Sunday 15 December 2019

Current Affairs- 16/12/2019

ഫോബ്സ് മാഗസിന്റെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്- Angela Merkel 
  • (നിർമ്മലാ സീതാരാമൻ 34ാം സ്ഥാനം) 
ഇന്ത്യയിലാദ്യമായി പശു കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്ത സംസ്ഥാനം- ഹരിയാന 

2019- ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയത്- ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം


സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർക്ക് 21 ദിവസത്തിനുള്ളിൽ വധശിക്ഷ നടപ്പിലാക്കാൻ ദിശ ബിൽ പാസ്സാക്കിയ സംസ്ഥാനം- ആന്ധാപ്രദേശ് 

2019 World Habitat Award നേടിയ സംസ്ഥാനം- ഒഡീഷ 

2020- ൽ ആദ്യമായി സ്ത്രീകൾക്കു വേണ്ടി നടത്തുന്ന ഗോൾഫ് ടൂർണമെന്റിന് വേദിയാകുന്ന രാജ്യം- സൗദി അറേബ്യ

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാര കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- കുമരകം

2021- നെ എന്തിന്റെ വർഷമായാണ് യു.എൻ ആചരിക്കുന്നത്- International year of peace and trust

ക്രിക്കറ്റിൻറ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സ് പ്രഖ്യാപിച്ചത്- രോഹിത് ശർമയുടെ ഇന്നിംഗ്സ്

ലോകത്തെ കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത്- അജ്ജല മെർക്കൽ

സ്ത്രീശാക്തീകരണം, പാർശ്വ വത്കൃതരുടെ ഉന്നമനം എന്നീ രംഗത്ത് പ്രവർത്തിക്കുന്ന വനിതകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ആരുടെ പേരിലാണ്- ദാക്ഷായണി വേലായുധൻ 

ഗ്രാമീണ മേഖലയിലെ വിദ്യാർഥികളെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ പ്രാപ്തരാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി ഏത്- ധനുസ് 

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതിയേത്- മഴവില്ല് 

കാഞ്ചൻ ജംഗ കൊടുമുടി കീഴടക്കിയ ആദ്യത്തെ മലയാളി വനിത 2019- ൽ അന്തരിച്ചു. എന്താണിവരുടെ പേര്- ചിന്നമ്മ ജോൺ 

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ ടെന്നിസ് അക്കാദമി സ്ഥാപിച്ചതെവിടെ- തിരുവനന്തപുരം 

റോബോട്ടിനെ (കെ.പി. ബോട്ട്) സേവനത്തിന് ഉപയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേന ഏത്- കേരളാ പോലീസ് 

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗരോർജ പഞ്ചായത്ത് ഏത്- പോത്താനിക്കാട് (എറണാകുളം ജില്ല) 

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്രമ്യൂസിയം സ്ഥാപിക്കുന്നത് എവിടെ- കൊടുങ്ങല്ലൂർ 

ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ ആദ്യത്തെ വനിതാ മത്സ്യത്തൊഴിലാളി ആര്- രേഖാ കാർത്തികേയൻ 

ഇ.വി. സാഹിത്യ പുരസ്കാരം നേടിയ ഇതിഹാസത്തിന്റെ ഇതളുകൾ രചിച്ചതാര്- ബി. സന്ധ്യ 

2019- ൽ അന്തരിച്ച ഏതു മലയാള സാഹിത്യകാരിയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതമാക്കിയത്- അഷിത 

കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം എവിടെയാണ് സ്ഥാപിക്കുന്നത്- ചിന്നക്കനാൽ (ഇടുക്കി) 

ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി വനിതയാര്- പി.യു. ചിത്ര

പ്രഥമ എം.വി. ദേവൻ പുരസ്കാരത്തിന് അർഹനായത് ആര്- എ.പി. മുത്തുക്കോയ 

ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏത്- തിരുവനന്തപുരം 

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ശിവലിംഗം സ്ഥാപിച്ച ചെങ്കൽ ക്ഷേതം ഏതു ജില്ലയിലാണ്- തിരുവനന്തപുരം 

ഏത് എഴുത്തുകാരന്റെ പുതിയ നോവലാണ് 'സമുദ്രശില'- സുഭാഷ്ചന്ദ്രൻ 

2019- ൽ അന്തരിച്ച ഏതു മലയാളി നിയമപണ്ഡിതനാണ് 'ഇന്ത്യയിലെ ആധുനിക നിയമവിദ്യാഭ്യാ സത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്- എൻ.ആർ. മാധവമേനോൻ 

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററി ഫിലിമായി ഗിന്നസ് ബുക്കിൽ ഇടംനേടിയ സൃഷ്ടിയേത്- ഹൻഡ്രഡ് ഇയേഴ്സ് ഓഫ് കി സ്റ്റോറ്റം 
  • (സംവിധാനം- ബ്ലസി) 
2018- ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് തിരഞ്ഞെടുത്തതാരെ- ഷീല 
  • (ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിത) 
സംസ്ഥാനത്തെ ആദ്യത്തെ ജൈവ പൈതൃക കേന്ദ്രമായി തിരഞ്ഞടുക്കപ്പെട്ടത് എന്ത്- ആശ്രാമത്തെ കണ്ടൽക്കാടുകൾ (കൊല്ലം) 


കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ ശുദ്ധവായു ലഭ്യതയിൽ രണ്ടാമതുള്ളത് കേരളത്തിലെ ഏതു പട്ടണമാണ്- പത്തനംതിട്ട  

'വെയിൽ മരങ്ങൾ' എന്ന സിനിമയുടെ സംവിധായകൻ ആര്- ഡോ. ബിജു 

കേന്ദ്രമന്ത്രിസഭയിലെ കേരളത്തിൽ നിന്നുള്ള അംഗമായ വി. മുരളീധരൻ ഏതു സംസ്ഥാനത്തു നിന്നുമുള്ള രാജ്യസഭാംഗമാണ്- മഹാരാഷ്ട്ര  

കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച 'വാഴുവേലിൽ തറവാട്' ആരുടെ ജന്മഗൃഹമാണ്- സുഗതകുമാരിയുടെ

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകീകരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റിയേത്- ഖാദർ കമ്മിറ്റി 

2019- ലെ ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവു മുയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചതാര്- രാഹുൽഗാന്ധി (വയനാട്) 

കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കുപ്പിവെള്ള പദ്ധതി ഏത്- തെളിനീർ 

ഗോത്രഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്- കേരളം 

പ്രസവശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിലെത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി ഏത്-  മാതൃയാനം

No comments:

Post a Comment