Monday 10 October 2022

Current Affairs- 10-10-2022

1. ഇന്ത്യയുടെ അടുത്ത സംയുക്ത സേനാ മേധാവിയായി (Chief of Defence Staff) 2022 സെപ്റ്റംബറിൽ ചുമതലയേറ്റ വ്യക്തി- ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ


2. രാജ്യത്തുടനീളമുള്ള ഭൂഗർഭ ജലനിരപ്പ് രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ- ജൽദൂത് ആപ്പ്


3. 2022 സെപ്റ്റംബറിൽ സൗദി അറേബ്യയുടെ - കിരീടാവകാശിയായി ചുമതലയേറ്റത്- മുഹമ്മദ് ബിൻ സൽമാൻ


4. 2022 സെപ്റ്റംബറിൽ ഇന്ത്യയുടെ അറ്റോർണി ജനറലായി നിയമിതനായത്- ആർ. വെങ്കടരമണി


5. 2022 ഒക്ടോബറിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനം- കർണാടക


6. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 5ജി സേവനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്- 2022 October 1


7. ഇന്ത്യൻ സ്വച്ഛതാ ലീഗ്, കേരളത്തിൽ നിന്ന് ദേശീയ പുരസ്കാരം ലഭിച്ചത്- ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾ 


8. ബഫർസോൺ പരിശോധനകൾക്കായി സംസ്ഥാനം രൂപീകരിച്ച വിദഗ്ഗ സമിതി ചെയർമാൻ- ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ 


9. ഗാന്ധി ജയന്തി ദിനത്തിൽ പുറത്തിറക്കിയ ഗാന്ധിജിയുടെ സ്റ്റാമ്പുകളിലെയും നാണയങ്ങളിലെയും വിവരങ്ങളടങ്ങിയ പുസ്തകം- ഗ്ലോബൽ കളക്ടബൾസ് ഓഫ് മഹാത്മാഗാന്ധി തു ബാങ്ക് നോട്ട് കോയിൻസ് ആൻഡ് സ്റ്റാമ്പ്


10. ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, കർസൺ, സപ്പോരിഷ്യ എന്നീ 4 ഉക്രേനിയൻ പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതായി പ്രഖ്യാപിച്ചത്- റഷ്യ


11. ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ - ട്രസ്റ്റിന്റെ സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത്- ഗോകുലം ഗോപാലൻ 


12. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചു. പിനാക മൾട്ടിഭാരൽ റോക്കറ്റ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം- അർമേനിയ . 


13. ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനം- ആലീസ് 


14. 2022 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 40. (1st- Switzerland)



15. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷന് (ഐ. എസ്. ആർ. ഒ) വേണ്ടിയുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൻറെ (എച്ച്.എ.എൽ) റോക്കറ്റ് എൻജിനുകളുടെ നിർമാണ കേന്ദ്രം എവിടെയാണ്- ബംഗളുരു

  • ഇൻറഗ്രേറ്റഡ് ക്രയോജനിക് എൻജിൻ മാനുഫാക്ചറിങ് ഫെസിലിറ്റി (ഐ.സി.എം.എഫ്) എന്നാണ് റോക്കറ്റ് എൻജിനുകളുടെ നിർമാണ കേന്ദ്രത്തിന്റെ പേര്.

16. കുടുംബശ്രീയിൽ അംഗമില്ലാത്ത സ്ത്രീകൾക്ക് പുതുതായി അംഗമാകാനുള്ള പദ്ധതി- സുദ്യഢം


17. സമഗ്ര ടൂറിസം വികസനത്തിനുള്ള ദേശീയ ടൂറിസം പുരസ്കാരം തുടർച്ചയായ നാലാം തവണ നേടിയത്- കേരളം


18. 2022- ൽ ദേശീയ ടൂറിസം പുരസ്കാരങ്ങളിൽ 'ഹാൾ ഓഫ് ഫെയിം' ബഹുമതി കരസ്ഥമാക്കിയത്- കേരളം


19. 2018 - 2019- ലെ ടൂറിസം പുരസ്ക്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായി തെരഞ്ഞെടുക്കപ്പെട്ടത്- കോഴിക്കോട്


20. 2022- ലെ അന്താരാഷ്ട്ര ടൂറിസം ദിനത്തിന്റെ പ്രമേയം- ടൂറിസത്തെ പുനർവിചിന്തനം ചെയ്യുക


21. ഡെമോക്രാറ്റിക് ആസാദ് പാർട്ടി സ്ഥാപിച്ചത്- ഗുലാം നബി ആസാദ്


22. സൈബർ ഇടങ്ങളിൽ കുട്ടികൾക്കെതിരായുള്ള അതിക്രമങ്ങൾ തടയാനുള്ള ആപ്പ്- കുഞ്ഞാപ്പ് (ആപ് സജ്ജമാക്കിയത്- ശിശുവികസന വകുപ്പ്) 


23. 2022 ഓഗസ്റ്റിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണം ചെയ്ത തെക്കേ അമേരിക്കൻ രാജ്യം- പരാഗ്വേ (പ്രതിമ സ്ഥിതിചെയ്യുന്ന നഗരം- അസൻസിയോൻ) 


24. ഇന്ത്യ അടുത്തിടെ ഏത് രാജ്യത്താണ് (2022 ഓഗസ്റ്റിൽ) പുതിയ ഇന്ത്യൻ എംബസി ഉദ്ഘാടനം ചെയ്തത്- പരാഗ്വേ


25. എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് നിലവിൽ വന്ന ആദ്യ സംസ്ഥാനം- കേരളം 


26. 2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം- വാനരവസൂരി (ജൂലൈ 23, 2022) 


27. ഗ്രാമീണ പ്രദേശത്തെ വനിതാ സംരംഭകർക്ക് ബിസിനസ് ആവശ്യാർത്ഥമുള്ള വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നതിനായി കോൾ സെന്ററുകൾ ആരംഭിക്കാൻ Nasscom, ഗൂഗിൾ എന്നിവർ ചേർന്ന് നടത്തുന്ന പദ്ധതി- ഡിജിവാണി 


28. ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരാണ് ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് നൽകുന്നത്- സുനിൽ ഗവാസ്കർ 


29. ജൂലൈയിൽ ആരംഭിക്കുന്ന പ്രഥമ ഖേലോ ഇന്ത്യ ഫെൻസിംഗ് വനിതാ ലീഗിന്റെ വേദി- ന്യൂഡൽഹി 


30. തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് മാച് റഫറി ആകുന്ന മലയാളി- എസ്. ബിജുരാജ് 


31. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ “എക്സലൻസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ടെക്നോളജി - 2022' ദേശീയ പുരസ്കാര ജേതാവ്- ഡോ. കെ. മോഹനകുമാർ 


32. യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച തമിഴ് നടൻ- കമൽഹാസൻ 


33. 2022 ജൂലൈ യിൽ പുറത്ത് വന്ന ബ്ലൂംബർഗിന്റെ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള വ്യക്തി- ഇലോൺ മസ്ക് 


34. 2022- ൽ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- സാദിയോ മാനെ (സെനഗൽ) 


35. ദക്ഷിണ കൊറിയയിൽ നടന്ന Mrs Universe Divine Title ജേതാവായ ഇന്ത്യൻ വംശജ- പല്ലവി സിംഗ്


36. വെള്ളത്തിനടിയിലെ ഏറ്റ വും വലിയ ഛായ ചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേടിയ കാർഗിൽ രക്തസാക്ഷിയും പരം വീർ ചക ജേതാവുമായ ക്യാപ്റ്റൻ വികം ബ്രതയുടെ ഛായ ചിത്രം വരച്ചത്- ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് 


37. തെക്കൻ സ്പെയിനിലെ സെവിൽ നഗരം നേരിടുന്ന ഉഷ്ണ തരംഗത്തിന്റെ പേര്- സോയി 


38. ലോകത്ത് ആദ്യമായാണ് ഉഷ തരംഗത്തിന് പേരിടുന്നത് കുവൈറ്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- ഷെയ്ഖ് അഹമ്മദ് നവാബ് അൽ സബാഹ് 


39. 2022- ൽ തമിഴ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ "ചിദംബര സ്മരണ' എന്ന ലേഖന സമാഹാരത്തിലെ അധ്യായം- മഹാനടൻ 


40. എഴുത്തച്ഛൻ സാഹിത്യ സ്മൃതി പുരസ്കാര ജേതാവ്- കെ. ജയകുമാർ 

  • മികച്ച ബാല സാഹിത്യ പുരസ്കാര ജേതാവ്- സിബി ജോൺ തൂവൽ 

41. ഹിന്ദി മാതൃഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ, ഹിന്ദി സേവാ സമ്മാൻ പുരസ്കാരത്തിന് അർഹയായ മലയാളി- ഡോ. ഷീലാ കുമാരി


42. 2022 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനത്തിൽ ഇന്ത്യൻ പതാക വഹിക്കുന്നത്- പി.വി സിന്ധു 


43. ബർമിങ്ഹാമിൽ ജൂലൈ 28- ന് ആരംഭിക്കുന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം- പെറി എന്ന കാള


44. ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായത്- കൃഷ്ണ തേജ 


45. വ്യവസായ വകുപ്പ് നടപ്പാക്കുന്ന "ഒരു ലക്ഷം സംരംഭം' പദ്ധതിയിൽ ഒന്നാമത് എത്തിയ ജില്ല- പാലക്കാട്


46. 2022 ആഗസ്റ്റിൽ കേരളത്തിലെ ക്യാമ്പസുകളിൽ നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നൈപുണ്യ വികസന പദ്ധതി- കണക്ട് കരിയർ ടു ക്യാമ്പസ് 


47. അടുത്തിടെ 7 ജില്ലകൾ പുതുതായി രൂപീകരിച്ച സംസ്ഥാനം- വെസ്റ്റ് ബംഗാൾ 


48. കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്- സുരേഷ് എൻ പട്ടേൽ  


49. വിജിലൻസ് കമ്മീഷണർമാരായി നിയമിതനായത്- അരവിന്ദ് കുമാർ, പ്രവീൺ കുമാർ ശ്രീവാസ്തവ 


50. ഓഗസ്റ്റ് 1 മുതൽ 20 വരെ ഹരിയാനയിലെ ചണ്ഡിമന്ദറിൽ നടക്കുന്ന വിയറ്റ്നാം-ഇന്ത്യ ഉഭയകക്ഷി സൈനിക അഭ്യാസത്തിന്റെ മൂന്നാം പതിപ്പ്- EX VINBAX 2022

No comments:

Post a Comment