Sunday 23 October 2022

Current Affairs- 23-10-2022

1. നാഷണൽ ഗെയിംസ് 2022- ലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- സാജൻ പ്രകാശ്


2. ഇന്ത്യയിലെ ആദ്യത്തെ സ്പെൻഡർ ലോറിസ് സാങ്ച്വറി സ്ഥാപിതമാകുന്ന സംസ്ഥാനം- തമിഴ്നാട് (കടവൂർ സെൻഡർ ലോറിസ് സാങ്ച്വറി)


3. കർഷകർക്ക് ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനായി ഹിമാചൽ പ്രദേശ് സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- HIMCAD


4. ഗുജറാത്തിൽ വെച്ചു നടന്ന 36-ാമത് നാഷണൽ ഗെയിംസ്- 2022 ജേതാക്കളായത്- സർവീസസ്


5. സെൻട്രൽ ആഫ്രിക്കൻ രാജ്യം തെരഞ്ഞെടുപ്പ് 2 വർഷത്തേക്ക് നീട്ടിവയ്ക്കാൻ തീരുമാനിച്ചതിനെ തുടർന്ന് രാജിവച്ച ചാഡ് പ്രധാനമന്ത്രി- ആൽബർട്ട് പാഹിമി പടാക്കെ


6. രാജ്യസേവനത്തിനിടെ വീരമൃത്യ വരിക്കുന്ന സൈനികരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന വെബ്സൈറ്റ്- മാ ഭാരതി കെ സപുത് (എം.ബി.കെ.എസ്.)

  • പദ്ധതിയുടെ ഗുഡ് വിൽ അംബാസഡർ- അമിതാഭ് ബച്ചൻ 


7. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ് 


8. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ ഐ.എൻ.എ. ഹീറോ വക്കം ഖാദർ സ്മാരക ദേശീയ പുരസ്കാര ജേതാവ്- എം.എ.യൂസഫലി 


9. വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയുടെ മാതൃകയിൽ ചരക്കുകടത്തിനായി പുറത്തിറക്കിയ അർധ- അതിവേഗ തീവണ്ടി- ഫ്രെയ്റ്റ് ഇ.എം.യു. 

  • ഡൽഹി - മുംബൈ റൂട്ടിലാണ് ആദ്യ യാത്ര
  • 160 കിലോമീറ്റർ വേഗം 

10. ഇന്ത്യ തദ്ദേശീയമായി നിർമിച്ച നാലാമത്തെ വന്ദഭാരത് എക്സ്പ്ര സ് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്- ഹിമാചലിലെ ഉനയിലെ അംബ് അനൗര റെയിൽവേ സ്റ്റേഷനിൽ 


11. ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ ഒന്നാമൻ- ഗൗതം അദാനി 

  • മലയാളി സമ്പന്നരിൽ ഒന്നാം സ്ഥാനം- എം.എ.യൂസഫലി

12. 2021- 22- ലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്. ഐ. എച്ച്) മികച്ച ര താരമായി തിരഞ്ഞെടുത്തത്- ഹർമൻപ്രീത് സിംഗ്


13. ഫിഫ പുറത്തിറക്കിയ 2022- ലെ ഖത്തർ ലോകകപ്പിന്റെ ഒഫീഷ്യൽ ഗാനം- ലൈറ്റ് ദി സ്കൈ


14. 2022- ലെ ദേശീയ ഗെയിംസിൽ കേരളത്തിനായി പുരുഷന്മാരുടെ ജൂഡോയിൽ സ്വർണ്ണം നേടിയത്- അർജുൻ. എ. ആർ


15. കേരളത്തിനായി വനിതകളുടെ ജൂഡോയിൽ സ്വർണ്ണം നേടിയത്- അശ്വതി പി. ആർ


16. ഏത് എക്സ്പ്രസ് ട്രെയിനിന്റെ പേരാണ് വോഡയാർ എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തത്- ടിപ്പു എക്സ്പ്രസ്


17. ഡിജിറ്റൽ ലാൻഡ് സർവേയുടെ ഭാഗമായി രൂപീകരിച്ച സർവ്വ സഭകൾ തിരുവനന്തപുരം ജില്ലയിലെ വേലൂർ വാർഡിൽ (മംഗലാപുരം പഞ്ചായത്ത്) തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു


18. 36 ആമത് ദേശീയ ഗെയിംസിൽ കേരളത്തിന് 54 മെഡലുകൾ (ആറാം സ്ഥാനം) ഒന്നാം സ്ഥാനം- സർവീസസ് (61 മെഡലുകൾ)


19. രാസവസ്ത വളവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ- ശശി തരൂർ


20. ദേശീയ ഗെയിംസിൽ തുടർച്ചയായി രണ്ടാം തവണയും മികച്ച പുരുഷ താരമായി സാജൻ പ്രകാശ് മികച്ച വനിതാ താരം ഹർഷിക രാമചന്ദ്ര


21. സെക്ഷൻ 66A (IT ആക്ട്) പ്രകാരം സോഷ്യൽ മീഡിയ അഭിപ്രായ സ്വാതന്ത്ര്യത്തെ വിചാരണ ചെയുന്നത് നിർത്താൻ സംസ്ഥാനങ്ങളോടും അവയുടെ പോലീസ് സേനകളോടും സുപ്രീം കോടതി ഉത്തരവിട്ടു .


22. ഇന്ത്യയിലെ ആദ്യത്തെ slender loris (കുട്ടിത്തേവാങ്ക് ) സാങ്ച്വറി വിജ്ഞാപനം ചെയ്തത്- തമിഴ്നാട്


23. ഏതു സേനയാണ് കൃഷ്ണ ഗോദാവരി തടത്തിൽ പ്രസ്ഥാന എന്ന ഓഫ് ഷോർ സുരക്ഷാ അഭ്യാസം നടത്തിയത്- നേവി


24. ദേശീയ അന്വേഷണ ഏജൻസി (NIA) ഇൻസ്പെക്ടർ ജനറലായി നിയമിതനായത്- Vijay Sakhare


25. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തത്- Justice Ali Mohammad Magrey


26. ജിം കോർബറ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുസ്തകം- ദി കോർബറ്റ് പേപ്പേഴ്സ്


27. നാലാമതായി പ്രവർത്തനമാരംഭിച്ച വന്ദേ ഭാരത് എക്സ്പ്ര റൂട്ട്- അംബ് അന്ദോര (HP) ന്യൂഡൽഹി


28. 2022 സെപ്റ്റംബറിൽ ഭീകരരുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈന്യത്തിന്റെ നായ- സുമി


29. ലോക ആർതറ്റിസ് ദിനം- ഒക്ടോബർ 12 


30. 2022 ഒക്ടോബറിൽ മെഡിറ്റേറിയൻ കടലിൽ ദീർഘ കാലമായി നിലനിൽക്കുന്ന സമുദ്ര അതിർത്തി തർക്കം . പാരിഹരിക്കാനായി ചരിത്രപരമായ കരാറിൽ ഒപ്പുവക്കപ്പെട്ട രാജ്യങ്ങൾ- ഇസ്രായേൽ, ലെബനാൻ


31. ലോകത്തിലെ ആദ്യ Compressed Natural Gas ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം- Gujarat 


32. ലോകത്ത് ആദ്യമായി കുടൽമാറ്റൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ രാജ്യം- സ്പെയിൻ 


33. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പിഎം ഡിവൈൻ 


34. ഇന്ത്യയിലെ ആദ്യ സെണ്ടർ ലോറിസ് (കൂട്ടിത്തേവാങ്ക്) സാങ്ച്വറി നിലവിൽ വന്നത്- തമിഴ്നാട്


35. പുതിയ BCCI പ്രസിഡന്റ്- റോജർ ബിന്നി

No comments:

Post a Comment