Wednesday 8 December 2021

Current Affairs- 08-12-2021

1. 2021 ഡിസംബറിൽ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിൽ വിതരണത്തിനായൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സിൻ- ZyCov-D

  • ലോകത്തിലെ ആദ്യ പ്ലാസിഡ് ഡിഎൻഎ കോവിഡ് വാക്സിൻ) (സുചിരഹിതം)

2. അന്താരാഷ്ട്ര വോളണ്ടിയർ ദിനം (ഡിസംബർ- 5) 2021 പ്രമേയം-  Volunteer now for our common future


3. 2021 ഡിസംബറിൽ യുനെസ്കോയുടെ Global Network of Learning Cities- ൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്ത കേരളത്തിലെ നഗരങ്ങൾ- തൃശ്ശൂർ, നിലമ്പുർ


4. കോവിഡ് മഹാമാരി വന്നതിനു ശേഷം 2021 ഡിസംബറിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ദക്ഷിണ പസഫിക് രാജ്യം- കുക്ക് ദ്വീപുകൾ


5. 2021 ഡിസംബറിൽ ശതാബ്ദി ആഘോഷിച്ച് പാർലമെന്ററി കമ്മിറ്റി- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (രൂപീകൃതമായത്- 1921)


6. 2021 ഡിസംബറിൽ അഞ്ചുലക്ഷം AK 203 assault rifles സംയുക്തമായി നിർമിക്കാനുള്ള കരാറിൽ ഇന്ത്യയുമായി ഒപ്പുവെക്കുന്ന രാജ്യം- റഷ്യ


7. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്ങ്സിൽ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം- അജാസ് പട്ടേൽ (ഇന്ത്യൻ വംശജനായ ന്യൂസിലാന്റ് സ്പിന്നർ)

  • ഒന്നാമത്- Jim Laker (1956)
  • രണ്ടാമത് - Anil Kumble (1999)

8. അന്താരാഷ്ട്ര മണ്ണ് ദിനം (ഡിസംബർ 5) 2021 പ്രമേയം- Halt Soil Salinization, Boost Soil Productivity


9. 2021 ഡിസംബറിൽ വില്ലേജ് ഓഫീസുകൾ മുതൽ കളക്ട്രേറ്റ് വരെയുള്ള റവന്യു ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫീസ് സംവിധാനത്തിലാക്കി രാജ്യത്തെ ആദ്യ സമ്പൂർണ ഇ - ഓഫീസ് ജില്ലയായത്- വയനാട്


10. അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ Ciprian Foias Prize in Operator Theory 2022 നേടിയ ഇന്ത്യൻ വംശജൻ- നിഖിൽ ശ്രീവാസ്തവ


11. 2021 ഡിസംബറിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവതം- Mt. Sumeru


12. 2021 ഡിസംബറിൽ അന്തരിച്ച അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്ന വ്യക്തി- കെ. റോസയ്യ


13. 2021 ഡിസംബർ 5- ന് ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം- സെമേരു (ജാവ ദ്വീപിൽ സ്ഥിതി ചെയ്യുന്നു) 


14. അമേരിക്കൻ മാത്തമറ്റിക്കൽ സൊസൈറ്റി വിഖ്യാത ഗണിത ശാസ്ത്രജ്ഞൻ 'സിപ്രിയൻ ഫോയാസിന്റെ' പേരിൽ നൽകുന്ന പ്രഥമ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ- നിഖിൽ ശ്രീവാസ്തവ 


15. 2021 ഡിസംബറിൽ അന്തരിച്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്നാട്, കർണാടക മുൻ ഗവർണറുമായിരുന്ന വ്യക്തി.- കെ.സോസയ്യ

  • 16 തവണ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സ്വഷ്ടിച്ചിരുന്നു  

16. കോവിഡ് റിപ്പോർട്ട് ചെയ്ത് രണ്ട് വർഷം പിന്നിട്ടിട്ടും ഒരു കേസുപോലും റിപ്പോർട്ട് ചെയ്യാതിരിക്കുകയും 2021 ഡിസംബറിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുകയും ചെയ്ത ദ്വീപ്- കുക്ക് ദ്വീപ് (രോഗം സ്ഥിരീകരിച്ചത് 10 വയസ്സുകാരന്) 


17. കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ശിൽപകലയ്ക്കുള്ള സീനിയൽ ഫെലോഷിപ്പ് ലഭിച്ച വ്യക്തി- വി.സതീഷ് (തിരുവനന്തപുരം) 


18. 2021 ഡിസംബറിൽ അന്തരിച്ച രാജ്യത്തെ ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന വ്യക്തി വിനോദ് ദുവ 


19. 13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഉദ്ഘാടനചിത്രമായി തെരഞ്ഞെടുത്തത്- ‘ബെയ്റൂത്ത്: ഐ ഓഫ് ദ സ്റ്റോം' 


20. യുനെസ്കോയുടെ ആഗോള പഠന നഗര ശ്യംഖലയിലേക്ക് ആദ്യമായി ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങൾ- തൃശ്ശൂർ, നിലമ്പൂർ (കേരളം) (യുനെസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനം 2022 ആദ്യം) 


21. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള റവന്യ ഓഫീസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫീസ് സംവിധാനമാക്കിയ രാജ്യത്തെ ആദ്യ ജില്ല- വയനാട്


22. ശശി തരൂർ അടൂർ ഗോപാലകൃഷ്ണനു നൽകി പ്രകാശനം ചെയ്ത പ്രഭാവർമ എഴുതിയ ഇംഗ്ലീഷ് നോവൽ- ആർ ദി ആഫ്റ്റർമത് 


23. 2021 ഡിസംബറിൽ അന്തരിച്ച ഏറ്റവും പ്രായമേറിയ ടെസ്റ്റ് താരം- എയീൻ ആഷ് (ഇംഗ്ലണ്ട്) (110 വയസായിരുന്നു) (1930-49 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനുവേി 7 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്) 


24. 2021 ഡിസംബറിൽ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് അയക്കുന്ന ആദ്യത്തെ ജാപ്പനീസ് സഞ്ചാരികൾ- യുസാകു മെസാവ, യോസോ ഹിനാന (12 ദിവസമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുക) 


25. മ്യാൻമാറിൽ 2021 ഡിസംബറിൽ നാല് വർഷം തടവു ശിക്ഷ ലഭിച്ച നോബേൽ പുരസ്കാര ജേതാവ്- ആങ് സാൻ സ്യചി

  • കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും, ജനങ്ങൾക്കിടയിൽ വിഭാഗീയത - സൃഷ്ടിക്കാൻ ശ്രമിച്ചതിനുമാണ് ശിക്ഷ 

26. പ്രതിരോധരംഗത്തെ സൈനിക സാങ്കേതിക സഹകരണത്തിന് പത്തുവർഷത്തെ കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച രാജ്യം- റഷ്യ  


27. കേന്ദ്രസർക്കാരിന്റെ സാംസ്കാരിക വകുപ്പ് കലാകാരന്മാർക്ക് നൽകുന്ന 'സീനിയർ ഫെലോഷിപ്പ് ' 2021- ൽ ലഭിച്ച കലാകാരൻ- മാർഗി വിജയകുമാർ (കഥകളി നടൻ) 


28. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ റിഫൈനറിയായ ബി.പി.സി.എൽ കൊച്ചിയുടെ മേധാവിയായി 2021- ൽ ചുമതലയേറ്റ വ്യക്തി- കെ.അജിത് കുമാർ 


29. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുമായി സഹകരിക്കുന്ന ആദ്യ ബാങ്ക് എന്ന നേട്ടം കൈവരിച്ചത്- കോട്ടക് മഹീന്ദ്രബാങ്ക്

  • പ്രമുഖ ബിറ്റ്കോയിൻ, ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീർ എക്സമായാണ് ബാങ്കിന്റെ സഹകരണം

30. 2021 ഡിസംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ സൈനിക ക്ഷേമ ഡയറക്ടർ ആയിരുന്ന വ്യക്തി- എം.കെ.ശ്രീഹർഷൻ

  • ഇൻഡോ-പാക് യുദ്ധത്തിൽ രാജ്പുത്താന റൈഫിൾസിന്റെ 13-ാം ബറ്റാലിയൻ കമാൻഡറും ആയിരുന്നു ശ്രീഹർഷൻ

31. 2021- ലെ ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം ലഭിച്ച മലയാള ചിത്രങ്ങൾ- 

  • കെണി (മികച്ച ഹ്രസ്വചിത്രം, സംവിധാനം- സജേഷ് മോഹൻ)
  • കണ്ടിട്ടുണ്ട് (മികച്ച അനിമേഷൻ ചിത്രം, സംവിധായകൻ- അദിതി കൃഷ്ണദാസ്)  

32. 'വർക്ക് ഫ്രം ഹോം' രീതിക്ക് സമഗ്ര നിയമപരിരക്ഷ ഒരുക്കി വീട്ടിലിരുന്നുള്ള ഓഫീസ് ജോലിക്ക് ഔദ്യോഗികസ്വഭാവം കൊവരാൻ പോകുന്ന രാജ്യം- ഇന്ത്യ  


33. 2021- ലെ ജി.ശങ്കരപിള്ള സ്മാരക പുരസ്കാരത്തിന് അർഹനായ വ്യക്തി- രാജീവ് ഗോപാലകൃഷ്ണൻ (നാടകകൃത്തും , സംവിധായകനും) 


34. 2021-ലെ പത്മിനി വർക്കി സ്മാരക പുരസ്കാരത്തിന് അർഹയായത്- ദീപ ജോസഫ് (കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ) 


35. തീവ്രവാദികളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2021 ഡിസംബറിൽ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ട ജില്ല- മൊൺ (നാഗാലാൻഡ്) 

  • സംഭവത്തെത്തുടർന്ന് കേന്ദ്രസർക്കാരിന്റെ ഖേദം ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്ഥാവനയിൽ പറഞ്ഞു

No comments:

Post a Comment