Tuesday 3 December 2019

Current Affairs- 05/12/2019

2019-ലെ Ballon d'or പുരസ്കാര ജേതാവ്- ലയണൽ മെസ്സി 
  • (Ballon d'or പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം(6)) 
2019 നവംബറിൽ കേന്ദ്ര സർക്കാർ ആരംഭിച്ച Credit Linked Subsidy Services Awas Portal- CLAP
 
2019-ലെ Syed Mushtaq Ali T-20 ക്രിക്കറ്റ് ജേതാക്കൾ- കർണാടക 
  • (തമിഴ്നാടിനെ പരാജയപ്പെടുത്തി) 

2019 നവംബറിൽ ഐ.എസ്.എൽ ടീമായ മുംബൈ എഫ്.സിയെ മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിന്റെ ഉടമസ്ഥരായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ഏറ്റെടുത്തു. ( മുംബൈയുടെ 65% ഓഹരികൾ) 

2019-ലെ Forbes-The Real Time Billionaires List- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ്
  • (ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- മുകേഷ് അംബാനി (8-ാമത്))  
Micro-finance Institutions Network (MFIN)- ന്റെ Code for Responsible Lending (CRL)- ന്റെ പ്രഥമ ചെയർമാൻ- H.R.Khan (RBI മുൻ ഡെപ്യൂട്ടി ഗവർണർ)  

Republic Summit 2019- ന്റെ വേദി- ന്യൂഡൽഹി 
  • (പ്രമേയം- India's Moment Nation First) 
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന മലിനീകരണത്തെപ്പറ്റി പഠിക്കുന്നതിനായി UNDP- യുടെ നേതൃത്വത്തിൽ Accelerator Lab നിലവിൽ വന്ന സംസ്ഥാനം- ന്യൂഡൽഹി 

Asian Development Bank (ADB)- യുടെ പുതിയ പ്രസിഡന്റ്- Masatsugu Asakawa 

3-ാമത് Khelo India Youth Games- ന്റെ വേദി- ഗുവാഹത്തി (അസം)  

ഇറാഖിന്റെ പ്രധാനമന്ത്രി Adel Abdul Mahdi രാജിവച്ചു.

2019 Ballon d'or പുരസ്കാര ജേതാക്കൾ- 
  • Lionel Messi(പുരുഷ വിഭാഗം) 
  • Megan Rapinoe(വനിതാ വിഭാഗം)
ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റ്- Masatsugu Asakawa 

2019 ദക്ഷിണേഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- നേപ്പാൾ 

ഇന്ത്യയുടെ പുതിയ Controller General of Accounts(CGA) ആയി  നിയമിതയായതാര്- Soma Roy Burman 

കേന്ദ്ര സർക്കാർ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിക്കാൻ പോകുന്നതെവിടെ- കുലശേഖരപട്ടണം (തമിഴ്നാട്)  

61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദി- കൊല്ലം

ഇന്ത്യയിൽ ഡിസംബർ 1 മുതൽ 10 ദിവസം നീളുന്ന Hornbill Festival ആഘോഷിക്കുന്ന സംസ്ഥാനം- Nagaland 

ഇന്ത്യയുടെ 24-ാമത് Controller General of Accounts (CGA) ആയി നിയമിതനായ വ്യക്തി- Soma Roy Burman
  • ഈ സ്ഥാനത്ത് നിയമിതയാകുന്ന ഏഴാമത്തെ വനിത
ഇന്ത്യയിലെ Ordnance Factory Board (OFB)- ന്റെ ചെയർമാനായി നിയമിതനായ വ്യക്തി- Hari Mohan

International day for the Abolition of Slavery ആയി ആചരിച്ച ദിവസം- December 2

ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്ന ദിവസം- December 2

2019 Abu Dhabi Grand Prix കാറോട്ട മത്സര വിജയി- Lewis Hamilton

2019- ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് അർഹനായ വ്യക്തി- എസ്. രമേശൻ
  • ചെന്നൈ ആസ്ഥാനമായ ആശാൻ മെമ്മോറിയൽ അസോസിയേഷനാണ് പുരസ്കാരം നൽകുന്നത്
2019- ൽ കാസർഗോഡ് വച്ച് നടന്ന 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്റുകൾ നേടി വിജയിച്ച ജില്ല- പാലക്കാട്
  • രണ്ടാം സ്ഥാനം നേടിയ ജില്ല- കോഴിക്കോട്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആശാൻ സ്മാരക കവിതാ പുരസ്കാരം 2019- ന് ജേതാവ്- എസ്. രമേശൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം- സ്റ്റീവ് സ്മിത്ത്
  • (126 ഇന്നിംഗ്സ്, ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടിനെ മറികടന്നു, 131 ഇന്നിംഗ്സ്) 
2019- ലെ അബുദാബി ഗ്രാന്റ് പിക്സസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 

60-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ (2019)- പാലക്കാട് 
  • (രണ്ടാമത്- കോഴിക്കോട്, വേദി- കാസർകോട്)
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്- കൊല്ലം 

Commonwealth Youth Parliament- ന് (2018) വേദിയായ ആദ്യ ഇന്ത്യൻ നിയമസഭ- ഡൽഹി അസംബ്ലി  

പ്രഥമ International Conference on 'Landslides Risk Reduction and Resilience 2019'- ന്റെ വേദി- ന്യൂഡൽഹി 

2019 നവംബറിൽ UNESCO- യുടെ World Heritage Committee- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗൾഫ് രാജ്യം- സൗദി അറേബ്യ 

2019- ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി- കാഠ്മണ്ഡു (നേപ്പാൾ) 

ഇന്ത്യ-നേപ്പാൾ മിലിറ്ററി അഭ്യാസമായ സൂര്യകിരൺ XIV- ന്റെ വേദി- നേപ്പാൾ 

2019 നവംബറിൽ അന്തരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി- Yasuhiro Nakasone

വായു മലിനീകരണത്തെ തുടർന്ന് ശുദ്ധവായു ലഭ്യമാക്കാനായി ഓക്സി പ്യൂവർ എന്ന പേരിൽ 'ഓക്സിജൻ ബാറു'കൾ പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ നഗരം- ന്യൂഡൽഹി 
  • (ഒരു മണിക്കുർ ശുദ്ധവായു ശ്വസിക്കാൻ 299 രൂപയാണ് ചെലവ്) 
ഭിന്നശേഷി ശാക്തീകരണത്തിൽ രാജ്യത്തെ മികച്ച എത്രാമത്തെ സംസ്ഥാനമായാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്- ഒന്നാമത്

ലോകത്തിലെ ഏറ്റവും സമ്പന്നൻ എന്ന ബഹുമതി മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് തിരിച്ചുപിടിച്ചു. ആരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്- ജെഫ് ബെസൂസ് (Jeff Bezoz, ആമസോൺ സി.ഇ.ഒ.) 

പുതിയ ശ്രീലങ്കൻ പ്രസിഡൻറ് ഗോതാബയ രജപക്സെ ഏത് രാഷ്ട്രീയകക്ഷിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ച് ജയിച്ചത്- ശ്രീലങ്ക പൊതുജന പെരുമന (Srilanka Podujana Perumana) 

'പ്ലാസ്റ്റിക് തരൂ, ഭക്ഷണം തരാം' എന്ന പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിന് പകരം ഉച്ചഭക്ഷണം നല്ലുന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ നഗരസഭ- മലപ്പുറം നഗരസഭ 

2016-ൽ ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ദിനാചരണമാണ് 'പാവങ്ങളുടെ ആഗോളദിനം' (World day of the poor). എന്നാണ് ഈ ദിനം ആചരിച്ചത്- നവംബർ 17 

ഉത്തരാഖണ്ഡിലെ പിതോർഗഢ് ജില്ലയിൽപ്പെട്ട പ്രദേശമാണ് കാലാപാനി. ഏത് രാജ്യമാണ് ഈ പ്രദേശത്തിനുമേൽ അവകാശ വാദമുന്നയിച്ചിട്ടുള്ളത്- നേപ്പാൾ 

ഇന്ത്യൻ പാർലമെൻറിൻറ ഉപരിസഭയായ രാജ്യസഭ നിലവിൽ വന്നത് 1952 ഏപ്രിൽ മൂന്നിന്. ആരംഭത്തിൽ 'കൗൺ സിൽ ഓഫ് സ്റ്റേറ്റ്സ്' എന്നറിയപ്പെട്ട ഈ സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് 1952 മേയ് 13-നാണ്. രാജ്യസഭയുടെ എത്രാമത് സമ്മേളനമാണ് നവംബർ 18- ന് ആരംഭിച്ചത്- 250-ാം സമ്മേളനം

സൈനിക കേന്ദ്രത്തിന് ലഭിക്കുന്ന ഏത് പരമോന്നത ബഹുമതിയാണ് ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിക്ക് ലഭിച്ചത്- പ്രസിഡൻറ്സ് കളർ അവാർഡ് , (Presidents Colour Award)

ലോക്സഭയുടെ 17-ാമത് സ്പീക്കറായ ഓം ബിർള (Om Birla) ഏത് സംസ്ഥാനക്കാരനാണ്- രാജസ്ഥാൻ 

ആധുനിക ആഗ്ര സ്ഥാപിച്ചത് സുൽത്താൻ സിക്കന്ദർ ലോദി. ആഗ്രയുടെ പേരായി യു.പി. സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതെന്ത്- അഗ്രവൻ (Agravan) 

'യു.കെ- യുടെ ദേശീയനിധി' എന്നറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനും ടെലിവിഷൻ അവതാരകനുമായ ഒരു 93-കാരനാണ് 2019- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ചത്. പേര്- ഡവിഡ് ആറ്റൻബറോ

വിവിധ കാരണങ്ങളാൽ പാതി വഴിയിൽ പഠനം നിർത്തിയവരും സ്കൂളുകളിൽ ചേരാത്ത വരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന പദ്ധതി- 'ഔട്ട് ഓഫ് സ്കൂൾ' 

ലോക്സഭയുടെ ഏത് സമ്മേളനമാണ് ഇപ്പോൾ നടക്കുന്നത്- ശീതകാല സമ്മേളനം 

ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വില്ലാനാണ് കേന്ദ്രമന്ത്രിസഭ അടുത്തിടെ തീരുമാനിച്ചത്- ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCI), കണ്ടയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (CONCOR), നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ (NEEPCO), ടെറി ഹൈഡ്രോ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (THDC) 

റവന്യൂ ഓഫീസുകളിൽനിന്ന് ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റുകളുടെ കാലാവധി എത്ര വർഷമായാണ് ഈയിടെ വർധിപ്പിച്ചത്- മൂന്നുവർഷം 

നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ച് (NCCR) നടത്തിയ കടൽത്തീര ശുചീകരണ റിപ്പോർട്ട് പ്രകാരം കടലോരത്ത് മാലിന്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളം. എന്നാൽ ഏറ്റവും കുറഞ്ഞ മാലിന്യമുള്ള സംസ്ഥാനം ഏത്- ഒഡിഷ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഡേ-നെറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഈയിടെ നടന്നു. പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണിത്. 2016 മുതൽ ലണ്ടനിലെ ലോർഡ്‌സിലെ  പോലെ ഉദ്ഘാടനം മത്സരം തുടങ്ങും മുമ്പേ മണി മുഴക്കുന്നത് പതിവുണ്ട്. ഇക്കുറി മണി മുഴക്കിയത് ആരൊക്കെ ചേർന്നാണ്- ശൈഖ് ഹസീന (ബംഗ്ലാദേശ് പ്രധാനമന്ത്രി), മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി)

No comments:

Post a Comment