Wednesday 18 December 2019

Current Affairs- 21/12/2019

രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ്- പർവേസ് മുഷറഫ് 
  • (2007 നവംബറിൽ ഭരണഘടന റദ്ദാക്കി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനാണ് കേസ്) 
ഇന്ത്യൻ റെയിൽവേയും കേരള സംസ്ഥാന സർക്കാരും ചേർന്ന് നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി- സിൽവർ- ലൈൻ 
  • കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാത പദ്ധതിയാണ് സിൽവർ ലൈൻ 
അന്റാർട്ടിക് ഐസ് മാരത്തൺ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- റോയ് ജോർഗൻ സ്വന്നിങ്സൺ (കാനഡ, 84-ാം വയസ്സ്) 


ലോക സാമ്പത്തിക ഫോറം അടുത്തിടെ ഇറക്കിയ സ്ത്രീ പുരുഷ സമത്വ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം- 112 
  • (ഒന്നാം സ്ഥാനം- ഐസ്ലാന്റ്)  
അടുത്തിടെ 'BBC Sports Personality of the year 2019' എന്ന ബഹുമതി നേടിയ കായിക താരം- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട് ക്രിക്കറ്റ് താരം) 


അന്താരാഷ്ട്ര ഏകദിന ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ- ആബിദ് അലി (പാകിസ്ഥാൻ) 

ഇന്ത്യൻ ആർമിയുടെ പുതിയ തലവനായി നിയമിതനാകുന്ന വ്യക്തി- Manoj Mukund Naravane 

നൂറ് ഭാഷകൾ സംസാരിക്കാനും വിവർത്തനം ചെയ്യാനും കഴിയുന്ന റോബോട്ട് അടുത്തിടെ വികസിപ്പിച്ച സർവ്വകലാശാല- ടെഹ്റാൻ സർവ്വകലാശാല (ഇറാൻ) 
  • (റോബോട്ട് - സുറീന)
LaLiga ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡർ ആകുന്ന ആദ്യ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ  


അൾജീരിയൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതാര്- Abdelmadjid Tebboune

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി കുറിച്ച ആദ്യ താരം- Abid Ali (പാക്കിസ്ഥാൻ) 

President's Colours Award ലഭിച്ച സ്റ്റേറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്- ഗുജറാത്ത് 

2019- ലെ ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയത്- കേരളം 

World Economic Forum on Crystal Award- ന് അർഹയായ ബോളിവുഡ് താരം- ദീപിക പദുകോൺ

ഇന്ത്യയിലെ ആദ്യ സിനിമ മ്യൂസിയത്തിന്റെ മുഴുവൻ പേരെന്ത്- നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ 

വിദ്യാർഥികളും സ്പേസ് കിഡ്സ് ഇന്ത്യയും ചേർന്ന് നിർമിച്ച്, ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമേത്- കലാം സാറ്റ്  

ഇന്ത്യയുടെ മൈക്രോസാറ്റ് ആർ ഉപഗ്രഹം പ്രധാനമായും ഏത് മേഖലയ്ക്കുവേണ്ടിയുള്ളതാണ്- പ്രതിരോധാവശ്യങ്ങൾ

കർഷകർക്ക് വർഷം 6000 രൂപ ബാങ്ക് വഴി നൽകുന്ന കേന്ദ്രസർ ക്കാർ പദ്ധതി- കിസാൻ സമ്മാൻ നിധി 

കിസാൻ സമ്മാൻ നിധിക്ക് തുടക്കം കുറിച്ചത് എന്ന്- ഫെബ്രുവരി 24- ന് 

കിസാൻ സമ്മാൻ നിധി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെവിടെ- ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ 

ദേശീയ യുദ്ധസ്മാരകം തുറന്നതെവിടെ- ന്യൂഡൽഹിയിൽ ഇന്ത്യാഗേറ്റിന് സമീപം 

ദേശീയ യുദ്ധസ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എന്ന്- ഫെബ്രുവരി 25 

ആരായിരുന്നു അയോധ്യ തർക്ക പരിഹാരത്തിന് മാർച്ച് 8- ന് സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള

അയോധ്യ തർക്കപരിഹാര സമിതിയിലെ മറ്റ് അംഗങ്ങൾ- ശ്രീറാം പഞ്ചു, ശ്രീശ്രീ രവിശങ്കർ  

കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം- ഇന്ദോർ 

ഇന്ത്യൻ വ്യോമസേനയ്ക്കായി സി.എച്ച്. 47 എഫ് (1) ചിനൂക്ക് ഹെലികോപ്റ്ററുകൾ എത്തിക്കുന്നത് എവിടെ നിന്ന്- അമേരിക്കയിലെ ബോയിങ് കമ്പനിയിൽ നിന്ന് 

ചെന്നെ റെയിൽവേ സ്റ്റേഷന്റെ പുതുക്കിയ പേരെന്ത്- പുരട്ചി തലൈവർ ഡോ.എം.ജി. രാമചന്ദ്രൻ സെൻട്രൽ സ്റ്റേഷൻ 

സാമ്പത്തികപ്രതിസന്ധിയെത്തുടന്ന് ഏപ്രിലിൽ സേവനം അവസാനിപ്പിച്ച വിമാനകമ്പനിയേത്- ജെറ്റ് എയർവേസ് 

ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹമായ റിസാറ്റ്- 2ബി വിക്ഷേപിച്ചത് എന്ന്- മേയ് 22   

സുപ്രീംകോടതിയിൽ നിലവിൽ എത്ര ജഡ്ജിമാരുണ്ട്- 34

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന് കരട് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷനാര്- ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ 

ദേശീയ സുരക്ഷാ ഉപദേഷ്ടാവാര്- അജിത് ഡോവൽ 

തമിഴ്നാടിന്റെ ഔദ്യോഗിക ചിത്രശലഭം ഏത്- തമിഴ് മറവൻ 

ന്യൂഡൽഹിയിൽ സ്ഥാപിച്ച അടൽ ബിഹാരി വാജ്പേയി സ്മാരകം- സയ്ദവ് അടൽ 

തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്- തോട്ടത്തിൽ ബി. രാധാകൃഷൻ 

ചെങ്കോട്ടയിൽ തുറന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്മാരകം- കാന്ദി മന്ദിർ മ്യൂസിയം 

100 യുദ്ധക്കപ്പലുകൾ നിർമിക്കു കയും വിതരണംചെയ്യുകയും ചെയ്ത ഇന്ത്യയിലെ ആദ്യ ഷിപ്യാഡ്- ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് 

Every vote counts ആരുടെ പുസ്തകമാണ്- മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ നവീൻ ചൗള 

ബൊളീവിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി- രാം നാഥ് കോവിന്ദ് 

സന്നദ്ധസംഘടനയായ ഗ്രീൻപീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം- ഗുരുഗ്രാം 

അസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്- ഡോ. ജി.സി. അനുപമ 

Waste to Wonder Park സ്ഥിതി ചെയ്യുന്നതെവിടെ- ന്യൂഡൽഹി 

ഇന്ത്യയുടെ പോർവിമാനമായ തേജസ്സിൽ പറന്ന ആദ്യ വനിതയാര്- പി.വി. സിന്ധു 

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനീയർ ആര്- ഹിന ജയ്സ്വാൾ 

ലോക സുസ്ഥിരവികസന ഉച്ചകോടിക്ക് വേദിയായ ഇന്ത്യൻ നഗരം- ന്യൂഡൽഹി 

പഞ്ചാബിന്റെ ഔദ്യോഗിക ജല ജീവി- ഇൻഡസ് റിവർ ഡോൾഫിൻ 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച വനിതാതാരത്തിനുള്ള 2018- ലെ പുരസ്കാരം ഏകദിന വിഭാഗത്തിൽ ലഭിച്ചതാർക്ക്- സ്മൃതി മന്ഥാന 

വിദേശത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടം സ്വന്തമാക്കിയതാര്- ഋഷഭ് പന്ത് 

അന്താരാഷ്ട് ബോക്സിങ് അസോസിയേഷന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളതാര്- മേരി കോം 

2018- ലെ ആഫ്രിക്കൻ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടതാര്- മുഹമ്മദ് സല 

ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകൂടിയ താരം- ക്ലോഡിയോ പിസാറോ 

ജനുവരി 21- ന് വിമാനാപകടത്തിൽ മരിച്ച അർജന്റീന ഫുട്ബോൾ താരം- എമിലിയാനോ സല  

2018-19 രഞ്ജി ട്രോഫി ചാമ്പ്യന്മാർ- വിദർഭ 

അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയുടെ പ്രസിഡന്റ് ആര്- ജിയാനി ഇൻഫാന്റിനോ 

ഓപ്പൺ ടെന്നീസ് യുഗത്തിൽ 100 സിംഗിൾസ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ താരം ആര്- റോജർ ഫെഡറർ 

2020- ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ  

2018-19 ഐ-ലീഗ് ചാമ്പ്യൻമാർ- ചെന്നെ സിറ്റി എഫ്.സി

ചെസ്സിൽ 2600 ലൈവ് എലോ റേറ്റിങ് നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യാക്കാരൻ-  നിഹാൽ സരിൻ

No comments:

Post a Comment