Monday 3 October 2022

Current Affairs- 03-10-2022

1. പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിക്കുന്നതിനായി വെങ്കലത്തിൽ തീർത്ത അശോക സ്തംഭത്തിന്റെ ഉയരമെത്രയാണ്- 6.5 മീറ്റർ  

  • 9,500 കിലോഗ്രാമാണ് സംഘത്തിന്റെ ഭാരം. 33 മീറ്റർ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. 6500 കിലോഗ്രാം വരുന്ന ഇരുമ്പചട്ടക്കലും ഇതിനുണ്ട്. 
  • 2022 ജൂലായ് 11- നാണ് അശോകസ്തംഭം അനാവരണം ചെയ്തത്. 

2. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ മുന്നോടിയായി ബഹിരാകാശത്തെത്തിക്കുന്ന ഹുമനോയ്ഡ് റോബോട്ടിന്റെ പേര്- Vyommitra

  • പരിക്ഷണാർഥം ആദ്യമയക്കുക ശൂന്യപേടകമായിരിക്കും. രണ്ടാമത്തെ പേടകത്തിലാണ് റോബോട്ടിനെ അയക്കുക. 
  • സ്ത്രീ രൂപത്തിൽ ഐ.എസ്.ആർ.ഒ, രൂപ കല്പനചെയ്ത വ്യാംമിത്രയ്ക്ക്  മനുഷ്യന്റെ പ്രവൃത്തികൾ ചെയ്യാനും ഹിന്ദി, ഇംഗ്ലിഷ് ഭാഷകൾ സംസാരിക്കാനും കഴിയും 
  • ഗഗൻയാൻ പദ്ധതിയിൽ 2023- ൽ മനുഷ്യനെ അയക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്, 

3. 2022 ജൂലായ് രണ്ടിന് പാരിസിൽ അന്തരിച്ച പിറ്റർ ബൂക്ക് (97), ഏത് മേഖലയിൽ വിഖ്യാതനായ വ്യക്തിയാണ്- ബ്രിട്ടീഷ് നാടക ചലച്ചിത്ര സംവിധായകൻ 

  • 1970- ൽ ഷേക്സ്പിയറിന്റെ 'എ മിഡ് സമ്മർ നൈറ്റ്സ് ഡിം' സ്വന്തമായരീതിയിൽ അരങ്ങിലെത്തിച്ച് ശ്രദ്ധനേടി. 

4. 'ദക്ഷിണസുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യ'ത്തിന്റെ (UNMISS) മേധാവിയായി നിയമിക്കപ്പെട്ട ഇന്ത്യക്കാരൻ- ലെഫ്റ്റനന്റ് ജന. മോഹൻ സുബ്രഹ്മണ്യൻ 


5. 2022 ജൂലായ് 8- ന് വെടിയേറ്റു മരിച്ച ജപ്പാ നിലെ മുൻ പ്രധാനമന്ത്രി- ഷിൻസോ ആബെ (67) 

  • രണ്ടു ഘട്ടങ്ങളിലായി ഒൻപതു വർഷം (2006-07, 2012-20) പ്രധാനമന്ത്രിപദം വഹിച്ച ആബെ, ഏറ്റവും കൂടുതൽക്കാലം ഭരണം നടത്തിയ ജപ്പാൻ പ്രധാനമന്ത്രികൂടിയാണ്. 2020 - ൽ സ്ഥാനമൊഴിയുകയായിരുന്നു. 
  • ഫ്യുമിയോ കിഫിദയാണ് ഇപ്പോഴത്ത ജപ്പാൻ പ്രധാനമന്ത്രി. 

6. ജി 20- ൽ (Group of 20 Countries) ഇന്ത്യയുടെ പുതിയ ഷേർപയായി നിയമിതനായത്- അമിതാഭ് കാന്ത്

  • നിതി ആയോഗ് സി.ഇ.ഒ, പദവിയിൽനിന്ന് വിരമിച്ച കേരള കേഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 
  • ഉച്ചകോടികളിലോ അന്താരാഷ്ട്ര സമ്മേളനങ്ങളിലോ രാജ്യത്തിന്റെയും രാഷ്ട്രത്തലവന്റെയുമൊക്കെ പ്രതിനിധിയായി നിയമിക്കപ്പെടുന്നവരെയാണ് ഷേർപ എന്നുവിളിക്കുന്നത്. കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയലാണ് ഇതുവരെ ഷേർപയുടെ പദവി വഹിച്ചിരുന്നത്. 
  • 2022 ഡിസംബർ ഒന്നിന് ജി 20-ന്റെ ഒരു വർഷത്തെക്കുള്ള അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കാനിരിക്കെയാണ് നിയമനം. 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ വെച്ചാണ് ജി 20 ഉച്ചകോടി നടക്കുന്നത്.
  • ഇന്ത്യയടക്കം 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി 20, 

7. സംസ്ഥാനസർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയിൽ ഭൂമിയില്ലാത്ത ഭവനരഹിതർക്ക് ഭൂമി കണ്ടെത്തുന്നതിനായി ആരംഭിച്ച പരിപാടി- മനസ്സോടിത്തിരി മണ്ണ് 

  • പൊതുജനങ്ങളിൽനിന്നായി ഇതിനകം 1,076 സെന്റ് സ്ഥലം ലഭിച്ചിട്ടുണ്ട്. 

8. ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഡാർക് സ്ലൈ റിസർവ് (Dark sky reserve) സ്ഥാപിക്കുന്നത് എവിടെയാണ്- ഹാൻലെ (ലഡാക്ക്) 

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സിന്റെ (IIA) ആഭിമുഖ്യത്തിലാണ് നിർമാണം. 
  • 22 കി.മി. ചുറ്റളവിൽ റിസർവ് സ്ഥാപിച്ചുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കിരപഥത്തയും വ്യക്ത മായി വികസിക്കാനുള്ള സംവിധാനമാണ് ഐ.ഐ.എ. ഒരുക്കുന്നത്. മലയാളിയായ ഡോ, അന്നപൂർണി സുബ്രഹ്മണ്യമാണ് ഇപ്പോഴത്തെ ഡയറക്ടർ 

9. പദവിയിലിരിക്കെ അടുത്തിടെ വിവാഹിതനായ സംസ്ഥാന മുഖ്യമന്ത്രി- ഭഗവന്ത് മൻ (പഞ്ചാബ്) 

  • ഭഗവന്തിന്റെ (48) രണ്ടാം വിവാഹമാണ് നടന്നത്. 

10. ലോകജനസംഖ്യാദിനം (World Population Day) എന്നാണ്- ജൂലായ് 11

  • 1987 ജൂലായ് 11- നാണ് ലോകജനസംഖ്യ 500 കോടി തികഞ്ഞത്. ഇതിന്റെ ഓർമയാണ് 1989 മുതൽ യൂണറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (UNDP) ആഭിമുഖ്യത്തിൽ ജനസംഖ്യാദിനം ആചരിചുവരുന്നത്.
  • A World of 8 billion: Towards a resilient future for all-Harnessing Opportunities and ensuring rights and choices for all' എന്നതായിരുന്നു 2022- ലെ ദിനാചരണ വിഷയം 
  • ജനസംഖ്യയിൽ 2023- ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്നാണ് യു.എന്നിന്റെ വിലയിരുത്തൽ. 
  • 2022 നവംബർ 15-ന് ലോക ജനസംഖ്യ 800 കോടി പിന്നിട്ടു
  • 2030- ൽ ലോകജനസംഖ്യ 850 കോടിയിലെത്തും. 2050-ൽ ഇത് 970 കോടിയും 2100- ൽ 1040 കോടിയും എത്തുമെന്ന് യു. എൻ. റിപ്പോർട്ട് പ്രവചിക്കുന്നു.

 11. 2022- ലെ വിം ബ്ൾഡൺ ടെന്നീസ് കിരീട ജേതാക്കൾ: 

  • വനിതാ സിംഗിൾസ്- എലൈന റൈബാക്കിന, പുരുഷ സിംഗിൾസ്- നൊവാക് ജോക്കോവിച്ച് 
  • ലണ്ടനിലെ സെന്റർ കോർട്ടിൽ നടന്ന മത്സരത്തിൽ കസാഖ്സ്താനെ പ്രതിനിധാനം ചെയ്ത് റൈബാക്കിനയുടെ ടുണിഷ്യയുടെ ഒൻസ് ജാബിയുറിനെയാണ് തോല്പിച്ചത്.റൈബാക്കിനയുടെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമാണിത്. 
  • യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ താരങ്ങൾക്ക് വിംബിൾഡൺ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഒരു റഷ്യക്കാരി തന്നെ കിരിടം നേടി. മോസ്കോയിൽ ജനിച്ചു വളർന്ന 23- കാരിയായ റൈബാക്കിന മെച്ചപ്പെട്ട പരിശീലനത്തിനായാണ് 2018- ൽ കസാഖ്സ്താനിലേക്ക് മാറിയത്.
  • ലോകറാങ്കിങ്ങിൽ 23 -ാം സ്ഥാനത്തുള്ള റൈബാക്കിന ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ് താരമാണ്.
  • സെർബിയയുടെ നൊവാക് ജോക്കോവിച്ച് നിക്ക് കിർഗോയിസിനെയാണ് (ഓസ്ട്രേലിയ) തോല്പിച്ച ത്. 35- കാരനായ ജോക്കോവിച്ചിന്റെ ഏഴാം വിംബിൾഡൺ കിരീടമാണിത്. തുടർച്ചയായുള്ള നാലാമത്തതും
  • ഇതോടെ പിറ്റ് സാംപ്രസിന്റെ (യ എസ്.) ഏഴ് കിരിടമെന്ന റെക്കോഡിനൊപ്പം ജോക്കോവിച്ച് എത്തി. എട്ട് കിരിടം നേടിയ റോജർ ഫെഡററാണ് (സ്വിറ്റ്സർലൻഡ്) വിംബിൾഡണിൽ ഏറ്റവും കൂടുതൽ തവണ ജേതാവായിട്ടുള്ളത്.
  • ജോക്കോവിച്ചിന് ഇതോടെ (21 ഗ്രാൻഡ്സ്ലാം കിരിടങ്ങൾ) 20 കിരിടം നേടിയ ഫെഡററെ മറികടക്കാനായി. 22 കിരിടമുള്ള റാഫേൽ നഡാലാണ് (സ്പെയിൻ) ഒന്നാമത്.

12. മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ സംസ്ഥാന പോലീസ് രൂപം നൽകിയ പുതിയ പദ്ധതി- യോദ്ധാവ് 


13. ദുഷ്കരമായ സാഹചര്യങ്ങളിലും ജീവിതപ്രതിസന്ധികളിലും ചൂഷണങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് താത്കാലിക താമസസൗകര്യം ഏർപ്പെടുത്തുകയും പുനരധിവാസം ഉറപ്പാക്കി വൈദ്യസഹായം, നിയമ സഹായം എന്നിവ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലക്ഷ്യമിടുകയും ചെയ്യുന്ന കേന്ദ്രസർ ക്കാർ പദ്ധതി- സ്വധർ ഗൃഹ് 


14. ക്ഷയരോഗബാധിതരുടെ ക്ഷേമമുറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതിയിലാണ് ഒരു രോഗിയെ ദത്തെടുക്കാൻ പ്രതിമാസം 1200 രൂപ വേണ്ടത്- നിക്ഷയ മിത്ര 


15. ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ തോല്പിച്ച് ജേതാക്കളായത്- ശ്രീലങ്ക 


16. കെനിയയുടെ പ്രസിഡന്റായി അധികാര മേറ്റതാര്- വില്യം റൂട്ടോ


17. 2022 സെപ്റ്റംബറിൽ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ഹോക്കി താരം- ദിലീപ് ടിർക്കി


18. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ പൂർണ്ണ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന സംസ്ഥാനം- കേരളം


19. ശുദ്ധമായ ജലാശയങ്ങൾ എന്ന സാർവത്രിക ലക്ഷ്യം കൈവരിക്കുന്നതിന് NCC- യുമായി ധാരണാപത്രം ഒപ്പ് വച്ചത്- UNEP (United Nations Environment Programme)


20. 2023 ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്- ഓവൽ, ലണ്ടൻ


21. APOA (Asia Palm Oil Alliance) o go croB ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- അതുൽ ചതുർവേദി


22. 2022 സെപ്റ്റംബറിൽ അന്തരിച്ച ബുക്കർ സമ്മാന ജേതാവായ ബ്രിട്ടീഷ് എഴുത്തുകാരി- ഹിലാരി മാന്റൽ


23. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണാർത്ഥം ഏഷ്യൻ ബിസിനസ് പബ്ലിക്കേഷൻസ് ലിമിറ്റഡ് (എ.ബി.പി.എൽ.) ഏർപ്പെടുത്തിയ വനിതാ പുരസ്കാരം (വുമൺ ഓഫ് ദ ഇയർ പുരസ്കാരം) ലഭിച്ച ഇന്ത്യൻ വംശജ- സുവെല്ല ബ്രോവർമൻ


24. 2022 സെപ്റ്റംബറിൽ ഇന്ത്യ വനിതാ ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം- ജുലൻ ഗോസ്വാമി


25. ലോക നദീദിനം- സെപ്റ്റംബർ 25


26. മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം- സുരക്ഷാ മിത്ര  


27. കേരളത്തിലെ നാട്ടുമാവുകളെ കുറിച്ചുള്ള ഗവേഷണത്തിന്റെ

ഭാഗമായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച അപൂർവയിനം മാമ്പഴം- കെ യു മാമ്പഴം 


28. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇൻവെർട്ടർ പവർഹൗസ് സ്ഥാപിതമായത്- നെടുങ്കണ്ടം (ഇടുക്കി) 


29. സമൂഹമാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്- കേരള ബ്ലാസ്റ്റേഴ്സ് 


30. ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവായുധ വാഹക ശേഷിയുള്ള ദീർഘദൂര മിസൈൽ- അഗ്നി 4


31. ബംഗ്ലാദേശിലെ ഏറ്റവും വലിയ റെയിൽ- റോഡ് പാലം ഏത് നദിക്ക് കുറുകെയാണ്- പത്മ  


32. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയാവാൻ പോകുന്ന ഇന്ത്യൻ വംശജയായ ഭൗതികശാസ്ത്രജ്ഞ- ആരതി പ്രഭാകർ 


33. 2022- ൽ പി കേശവദേവ് സാഹിത്യ പുരസ്കാരം അർഹനായ സാഹിത്യ നിരൂപകൻ- ഡോ. പി കെ രാജശേഖരൻ 


34. ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന് സ്ഥലം- കായംകുളം 


35. മത്സര ബൈക്ക് ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- ഓപ്പറേഷൻ റേസ് 


36. 2021- 22ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയത്- മധ്യപ്രദേശ് 


37. 2023 ജി 20 ഉച്ചകോടി വേദി- ജമ്മു കാശ്മീർ (ഇന്ത്യ) 


38. വൻകിട വ്യവസായങ്ങൾക്ക് സുപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം- പാകിസ്ഥാൻ 


39. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന സംസ്ഥാനത്തെ ആദ്യ ആദിവാസി പൈതൃകഗ്രാമം- എൻ ഊര് (വയനാട്)


40. ബംഗ്ലാദേശിലെ ഏറ്റവും വലിയ പാലമായ പത്മ പാലം ഏതു നദിയിലാണ് നിർമ്മിച്ചത്- പത്മാ നദി 


41. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്- കായംകുളം (ആലപ്പുഴ) 


42. ഇന്ത്യയിൽ ആദ്യത്തെ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകൾ നിർമ്മിച്ച കപ്പൽശാല- കൊച്ചി ഷിപ്പിയാർഡ് 


43. ഇന്ത്യയിലെ രണ്ടാമത്തെ സാമൂഹിക സൂക്ഷ്മ ജലസേചനപദ്ധതി - മൂങ്കിൽമട (പാലക്കാട്) 


44. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിംഗ് പദ്ധതി നിലവിൽ വരുന്നത്- കുരീപ്പുഴ (കൊല്ലം) 


45. ലോകത്തിലെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ താരം- സുനിൽ ഛേത്രി  


46. വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- ഹർമൻപ്രീത് കൗർ 


47. പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല- നെല്ലിയാമ്പതി 


48. 2022- ലെ 48 -മത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ജർമനി  


49. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കടലിന്റെ അടിത്തട്ടിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ട മലയാളപുസ്തകം- സ്രാവിന്റെ ചിറകുള്ള പെണ്ണ്


50. 5-മത് കാക്കനാടൻ പുരസ്കാരം ലഭിച്ച കുരിശും യുദ്ധവും സമാധാനവും എന്ന കൃതിയുടെ രചയിതാവ്- ജോസ് ടി തോമസ്

No comments:

Post a Comment