Wednesday 25 December 2019

Current Affairs- 27/12/2019

കരിമ്പിൻ നീര് ഏത് രാജ്യത്തിന്റെ ദേശീയ പാനീയമാണ്- പാകിസ്താൻ 

യൂറോപ്യൻ പാർലമെന്റിന്റെ പ്രസിഡന്റായ ഇറ്റാലിയൻ നേതാവ്- ഡേവിഡ് സസ്സോളി 

ഏതുരാജ്യത്തിന് നാറ്റോ സഖ്യരാജ്യത്തിന് തുല്യമായ പദവി നൽകുന്നതിനുള്ള ബില്ലാണ് ജൂലായിൽ യു.എസ് പാസാക്കിയത്- ഇന്ത്യ 


പ്രപഞ്ചരഹസ്യങ്ങൾ മനസിലാക്കുന്നതിന് സ്പെക്ടർ ആർ.ജി. എക്സറേ ദൂരദർശിനി സ്ഥാപിച്ച രാജ്യം- റഷ്യ  

യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്- റോബർട്ട് ഒബ്രിയൻ

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യാ ദ്വീപ് (ചാഗോസ് ദ്വീപ്) ബ്രിട്ടൻ ഏത് രാജ്യത്തിന് വിട്ടുനൽകണമെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്- മൗറീഷ്യസിന് 

2020- ലെ 'ലോക ആർക്കിടെക്ചർ തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരമേത്- റിയോ ഡി ജനൈറോ (ബ്രസീൽ)

പ്രഥമ അന്തർദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ച ദിവസമേത്- ജനുവരി 24 

വേൾഡ് സ്റ്റീൽ അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവുമധികം ഉരുക്ക് ഉത്പാദിപ്പിക്കുന്ന രാജ്യമേത്- ചൈന 
  • (ഇന്ത്യ രണ്ടാമത്) 
സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളുടെ കേന്ദ ബാങ്കുകൾ സംയുക്തമായി പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി ഏത്- അബെർ 

2019- ൽ 100-ാം വാർഷികം ആഘോഷിച്ച അന്തർദേശീയ സംഘടന ഏത്- ഇന്റർനാഷണൽ ലേബർ ഓർ ഗനൈസേഷൻ (ഐ.എൽ.ഒ.) 

ഹിന്ദിയെ മുന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ച വിദേശ രാജ്യത്തെ കോടതിയേത്- അബുദാബി കോടതി (യു.എ.ഇ.)

മിലിറ്ററി പേസ് ഫോഴ്സസിന് രൂപം നൽകിയ ആദ്യ രാജ്യമേത്- അമേരിക്ക 

2019 മാർച്ചിൽ അന്തർദേശീയ ക്രിമിനൽ കോടതിയിൽ അംഗമായ ഏഷ്യൻ രാജ്യമേത്- മലേഷ്യ 

വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമേത്- അമേരിക്ക 
  • (ഇന്ത്യ 11-ാമത്) 
സ്റ്റീഫൻ ഹോക്കിന്റെ സ്മരണാർഥം 'ബ്ലാക് ഹോൾ നാണയം' പുറത്തിറക്കിയ രാജ്യമേത്- ബ്രിട്ടൻ 

സൈന്യത്തിൽ പ്രത്യേക ഗുർഖാ യൂണിറ്റിന് രൂപം നൽകുന്ന യൂറോപ്യൻ രാജ്യമേത്- ബ്രിട്ടൻ  

ഏത് അന്താരാഷ്ട്ര കൂട്ടായ്മയുടെ പ്രഥമ സംയുക്ത സേനാഭ്യാസമാണ് 'സരി- അർക- ആന്റിടെറർ- 19'- ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ 

ലോകത്തിലെ ഏറ്റവും ജീവിത ചെലവുകൂടിയ നഗരമായി ഇക്കണോമിസ്റ്റ് സർവേ കണ്ടത്തിയ നഗരങ്ങൾ ഏവ- സിംഗപ്പുർ, ഹോങ്കോങ്, പാരിസ് 

മുൻ പ്രസിഡന്റ് 'നുർസുൽത്താൻ' നസർബയേവിന്റെ സ്മരണാർഥം 'നൂർ സുൽത്താൻ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട രാജ്യതലസ്ഥാനം ഏത്- അസ്താന (കസാഖ്സ്താൻ) 

2019- ലെ ലോക ഹാപ്പിനെസ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം- ഫിൻലൻഡ് 

ചൈനയുടെ ആഭിമുഖ്യത്തിലുള്ള 'ബെൽറ്റ് റോഡ് ഇനിഷ്യറ്റീവിൽ' അംഗമായ ആദ്യത്തെ ജി-7 രാജ്യമേത്- ഇറ്റലി 

ജീവനക്കാരുടെ അമിത ശരീര ഭാരം കുറയ്ക്കാനായി 'ലോസ് ടു വിൻ' പദ്ധതി നടപ്പാക്കുന്ന രാജ്യമേത്- യു.എ.ഇ. 

2019- ലെ വേൾഡ് എയർപോർട്ട് അവാർഡ്സിൽ മികച്ച അന്തർദേശീയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്- ചാങ്ങി എയർപോർട്ട് (സിംഗപ്പുർ) 

മാഴ്സ് റോവർ പര്യവേക്ഷണ വാഹനം ഏത് ബഹിരാകാശ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്- നാസ 

രാജ്യത്തെ ആത്മഹത്യ കുറയ്ക്കുന്നതിനായി പ്രത്യേകം മന്ത്രിയെ നിയമിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമേത്- ബ്രിട്ടൻ

ഏത് രാജ്യത്താണ്  മഞ്ഞ മേൽക്കുപ്പായ പ്രക്ഷോഭം നടക്കുന്നത്- ഫ്രാൻസ് 

ചന്ദ്രോപരിതലത്തിൽ ആദ്യമായി പരുത്തിച്ചെടി മുളപ്പിച്ച് രാജ്യമേത്- ചൈന 

മനുഷ്യാവകാശവുമായി മാത്രം ബന്ധപ്പെട്ട ലോകത്തിലെ ആദ്യത്തെ ടി.വി. ചാനൽ പ്രവർത്തനമാരംഭിച്ചതെവിടെ- ലണ്ടൻ 


പലസ്തീനിന്റെ പുതിയ പ്രധാനമന്ത്രി ആര്- മുഹമ്മദ് ഇഷ്തായെ 

ഏത് രാജ്യത്തെ യു.എൻ. സമാധാനസേനാ പ്രവർത്തനങ്ങൾ 2019- ൽ അവസാനിപ്പിക്കാനാണ് സെക്യൂരിറ്റി കൗൺസിൽ തീരുമാനിച്ചത്- ഹെയ്തി 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പുതുതായി രൂപം നൽകുന്ന ഇൻഇക്വാലിറ്റി സ്റ്റഡീസ് ചെയറിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- അമർത്യാസെൻ 

2016- ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ നടത്തിയതായി പറയപ്പെടുന്ന രഹസ്യ ഇടപെടലുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ജസ്റ്റിസ് വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് ഏത്- റോബർട്ട് മുള്ളർ റിപ്പോർട്ട്

ഇന്ത്യയുമായി നയത്രന്ത ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികം പ്രമാണിച്ച് രാമായണ കഥാ സന്ദർഭങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പുകൾ പുറത്തിറക്കിയ രാജ്യമേത്- ഇൻഡൊനീഷ്യ  

സമുദ്രങ്ങളെ സംരക്ഷിക്കണമെന്നുള്ള സന്ദേശമുയർത്തി 2019 ഏപ്രിലിൽ സമുദ്രത്തി നടിയിൽവെച്ച് പ്രഭാഷണം നടത്തിയ ഡാനി ഫൗറെ ഏതു രാജ്യത്തെ പ്രസിഡന്റാണ്- സെയ്ഷെൽസ് 

ഇൻസൈറ്റ് പര്യവേക്ഷണ വാഹനം ഇറങ്ങിയ ആകാശഗോളമേത്- ചൊവ്വ 

തായ്ലാൻഡിലെ പുതിയ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടതാര്- മഹാ വിജിരാലോങ്കോൺ രാജാവ് (രാമ 10-ാമൻ)

'ഗോൾഡൻ കാർഡ്' എന്ന പേരിൽ സ്ഥിരതാമസ സംവിധാനം പ്രഖ്യാപിച്ച ഗൾഫ് രാജ്യമേത്- യു.എ.ഇ. 

വേൾഡ് ടൂറിസം ഓർഗനെ സേഷന്റെ മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര്- സുമൻ ബില്ല 

ആമസോൺ കാടുകളുടെ സംരക്ഷണാർഥമുള്ള ഏതു സംഘടനയിലെ അംഗമായിരുന്നു കാട്ടുകള്ളൻമാർ വെടിവെച്ചുകൊന്ന പൗലോ പൗലിനോ ഗോജാജര- ഗാർഡിയൻസ് ഓഫ് ദി ഫോറസ്റ്റ്സ്

ലോകപ്രശസ്തമായ ഫിനാൻഷ്യൽ ടൈംസ് പത്രത്തിന്റെ എഡിറ്ററായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതയാര്- റൗലാ ഖലാഫ് 

വിശിഷ്ട സംഭാവനയ്ക്കുള്ള 2019- ലെ പ്രത്യേക ഓസ്കർ പുരസ്കാരം നേടിയ നടിയാര്- ജീന ഡേവിസ് 

2019- ലെ റൈറ്റ് ലൈവിഹുഡ് അവാർഡ്, ചിൽഡ്രൻസ് പീസ് പ്രൈസ് എന്നിവ ലഭിച്ച താർക്ക്- ഗ്രെറ്റാ തുൻബർഗ് (സ്വീഡൻ) 

കാലാവസ്ഥാ അടിയന്തരാവസ്ഥ (ക്ലൈമറ്റ് എമർജൻസി) പ്രഖ്യാപിച്ച ആദ്യത്തെ രാജ്യമേത്- ബ്രിട്ടൻ  

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനം എവറസ്റ്റ് കൊടുമുടിയിൽ സ്ഥാപിച്ച സംഘടനയേത്- നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി 

ഐക്യരാഷ്ട്രസഭാ പരിസ്ഥി തി പരിപാടിയുടെ (യു. എൻ.ഇ.പി.) പുതിയ എക്സി ക്യൂട്ടീവ് ഡയറക്ടറായി നിയമിതയായ വനിത ആര്- ഇങ്ങെർ  ആൻഡേഴ്സൺ (ഡെൻമാർക്ക്‌)

No comments:

Post a Comment