ. ജെയിംസ്


35. ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടിയ എം. മുകുന്ദന്റെ രചനയുടെ പരിഭാഷ- ഡെൽഹി എ സോളിലോക്കി 


36. 2021 ഒക്ടോബറിൽ ലഹരി മരുന്ന് വിവാദത്തിൽപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ- കോർഡീലിയ 


37. പിങ്ക് ബോൾ ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ദാന 


38. മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജ- ശ്രീ സായ്നി   


39. ശീനഗറിനെ ലഡാഖുമായി ബന്ധപ്പെടുത്തുന്നതിന് 11000 അടി ഉയരത്തിൽ തുരങ്കം നിർമിക്കുന്നത് ഏത് ചുരത്തിലാണ്- സോജില 


40. വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ആദ്യ രണ്ട് വർഷം മാസം 2000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി- മാതൃജ്യോതി 


41. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം നിലവിൽ വരുന്നത് എവിടെയാണ്- സെവരി-നവഷേവ് സീലിങ്ക് 


42. യാഷിഫിഡെ സുഗയ്ക്കുശേഷം 2021 ഒക്ടോബറിൽ ജപ്പാന്റെ പ്രധാനമന്ത്രിയായത്- ഫുമിയോ കിഷിഡ 


43. ക്രിതിമ ദന്തങ്ങളുടെ പൂർണസൈറ്റ് സൗജന്യമായി വച്ചു കൊടുക്കുന്ന സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി- മന്ദഹാസം 


44. 2021- ൽ തീപിടുത്തത്തിൽ തകർന്ന റോമിലെ ചരിത പ്രസിദ്ധമായ പാലം- ഇൻഡസ്ട്രി ബിഡ്ജ് 


45. ബ്രഹ്മപുത്ര ഹെറിറ്റേജ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ്- ഗുവഹത്തി 


46. ഓസിൻഡക്സ് എന്ന നാവിക അഭ്യാസത്തിൽ 2021 ഒക്ടോബറിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം- ഓസ്ട്രേലിയ 


47. ആദ്യത്തെ ഫുട്ബോൾ രത്ന അവാർഡ് നേടിയത്- സുനിൽ ഛേത്രി  


48. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഓഫീസ് ജീവിതം അടിസ്ഥാനമാക്കി രചിക്കപ്പെട്ട പുസ്തകം- ലിസിങ്, ലേണിങ് ആൻഡ് ലീഡിങ് 


49. ജാതി സെൻസസ് നടത്താൻ നിയമസഭയിൽ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം- ബിഹാർ (2020) 


50. വാഹനങ്ങളുടെ ശബ്ദമലിനീകരണം കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ- ഡെസിബെല്ലിൽ 

No comments:

Post a Comment