Thursday 26 December 2019

Current Affairs- 28/12/2019

ഏത് സോഷ്യൽമീഡിയ സ്ഥാപനം ആരംഭിക്കുന്ന ഗ്ലോബൽ ക്രിപ്റ്റോകറൻസിയാണ് 'ലിബ'- ഫേസ്ബുക്ക് 

സ്വാതന്ത്ര്യം ലഭിച്ച് 60 വർഷത്തിനുശേഷം, 2019- ൽ ആദ്യമായി തിരഞ്ഞെടുപ്പു നടന്ന ആഫ്രിക്കൻ രാജ്യമേത്- മൗറിട്ടാനിയ 


ഇൻഡൊനീഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്ന് എവിടേക്കാണ് മാറ്റുന്നത്- കാലിമാന്തൻ 

ലോകത്ത് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ എന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമ ഏത്- അവഞ്ചേഴ്സ് എൻഡ് ഗെയിം 

ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന കാരണത്താൽ പാകിസ്താനെ കരിമ്പട്ടികയിൽപ്പെടുത്തിയ അന്താരാഷ്ട ഏജൻസിയേത്- ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് 

ടുണീഷ്യയുടെ പുതിയ പ്രസിഡന്റ്- കയിസ് സെയ്ദ് 

വിനോദരംഗത്ത് ആജീവനാന്ത സംഭാവനയ്ക്കുള്ള സെസിൽ ബി ഡിമെൽ പുരസ്കാരം നേടിയ ഹോളിവുഡ് നടൻ ആര്- ടോം ഹാങ്ക്സ് 

ഇന്ത്യയിലെ പ്രമുഖരുടെ വാട്സ് ആപ്പ് വിവരങ്ങൾ ചോർത്തിയെന്ന് കരുതുന്ന ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ- യുടെ മാൽവേർ- പെഗാസസ് 

കാനഡയുടെ പ്രധാനമന്ത്രി പദത്തിൽ ഭരണത്തുടർച്ച ലഭിച്ചതാർക്ക്- ജസ്റ്റിൻ ട്രൂഡോ  

അൽഷിമേഴ്സിനെതിരേ ഉപയോഗിക്കാവുന്ന ആദ്യത്തെ മരുന്നായ ജി.വി- 971- ന് അടുത്തിടെ അംഗീകാരം നൽകിയ രാജ്യം- ചൈന 

ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള അഭ്യാസപ്രകടനമായിരുന്നു ടൈഗർ ട്രയംഫ്- യു.എസ്.

ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ നേതൃപദവി  വഹിക്കുന്ന രാജ്യമേത്- യു.എ.ഇ. 

ഇന്ത്യയും ഏത് രാജ്യവും ചേർന്നുള്ള സൈനികാഭ്യാസമായിരുന്നു മിത്രശക്തി- ശ്രീലങ്ക 

Finding the Gaps ആരുടെ പുസ്തകമാണ്- സെമൺ ടവൽ (ക്രിക്കറ്റ് അംബയർ)

ഇന്ത്യൻ നാവികസേനയിലെ ആദ്യത്തെ വനിതാ പൈലറ്റാര്- ലെഫ്റ്റനന്റ് ശിവാംഗി 

പരിഷ്കരിച്ച ഇന്ത്യയുടെ പുതിയ ഭൂപടം പ്രകാരം ആന്ധാപ്രദേശിന്റെ തലസ്ഥാനമേത്- അമരാവതി 

2019- ലെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം ലഭിച്ചതാർക്ക്- ഡേവിഡ് ആറ്റൻബറോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്ത കർതാർ പുർ ഇടനാഴി ഏത് മതവിഭാഗത്തിന്റെ തീർഥാടനവുമായി ബന്ധപ്പെട്ടതാണ്- സിഖ് മതം 

ഏത് സംസ്ഥാനത്തെ മുഖ്യ മന്തിയാണ് മനോഹർലാൽ ഖട്ടാർ- ഹരിയാണ 

കേന്ദ്ര സർക്കാർ നടപ്പാക്കിയ 'ഭാരത് കീ ലക്ഷ്മി ' പദ്ധതിയുടെ ലക്ഷ്യമെന്ത്- സ്ത്രീശാക്തീകരണം 

ഭാരത് കീ ലക്ഷ്മി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരായി നിയമിതരായത് ആരെല്ലാം- പി.വി. സിന്ധു, ദീപികാ പദു കോൺ 

2019- ൽ അന്തരിച്ച ടി.എൻ. ശേഷൻ ഇന്ത്യയുടെ എത്രാമത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്നു- പത്താമത്തെ 

തിരക്കുള്ള റൂട്ടുകളിലെ യാത്രാക്ലേശം പരിഹരിക്കാനായി ആരംഭിച്ചു, ചെറുനഗരങ്ങളെയും വൻനഗരങ്ങളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഏത്- സേവാ ട്രെയിൻ 

2018- ലെ ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതാര്- ചണ്ഡിപ്രസാദ് ഭട്ട് 

ഫോബ്സ് മാസികയുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാര്- മുകേഷ് അംബാനി 

ആഗോള പട്ടിണി സൂചിക- 2019 പ്രകാരം ഇന്ത്യയുടെ റാങ്കെത്ര- 102 

ലഡാക്കിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പാലം ഏത്- കേണൽ ചെവാങ് റിഞ്ചൻ പാലം 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത 'ഹൗഡി മോഡി' പരിപാടി അരങ്ങേറിയ അമേരിക്കയിലെ നഗരമേത്- ഹൂസ്റ്റൺ 

തദ്ദേശ നിർമിത ലഘു യുദ്ധവിമാനമായ തേജസ്സിൽ സഞ്ചാരം നടത്തിയ ആദ്യത്തെ പ്രതിരോധ വകുപ്പ് മന്ത്രിയാര്- രാജ്നാഥ് സിങ് 

നീതി ആയോഗ് പുറത്തുവിട്ട സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക- 2019 പ്രകാരം ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനമേത്- കേരളം 

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തീവണ്ടി (കോർപ്പറേറ്റ് ട്രെയിൻ) ഏത്- തേജസ് എക്സ്പ്രസ് 

ഏതൊക്കെ സ്ഥലങ്ങളെയാണ് തേജസ് എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്- ലഖ്നൗ-ന്യൂഡൽഹി 

നാമമാത, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ലോക ദിനമായി ആചരിക്കുന്നതേത്- ജൂൺ-27 

മൊത്തവില സൂചിക പുനഃക്രമീകരിക്കാനായി കേന്ദ്രസർക്കാർ നിയമിച്ച സമിതിയുടെ തലവനാര്- പ്രൊഫ. രമേഷ് ചന്ദ്

പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഏത് മുൻപ്രധാനമന്ത്രിയെടുത്ത സുപ്രധാന തീരുമാനങ്ങളാണ് നാവികസേനയുടെ മുൻ തലവൻ അഡ്മിറൽ സുശീൽ കുമാറിന്റെ പുസ്തകമായ "എ പ്രൈം മിനിസ്റ്റർ ടു റിമെമ്പർമെമ്മയേഴ്സ് ഓഫ് എ മിലിറ്റ്റി ചീഫ്' പ്രതിപാദിക്കുന്നത്- അടൽബിഹാരി വാജ്പേയിയുടെ 

2020 മാർച്ചോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷൻ നൽകാനുള്ള പദ്ധതി ഏത്- ഭാരത് നെറ്റ് പദ്ധതി 

1975-77- ലെ ദേശീയ അടിയന്തരാവസ്ഥകാലത്ത് ജയിലിലായവർക്കും അവരുടെ പങ്കാളികൾക്കും 5 ലക്ഷം രൂപയുടെവരെ വാർഷിക ചികിത്സാസഹായ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമേത്- ഹരിയാന (ലോക് തന്ത്ര  സേനാനികൾ) 

ഇന്ത്യൻ പത്രപ്രവർത്തന രംഗത്തെ മികവിനുള്ള റെഡ് ഇങ്ക് അവാർഡ് നേടിയതാര്- രചനാ ഖൈര (ദി ട്രൈബ്യൂണൽ) 

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി നടന്ന ഇംഫാൽ യുദ്ധത്തിന്റെ സ്മരണാർഥം മണിപ്പൂരിൽ ഇംഫാൽ പീസ്
മ്യൂസിയം നിർമിച്ചു നൽകിയ ജപ്പാനിലെ സ്ഥാപനമേത്- നിപ്പോൺ ഫൗണ്ടഷൻ 

ഐക്യരാഷ്ട്ര സംഘടന 2019- ൽ പുറത്തുവിട്ട റിപ്പോർട്ടു പ്രകാരം, ഏതു വർഷത്തോടെ ഇന്ത്യ ചൈനയെ പിൻതള്ളി ലോക ജനസംഖ്യയിൽ ഒന്നാമതാവും- 2027 

പേർഷ്യൻ ഗൾഫിലുടെ കടന്നു വരുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക സേന നടത്തിയ ദൗത്യമേത്- ഓപ്പറേഷൻ സങ്കൽപ്പ് 

ബഹിരാകാശയുദ്ധ സംബന്ധിയായ ആയുധങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനായി ഇന്ത്യ രൂപം നൽകുന്ന പുതിയ ഏജൻസി ഏത്- ഡിഫൻസ് സ്പേസ് റിസർച്ച് ഏജൻസി (ഡി.എസ്.ആർ.ഒ.)  

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പുരസ്കാരം നേടിയ കേന്ദ്രസർക്കാർ പദ്ധതിയേത്- സ്വച്ഛ്ഭാരത് അഭിയാൻ 

ഭിന്നശേഷിക്കാരുടെ ലോക ട്വന്റി-20 ക്രിക്കറ്റിൽ ചാമ്പ്യൻമാരായ ടീമേത്- ഇന്ത്യ 

ലോക റെയിൽവേ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായതാര്- ഇന്ത്യ  

മോട്ടോർ സ്പോർട്സിൽ അന്തർദേശീയ കിരീടം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്- ഐശ്വര്യ പിസ്സൈ

No comments:

Post a Comment