Thursday 26 December 2019

Current Affairs- 30/12/2019

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഈയിടെ ഫിൻലൻഡിൽ ചുമതലയേറ്റു. പേര്- mummoaolo (Sanna Marin) 
  • ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന ന്യൂസീലൻഡിലെ ജസീന്ത ആർഡേൻ (39), യുക്രൈനിലെ ഒലെക്സി ഹാൻചൊർക്ക് (35) എന്നിവറുടെ റെക്കോഡാണ് 34- കാരിയായ സന്നാമരിൻ തിരുത്തിക്കുറിച്ചത്. 
  • നിലവിൽ ലോകത്ത് ഭരണം നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സന്ന.  
  • ഫിൻലൻഡിന്റെ തലസ്ഥാനം ഹെൽസിങ്കി. 
  • 2019- ലെ യു.എൻ. ആഗോള സന്തോഷ സൂചിക (Happiness Index) പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം കൂടിയാണ് ഫിൻലൻഡ്. 
  • മലേഷ്യൻ പ്രധാനമന്ത്രിയായ മഹാതിർ മുഹമ്മദാണ് (94) ലോകത്ത് അധികാരസ്ഥാനത്തുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തി.
ഏതു വർഷത്തെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് 2019- ലെ പൗരത്വ ഭേദഗതി നിയമം. (Citizenship Amendment Act (CAA) 2019- ൽ നിലവിൽ വന്നത്- 1955-ലെ 
  • 2014 ഡിസംബർ 31 ആണ് പൗരത്വത്തിനുള്ള പുതിയ അടിസ്ഥാന തീയതി.
കായികതാരങ്ങളുടെ ഉത്തേജക പരിശോധനാരേഖകളിൽ കൃത്രിമം നടത്തിയതിന്റെ പേരിൽ ഏതു രാജ്യത്തെയാണ് നാല് വർഷത്തേക്ക് കായികരംഗത്തു നിന്ന് വിലക്കിയിട്ടുള്ളത്- റഷ്യ 
  • അന്താരാഷ്ട ഉത്തേജകവിരുദ്ധ ഏജൻസി (World Anti- Doping Agency-WADA) ആണ് വിലക്ക് ഏർപ്പെടുത്തിയത്.
  • 2011 മുതൽ 15 വരെ സർക്കാരിന്റെ പിന്തുണയോടെ റഷ്യൻ അത്‌ലറ്റിക്സിൽ മരുന്നടി നടന്നു വെന്ന കണ്ടത്തലിനെ തുടർന്നാണ് നടപടി.
  • കായികരംഗത്ത് മയക്കുമരുന്നുപയോഗത്തിനെതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുക, ഏകോപിപ്പിക്കുക, നിരീക്ഷിക്കുക എന്നീ ഉദ്ദേശങ്ങളോടെ 1999 നവംബർ 10- ന് ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) ആരംഭിച്ച ഏജൻസിയാണ് WADA.  
  • കാനഡയിലെ ക്വിബെക് (Quebeck) പ്രവിശ്യയിലെ മോൺട്രീയൽ (Montreal) ആണ് WADA- യുടെ ആസ്ഥാനം. 
  • വിലക്കുമൂലം 2020-ലെ ടോക്കിയോ ഒളിമ്പിക്സ്, 2022- ൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തുടങ്ങിയ മത്സരങ്ങൾ റഷ്യക്ക് നഷ്ടമാകും. 
സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൻറ ഇൻറർനെറ്റ് റേഡിയോ ഈയിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പേര്- റേഡിയോ കേരള (Radio Kerala) 

2019- ലെ വിശ്വസുന്ദരി (Miss Universe) ആയി തിരഞ്ഞെടു ക്കപ്പെട്ടതാര്- സൊസിബിനി ടുൻസി (Zozibini Tunzi) 
  •  യു.എസിലെ അറ്റ്ലാൻറയിൽ 90 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബർ 8- ന് നടന്ന മത്സരത്തിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സൊസിബിനി (26) കിരീടം നേടിയത്. 
  • ഇന്ത്യയിൽനിന്നുള്ള വർത്തിക സിങ് (Varthika Singh) 20 വിശ്വ സുന്ദരിമാരുടെ പട്ടികയിൽ ഇടം പിടിച്ചു. 
  • ഫിലിപ്പിനോ- ഓസ്ട്രേലിയൻ മോഡലായ Catriona Gray ആയിരുന്നു 2018- ലെ വിശ്വസുന്ദരി.
സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക ഈയിടെ അന്തരിച്ചു. പേര്- ലില്ലി തോമസ്  
  • നിയമത്തിൽ ബിരുദാനന്തര ബിരുദം (L.L.M.- Master of Law) നേടിയ ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് ലില്ലി തോമസ്.
പാർലമെൻറിലും നിയമസഭകളിലും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള സംവരണം പത്ത് വർഷത്തേക്കു കൂടി നീട്ടുന്നതിനുള്ള 126-ാം ഭരണഘടനാ ഭേദഗതി ലോക്സഭയും രാജ്യസഭയും പാസാക്കി. ഇതുപ്രകാരം സംവരണം എന്നുവരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്- 2030 ജനുവരി 25 വരെ 
  • ഭരണ ഘടനയുടെ 334-ാം അനുഛേദപ്രകാരം 70 വർഷങ്ങളായി സംവരണം ദീർഘിപ്പിച്ചു കൊണ്ടിരുന്നു. ഇതിൻറ കാലാവധി 2020 ജനുവരി 25-ന് അവസാനിക്കുന്നതിൻറ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി. 
കാലാവസ്ഥാവ്യതിയാനത്ത ചെറുക്കാൻ സഹായകരമായ പരിസ്ഥിതി പ്രവർത്തനത്തിന് UN Globel Climate Action Award നേടിയ ഇന്ത്യയിലെ സ്ഥാപനം- ഇൻഫോസിസ് (Infosys) 
  • Climate Neutral Now വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. 
2002- ൽ നടന്ന ഗുജറാത്ത് കലാപത്തിൽ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരിനെ കുറ്റ വിമുക്തമാക്കുന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഈയിടെ നിയമസഭയിൽ സമർപ്പിക്കപ്പെട്ടു. കമ്മിഷൻ ഏത്- നാനാവതി-മേത്ത  കമ്മിഷൻ 
  • 2002 ഫെബ്രുവരി 27- ലെ ഗോദ്ര തീവണ്ടി കത്തിക്കലും തുടർന്നുണ്ടായ കലാപവുമായിരുന്നു കമ്മിഷൻ അന്വേഷണവിഷയം.  
  • 2002 മാർച്ച് 6- ന് ജസ്റ്റിസ് കെ.ജി. ഷായെയാണ് ഏകാംഗ കമ്മിഷനായി നിയമിച്ചത്. ജസ്റ്റിസ് ജി.ടി. നാനാവതിയെ കമ്മിഷൻറ ചെയർമാനായി നിയമിച്ചു. 
  • ജസ്റ്റിസ് ഷാ അന്തരിച്ചതിനെ തുടർന്ന് ജസ്റ്റിസ് അക്ഷയ് എച്ച്. മേത്തയെ തത്സ്ഥാനത്ത് നിയമിച്ചു. 
  • 2014 നവംബർ 18- ന് സമർപ്പിച്ച കമ്മിഷൻ റിപ്പോർട്ടാണ് സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഈയിടെ ഗുജറാത്ത് നിയമസഭയിൽവെച്ചത്. 
2017-ൽ മ്യാൻമറിലെ റാവിൻ സംസ്ഥാനത്ത് സൈന്യം റോ ഹിംഗ്യൻ (Rohingya) മുസ്ലിങ്ങൾക്കെതിരേ നടത്തിയ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICU) മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സൂചി വിശദീകരണം നൽകുകയുണ്ടായി. ഏതു ആഫ്രിക്കൻ രാജ്യമാണ് മ്യാൻമാറിനെതിരേ ICJ- യെ സമീപിച്ചത്- ഗാംബിയ (Gambia) 

ജനഹിത പരിശോധനയിലൂടെ പാപ്പുവ ന്യൂഗിനി (PNG)- യിൽനിന്ന് സ്വാതന്ത്ര്യം നേടാൻ വോട്ടുചെയ്ത ബൊഗെയ്ൻവിൽ (Bougainville) ഈയിടെ വാർത്താ പ്രാധാന്യം നേടി. എന്താണത്- ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര രാജ്യമാകാൻ പോവുകയാണ് ആ ദ്വീപസമൂഹം  
  • ദക്ഷിണ സുഡാനാണ് (South Sudan) ഏറ്റവും ഒടുവിലായി രൂപം കൊണ്ട ലോകരാജ്യം (2011) 
  • കൊസോവോ (Kosovo- 2008), മോണ്ടിനെഗ്രോ (Montenegro- 2006), സെർബിയ (Serbia- 2006), കിഴക്കൻ ടിമോർ (East Timor- 2002) എന്നിവയാണ് അതിനുമുൻപ് രൂപംകൊണ്ട് സ്വതന്ത്ര രാജ്യങ്ങൾ  
  • 21-ാം നൂറ്റാണ്ടിൽ രൂപംകൊണ്ട് ആദ്യ രാജ്യമെന്ന ബഹുമതി ഈസ്റ്റ് ടിമോറിനാണ്.
ഇന്ത്യയുടെ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി.യുടെ അൻപതാമത് വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം- RISAT-2BRI 
  • ഡിസംബർ 11-നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ഭൗമനിരീക്ഷണത്തിനുള്ള റഡാർ ഇമേജിങ് ഉപഗ്രഹത്തെ PSLV C-48 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. 
  • റിസാറ്റ് 2 ബി.ആർ.ഒന്നിനൊപ്പം 9 വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിച്ചു. 
  • ജപ്പാൻ, ഇറ്റലി, ഇസ്രയേൽ, യു.എസ്. എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളായിരുന്നു അവ.  
  • ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻററിൽ (SDSC) നിന്നുള്ള 75-ാം വിക്ഷേപണം കൂടിയായിരുന്നു ഇത്. 
'കർത്താവിൻറെ നാമത്തിൽ' ആര് രചിച്ച കൃതിയാണ്- സിസ്റ്റർ ലൂസി കളപ്പുര

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള 2019- ലെ ജാനകി അമ്മാൾ നാഷണൽ വുമൺ ബയോസയൻറ്റിസ്റ്റ് അവാർഡ് നേടിയ മലയാളി വനിത- ഡോ.ഇ.വി. സാണിയ 
  • സീനിയർ കാറ്റഗറിയിലുള്ള ഈ അവാർഡ് തുക അഞ്ചുലക്ഷം രൂപയാണ് 
  • 1897- ൽ തലശ്ശേരിയിൽ ജനിച്ച ഇടവലത്ത് കക്കാട്ടു ജാനകി അമ്മാൾ എന്ന പ്രസിദ്ധ മലയാളി സസ്യശാസ്ത്രജ്ഞയുടെ പേരിലാണ് ഈ അവാർഡ് നൽകിവരുന്നത്. 
ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസിലെ 650 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ് കൺസർവേറ്റീവ് കക്ഷി ചരിത്രവിജയം നേടിയത്- 365  
  • 1987- ൽ മാർഗരറ്റ് താച്ചർ അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് യാഥാസ്ഥിതിക കക്ഷി (Tories) ഇത്ര വലിയ വിജയം നേടിയത്.
  • Conservative and Unionist Party എന്നു ഔദ്യോഗികനാമമുള്ള ഈ പാർട്ടി 1834-ലാണ് സ്ഥാപിതമായത്.

No comments:

Post a Comment