Saturday 21 December 2019

Current Affairs- 24/12/2019

2018- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയത്- കെ.വി. മോഹൻ കുമാർ 
  • (നോവൽ- ഉഷ്ണരാശി) (വിശിഷ്ടാംഗത്വത്തിന് അർഹരായവർ- എം. മുകുന്ദൻ, കെ.ജി. ശങ്കരപ്പിള്ള) 
 World Economic Forum (WEF)- ന്റെ  The Global Gender Gap Index Ranking-2020ൽ ഇന്ത്യയുടെ സ്ഥാനം- 112 
  •  (ഒന്നാമത്- ഐസ് ലാന്റ്) 
2019 ഡിസംബറിൽ ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം- മണിപ്പൂർ 

2019 ഡിസംബറിൽ ഹരിത കേരളം മിഷന്റെ സംസ്ഥാന ഹരിത പുരസ്കാരം ലഭിച്ച നഗരസഭ- പൊന്നാനി 

2019- ലെ International Migrants Day (ഡിസംബർ 18)- ന്റെ പ്രമേയം- We Together 

Intensified Mission Indradhanush 2.0 എത രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്- 8 

2019- ലെ UN Climate Change Conference (COP 25)- ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച ബാലിക- Licypriya Kangujam (മണിപ്പൂർ) 

ലോട്ടറിക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ GST നിരക്ക്- 28%

Forbes India Celebrity List- ൽ ഒന്നാമതെത്തിയത്- വിരാട് കോഹ്‌ലി 
  • [പട്ടികയിൽ ഇടം നേടിയ മലയാളികൾ- മോഹൻലാൽ (27-ാമത്), മമ്മൂട്ടി (62-ാമത്)] 
2-ാമത് India-US 2+2 Ministerial Dialogue (2019)- ന്റെ വേദി- വാഷിങ്ടൺ 

ഇന്ത്യയിൽ എല്ലായിടത്തും ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം- National Broadband Mission 

മുഖ്യമന്ത്രി സുപോഷൺ അഭിയാൻ പദ്ധതി അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്

ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അടുത്തിടെ നിയമിതനായ വ്യക്തി- ദേവേഷ് ശ്രീവാസ്തവ

IMDB- യുടെ 2019- ലെ ഏറ്റവും ജനപ്രീതി നേടിയ വെബ്സീരിസ്- കോട്ട ഫാക്ടറി 
  • (സംവിധാനം- രാഘവ് സുബ്രൂ) 
അടുത്തിടെ സ്പോർട്സ്മാൻഷിപ്പ് പുരസ്കാരത്തിനർഹനായ വ്യക്തി- റാഫേൽ നദാൽ (സ്പാനീഷ് ടെന്നീസ് താരം)
  • (മികച്ച താരത്തിന് പ്രാഫഷണൽ ടെന്നീസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണിത്)
പ്രഥമ ആഗോള അഭയാർത്ഥി ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ജനീവ (സ്വിറ്റ്സർലാൻഡ്)

2019- ലെ ടാൻസെൻ പുരസ്കാരത്തിനർഹനായ വ്യക്തി- പണ്ഡിറ്റ് വിദ്യാധർ വ്യാസ്

India Cyber Cop of the year 2019 പുരസ്കാരത്തിനർഹനായ വ്യക്തി- B.P.Raju (CBI Officer)

ഒഡീഷയിലെ ചാന്ദിപ്പുർ മേഖലയിൽ നിന്നും അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച് പീരങ്കി മിസൈൽ സംവിധാനം- Pinaka Mark II

ഫോബ്സ് മാഗസീനിന്റെ 2019- ലെ സെലിബ്രിറ്റി ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- വിരാട് കോഹ്‌ലി 

ഇന്ത്യയുടെ ആദ്യത്തെ “Waste Exchange Platform" സ്ഥാപിക്കപ്പെട്ടതെവിടെ- ചെന്നൈ  

ലോകത്തിലെ ആദ്യത്തെ "Global Refugee Forum"- ന് വേദി ആകുന്നത്- ജനീവ (സ്വിറ്റ്സർലാന്റ്) 

ഇന്റർനാഷണൽ ആസ്ട്രോണോമിക്കൽ യൂണിയൻ (IAU) അടുത്തിടെ കണ്ടെത്തിയ നക്ഷത്രത്തിന് നൽകിയ പേര്- ഷാർജ 

Gandhiji Citizenship Education Prize നൽകാൻ തീരുമാനിച്ച രാജ്യം- പോർച്ചുഗൽ

അടുത്തിടെ അന്തരിച്ച എൻ.സി.പി. സംസ്ഥാന പ്രസിഡന്റും കേരളത്തിലെ മുൻ മന്ത്രിയുമായ വ്യക്തി- തോമസ് ചാണ്ടി

പി.എസ്.എൽ.വി. യുടെ ചിറകിലേറി ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ കാർട്ടോസാറ്റ്- 3 ഭ്രമണപഥത്തിൽ. 17.38 മിനിട്ട് കൊണ്ടാണ് കാർട്ടോസാറ്റ്- 3 509 കിലോമീറ്റർ ഉയരത്തിലുളള ഭ്രമണപഥത്തിലെത്തിയത്. 1625 കിലോയാണ് ഭാരം. അഞ്ച് വർഷം കാലാവധി. നഗരാസൂത്രണം, ഗ്രാമീണ ഭൂവിനിയോഗം, അടിസ്ഥാന സൗകര്യവികസനം, തീരദേശസംരക്ഷണം, പ്രതിരോധ ആവശ്യങ്ങൾ തുടങ്ങിയവയ്ക്കെല്ലാം പ്രയോജനമാകും.

ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തെ സമ്പന്നപട്ടം ബിൽഗേറ്റ്സ് തിരിച്ചുപിടിച്ചു. (മൈക്രോ സോഫ്റ്റ് സഹസ്ഥാപകനാണ് ബിൽഗേറ്റ്സ്)  

ശൈഖ് സബാഗ്ഖാലിദ് അൽ ഹമദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. മുൻ പ്രധാനമന്തിയും വിദേശകാര്യമന്ത്രിയുമായിരുന്നു ഇദ്ദേഹം.

സംസ്കൃത പ്രചാരണത്തിനായി ജീവിതം നീക്കിവച്ച് പണ്ഡിതൻ പളളിപ്പുറം കൊടിക്കുന്നത്ത് പിഷാരത്ത് കെ.പി. അച്യുതപിഷാരടി അന്തരിച്ചു.  

രാഷ്ട്രീയകാർട്ടുൺ രംഗത്തെ സജീവസാന്നിധ്യമായിരുന്ന കാർട്ടൂണിസ്റ്റ് സുധീർധർ അന്തരിച്ചു.

 ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽ വന്നു. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുളള 13 ബാങ്കുകളാണ് കേരള ബാങ്കിന്റെ ഭാഗമാകുന്നത്.  

അഗ്നി-3 മിസൈൽ ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റർ വരെ പരിധിയിലുളളതും ആണവ
പോർമുന ഘടിപ്പിക്കാവുന്നതുമായ ഭൂതല-ഭൂതല മിസൈലാണിത്. സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാൻഡ് വിഭാഗമാണ് പരിശീലനത്തിന്റെ ഭാഗമായി ഒഡീഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷിച്ചത്. 

ജപ്പാൻ മുൻ പ്രധാനമന്ത്രി നകാസോണ അന്തരിച്ചു. 1982 മുതൽ 1987 വരെയാണ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നത്.   

ലോകസമ്പന്നരിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്. ഫോബ്സിന്റെ തത്സമയ പട്ടികയിലാണ് അംബാനിക്ക് ഈ നേട്ടം ലഭിച്ചത്. ആമസോൺ മേധാവി ജെഫ് ബെസോസാണ് പട്ടികയിൽ ഒന്നാമത്. 

ആശാൻ സ്മാരക കവിതാ പുരസ്കാരം കവി എസ്. രമേശന്  

മൗറീഷ്യസ് പ്രസിഡന്റായി പ്രഥീരാജ് സിങ് രൂപൻ തിരഞെഞ്ഞെടുക്കപ്പെട്ടു.  

മഹാരാഷ്ട്രയിൽ ശിവശസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. 

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രണ്ടാമതും മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം. "ജല്ലിക്കട്ട്' എന്ന സിനിമയാണ് അവാർഡിന് അർഹനാക്കിയത്. 

കുഞ്ഞുണ്ണി മാഷ് പുരസ്കാരം- സംവിധായകൻ സത്യൻ അന്തിക്കാടിന് 

ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റ് മുസാഫർപൂരുകാരി ലെഫ്റ്റനന്റ് ശിവാംഗി. നാവിക സേനയിൽ പൈലറ്റായി അംഗീകരിക്കപ്പെടുന്നത് ഗോൾഡൻ വിങ്സ് സെറിമണി കഴിയുമ്പോഴാണ്. 

ചന്ദ്രയാൻ -2 വിക്രംലാൻഡർ അവശിഷ്ടങ്ങൾ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. നാസ ഇത് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 24 സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. വിക്രം ലാൻഡറുടെ അവശിഷ്ടങ്ങൾ യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ ചെന്നെയിലെ എഞ്ചിനീയറായ ഷൺമുഖം സുബ്രമണ്യത്തിന്റെ സഹായത്തോടെയാണ് കണ്ടത്തിയത്. 

ലയണൽ മെസ്സിക്ക് ആറാം ബലോൻ ദ് ഓർ പുരസ്കാരം. മേഗൻ റപീനോ മികച്ച വനിതാ താരം. ബലോൻ ദ് ഓർ ഏറ്റവും കൂടുതൽ തവണ നേടുന്ന താരമായി മെസ്സി.  

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ കേരളം ആറ് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി.

No comments:

Post a Comment