Saturday 8 October 2022

Current Affairs- 08-10-2022

1. 'അംബേദ്കർ : എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ


2. ലോകത്തിലെ ആദ്യ CNG (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം- ഗുജറാത്ത്, രാവ്നഗർ


3. ബതുകമ്മ ഫെസ്റ്റിവൽ 2022 ആചരിക്കുന്ന ഇന്ത്യൻ സംസ്ഥാനം- തെലങ്കാന


4. ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന


5. World Intellectual Property Organization (WIPO)-  ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് 2022-ൽ ഇന്ത്യയുടെ സ്ഥാനം - 40 -ാം സ്ഥാനം


6. രാജ്യത്ത് ആദ്യമായി റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി 100% പൂർത്തിയാക്കിയ സംസ്ഥാനം- കേരളം 


7. ലോക വാർത്താദിനം- സെപ്റ്റംബർ 28 


8. ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും

സൈബറാക്രമണത്തിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണമൊരുക്കുന്നതിനുമായി റിസർവ് ബാങ്ക് നടപ്പാക്കുന്ന പദ്ധതി- കാർഡ് ടോക്കണസേഷൻ പദ്ധതി 


9. ലോകത്ത് ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ധ്രുവ ചെന്നായയുടെ പേര്- മായ 


10. സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമതുള്ള സംസ്ഥാനം- കേരളം 


11. ശാസ്ത്ര, ഗവേഷക, ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവർക്ക് നൊബേലിനു സമാനമായി നൽകാൻ തീരുമാനിച്ച അവാർഡ്- വിജ്ഞാൻ രത്ന 


12. റാബീസ് ദിനം, ലോക വാർത്താ ദിനം എന്നിവ എന്നാണ്- September 28


13. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായത്- ആർ വെങ്കട്ടരമണി . 


14. കേരളത്തിൽ എവിടെയാണ് ഭൂകമ്പ പ്രവചനത്തിന് സഹായിക്കുന്ന ആദ്യ റഡോൺ കേന്ദ്രം സ്ഥാപിച്ചത്- കൊച്ചി 


15. ഗർഭചിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട എന്ന നിർണായക വിധി അടുത്തിടെ പ്രസ്താവിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി 


16. രാജ്യത്ത് ജനന നിരക്ക് കൂടിയ സംസ്ഥാനം- ബീഹാർ (കുറവ്- കേരളം) 


17. മരണ നിരക്ക് കൂടിയ സംസ്ഥാനം- ഛത്തീസ്ഗഡ് (കുറവ്- ഡൽഹി) .


18. ലതാ മങ്കേഷ്കർ ചൗക്ക് നിലവിൽ വരുന്ന സ്ഥലം- അയോധ്യ, ഉത്തർപ്രദേശ് 


19. 36- മത് ദേശീയ ഗെയിംസ് വേദി- അഹമ്മദാബാദ്, ഗുജറാത്ത്


20. ഇന്ത്യയുടെ രണ്ടാമത്തെ സംയുക്ത മേധാവിയായി നിയമിതനായത്- ലൈഫ് ജനറൽ അനിൽ ചൗഹാൻ


21. അടുത്തിടെ പുറത്ത് വന്ന Sample Registration System Statistical Report പ്രകാരം പെൺകുട്ടികളുടെ ജനന നിരക്കിൽ ഒന്നാമതുള്ള സംസ്ഥാനം- കേരളം


22. അടുത്തിടെ പുരാവസ്തു ഗവേഷകർ രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ ഗുഹകൾ കണ്ടെത്തിയ മധ്യപ്രദേശിലെ കടുവ സങ്കേതം- ബാന്ധവഗഡ് കടുവാ സങ്കേതം


23. 2022- ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഹിന്ദി നടി- ആശ പരേഖ്  


24. 2022 ബഡ്ജറ്റിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സാനിറ്ററി നാപ്ലിൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ


25. ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രി- ജോർജിയ മെലോണി (2022 സെപ്റ്റംബറിലാണ് അധികാരമേറ്റത്)


26. ഫ്രാൻസിൽ രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- ഇമ്മാനുവൽ മാക്രോൺ 


27. ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്- വള്ളക്കടവ് (തിരുവനന്തപുരം) 


28. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം- ഇന്ത്യ 


29. 2022- ലെ ലോക പുസ്തക ദിനം പ്രമേയം- "Read, so you never feel low" 


30. 2022- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം- ഗ്വാദലജാര (മെക്സിക്കോ) 


31. 2023- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം- അക്ര (ഘാന)  


32. മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണയുടെ ആത്മകഥ- തോൽക്കില്ല ഞാൻ 


33. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്രിക്കറ്റ് താരം- വിരാട് കോലി 


34. 2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറിയ ജില്ല- കണ്ണൂർ


35. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബംഗ്ലാ അക്കാദമിയുടെ പ്രഥമ പുരസ്കാരം നേടിയ "കബിത ബിതാൻ " എന്ന പുസ്തകത്തിന്റെ രചയിതാവ്- മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി) 


36. ശ്രീബുദ്ധന്റെ ജീവിതകഥ ആവിഷ്കരിച്ച രാജ്യത്തെ ആദ്യ തീം പാർക്ക്- ബുദ്ധ വനം (തെലുങ്കാന) 


37. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി ചുമതലയേറ്റ വ്യക്തി- രാജീവ് കുമാർ


38. 2022- ലെ ടെമ്പിൾടൺ പുരസ്കാരം ലഭിച്ച നോവൽ സമ്മാന ജേതാവ്- ഫ്രാങ്ക് വിൽച്ചെക്ക് 


39. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2022- ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ- ടി പത്മനാഭൻ (കഥാകൃത്ത്) 


40. 2022 മെയ് 11- ലെ ഉത്തരവിലൂടെ സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ നിയമം- 124- A 


41. 2022- ലെ തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയത്- ഇന്ത്യ 


42. വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തി- ദേവസഹായം പിള്ള 


43.കേരള ഹൈക്കോടതിയിലെ പുതിയ വനിതാ അഡീഷണൽ ജഡ്ജി- ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ 


44. ഇന്ത്യയിലെ ആദ്യ ത്തെ Flow chemistry Technology hub നിലവിൽ വന്ന നഗരം- ഹൈദരാബാദ്


45. 2022 ഓഗസ്റ്റിൽ അന്തരിച്ച പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായിക- നയ്യാര നൂർ (2006- ലാണ് പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി ലഭിക്കുന്നത്)


46. സ്വവർഗരതി വിലക്കുന്ന കൊളോണിയൽ കാലഘട്ട നിയമം റദ്ദാക്കിയ രാജ്യം- സിംഗപ്പൂർ (സിംഗപ്പൂർ പ്രധാനമന്ത്രി- ലീ സിയാൻ ലൂംഗ്)


47. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം എവിടെ-  ഗാർവാൾ കേന്ദ്രം സ്ഥാപിക്കുന്നത് ; ദിഗന്തര


48. ചണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ പേര്- ഭഗത്സിംഗ് അന്താരാഷ്ട്ര വിമാനത്താവളം


49. കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ജില്ല- വയനാട് 


50. റബ്ബർ ബോർഡും റബ്ബർ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഇന്ത്യ റബ്ബർ മീറ്റ് 2022 വേദി- കൊച്ചി

No comments:

Post a Comment