Thursday 19 December 2019

Current Affairs- 22/12/2019

2019 ഡിസംബർ 26- ന് നടക്കുന്ന വലയഗ്രഹണം ഇന്ത്യയിൽ ആദ്യം ദൃശ്യമാകുന്ന കേരളത്തിലെ പ്രദേശം- ചെറുവത്തൂർ (കാസർഗോഡ്) 

അന്റാർട്ടിക് ഐസ് മാരത്തോൺ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം- റോയ് ജോർഗൻ (കാനഡ) 


അടുത്തിടെ ഇന്ത്യ സന്ദർശിച്ച പോർച്ചുഗീസ് പ്രധാനമന്ത്രി- അന്റോണിയോ കോസ്റ്റ 

ഏത് രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ഇന്ത്യ അടുത്തിടെ സോളാർ ലാമ്പ് സംഭാവനയായി നൽകിയത്- പലസ്തീൻ 

പ്രഥമ Karanji Lake Festival ആരംഭിച്ചതെവിടെ- മൈസൂർ (കർണാടക) 

സംസ്ഥാനത്ത് കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ രുചി

അൾജീരിയയുടെ പ്രസിഡന്റായി നിയമിതനായത്- Abdelmadjid Tebboune 

ഐ.എസ്.ആർ.ഒ സ്ഥാപിക്കുന്ന 3-ാമത് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്നത്- കുലശേഖരപട്ടണം (തമിഴ്നാട്) 

മികച്ച കായിക താരങ്ങൾക്കുള്ള FICCI ഇന്ത്യ സ്പോർട്സ് അവാർഡ് 2019 ലഭിച്ചത്- 
  • പൂരൂഷതാരം- സൗരഭ് ചൗധരി 
  • വനിതാതാരം- റാണി രാംപാൽ 
രാജ്യദ്രോഹക്കുറ്റത്തിന് പാക് പ്രത്യേക കോടതി വധ ശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ മുൻ പ്രസിഡന്റ്- പർവേസ് മുഷറഫ് 
 

ഇന്ത്യൻ റെയിൽവേയും കേരള സർക്കാരും ചേർന്ന കെ. ആർ.ഡി.സി എൽ ആരംഭിക്കുന്ന കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാത പദ്ധതി- സിൽവർ ലൈൻ 

കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ- ഫെയ്സ് ബുക്ക് 
  • (ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ഗെയിം ആപ്ലിക്കേഷൻ- ക്ലാഷ് ഓഫ് ക്ലാൻസ്)
ICC Women Awards 2019  
  • Cricketer of the year- Ellyse Perry (ഓസ്ട്രേലിയ) (Rachael Heyhoe Flint Award) 
  • ODI player of the year- Ellyse Perry 
  • T 20 cricketer of the year- Alyssa Healy (ഓസ്ട്രേലിയ)
  • Emerging Player of the year- Chanida Sutthiruang (തായ്ലന്റ്)  
പ്രഥമ National Ganga Council Meeting- ന്റെ അധ്യക്ഷത വഹിച്ചത്- നരേന്ദ്രമോദി 
  • (വേദി- കാൺപൂർ) 
 BBC Sports Personality of the year-2019- Ben Stokes (ഇംഗ്ലണ്ട് ക്രിക്കറ്റ് താരം) 

2019 ഡിസംബറിൽ University Head's Conference- ന് വേദിയായത്- രാഷ്ട്രപതി ഭവൻ (ന്യൂഡൽഹി)

ഇന്ത്യയുടെ പുതിയ Army Chief  നിയമിതനാകുന്നത്- Lt. Gen. Manoj Mukund Naravane 

2019 ഡിസംബറിൽ UNESCO- യുടെ Intangible Cultural Heritage of Humanity list- ൽ ഈശ്വരൻ നിന്നും നീക്കം ചെയ്ത ബെൽജിയത്തിലെ ആഘോഷം- Aalst Carnival 

ലോകത്തിലെ ആദ്യ liquid hydrogen carrier ship പ്രവർത്തനം ആരംഭിച്ച രാജ്യം- ജപ്പാൻ (Suiso Frontier) 

2019- ലെ DSC Prize for South Asian Literature ജേതാവ്- Amitabha Bagchi 
  • (Novel- Half the Night is Gone) 
2019 ഡിസംബറിൽ Presidents Colour ബഹുമതി ലഭിച്ച പോലീസ് സേന- ഗുജറാത്ത് പോലീസ്

ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്കാരം 2019 നേടിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ- അമിതാഭ് ബാഗ്ചി 
  • (നോവൽ- ഹാഫ് ദ നൈറ്റ് ഈസ് ഗോൺ) 
ആറ് വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥ രചിച്ചത്- ടി.ഡി.രാമകൃഷ്ണൻ 

കന്യാകുമാരി വിവേകാനന്ദ മണ്ഡപത്തിന്റെ എത്രാമത് വാർഷികാഘോഷമാണ് 2019- ൽ നടന്നത്- 25

ഏകദിനത്തിലും ടെസ്റ്റ് മത്സരത്തിലും അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ആദ്യ ക്രിക്കറ്റർ- ആബിദ് അലി (പാകിസ്ഥാൻ) 

പ്രഥമ സൈക്കിൾ പോളോ ലീഗിന് 2019- ൽ വേദിയായത്- ഇന്ത്യ 

Global Gender Gap Report 2020 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 112 (ഒന്നാമത്- ഐസ് ലാൻഡ്)

ലോക സുന്ദരി പട്ടം 2019 നേടിയത്- ടോണി - ആൻ സിങ്ങ് (ജമൈക്ക) 
  • (ഇന്ത്യയുടെ സുമൻ റാവു സെക്കൻഡ് റണ്ണറപ്പായി) 
ദേശീയ സ്കൂൾ കായികമേള 2019 ഓവറോൾ കിരീടം നേടിയത്- കേരളം 

ലോകത്തിലെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടിക 2019- ൽ ഒന്നാമതെത്തിയത്- ആഞ്ജല മെർക്കൽ (ജർമ്മൻ ചാൻസലർ) 
  • (നിർമ്മല സീതാരാമൻ- 34, റോഷ്നി നാടാർ മൽഹോത്ര- 54, കിരൺ മസുംദാർ ഷാ- 65 എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാർ) 
ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിനോദ സഞ്ചാര കേന്ദ്രമാകുന്നത്- കുമരകം 

ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയാകുന്നത്- Manoj Mukund Naravane 

Mind Master എന്ന ആത്മകഥ രചിച്ചത്- വിശ്വനാഥൻ ആനന്ദ്

24-ാമത് ഐ.എഫ്.എഫ്.കെ പുരസ്കാരം 2019
  • മികച്ച ചിത്രം (സുവർണ ചകോരം)- They say nothing stays the same (സംവിധാനം- Joe odagiri)
  • മികച്ച നവാഗത സംവിധായകൻ- Cesar Diaz (ചിത്രം- Our Mothers)
  • പ്രേക്ഷക പ്രീതി നേടിയ ചിത്രം- ജെല്ലിക്കെട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി) 
  • മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം- വെയിൽമരങ്ങൾ (സംവിധാനം- ഡോ.ബിജു)
  • മികച്ച മലയാള ചിത്രത്തിനുള്ള ഫിഫ്രസി പുരസ്കാരം- പനി (സംവിധാനം- സന്തോഷ് മണ്ടൂർ)
  • മികച്ച സംവിധായകൻ- അലൻ ഡെബർട്ടൻ (ചിത്രം- പാക്കറേറ്റ്)
പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത്- 2019 ഡിസംബർ 12

സ്പാനിഷ് ഫുട്ബോൾ ക്ലബായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസഡർ- രോഹിത് ശർമ്മ

കുഞ്ഞുണ്ണി മാഷ് പുരസ്കാരം 2019- ൽ നേടിയത്- സത്യൻ അന്തിക്കാട് 

മൗറീഷ്യസിന്റെ പ്രസിഡന്റായി നിയമിതനായത്- പ്രഥീരാജ് സിങ് രൂപൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സകൾ നേടിയ ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

നാഷണൽ ആന്റി ഡോപിങ് ഏജൻസിയുടെ (NADA) പുതിയ ബ്രാൻഡ് അംബാസഡർ - സുനിൽ ഷെട്ടി

No comments:

Post a Comment