Saturday 22 October 2022

Current Affairs- 22-10-2022

1. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത തമിഴ്നാട്ടിലെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (LCNG) സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്- റാണിപേട്ട്


2. നഗരത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രോജക്ടുകളും ട്രാക്ക് ചെയ്യുന്നതിനായി ഡൽഹി സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- Delhi e-monitoring


3. മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഹാകാൽ ലോക് ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മധ്യപ്രദേശ്


4. സ്കൂൾ കുട്ടികൾക്കിടയിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'Football for AI' പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ


5. ഇന്ത്യൻ ആയുർവേദത്തിന് ശാസ്ത്രീയ സഹകരണം വികസിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രം ഒപ്പ് വച്ച രാജ്യം- ജപ്പാൻ


6. പരീക്ഷണപ്പറക്കൽ കഴിഞ്ഞിട്ടില്ലാത്ത "സ്റ്റാർഷിപ്പി'ലേറി ചന്ദ്രനെ ചുറ്റാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ ബഹിരാകാശ വിനോദസഞ്ചാരി- ഡെന്നിസ് ടിറ്റോ 


7. സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2022 ലെ കെ.രാഘവൻ മാസ്റ്റർ പുരസ്കാരം ലഭിച്ചതാർക്ക്- പി.ജയചന്ദ്രൻ


8. Commitment to Reducing Inequality Index [CRI] 2022 ലെ ഇന്ത്യയുടെ റാങ്ക്- 123 


9. RBL ബാങ്കും, ബുക്ക് മൈ ഷോയും ഒത്തുചേർന്ന് പുറത്തിറക്കുന്ന പുതിയ ക്രെഡിറ്റ് കാർഡ്- ‘Play' credit card 


10. കേരള കായിക ദിനം- ഒക്ടോബർ 13 (ജി.വി.രാജയുടെ ജന്മദിനം)


11. ഇന്ത്യയിലെ ആദ്യ സമ്പൂർണ സൗരോർജ്ജ ഗ്രാമം- മൊധേര (മൊഹ്സാന ജില്ല, ഗുജറാത്ത്)


12. 2022- ലെ ഇന്റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ (FIBA) വനിതാ ബാസ് ക്കറ്റ്ബോൾ ലോകകപ്പ് കിരീടം നേടിയത്- യുഎസ്എ


13. 2022- ലെ 36-ാമത് ദേശീയ ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ അഞ്ചാം സ്വർണ് മെഡൽ നേടിയത്- സാജൻ പ്രകാശ്


14. നാസ സ്പേസ് എക്സമായി ചേർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ച ക്രൂ- 5 ദൗത്യത്തിന്റെ ഭാഗമായ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോകോമോസിൻറെ ബഹിരാകാശ യാത്രിക- അന്ന കികിന


15. ഏത് ബോളിവുഡ് നടിയുടെ ആത്മകഥയാണ് 'കാൻഡിഡ് ഇന്റിമേറ്റ്’- റാണി മുഖർജി


16. ലോകത്തെ ആദ്യത്തെ വിജയകരമായ കുടൽമാറ്റശസ്ത്രക്രിയ സ്പെയിനിൽ നടന്നു . മാഡ്രിഡിലുള്ള ലാപാസ് ആശുപത്രിയിൽ, ഒന്നരവയസുകാരി എമ്മയ്ക്കാണ് വിജയകരമായി കുടൽ മാറ്റിവെച്ചത് .


17. ഫിഫ അണ്ടർ- 17 വനിതാ ലോകകപ്പിന്റെ വേദി- ഇന്ത്യ


18. ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിന് ഇരട്ട സ്വർണം പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം ജേതാക്കളായി


19. ലോക് നായക് ജയപ്രകാശ് നാരായണന്റെ പ്രതിമ ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്ത നഗരം- സിതാബ് ദയാര ( ബീഹാർ )


20. മലയാള ചലച്ചിത്രോത്സവം കെ.പി ഉമ്മൻ മാധ്യമ അവാർഡ് ലഭിച്ചത്- അഭിലാഷ് നായർ


21. ഇന്ത്യൻ ക്രിക്കറ്റ് കണ്ടാൾ ബോർഡിന്റെ ( ബി.സി.സി.ഐ ) 36-ആമത് പ്രസിഡന്റ്- റോജർ ബിന്നി


22. ഐസിസിയുടെ 2022 ഒക്ടോബർ മാസത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത്- ഹർമൻ പ്രീത് കൗർ, മികച്ച പുരുഷ താരം- (മുഹമ്മദ് റിസ്വാൻ)


23. മാനസിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും ടെലി കൗൺസിലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾക്കും 24 മണിക്കുറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം- ടെലി മാനസ്


24. ടെലി മാനസ് സേവനങ്ങൾക്കായുള്ള ടോൾ ഫ്രീ നമ്പർ- 14416


25. അടുത്തിടെ പട്ടികവർഗ്ഗ പദവി നൽകുമെന്ന് കേന്ദ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച പഹാഡി സമുദായം ഏത് സംസ്ഥാനത്ത് / UT നിന്നുള്ള വിഭാഗം ആണ്- കാശ്മീർ  


26. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറുടെ ആത്മകഥ ഏത്- ജംപെർഫെക്ട്


27. കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ലക്ഷ്മി ജലവൈദ്യുത പദ്ധതി നടപടി ആരംഭിച്ചത്- KSEB


28. സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഗതാഗതത്തിനായി തുറന്ന ഏറ്റവും വലിയ കടൽപാലം- റെഡ് സീ,

ടൂറിസം പദ്ധതിയുടെ ഭാഗമായ 'ശൂറ' പാലം



29. തുടർച്ചയായി നാലാം തവണയും രാജ ഭലീന്ദ്ര സിംഗ് ട്രോഫി നേടിയ ടീം- സർവീസസ്


30. രാജ്യത്ത് ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന വാഹനം പുറത്തിറക്കിയത്- ടൊയോട്ട


31. ഗയയിലെ ഫാൽഗു നദിയിൽ 324 കോടി രൂപ ചെലവിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ടായ ഗയാജി അണക്കെട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ- ബീഹാർ


32. 2022- ലെ Commitment to Reducing Inequality Index (CRII)- ൽ 161 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം (അസമത്വം കുറക്കുന്ന പ്രതിബദ്ധത സൂചിക)- 123 (ഒന്നാമത് നോർവേ ആണ്) 


33. പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ വ്യക്തി- ബാലു കിരിയത്ത്  


34. ഈയടുത്ത് അർബുദ ബാധിതനായി മരണമടഞ്ഞ, ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രി ആയ "ചെല്ലൊ ഷോ" എന്ന ഗുജറാത്തി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം- രാഹുൽ കോലി 


35. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച് ( ICAR ) സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നും ഏറ്റവും മികച്ച റാങ്ക് നേടിയ രണ്ട് സ്ഥാപനങ്ങൾ- CMFRI , CIFT (ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ, കൊച്ചി)

No comments:

Post a Comment