Wednesday 19 October 2022

Current Affairs- 19-10-2022

1. ക്ലബ് ഫുട്ബോളിൽ 700 ഗോളടിക്കുന്ന ആദ്യ താരം എന്ന നേട്ടത്തിനുടമയായത്- ക്രിസ്റ്റ്യാനോ റൊണാൾഡോ 


2. International Space Station- ന്റെ കമാൻഡർ പദവി ഏറ്റെടുക്കുന്ന ആദ്യത്ത യുറോപ്യൻ വനിത- സാമന്ത ക്രിസ്റ്റോഫോറെറ്റി 


3. 2022 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ 24 x 7 സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമം- മൊധേര, ഗുജറാത്ത്

 

4. 2022- ലെ ഫോർമുല വൺ ലോക കിരീടം സ്വന്തമാക്കിയ താരം- Max Verstappen 


5. 2022 ഒക്ടോബറിൽ അന്തരിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ വ്യക്തി- മുലായം സിങ് യാദവ് 


6. 5 -ാമത് Assembly of International Solar Alliance- ന് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി


7. ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം ആയിരം റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ വനിതാ താരം- ഷഫാലി വർമ 


8. അടുത്തിടെ "Poverty and shared Prosperity 2022' റിപ്പോർട്ട് പ്രസിദ്ധികരിച്ചത്- ലോക ബാങ്ക് 


9. മുൻഗണനാ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെച്ചവരെ കണ്ടെത്തുന്നതിനായുള്ള പദ്ധതി- ഓപ്പറേഷൻ യെല്ലോ


10. 2022- ലെ ഇമാജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ 'ലൈഫ് അവാർഡ് നേടിയത്- ദ് പോർട്രയ്സ്


11. 'ദ് പോർട്രെയ്റ്റ്സ്' എന്ന സിനിമ സംവിധാനം ചെയ്തത്- ഡോ.ബിജ


12. വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കേരളത്തിൽ നിലവിൽ വരുന്ന പദ്ധതി- സേവ് ദി വെയ്ൽ ഷാർക്ക്


13. 2021- ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ സമൂഹത്തിൽ ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ ഒന്നാമത് എത്തിയ സംസ്ഥാനം- കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്


14. 2021- ലെ പ്രധാൻ മന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ സമൂഹത്തിൽ ഓരോവിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രാജക്ടുകളിൽ നഗരസഭകളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനം നേടിമൂന്നാം സ്ഥാനം നേടിയത്- മട്ടന്നൂർ (കണ്ണൂർ )


15. 2022- ലെ ദേശീയ ഗെയിംസ് അത്ലറ്റിക്സ് കിരീടം നേടിയത്- സർവീസസ്


16. ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിലവിൽ വരുന്നത്- ഹരിയാന


17. പരിവർത്തിത ക്രൈസ്തവ മുസ്ലിം മതക്കാർക്ക് പട്ടിക ജാതി സംവരണം നൽകുന്നതുമായി ബന്ധപെട്ട് കേന്ദ്രസർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ- ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ 


18. 2022- ലെ ഇറാനി ട്രോഫി ജേതാക്കൾ- റെസ്റ്റ് ഓഫ് ഇന്ത്യ


19. വായുമലിനീകരണം നിയന്ത്രിക്കാൻ Anti -Dust കാമ്പയിൻ ആരംഭിച്ച് സംസ്ഥാനം- ഡൽഹി


20. മലേഷ്യയിലെ ലങ്കാവയിൽ നടന്ന എട്ടാമത് കാരംസ് ചാംമ്പ്യൻഷിപ്പിൽ മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യക്കാരി- രശ്മി കുമാരി


21. കെ.എസ്.ആർ.ടി.സി യുടെ ആദ്യ സംരംഭമെന്ന നിലയിൽ കേരളത്തിൽ ഏതു ജില്ലയിലാണ് നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നത്- വയനാട്


22. പ്രധാനമന്ത്രി ഹിമാചൽ പ്രദേശിൽ ഏതു സ്ഥലത്താണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉദ്ഘാടനം ചെയ്തത്- ബിലാസ്പൂർ


23. 36- ആമത് ദേശീയ ഗെയിംസിൽ നീന്തലിൽ 4 സ്വർണം നേടിയ കർണാടകയിൽ നിന്നുള്ള നീന്തൽ താരം- Hashika Ramachandra


24. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്- Ajay Bhadoo


25. ആഭ്യന്തരകാര്യങ്ങളുടെ പാർലമെന്ററി സ്ഥാന്റിംഗ് കമ്മിറ്റിയുടെ തലവനായി നിയമിതനായത്- Briji Lal


26. ഡയറക്ടർ ജനറൽ ഓഫ് ഓർഡിനൻസ് ആയി ചുമതലയേറ്റത്- സഞ്ജീവ് കിഷോർ


27. വനിതാ സംരംഭകർക്കായി പ്രസിഡന്റ് ദ്രൗപതി മുർമു ആരംഭിച്ച ഗുജറാത്ത് യൂണിവേഴ്സിറ്റിയുടെ സ്മാർട്ടപ്പ് പ്ലാറ്റ്ഫോമിന്റെ പേര്- HER START


28. 2022- ലെ വയോജന ദിനത്തിന്റെ (ഒക്ടോബർ- 1) തീം- "Resilience of older persons in a changing world"


29. എഷ്യ പുരസ്കാരം നേടിയ ഡോക്യുമെന്ററി- ഇന്ത്യാസ് സ്പേസ് ഒഡീസി  (സംവിധാനം- പ്രിയ സോമിയ) 


30. യുനെസ്കോയുടെ പൈതൃകപട്ടികയിലേക്ക് നാമനിർദേശം ചെയ്ത നൃത്തരൂപം- ഗർബ (ഗുജറാത്തിലെ പരമ്പരാഗത നൃത്തരൂപം)


31. 2022 ഒക്ടോബറിൽ ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ അസോസിയേഷൻ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- എ. ബാലസുബ്രഹ്മണ്യൻ


32. സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ ആനധികൃത രൂപമാറ്റം, ഹോൺ, മ്യൂസിക് സിസ്റ്റം, ലൈറ്റ്, സ്പീഡ് ഗവർണറിലെ കൃത്രിമം മുതലായവ കണ്ടെത്താൻ കേരള മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷൻ- ഓപ്പറേഷൻ ഫോക്കസ് 


33. 2022 സെപ്റ്റംബറിൽ ഓർമ്മയായ ലോകത്ത ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് റെക്കോർഡിന്റെ ഉടമ- പെബിൾസ് 


34. ഏത് ബോളിവുഡ് . നടിയുടെ ആത്മകഥയാണ് കാൻഡിഡ് ഇന്റിമേറ്റ്- റാണി മുഖർജി


35. രസതന്ത്ര നൊബേൽ പുരസ്കാരം 2022- കരോളിൻ ആർ. ബെർടോസി, മോർട്ടൻ മെൻഡൽ, കെ ബാരി ഷാർപ് ലെസ്

  • ക്ലിക്ക് കെമിസ്ട്രിയിലെയും ബയോഓർത്തോഗനൽ കെമിസ്ട്രിയിലെയും സംഭാവനകൾക്ക്
  • തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിനാണ് പുരസ്കാരം. 
  • രണ്ടാം നൊബേൽ കിട്ടുന്ന അഞ്ചാമത്തെ വ്യക്തി- കാൾ ബാരി ഷാർപ്ലസ്

No comments:

Post a Comment