Thursday 26 December 2019

Current Affairs- 29/12/2019

തമിഴ്നാട്ടിലെ തിരുനെൽവേലി വിഭജിച്ച് രൂപംനൽകിയ പുതിയ ജില്ലയേത്- തെങ്കാശി 

കനത്ത മഴയിൽ തകർന്ന തിവാരെ അണക്കെട്ട് ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്ര

ഐ.എസ്.ആർ.ഒ. ആരംഭിച്ച പുതിയ വാണിജ്യസ്ഥാപനമേത്- ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് 

  
2019- ൽ 125-ാം വാർഷികം ആഘോഷിക്കുന്ന പൊതുമേഖലാ ബാങ്കേത്- പഞ്ചാബ് നാഷണൽ ബാങ്ക് 

ഇന്ത്യ വിജയകരമായി അറസ്റ്റഡ് ലാൻഡിങ് നടത്തിയ പോർ വിമാനം ഏത്- തേജസ്

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യ സൗരോർജപാർക്ക് നിർമിച്ചതെവിടെ- ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് 

ഇന്ത്യയുടെ ഡബിൾ ഡക്കർ ട്രെയിനായ ഉദയ് എക്സ്പ്രസ് ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്-വിശാഖപട്ടണം, വിജയവാഡ

പൊതുസ്ഥാപനങ്ങളിൽ കൃതിമ ഭൂജലപരിപോഷണം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ നിയോജകമണ്ഡലമേത്- കാട്ടാക്കട 

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസിൽ നിർമിച്ച ഇലക്ട്രിക് ഓട്ടോറിക്ഷ ഏത്- നീം-ജി 

രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള അവാർഡ് പങ്കിട്ട് കേരളത്തിലെ കടുവാസങ്കേതം ഏത്- പെരിയാർ കടുവാസങ്കേതം 

ഒ.എൻ.വി. സാഹിത്യപുരസ്കാരം ലഭിച്ചതാർക്ക്- ടി. പത്മനാഭൻ  

മിസോറാമിന്റെ പുതിയ ഗവർണറായി നിയമിതനായ കേരളീയൻ ആര്- പി.എസ്. ശ്രീധരൻപിള്ള 

ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ചെയർമാനാകുന്നത് ആര്- എസ്.എം. വിജയാനന്ദ്  

സംസ്ഥാനത്തെ ഏത് ഭരണഘടനാ പദവിക്കാണ് ക്യാബിനറ്റ് റാങ്ക് നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്- അഡ്വക്കേറ്റ് ജനറൽ 

ഫോർബ്സ് മാസികയുടെ പട്ടികപ്രകാരം കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആര്- എം.എ. യൂസഫലി 

മികച്ച നിയമസഭാ സാമാജികനുള്ള ടി.എം. ജേക്കബ് പുരസ്കാരം നേടിയതാര്- എം. ഉമ്മർ 

2019- ലെ മികച്ച ബാല സൗഹൃദ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കേരളത്തിലെ പഞ്ചായത്തേത്- കോലഴി (തൃശ്ശൂർ ജില്ല) 

2019 ഒക്ടോബറിൽ അന്തരിച്ച കദ്രി ഗോപാൽനാഥ് ഏത് സംഗീതോപകരണത്തിലെ വിദ്വാനായിരുന്നു- സാക്സഫോൺ 

2019- ലെ നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്കാരം നേടിയ കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത്- തിരുനാവായ (മലപ്പുറം) 

2019- ലെ ദേശീയതലത്തിലുള്ള മികച്ച ഗ്രാമപഞ്ചായത്ത് ഡെവലപ്മെന്റ് പ്ലാൻ പുരസ്കാരത്തിന് അർഹമായ കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത്- പാപ്പിനിശ്ശേരി (കണ്ണൂർ) 

കുടുംബനാഥൻ രോഗബാധിതനായി കിടപ്പിലാവുകയോ മരണപ്പെടുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയേത്- അതിജീവിക 

2019 ഒക്ടോബറിൽ അന്തരിച്ച കടക്കോട് വിശ്വംഭരൻ ഏത് കലാരംഗത്താണ് മികവുതെളിയിച്ചത്- കഥാപ്രസംഗം  

സംസ്ഥാനത്തെ ആദ്യത്ത തരിശുഭൂമിരഹിത നിയമസഭാ മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടത് ഏത്- പാറശാല 

കേന്ദ്രസർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ സശാക്തീ കരൺ പുരസ്കാരം നേടിയ സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് ഏത്- തിരുവനന്തപുരം ജില്ലാപഞ്ചായത്ത്  

തിരുവനന്തപുരത്തെ വി.ജെ.ടി. ഹാളിനെ ഏതുപേരിലാണ് പുനർനാമകരണം ചെയ്തത്- അയ്യൻകാളി ഹാൾ 

2019 ഓഗസ്റ്റിൽ അന്തരിച്ചു പാകിസ്താനിലെ മലയാളിയായ മനുഷ്യാവകാശ പ്രവർത്തകൻ ആര്- ബി.എം. കുട്ടി 

കേന്ദ്രസർക്കാരിന്റെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ച കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമേത്- പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം (തിരുവനന്തപുരം) 

കേരള ബാങ്ക് നിലവിൽ വന്നതെന്ന്- നവംബർ 28

ദേശീയ ക്രിക്കറ്റ് ബോർഡിന്റെ കെടുകാര്യസ്ഥത മൂലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഐ.സി.സി. വിലക്കിയത് ഏത് രാജ്യത്തെയാണ്- സിംബാബ് വേ  

2019- ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യക്കാരൻ- സച്ചിൻ തെണ്ടുൽക്കർ 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന എത്രാമത്തെ ഇന്ത്യ ക്കാരനാണ് സച്ചിൻ- ആറാമത്തെ 
  • (ബിഷൻസിങ് ബേദി, കപിൽദേവ്, സുനിൽ ഗവാസ്കർ, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്) 
ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം- ഉത്തരകൊറിയ 

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ രാഹുൽ ദ്രാവിഡ് യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ ചെൽസി-ലിവർ പൂൾ മത്സരം നിയന്ത്രിച്ച വനിതാ റഫറിമാർ ആരൊക്കെ- സ്റ്റിഫാനി പപ്പാർട്ട് (ഫാൻസ്), മാന്വല നിക്കോളോസി (ഫ്രാൻസ്), മിഷേൽ ഒ നീൽ (അയർലൻഡ്) 

ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി 20 ലോക ക്രിക്കറ്റ് സീരീസിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം നേടിയ രാജ്യമേത്- ഇന്ത്യ 

അന്താരാഷ്ട ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയതാര്- റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ) 

വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റണിൽ ജേതാവായ ഇന്ത്യക്കാരൻ- സൗരഭ് വർമ 

ടി- 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയിട്ടുള്ള താരം- ലസിത് മലിംഗ (ശ്രീലങ്ക)  

ഫഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ സംസ്ഥാനം- കേരളം 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് ഓപ്പണർ എന്ന നിലയ്ക്ക് രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ ആദ്യ താരം- രോഹിത് ശർമ 

ഏത് രാജ്യത്തിനെതിരായ മത്സരത്തിലാണ് ഒരു ടെസ്റ്റിൽ 13 സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് രോഹിത് ശർമ സ്വന്തമാക്കിയത്- ദക്ഷിണാഫ്രിക്ക 

ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം- വിരാട് കോലി (ഏഴ്) 

വനിതാ ക്രിക്കറ്റിൽ 20 വർഷത്തെ കരിയർ പൂർത്തിയാക്കിയ ആദ്യ താരം- മിതാലി രാജ് 

അന്താരാഷ്ട്ര വനിത ടി-20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്വന്തമാക്കിയ താരം- അലിസ ഹീലി (ഓസ്ട്രേലിയ) 

പ്രൊ കബഡി ലീഗിൽ ചാമ്പ്യന്മാരായ ടീം- ബഗാൾ വാരിയേഴ്സ് 

ട്വന്റി 20 ക്രിക്കറ്റിൽ ഏഴു റൺസ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം ആറ് വിക്കറ്റ് നേടിയ ഇന്ത്യൻ താരം- ദീപക് ചഹാർ 

2019- ലെ ലോറസ് അവാർഡ് ലഭിച്ച കായിക താരങ്ങൾ ആരൊക്കെ-  ടെന്നിസ് താരം നൊവാക് ജോക്കോവിച്ചും ജിംനാസ്റ്റിക് താരം സിമോണ ബെൽസും.

ന്യൂഡൽഹിയിൽ നടന്ന ഷൂട്ടിങ് ലോകകപ്പിൽ ലോക റെക്കോഡോഡെ സ്വർണം നേടിയ ഇന്ത്യക്കാരി- അപൂർവി ചന്ദേല 

രണ്ടാമത് ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസിൽ ഓന്നാം സ്ഥാനം നേടിയ സംസ്ഥാനം- മഹാരാഷ്ട്ര 

വുഷു ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യ ക്കാരൻ- പ്രവീൺ കുമാർ 

ഒരു ദശാബ്ദത്തിൽ 20000 റൺസ് നേടിയ ആദ്യ ക്രിക്കറ്റ് താരം- വിരാട് കോലി 

ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ കേരളത്തിന്റെ ഫുട്ബോൾ ക്ലബ്- ഗോകുലം എഫ്.സി. 

ബി.സി.സി.ഐ- യുടെ 39-ാം പ്രസിഡന്റായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ-  സൗരവ് ഗാംഗുലി

No comments:

Post a Comment