Wednesday 25 December 2019

Current Affairs- 26/12/2019

ക്യൂബയുടെ പുതിയ പ്രധാനമന്ത്രി- Manuel Marrero Cruz  

എത്യോപിയ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം- ETRSS
  • (Ethiopian Remote Sensing Satellite) 

2019- ലെ FIFA Club World Cup ജേതാക്കൾ- ലിവർപൂൾ 
  • (Flamengo- യെ പരാജയപ്പെടുത്തി ) 
 FIFA Team of the Year 2019- ബൽജിയം 


ഇന്ത്യയിലെ ആദ്യ Vaccination on Wheel's Clinic നിലവിൽ വരുന്നത്- പൂനൈ 
  • (IIT Hyderabad- ന്റെ നേതൃത്വത്തിൽ) 
2019 ഡിസംബറിൽ നടന്ന 2-ാമത് Qatar International weightlifting- ൽ സ്വർണമെഡൽ നേടിയ താരം- മീരാഭായ് ചാനു 
  • (49kg വിഭാഗത്തിൽ) 
India-European Union (EU) Summit 2020- ന്റെ വേദി- ബ്രസൽസ് 

2019 ഡിസംബറിൽ നടന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പര യിലെ, മാൻ ഓഫ് ദ സീരീസ്- രോഹിത് ശർമ്മ  

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Fossil Forest കണ്ടെത്തിയ സ്ഥലം- ന്യൂയോർക്ക് 

UN Global Climate Action Award 2019 നേടിയ ഇന്ത്യൻ കമ്പനി- Infosys 
  • (Climate Neutral Now വിഭാഗത്തിൽ) 
2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരൻ- Sheshagiri Rao 

2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത മലയാളി ഛായാഗ്രാഹകൻ- രാമചന്ദ്രബാബു

ഫ്രാൻസിസ് ഇട്ടിക്കോര എന്ന കൃതിയുടെ രചയിതാവ്- ടി.ഡി.രാമകൃഷ്ണൻ 

ചിദംബര സ്മരണ എന്ന കൃതിയുടെ രചയിതാവ്- ബാലചന്ദ്രൻ ചുള്ളിക്കാട്

യു.എസ്.ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന എത്രാമത് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്- 3
  • (ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റനുമാണ് മറ്റ് 2 പേർ. 2 പേരെയും സൈനറ്റ് കുറ്റവിമുക്തമാക്കിയിരുന്നു) 
2019- ൽ നടന്ന ഐ.പി.എൽ താരലേലത്തിൽ ഏറ്റവുമധികം തുക നേടിയത്- പാറ്റ് കമ്മിൻസ് (15.5 കോടിരൂപ) 

2019- ലെ യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ സംസാരിച്ച് ഇന്ത്യൻ ബാലിക- Licypriya Kangujam (മണിപ്പൂർ) 

ഇന്ത്യയിൽ ലോട്ടറിയുടെ ജി.എസ്.ടി നിരക്ക് എത്ര ശതമാനമായാണ് കേന്ദ്രസർക്കാർ ഏകീകരിച്ചത്- 28%

ക്യൂബയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- മാനുവൽ മറീരോ ക്രൂസ് 
  • (43 വർഷത്തിന് ശേഷമാണ് കബയിൽ പ്രധാനമന്ത്രി പദത്തിൽ ഒരാൾ നിയമിതനാകുന്നത്) 
അഫ്ഗാനിസ്താൻ പ്രസിഡന്റായി വീണ്ടും നിയമിതനാകുന്നത്- അഷ്റഫ് ഗനി 

ഒരു കലണ്ടർ വർഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന റെക്കോഡ് കരസ്ഥമാക്കിയത്- രോഹിത് ശർമ്മ 

പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടത്തിലെ ട്രാക്കിൽ നടന്ന മൗണ്ടെയ്ൻ ടെറൈൻ ബൈക്ക് സാഹസിക സെക്സിങ് മത്സരത്തിൽ വിജയികളാണ്- 
  • പുരുഷവിഭാഗം- കോറി വാലസ് 
  • വനിതവിഭാഗം- നെമ ഡീസർ 
ഏത് രാജ്യമാണ് ബഹിരാകാശ ഉപഗ്രഹങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശ സേന രൂപീകരിച്ചത്- യു.എസ്.എ 

രാജ്യത്തെ എത്രാമത് സാമ്പത്തിക സെൻസസാണ് 2019- ൽ നടക്കുന്നത്- 7
  • (ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവരങ്ങൾ ശേഖരിച്ചാണ് കേരളത്തിൽ സാമ്പത്തിക സെൻസസിന് തുടക്കമിടുന്നത്)
2019- ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മലയാള വിഭാഗത്തിൽ ലഭിച്ചത്- വി.മധുസൂദനൻ നായർ 
  • (കവിത- അച്ഛൻ പിറന്ന വീട്) 
2019- ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയത്- ശശി തരൂർ 
  • (കൃതി- An era of darkness: The British empire in India) 
 ക്ലബ് ലോകകപ്പ് ഫുട്ബോൾ 2019 നേടിയത്- ലിവർപൂൾ 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം നൽകുന്ന പ്രഥമ ശ്രീപദ്മനാഭം പുരസ്കാരത്തിന് അർഹരായത്- ഡോ.കെ.എം.ജാതദേവൻ നമ്പൂതിരി, കുപ്പ രാമഗോ പാല സോമയാജി 
  • (പുരസ്കാരത്തുക- 1 ലക്ഷം രൂപ) 
എ.ആർ.രാജരാജവർമ്മയുടെ വിയോഗത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച ഏത് കൃതിയുടെ 100-ാം വാർഷികമാണ് 2019- ൽ പിന്നിട്ടത്- പ്രരോദനം 

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി യു.എസ് കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചത്- ജോൺ ലെവിസ്

കേരള സാഹിത്യ അക്കാദമി അവാർഡ് 2018 
  • കവിത- ബുദ്ധപൂർണിമ (വി.എം.ഗിരിജ) 
  • നോവൽ- ഉഷ്ണരാശി (കെ.വി.മോഹൻകുമാർ) 
  • ചെറുകഥ- മാനാഞ്ചിറ (കെ.രേഖ) 
  • നാടകം- ചൂട്ടും കുറ്റും (രാജ്മോഹൻ നീലേശ്വരം) 
  • സാഹിത്യവിമർശനം- ആധുനികതയുടെ പിന്നാമ്പുറം (പി.പി.രവീന്ദ്രൻ) 
  • വൈജ്ഞാനിക സാഹിത്യം- പദാർഥം മുതൽ ദൈവ കണം വരെ (ഡോ.കെ.ബാബു ജോസഫ്) 
  • ബാലസാഹിത്യം- കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം (എസ്.ആർ.ലാൽ) 
  • യാത്രവിവരണം- ലണ്ടനിലേയ്ക്ക് ഒരു റോഡ് യാത (ബൈജു.എൻ.നായർ) 
  • ഹാസ്യസാഹിത്യം- ഹൂ ഈസ് അഫ്രൈഡ് ഓഫ് വി.കെ.എൻ (വി.കെ.കെ.രമേഷ്) 
  • ജീവചരിത്രം/ആത്മകഥ- ആത്മായനം (മുനിനാരായണ പ്രസാദ്)
മാതൃഭൂമി സാഹിത്യ പുരസ്കാരം 2019 നേടിയത്- യു.എ.ഖാദർ 
  •  (പുരസ്കാരത്തുക- 3 ലക്ഷം രൂപ)  
 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 2 ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം- കുൽദീപ് യാദവ് 

അടുത്തിടെ അന്തരിച്ച മുൻമന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന വ്യക്തി- തോമസ് ചാണ്ടി 

2018- ലെ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരന്മാർ- കെ.ജി ശങ്കരപ്പിള്ള, എം.മുകുന്ദൻ 

സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2018- ൽ നേടിയത്- സ്കറിയ സക്കറിയ, ഒ എം അനുജൻ, എസ്.രാജശേഖരൻ, മണമ്പൂർ രാജൻ ബാബു, നളിനി ബേക്കൽ 

ബിബിസി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ 2019 ആയി തിരഞ്ഞെടുത്തത്- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട് ക്രിക്കറ്റ്  താരം)

No comments:

Post a Comment