Sunday 15 December 2019

Current Affairs- 17/12/2019

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് ഭയമാണെന്നും ആഭ്യന്തരമന്ത്രികൂടി പങ്കെടുത്ത ഒരു ചടങ്ങിൽ തുറന്നടിച്ച വ്യവസായ പ്രമുഖനായ രാഹുൽ ബജാജിൻറ മുത്തച്ഛൻ സ്വാതന്ത്ര്യസമര സേനാനിയും ബജാജ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനു മായിരുന്നു. പേര്- ജംനലാൽ ബജാജ് (Jamnalal Bajaj)  

  •  ഗാന്ധിജിയുടെ വിശ്വസ്തനായിരുന്ന ജംനലാലിനെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് തൻറ അഞ്ചാമത്തെ പുത്രൻ (ദത്തുപുത്രൻ) എന്നാണ്.  
  • കോൺഗ്രസ് പ്രവർത്തക സമിതിയംഗമായിരുന്ന ജനലാൽ 1933- ൽ സംഘടനയുടെ ഖജാൻജിയായും പ്രവർത്തിച്ചു.  
  • ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സി. രാജഗോപാലാചാരിക്കൊപ്പം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ സ്ഥാപിച്ചു. 
ഏത് സംസ്ഥാനത്താണ് മഹാ വികാസ് അഘാഡി (Mahavikas Aghadi) സർക്കാർഭരണം നടത്തുന്നത്- മഹാരാഷ്ട്ര  
  • എൻ.ഡി.എ. (ബി.ജെ.പി.) ഇതര രാഷ്ട്രീയകക്ഷികൾ ചേർന്ന കൂട്ടായ്മയാണ് Great Development Front. ശിവസേന, എൻ.സി.പി, എസ്.പി., പി.ഡബ്ലൂ .പി.ഐ. തുടങ്ങിയ കക്ഷികളാണ് ഈ കൂട്ടായ്മയിലുള്ളത്. 
കാഞ്ഞങ്ങാട് നടന്ന 60-ാമത് കേരള സ്കൂൾ കലോത്സവത്തിന് കിരീടം നിലനിർത്തിയ ജില്ല- പാലക്കാട് (951 പോയിൻറ്)
  •  കോഴിക്കോടും കണ്ണൂരും 949 പോയിൻറാടെ രണ്ടാം സ്ഥാനത്തെത്തി. 
  • 1956- ലാണ് ആദ്യ സ്കൂൾ കലോത്സവം നടന്നത്. 
  • അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരനാണ് സ്കൂൾ കലോത്സവത്തിൻറെ സ്ഥാപകനായി പരിഗണിക്കപ്പെടുന്നത്. 
  • 61-ാമത് സകൂൾ കലോത്സവം കൊല്ലത്ത് നടക്കും. 
ലോകത്തെ വൻ സാമ്പത്തിക ശക്തികളും വികസ്വര രാജ്യങ്ങളു മടങ്ങുന്ന കൂട്ടായ്മയായ ജി. 20 (Group of 20)- ൻറ അധ്യക്ഷ പദവിയിലുള്ള രാജ്യം- സൗദി അറേബ്യ 
  • ജപ്പാനിൽനിന്നാണ് സൗദി ഈ പദവി ഏറ്റെടുത്തത്.
  • ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമടങ്ങുന്നതാണ് ജി. 20. 
  • ഇതിനുപുറമെ സ്പെയിൻ സ്ഥിരം അതിഥിയായും പങ്കെടുക്കുന്നു. 
പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ മുഖ്യ സാമ്പത്തിക ഉപ ദേഷ്ടാവ്- കെ. സുബ്രഹ്മണ്യൻ 

2019- ലെ ആശാൻ സ്മാരക കവിതാ അവാർഡ് ലഭിച്ചത്- എസ്. രമേശൻ നായർ 

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനം ഇന്ത്യയിലും നടപ്പിലാവുന്നു. ഇതിൻറെ പേര്- വെർച്വൽ ഓട്ടോപ്സി (Virtual autopsy)

അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടു പോകുന്ന വനിതാ യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും കേരള പോലീസ് ഒരുക്കുന്ന സുരക്ഷാസംവിധാനമായ 'നിഴൽ'- ലേക്ക് വിളിക്കേണ്ട നമ്പർ- 112.

ഫിലിപ്പീൻസിൽ ഈയിടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൻറ പേര്- കമൂരി (Kammuri)

ഫ്രാൻസിലെ പ്രസിദ്ധമായ 'ഫ്രാൻസ് ഫുട്ബോൾ' (France Football) മാസിക നൽകിവരുന്ന 2019- ലെ 'ബാലൻ ദ്യോർ' (Ballon d'or) പുരസ്‌കാരം നേടിയത്- ലയണൽ മെസ്സി (Lionel Messi)  
  • ആറാംതവണയാണ് അർജന്റെൻ താരമായ മെസ്സി ഈ പുരസ്കാരം നേടുന്നത്. 
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ (Alphabet) സി.ഇ.ഒ. ആയി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ- സുന്ദർ പിച്ചൈ (Sundar Pichai) 
  • 1972- ൽ തമിഴ്നാട്ടിലെ മധുരയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്. 
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ് ഇന്ത്യൻ നേവിയുടെ സതേൺ നേവൽ കമാൻറ് ആസ്ഥാനമായ കൊച്ചിയിൽ ചുമതലയേറ്റു. പേര്- ശിവാംഗി (Shivangi) 

  • ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് സബ് ലഫ്റ്റനൻറായ ശിവാംഗി (24).
  • ആദ്യമായി വിമാനം പറത്തിയ ഇന്ത്യൻ വനിതയാണ് സർള തക്രാൽ (Sarla Thakral) 
  • യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരിയാണ് അവനി ചതുർവേദി (Avani Chaturvedi)
ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മശതാബ്ദിയാണ് 2019- ൽ ആഘോഷിച്ചത്- ഐ.കെ. ഗുജ്റാൾ 
  • 1919 ഡിസംബർ 4- ന് ജനിച്ച ഇന്ദർകുമാർ ഗുജ്റാൾ 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19- വരെ ഇന്ത്യയുടെ 12-ാമത് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.  
  • സ്വാതന്ത്ര്യലബ്ദിയുടെ 50-ാം വാർഷികത്തിൽ (ഓഗസ്റ്റ്, 1997) പ്രധാനമന്ത്രി പദവി വഹിച്ചതും ഗുജ്റാളാണ്. 
  • അയൽരാജ്യങ്ങളുമായുള്ള സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹം ആവിഷ്കരിച്ച നയം- 'ഗുജ്റാൾ നയം'(Gujral doctrine) ഏറെ പ്രസിദ്ധി നേടിയിരുന്നു.
  • 2012 നവംബർ 30- നാണ് ഗുജ്റാൾ അന്തരിച്ചത്. 
ലോക്സഭയിലും ഏതാനും സംസ്ഥാന നിയമസഭകളിലും നിലവിലുള്ള ഒരു പ്രത്യേക വി ഭാഗത്തിൻറെ സംവരണം തുടരേണ്ടെന്ന് കേന്ദ്രസർക്കാർ അടുത്തിടെ തീരുമാനിച്ചു. ഏത് വിഭാഗം- ആംഗ്ലോ ഇന്ത്യൻ വിഭാഗം  

  • ലോക്സഭയിലേക്ക് രണ്ടംഗങ്ങളെയും കേരളമുൾപ്പെടെ 14 സംസ്ഥാന നിയമസഭകളിലേക്ക് ഓരോ അംഗത്തെയുമാണ് ഈ വിഭാഗത്തിൽ നിന്ന് നാമ നിർദേശം ചെയ്തുവന്നിരുന്നത്.
  • തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി., ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവയാണ് മറ്റുസംസ്ഥാനങ്ങൾ.
  • ജോർജ് ബേക്കർ (പശ്ചിമബം ഗാൾ), റിച്ചാർഡ് ഹേ (കേരളം) എന്നിവരാണ് കഴിഞ്ഞ ലോക് സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ. 
  • 1952 മുതൽ എല്ലാ ലോക്സഭയിലും ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴത്ത (17-ാമത്) ലോക്സഭയിലേക്ക് ആരെയും നാമനിർദേശം ചെയ്തിട്ടില്ല.
  • കേരളനിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഡബ്ലൂ. എച്ച്. ഡിക്രൂസ് ആണ്. ഇപ്പോഴത്തെ അംഗം ജോൺ ഫെർണാണ്ടസ്. 
  • യൂറോപ്യൻ വംശജർക്ക് (ബ്രിട്ടീഷ്, പോർച്ചുഗീസ്, ഡച്ച്, ജർമൻ) ഇന്ത്യക്കാരായ സ്ത്രീകളിലുണ്ടായ സന്തതികളുടെ പിൻമുറക്കാരെയാണ് ആംഗ്ലോ ഇന്ത്യക്കാർ എന്ന് പരാമർശിക്കുന്നത്. 
2019- ലെ ദേശീയ ഫ്ലോറൻസ് നെറ്റിംഗേൽ നഴ്സസ് പുരസ്കാരങ്ങൾ ഇയ്യിടെ രാഷ്ട്രപതി സമ്മാനിച്ചു. നാല് മലയാളികളടക്കം 36 പേർക്കാണ് സമ്മാനം ലഭിച്ചത്. ഇക്കൂട്ടത്തിൽ മരണാനന്തര സമ്മാനം ലഭിച്ച പി.എൻ. ലിനിയുടെ പ്രാധാന്യം എന്താണ്- നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ അതേ രോഗം ബാധിച്ച് 2018- ൽ കോഴിക്കോട്ടു വെച്ച് മരണം വരിച്ച മലയാളി നഴ്സസ് ആണ് പി. എൻ. ലിനി. 
  • 1973- ലാണ് കേന്ദ്രസർക്കാർ ഈ അവാർഡ് ഏർപ്പെടുത്തിയത്.
  • ഫ്ലോറൻസ് നൈറ്റിംഗേലിൻറ ജന്മദിനമായ മേയ് 12- നാണ് അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. 
  • ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫോറൻസ് നെറ്റിംഗേൽ (1820-1910) ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ ജനിച്ചു. ക്രിമിയൻ യുദ്ധകാലത്ത് (1853-56) പരിക്കേറ്റ പട്ടാളക്കാർക്ക് നൽകിയ പരിചരണമാണ് വിളക്കേന്തിയ വനിത (The Lady with the Lamp) എന്ന വിശേഷണത്തിന് അവരെ അർഹമാക്കിയത്. 
  • Ninghtingale of India എന്നറിയപ്പെടുന്നത് സരോജിനി നായിഡുവാണ്. 
മുതിർന്ന പത്രപ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന 2018- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയത്- എം.എസ്. മണി.
  • കേരള കൗമുദി ദിനപ്പത്രം, കലാകൗമുദി വാരിക എന്നിവയുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്.  
  • 2015- ലെ പുരസ്കാരം നേടിയത് ടി.ജെ.എസ്. ജോർജ്. 
  • ഒരു ലക്ഷം രൂപയാണ് സമ്മാന തുക. 
ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായി മരണപ്പെട്ട പാരാമെഡിക്കൽ വിദ്യാർഥിനിക്ക് പോലീസ് നൽകിയ പേര് 'നിർഭയ', തെലങ്കാനയിൽ ഇ പ്രകാരം മരണപ്പെട്ട വനിതാ വെറ്ററിനറി ഡോക്ടർക്ക് നൽകിയ പേരെന്ത്- ദിശ (Disha) 

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഹരിത കേരളമിഷൻറ അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്- പടിയൂർ (കണ്ണൂർ ജില്ല) 
  • മികച്ച ബ്ലോക്ക് പഞ്ചായത്തായി പഴയന്നൂരും (തൃശ്ശൂർ), മികച്ച മുനിസിപ്പാലിറ്റിയായി പൊന്നാനിയും (മലപ്പുറം), മുനിസിപ്പൽ കോർപ്പറേഷനായി തിരുവനന്തപുരവും തിരഞ്ഞെടുക്കപ്പെട്ടു.
  • കെ.ജെ. യേശുദാസ് ആണ് ഹരിതകേരള മിഷൻ അംബാസഡർ. 
  • മിഷന്റെ മൂന്നാംവാർഷികത്തോടനുബന്ധിച്ച് നീർച്ചാലുകളുടെ വീണ്ടെടുപ്പിനായി നടത്തുന്ന ശുചീകരണ പരിപാടിയാണ് 'ഇനി ഞാനൊഴു കട്ടെ.' 
സംസ്ഥാന സർക്കാരിൻറ ഉടമസ്ഥതയിൽ കോട്ടയം കാഞ്ഞിരമുറ്റത്ത് പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻഡ് ആർട്സിൻറ പുതിയ ഡയറക്ടർ- ശങ്കർ മോഹൻ 
  • മഞ്ഞ് (എം.ടി.), വീണ പൂവ് (അമ്പിളി), കാട്ടിലെ പാട്ട് (കെ.പി. കുമാരൻ) തുടങ്ങിയ ചലച്ചിത്രങ്ങളിലെ നായകനായിരുന്നു ഇദ്ദേഹം. 
കറൻസി നോട്ടുകളുടെ ഉപയോഗകാലം വർധിപ്പിക്കുന്നതിന് വാർണിഷ് പുരട്ടിയ നോട്ടുകൾ പുറത്തിറക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പരീക്ഷണാർഥം ഏത് നോട്ടിലാണ് നടപ്പിലാക്കുന്നത്- നൂറുരൂപ നോട്ടുകളിൽ

ശീതയുദ്ധകാലത്തെ ആണവ മിസൈൽ നിരോധനകരാറിൽ (ഐ. എൻ.എഫ്.) നിന്ന് പിന്മാറു മെന്ന് പ്രഖ്യാപിച്ച് രാജ്യങ്ങൾ ഏതൊക്കെ- യു.എസ്.എ., റഷ്യ 

ചരിത്രത്തിലാദ്യമായി കത്തോലിക്കാസഭാ പരമാധ്യക്ഷൻ സന്ദർശിച്ച ഗൾഫ് രാജ്യം ഏത്- യു.എ.ഇ. 

ഫ്രാൻസിസ് മാർപാപ്പ യു.എ.ഇ- യിൽ സന്ദർശനം നടത്തിയന്ന്- 2019 ഫെബ്രുവരി- 3 

വെനസ്വേലയിൽ നിക്കോളാസ് മഡുറോയെക്കെതിരായ പ്രക്ഷോഭത്തെത്തുടർന്ന് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവാര്- വാൻ ഒയ്‌ദോ  

ഫെബ്രുവരിയിൽ പ്രവർത്തന രഹിതമായ നാസയുടെ പ്രശസ്തമായ ചൊവ്വാ പര്യവേക്ഷണ ദൗത്യം ഏത്- ഓപ്പർച്യൂണിറ്റി

No comments:

Post a Comment