Tuesday 11 October 2022

Current Affairs- 11-10-2022

1. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സംസ്ഥാനത്ത് നേരിട്ട് സർവേ നടത്തുന്നതിന് രൂപീകരിച്ച 5- അംഗ വിദഗ്ധ സമിതിയുടെ ചെയർമാൻ- ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ 


2. പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (IAE) വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മലയാളി- ഡോ. എ. കെ. അനിൽ കുമാർ 


3. ദേശീയ ഗെയിംസിന്റെ മാർച്ച് പാസ്റ്റിൽ കേരളത്തിനു വേണ്ടി പതാക വഹിച്ച ലോങ്ജംപ് താരം- മുരളി ശ്രീശങ്കർ


4. സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്നും ഇതിൽ വിവാഹിത, അവിവാഹിത എന്ന വേർതിരിവുണ്ടാകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഉത്തരവിട്ടത്- സുപ്രീംകോടതി 


5. DRDO ഒഡീഷയിൽ പരീക്ഷിച്ച് വിജയിച്ച മാൻ പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം- VSHORADS (Very Short Range Air Defence System)


6. തുടർച്ചയായി നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി 'ഹാൾ ഓഫ് ഫെയിം' ബഹുമതിക്ക് അർഹമായ സംസ്ഥാനം- കേരളം


7. ഇന്ത്യയുടെ രണ്ടാമത് സംയുക്ത സേനാ മേധാവിയായി (സി.ഡി.എസ്.) നിയമിതനായത്- അനിൽ ചൗഹാൻ 

  • പ്രഥമ സി.ഡി.എസ്. : ജനറൽ ബിപിൻ റാവത്ത് 
  • സി.ഡി.എസിന്റെ സേവന കാലാവധി- 65 വയസ്സുവരെ 

8. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായത്- ആർ.വെങ്കടരമണി


9. വിശ്രുത ഗായിക ലത മങ്കേഷ്കറുടെ പേരിലുള്ള വേദി (ലതാ മങ്കേഷ്കർ ചൗക്ക്) ഉദ്ഘാടനം ചെയ്ത സ്ഥലം- അയോധ്യയിലെ സരയു നദിക്കരയിൽ


10. ആശ പരേഖിന് 52- ആമത് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം (2020) 


11. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മൻഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത്തിനുള്ള പുരസ്കാരം കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (KASP )


12. കാനഡയിലേക്കുള്ള സഞ്ചാരികളുടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒക്ടോബർ 1 മുതൽ നീക്കും


13. ലോകത്തിലെ ഏറ്റവും മാരക ശേഷിയുള്ള ഉറുമ്പായി കരുതപ്പെടുന്നത് ആസ്ട്രേലിയയിലെ ബുൾഡോഗ് ആൻറ്


14. രാഷ്ട്രപതി ദ്രൗപതി മുർമു ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മൈസൂർ


15. Organisation of Pharmaceutical Producers of India (O PI) പ്രസിഡന്റ് ആയി മലയാളിയായ സുരേഷ് പട്ടത്തിലിനെ തിരഞ്ഞെടുത്തു.


16. ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ ജോർജാ മെലോനി അധികാരത്തിലേക്ക്


17. സ്മാർട്ട് ഫോണുകളിൽ GPS നു പുറമെ ISRO വികസിപ്പിച്ച NAVIC (Navigation with Indian Constellation ) സംവിധാനം ഭാവിയിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം


18. ഇന്ത്യയിൽ മരണനിരക്ക് കൂടിയ സംസ്ഥാനം- ഛത്തീസ്ഗഡ് ( കുറവ് ഡൽഹി )


19. ലെഫ്.ജനറൽ അനിൽചൗഹാൻ ഇന്ത്യയുടെ സംയുക്ത സേന മേധാവിയായി നിയമിതനായി


20. ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ


21. ട്വന്റി 20 ക്രിക്കറ്റിൽ 2022 ൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്- സൂര്യകുമാർ യാദവ്


22. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- വിരാട് കോഹ്ലി (രാഹുൽ ദ്രാവിഡിനെ മറികടന്നു ) (1 സച്ചിൻ ടെണ്ടുൽക്കർ)


23. തുടർച്ചയായി നാലാം തവണയും സമഗ്ര ടൂറിസം പുരസ്കാരത്തിനുള്ള ഹാൾ ഓഫ് ഫെയിം ബഹുമതി കേരളത്തിന്


24. നോബൽ സമ്മാന മാതൃകയിൽ വിജ്ഞാൻ രത്ന എന്ന പേരിൽ എല്ലാ ശാസ്ത്ര മേഖലകൾക്കുമായി പൊതു പുരസ്കാരം ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാറിന്റെ പരിഗണനയിൽ


25. വന്ദേ ഭാരത് എക്സ്പ്രസിന്റെ മൂന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്ന റൂട്ട്- ഗാന്ധിനഗർ മുംബൈ സെൻട്രൽ


26. രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടക്കുന്ന ഇന്ത്യ-ഒമാൻ സംയുക്ത സൈനിക അഭ്യാസത്തിന്റെ നാലാമത് പതിപ്പ്- AL NAJAH- IV 


27. ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്- ഓഗസ്റ്റ് 1-7 


28. 2022 ലെ പ്രമേയം- Step up for Breastfeeding : Educate and Support 


29. ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാന്റെ 2021 ലെ സൗഹാർദ സമ്മാൻ പുരസ്കാരം നേടുന്ന പ്രമുഖ ഹിന്ദി നാടകകൃത്തായ മലയാളി- കെ.എസ് സോമനാഥൻ നായർ 


30. 2022 ഏഷ്യ കപ്പ് വേദി- യു.എ.ഇ


31. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയത്- രോഹിത് ശർമ്മ


32. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന സിനിമ- സബാഷ് മിതു 


33. കേരളത്തിലെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ് കമ്പനി- ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി 


34. അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി- അപ്നാ ഘർ 


35. പെരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്-ചാലക്കുടിപ്പുഴ (തൃശ്ശൂർ) 


36. 2022- ലെ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ഗോൾഡ് കാറ്റഗറിയിൽ കേന്ദ്ര സർക്കാരിന്റെ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ലകൾ- മലപ്പുറം, വയനാട് 


37. 2022- ലെ കാൻ ചലച്ചിത്രമേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തെരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം- തമ്പ് (സംവിധായകൻ- ജി അരവിന്ദൻ) 


38. 65 വയസ്സിന് മേൽ പ്രായമുള്ളവർക്ക് വേണ്ടി കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി- വയോമിത്രം 


39. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ ആദ്യ ട്രാൻസ്ജെൻഡർ- വിജയരാജമല്ലിക 


40. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് ആംബുലൻസ് നിലവിൽ വന്ന ആശുപത്രി- നെയ്യാറ്റിൻകര ജനറൽ ആശുപത്രി


41. കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്ക്കാരം- എ . സേതു (നോവൽ- "ചേക്കുട്ടി' പുരസ്കാരം; അമ്പതിനായിരം രൂപയും ഫലകവും) 


42. യുവ സാഹിത്യ പുരസ്ക്കാരം ലഭിച്ചത്- അനഘ ജെ.കോലത്ത് (കവിത- 'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി') 


43. '2022 ലിബർട്ടി മെഡൽ' നൽകി ആദരിച്ച നേതാവ്- വാളോദിമിർ സൈലൻസി (ഉക്രേനിയൻ പ്രസിഡന്റ്- വോളോഡിമർ സലൻസ്കി)   


44. 2022- ൽ നടന്ന 'എസ്സിൽ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന്റെ' വേദി- താഷ്കന്റ് (എസ്സിഒ; ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ)


45. ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായ വ്യക്തി- ജെറോമിക് ജോർജ്


46. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമ്മിച്ച ആശാൻ കാവ്യ ശില്പത്തിന്റെ ശില്പി- കാനായി കുഞ്ഞിരാമൻ


47. ഇന്ത്യയിലെ ആദ്യ ബയിൻ ഹെൽത്ത് ക്ലിനിക് പ്രവർത്തനം ആരംഭിച്ച സ്ഥലം- ബംഗളുരു 


48. 2022 ജൂലൈയിൽ പുറത്തിറങ്ങിയ കാനറാ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്പ്- Canara ai 1


49. ഓപിയം സംസ്കരണ മേഖലയിൽ പ്രവേശിക്കുന്ന ആദ്യ സ്വകാര്യ കമ്പനി- ബജാജ് ഹെൽത്ത് കെയർ ലിമിറ്റഡ്


50. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏർപ്പെടുത്തിയ അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മികവിനുള്ള 2022 ലെ ദേശീയ പുരസ്കാരത്തിന് അർഹനായ വ്യക്തി- ഡോ. കെ. മോഹൻകുമാർ

No comments:

Post a Comment