Monday 27 December 2021

Current Affairs- 27-12-2021

1. പരിസ്ഥിതി പ്രവർത്തകയും കവിയുമായ സുഗതകുമാരിക്ക് പിതാവ് ബോധേശ്വരന്റെ ജന്മനാടായ നെയ്യാറ്റിൻകരയിൽ ഒരുങ്ങുന്ന സ്മാരകം- ‘സുഗത സ്മൃതി സംസ്കൃതിയരങ്ങും തണലിടവും'


2. സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷം 3 ലക്ഷം  സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- മെഡിസിപ് മെഡിക്കൽ ഇൻഷുറൻസ്  


3. ഹോളിസ്റ്റിക് ഡോക്ടർ ലളിത അപ്പുക്കുട്ടൻ രചിച്ച് 2021 ഡിസംബറിൽ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്ത പുസ്തകം- പ്രമേഹവും ജീവിതശൈലി രോഗങ്ങളും 


4. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സനായി നിയമിതയായത്- ലതിക സുഭാഷ് 


5. 2021 ഡിസംബറിൽ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ്- പി.ടി.തോമസ് 


6. 2021 ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ജപ്പാനെ പരാജയപ്പെടുത്തി. വിജയം കൈവരിച്ചത്- ദക്ഷിണ കൊറിയ

  • 3 -ാം സ്ഥാനം- ഇന്ത്യ 
  • പാകിസ്ഥാനെ 4 - 3- ന് തോൽപിച്ചാണ് വെങ്കലം നേടിയത്

7. പ്രഥമ കേരള ഒളിമ്പിക്സിന്റെ ഭാഗ്യ ചിഹ്നത്തിന് നൽകിയിരിക്കുന്ന പേര്- നീരജ് 

  • ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥമാണ് നീരജ് എന്ന് പേര് നൽകിയിരിക്കുന്നത്

8. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ 1-ാം സ്ഥാനം ലഭിച്ചത്- മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ) 

  • അഞ്ചാം സ്ഥാനം ലഭിച്ച രോഹിത് ശർമയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിലുള്ളത് 
  • വിരാട് കൊഹ്ലിക്ക് ഏഴാം സ്ഥാനമാണുള്ളത്


9. ആധുനിക പക്ഷികളുടെ ഭൂണത്തിന് സമാനമായ 72 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ദിനോസർ ഭ്രൂണം കണ്ടെത്തിയ രാജ്യം- ചൈന (ചൈനയിലെ ഗാൻഷു പ്രവിശ്യയിൽ നിന്നാണ് കണ്ടെത്തിയത്)


10. 2021 ഡിസംബറിൽ മഹംബോ ടൗണിന് സമീപത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മഡഗാസ്കർ ആഭ്യന്തരമന്ത്രി- സെർജ് ഗെല്ല (കരയിലേക്ക് 12 മണിക്കുർ നീന്തിയാണ് സെർജ് രക്ഷപ്പെട്ടത്) 


11. യു.എസ് ആസ്ഥാനമായ 'സാഡ' ഏറ്റെടുത്ത തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കമ്പനി- ബൈറ്റ് വേവ് 


12. കോവിഡ് വാക്സിൻ എടുത്തെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് ഉത്തരവിറക്കിയ സംസ്ഥാനം- പഞ്ചാബ്


13. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പൊതു ബാങ്കിംഗ് ഇടപാടുകൾ നടത്തുവാനായി റിസർവ് ബാങ്കിന്റെ ഏജൻസിയായി എംപാനൽ ചെയ്ത ബാങ്ക്- സി.എസ്.ബി ബാങ്ക്


14. ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കായി ഏർപ്പെടുത്തിയ ദേശീയ

പുരസ്കാരം 2021- ൽ ലഭിച്ചത്- സിസ്റ്റർ മെർളിൻ സി തോമസ് (കേരളം)


15. ദക്ഷിണേന്ത്യയിലെ പ്രമുഖരായ 15 ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളുമായി തിരുവനന്തപുരം മണ്ണന്തല തണൽ ആർട്ട് ഗാലറിയിൽ ആരംഭിച്ച പ്രദർശനം- ഡീംസ് ഓഫ് ഡിസയർ


16. സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 2021 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത പദ്ധതി- സുഗത സ്മൃതി


17. സ്മൃതിവേദി ഏർപ്പെടുത്തിയ കെ.പി.എ.റഹിം പുരസ്കാരം ലഭിച്ച വ്യക്തി- ഡോ. അലക്സാർ ജേക്കബ് (മുൻ ഡി.ജി.പി)


18. സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ- പാലക്കാട്

  • 491 പോയിന്റ് നേടി തുടർച്ചയായി 4-ാം തവണയാണ് പാലക്കാട് ജൂനിയർ മീറ്റിൽ ജേതാക്കളാകുന്നത്.
  • രണ്ടാം സ്ഥാനം നേടിയത് എറണാകുളം


19. ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ നിന്ന് ഹോങ് കോങ് സർവകലാശാല നീക്കം ചെയ്ത പ്രതിമ- പില്ലർ ഓഫ് ഷെയിം 


20. 2025- ഓടെ എല്ലാ ആണവനിലയങ്ങളുടെയും പ്രവർത്തനം നിർത്താൻ തീരുമാനിച്ച യുറോപ്യൻ രാജ്യം- ബെൽജിയം 


21. സുരക്ഷാഭീഷണി കാരണം പാകിസ്താനിൽ നടക്കണ്ട എകദിനത്തിൽനിന്ന് 2021 സെപ്റ്റംബറിൽ പിൻമാറിയ രാജ്യം- ന്യൂസിലൻഡ് 


22. നിയമസഭയെ കടലാസ് രഹിതമാക്കുന്നതിനായി കേരള സർക്കാർ 2020- ൽ ആരംഭിച്ച പദ്ധതി- ഇ നിയമസഭ 


23. കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി- സഹായഹസ്തം 


24. ഏഷ്യയിലെ ഏറ്റവും വലിയ കാറ്റിൽ പാർക്ക് സ്ഥാപിതമായത് എവിടെ- സേലം 


25. സ്വന്തമായി വാസസ്ഥലം ഇല്ലാത്തവർക്കും അശരണരായ ജയിൽ മോചിതർക്കുംവേണ്ടി നടപ്പാക്കുന്ന പദ്ധതി- തണൽ ഇടം 


26. 2021 സെപ്തംബറിൽ അന്തരിച്ച മയ്യഴി വിമോചന നേതാവും കവിയുമായ വ്യക്തി- മംഗലാട്ട് രാഘവൻ 


27. കർഷകക്ഷേമ പ്രവർത്തനം ലക്ഷ്യമാക്കി മീ അന്നപൂർണ എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര


28. 2021- ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് പകരമായി വോട്ടിങ് മെഷീനിൽ നൽകിയിരുന്ന ബട്ടൺ- എൻഡ് 


29. ജുറാസിക് കാലഘട്ടത്തിലെ പറക്കാൻ കഴിയുന്ന ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയത് ഏത് തെക്കേഅമേരിക്കൻ രാജ്യത്താണ്- ചിലി 


30. അരുണാചൽ പ്രദേശിലെ ആദ്യത്തെ പ്രതമായ അരുണ ഭൂമി (2019) ഏത് ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്- ഹിന്ദി


31. സൂപ്പർ ഹീറോസ് ആർ എവരിവെയർ എന്ന കൃതി രചിച്ചത്- കമലാ ഹാരിസ്


32. ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ട് എന്ന് പ്രഖ്യാപിച്ച കോടതി- കേരള ഹൈക്കോടതി 


33. ചുട്ടാച്ചി എന്നത് ആരുടെ പ്രധാന കൃതിയാണ്- കല്ലേൻ പൊക്കുടൻ  


34. കുട്ടികൾക്കിടയിലെ ആത്മഹത്യ കുറയ്ക്കാൻ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കാൻ തീരുമാനിച്ച പദ്ധതി- നിനവ് 


35. കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഉപയോഗിക്കുന്ന കാറുകളെ ഇലക്ട്രിക് കാറുകൾ ആക്കി മാറ്റാനുള്ള പദ്ധതി- ഇ മൊബിലിറ്റി 


36. മുഖ്യമന്ത്രി മഹിളാ ഉത്കർഷ് യോജന ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്  


37. ഇന്ത്യയിലെ വടക്കേയറ്റത്തെ സംസ്ഥാനം- ഹിമാചൽ പ്രദേശ്


38. ഇന്ത്യയിലെ വടക്കേയറ്റത്തെ കേന്ദ്രഭരണപ്രദേശം- ലഡാക്  


39. ഇന്ത്യയിലെ വടക്കേയറ്റത്തെ സംസ്ഥാന തലസ്ഥാനം- ഷിംല


40. ഇന്ത്യയിലെ വടക്കേയറ്റത്തെ കേന്ദ്രഭരണപ്രദേശം തലസ്ഥാനം- ലേ 


41. ഇന്ത്യൻ ഭരണഘടകങ്ങളിലെ തലസ്ഥാനങ്ങളിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്നത്- ലേ (അക്ഷാംശം- 34,1526, ശ്രീനഗർ-34.0837) 


42. ഓഫെക്-16 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- ഇസയേൽ 


43. 2021 സെപ്തംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം- ലസിത് മലിംഗ 


44. ഏഷ്യയിലെ ആദ്യത്തെ സൗരോർജ ടെക്സ്റ്റൈൽ മിൽ സ്ഥാപിക്കുന്നത് എവിടെ- മഹാരാഷ്ട്ര 


45. 75-ാം സ്വാതന്ത്ര്യവാർഷികാഘോഷം ലക്ഷ്യമിട്ട് സബർ മതിയിൽനിന്ന് ദണ്ഡിയിലേക്കുള്ള സ്മൃതിയാത ഉദ്ഘാടനം ചെയ്തതാര്- നരേന്ദ്ര മോദി  


46. 2021 സെപ്തംബറിൽ തപാൽ കവറിൽ മുദ്രണം ചെയ്യപ്പെട്ട ഭൗമസൂചക പദവി ലഭിച്ച വെറ്റില- തിരൂർവെറ്റില 


47. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ ഇന്ത്യൻ റെയിൽവേ നിർമിച്ച ചെലവ് കുറഞ്ഞ വെന്റിലേറ്റർ- ജീവൻ 


48. കേന്ദ്ര സർക്കാരിന്റെ കോവിഡ് ടോൾ ഫ്രീ നമ്പർ- 1075 


49. 2021 സെപ്തംബറിൽ കേന്ദ്ര സർക്കാർ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ച മേഖല- ടെലികോം


50. ടോക്കിയോ പാരാലിംപിക്സിൽ മെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- പ്രവീൺകുമാർ (ഹൈജമ്പ്) 

No comments:

Post a Comment