Saturday 18 December 2021

Current Affairs- 18-12-2021

1. 2021 ഡിസംബറിൽ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2021- നു അർഹനായ ആദ്യ മലയാളി- ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ 


2. 2021 ഡിസംബറിൽ കേന്ദ്ര സർക്കാർ തീരുമാനത്തോടെ ഉയർത്താൻ തീരുമാനിച്ച സ്ത്രീകളുടെ വിവാഹപ്രായം- 21 വയസ്

  • സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും
  • സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം

3. 2021 ഡിസംബറിൽ UN- ന്റെ സാംസ്കാരിക ഏജൻസിയായ UNESCO- യുടെ Intangible cultural Heritage ലിസ്റ്റിൽ ഉൾപ്പെടുത്തിയ കൊൽക്കത്തയിലെ ഉത്സവം- ദുർഗാ പൂജ


4. 2021 ഡിസംബറിൽ ഡെനിം വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ കരകൗശല ഖാദി ഡെനിം ഫാബ്രിക് ഉപയോഗിക്കുന്ന ലോകത്തെ മുൻനിര ഫാഷൻ ബ്രാൻഡ്- പാറ്റഗോണിയ


5. 2021 ഡിസംബറിൽ ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം- കേരളം


6. 2021 ഡിസംബറിൽ ചരിത്രത്തിലാദ്യമായി സൂര്യന്റെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച മനുഷ്യനിർമ്മിത പേടകം- പാർക്കർ സോളാർ


7. 2021 ഡിസംബറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ (SIB) സ്വതന്ത്ര ഡയറക്ടറായി നിയമിതയായ വനിത- രാധാ ഉണ്ണി


8. 2021 ഡിസംബറിൽ സ്ത്രീധനത്തിനും സ്ത്രീപീഢനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാധാ ഉണ്ണി ബൃഹത് പ്രചരണ പരിപാടി- സ്ത്രീപുരുഷ നവകേരളം


9. 2021 ഡിസംബറിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ സ്കൂൾ- GGHSS ബാലുശ്ശേരി (കോഴിക്കോട് )


10. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഏജൻസിയുടെ (World Meteorological Organization) റിപ്പോർട്ട് പ്രകാരം ആർട്ടിക് മേഖലയിൽ രേഖപ്പെടുത്തിയ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില- 38°C


11. 2021 ഡിസംബറിൽ ഗ്രീൻ ഹൈഡ്രജൻ ഉല്പാദനത്തിനായി Alkaline Electrolyze Technology- യുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി Bhabha Atomic Research Centre (BARC)- മായി കരാറിലേർപ്പെട്ട സ്ഥാപനം- Bharat Petroleum Corporation Limited (BPCL)


12. 2021 ഡിസംബറിൽ NTPC- യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ അധിഷ്ഠിത മൈക്രോഗ്രിഡ് പ്രോജക്ട് നിലവിൽ വരുന്നത്- Simhadri (ആന്ധ്രാപ്രദേശ്)


13. ലൈംഗികതയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾ ഇല്ലാതാക്കുന്നതിനും കുട്ടികൾക്കായി ഒരു സന്ദേശം നൽകുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ അനിമേഷൻ ലഘു ചിത്രം- ആമി, ആദി കെയർ ഓഫ് സഞ്ജു, മഞ്ജു

  • നമുക്ക് വളരാം നന്നായി വളർത്താം എന്ന ക്യാമ്പയിന്റെ ഭാഗമായി നിർമ്മിച്ചത്

14. സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തിലേക്ക് കടന്ന ആദ്യ മനുഷ്യ നിർമ്മിത വസ്തു- പാർക്കർ സോളാർ പ്രോബ് 

  • 2018 ആഗസ്റ്റ് 12- ന് നാസയാണ് ഈ സൗര പര്യവേക്ഷക പേടകം വിക്ഷേപിച്ചത്  
  • ഏതെങ്കിലുമൊരു മനുഷ്യ നിർമിത വസ്ത കൊറോണയുടെ അതിർത്തിയായ ആൽഫെയ്ൻ കിട്ടിക്കൽ ബൗണ്ടറി ഭേദിക്കുന്നത് ഇതാദ്യമാണ്. 

15. സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയാൻ കേരള പോലീസ് ആവിഷ്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി- അടിതട


16. നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഷേർ ബഹാദുർ ദ്യബ 


17. പ്രഥമ മാറഡോണ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- അർജന്റീന ക്ലബ്ബ് ബൊക്ക ജൂനിയേഴ്സ്


18. കോവിഡ് കാലം നഷ്ടപ്പെടുത്തിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ തയ്യാറാക്കിയ തീം അധിഷ്ഠിത പിക്ച്ചർ ബുക്ക്ലെറ്റ്- കിളിക്കൊഞ്ചൽ 


19. അടുത്തിടെ യുനെസ്കോ പൈത്യക പദവി നൽകിയ പശ്ചിമ ബംഗാളിലെ അഘോഷം- ദുർഗാപൂജ 


20. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ നിലവിൽ വന്നത്- തിരുവനന്തപുരം (ലുലു മാൾ) 


21. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്‌പേസ് മ്യൂസിയം നിലവിൽ വന്നതെവിടെ- ഹൈദരാബാദ് 


22. ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സാമൂഹിക നീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി- സഹജീവനം


23. തടവുകാരെ സർവെയിലൻസ് ബ്രേസ് ലെറ്റ് ധരിച്ചു  കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കാൻ തീ രുമാനിച്ച രാജ്യം- കുവൈറ്റ് 


24. ബിഹാർ സർക്കാർ സ്പോർട്സ് സർവകലാശാല നിർമിക്കാൻ തീരുമാനിച്ച സ്ഥലം- രാജ്ഗിർ 


25. വനിതകൾക്ക് വിവിധ മേഖലകളിൽ ട്രെയിനിങ് നൽക തിനായി ആത്മനിർഭർ ഭാരത് ട്രെയിനിങ് സെന്റർ നി ലവിൽവന്ന നഗരം- ഇൻഡോർ


26. സംസ്ഥാന തൊഴിലാളികൾക്കിടയിൽ പകർച്ച വ്യാധികൾ തടയാൻ വേണ്ടിയുള്ള പദ്ധതി- ജാഗ്രത 


27. സാങ്കേതിക പരിശീലനം നേടാത്ത നാല് സാധാരണക്കാരെ ബഹിരാകാശത്ത് എത്തിച്ച് സ്പേസ് എക്സി ന്റെ ദൗത്യത്തിന്റെ പേര്- ഇൻസ്പിറേഷൻ 4


28. ടൈം പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- ഗ്രറ്റ് തുൻ ബെർഗ് (2019 )


29. 2019- ലെ ഒമ്പതാമത് സാർക്ക് ഫിലിം ഫെസ്റ്റിവലിന്റെ വേദി- ശ്രീലങ്ക 


30. ഇതര സംസ്ഥാന തൊഴിലാളികൾക്കായി കേരള സർക്കാർ ആരംഭിച്ച് ചികിത്സാ സഹായ പദ്ധതി- ആവാസ് 


31. അസമിലെ സമഗ ശിക്ഷാ അഭിയാന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായത്- ലവിന ബോർഗോഹൻ 


32. ബ്രിക്സ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും 2021- ലെ മീറ്റിങിന് ആതിഥേയത്വം വഹിച്ച രാജ്യം- ഇന്ത്യ 


33. കേരളത്തിലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയത്- നടുഭാഗം ചുണ്ടൻ 


34. ട്രാൻജെൻഡർമാരെ പൊലീസ് സേനയിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനം- ഛത്തിസ്ഗഢ് 


35. യുവാക്കൾക്ക് ഇന്ത്യൻ സൈന്യത്തിൽ മൂന്നുവർഷത്തെ ഹൃസ്വകാല സേവനത്തിന് അവസരമൊരുക്കുന്നതിന് ഇന്ത്യൻ ആർമി ആരംഭിക്കുന്ന പദ്ധതി- ടൂർ ഓഫ് ഡ്യൂട്ടി 


36. 2021 സെപ്തംബറിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- അവീക്ക് കുമാർ സർക്കാർ 


37. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചത് എവിടെയാണ്- ചണ്ഡീഗഢ് 


38. കേരള ഗവൺമെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യത്തെ കമ്യൂണിറ്റി റേഡിയോ- കുട്ടനാട് എഫ് എം 90,0 


39. കേരളത്തിലെ ആദ്യത്തെ ഹരിതഗ്രാമം ഏതാണ്- തുരുത്തിക്കര


40. ടൈം മാഗസിൻ 2021 സെപ്തംബറിൽ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 2021- ലെ നൂറ് വ്യക്തികളുടെ പട്ടികയിൽ നരേന്ദ്ര മോദി, മമതാ ബാനർജി എന്നിവർക്കൊപ്പം ഇടംപിടിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ- അദാർ പൂനാവാല 


41. ലോക നദികളുടെ ദിനം 2021- ൽ ആചരിച്ചതെന്ന്- സെപ്തംബർ 26


42. കോവിഡ് വാക്സിൻ നിർമിക്കുന്ന ആദ്യത്തെ അറബ് രാജ്യം- യു.എ.ഇ


43. കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ഇന്ത്യയിൽ ഭീതി വിതച്ച മ്യൂക്കോർമൈക്കോസിസ് ഫംഗസ് ബാധ ഏത് പേരിലാണ് അറിയപ്പെട്ടത്- ബ്ലാക്ക് ഫംഗസ് 


44. ലോക പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത- കാഞ്ചനമാല പാണ്ഡ 


45. ഐസ് ലൻഡിൽ സ്ഥാപിതമായ കാർബൺ ഡയോക്സെഡ് പ്ലാന്റിന്റെ പേര്- ഓർക്കാ 


46. സ്കൂൾ കുട്ടികൾക്ക് സൗജന്യ നേത്രപരിശോധന നടത്തു കയും സൗജന്യമായി കണ്ണട നൽകുകയും ചെയ്യുന്ന പദ്ധതി- മിഴി


47. ഒറ്റമരത്തണൽ ആരുടെ കൃതിയാണ്- ബെന്യാമിൻ


48. 2020- ൽ ഏത് രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയാണ് ഇന്ത്യ ഒരു ലക്ഷം പുസ്തകങ്ങൾ നൽകിയത്- മഡഗാസ്കർ


49. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഇ-രക്ഷാ ബന്ധൻ എന്ന പേരിൽ ബോധവത്കരണ പരിപാടി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 


50. ലഡാക്കിന്റെ ഔദ്യോഗിക മൃഗം- ഹിമപ്പുലി 

No comments:

Post a Comment