Tuesday 3 March 2020

Current Affairs- 04/03/2020

1. ന്യൂഡൽഹിയുടെ മുഖ്യമന്ത്രിയായി (മുന്നാം തവണ) അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്തു നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു.  


2. ഡി.ആർ.ഡി.ഒ. നിർമ്മിച്ചുകൊണ്ടിരിക്കുന്ന, ശബ്ദത്തിന്റെ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നതും 200 കി.മീ. ദൂരപരിധിയുളളതുമായ ബാലിസ്റ്റിക് മിസൈലാണ്- പ്രണാശ് 


3. 'The ThinMind Map Book' എന്ന പുസ്തകത്തിന്റെ രചയിതാവ്- ധർമ്മേന്ദ്ര റായി 


4. ബ്രിട്ടന്റെ പുതിയ ധനകാര്യമന്ത്രിയായി ഇന്ത്യൻ വംശജനായ റിഷി സുനകിനെ നിയമിച്ചു. കൂടാതെ ആഭ്യന്തരമന്തിയായി ഇന്ത്യൻ വംശജയായ പ്രീതി പട്ടേലും നിയമിതയായി. 


5. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റെ പുതിയ പ്രസിഡന്റ്- അതുൽ കുമാർ ഗുപ്ത 


6. ഇന്റർ നാഷണൽ ഹോക്കി ഫെഡറേഷൻ 2019- ലെ മികച്ച ഹോക്കി താരമായി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗിനെ തെരഞ്ഞെടുത്തു. 


7. പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിൻ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിനും മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പേര് നൽകി പുനർനാമകരണം ചെയ്തു. 


8. ഐ.എസ്.ആർ.ഒ- യുടെ വ്യാവസായിക യൂണിറ്റ് ആയ ന്യൂപേസ് ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത്- ജി. നാരായണൻ


9. ദേശീയ വനിതാദിനം- ഫെബ്രുവരി- 13
  • (സരോജിനി നായിഡുവിന്റെ ജന്മദിനമാണ് (1879 ഫെബ്രുവരി- 13) ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്. 
10. 1945- ൽ കമ്മിഷൻ ചെയ്ത ഇന്ത്യൻ നാവിക സ്റ്റേഷനായ ഐ.എൻ.എസ്. ശിവജിയ്ക്ക് പ്രസിഡന്റ്സ് കളർ അവാർഡ് ലഭിച്ചു. ഒരു സായുധസേനാ യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. 


11. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ (1.1 ലക്ഷം കാണികൾ) സർദാർ വല്ലഭായി സ്റ്റേഡിയം (പഴയ പേര്- മൊട്ടേര സ്റ്റേഡിയം) അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉദ്ഘാടനം ചെയ്തു. ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിലെ സ്വീകരണ പരിപാടിയുടെ പേര്- നമതേ ട്രംപ്. ഈ പരിപാടിക്ക് ആദ്യം നൽകിയിരുന്ന പേര് ഗുജറാത്തി ഭാഷയിൽ 'കെം ചോ ട്രംപ്' എന്നായിരുന്നു. 


12. ലഹരി പദാർത്ഥങ്ങളുടെ ഉപഭോഗവും വിതരണവും തടയുന്നതിന് പൊതു ജനങ്ങൾക്ക് പോലീസിൽ വിവരം കൈമാറുവാൻ കഴിയുന്ന 'യോദ്ധാവ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പുറത്തിറക്കി. 


13. 2020- ലെ മികച്ച പുരുഷ കായിക താരത്തിനുളള ലോറൻസ് പുരസ്കാരം ഫോർമുല 1 കാറോട്ടക്കാരൻ ലൂയിസ് ഹാമിൾട്ടനും ഫുട്ബോളർ ലയണൽ മെസ്സിയും പങ്കിട്ടു. മികച്ച കായിക നിമിഷത്തിനുളള ലോറൻസ് പുരസ്കാരം, ലോകകപ്പ് വിജയത്തിനുശേഷം ടീമംഗങ്ങൾ സച്ചിൻ ടെൻഡുൽക്കറെ തോളിലേറ്റി നടന്ന നിമിഷത്തിനു ലഭിച്ചു. 


14. 2020- ലെ ടോക്കിയോ ഒളിമ്പിക്സിന്റെ ആപ്ത വാക്യം- യുണൈറ്റഡ് ബൈ  ഇമോഷൻ.


15. ഇന്ത്യയിലെ രണ്ടാമത്തെ അതി സമ്പന്നൻ- ഡി-മാർട്ടിന്റെ സ്ഥാപകനായ രാധാകൃഷ്ണ ദമാനി. 


16. ഇന്ത്യയിലെ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മുക്ത എയർപോർട്ട്- ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി 


17. 28 വർഷങ്ങൾക്കും അഞ്ച് ഗ്രാന്റ് സ്ലാം നേട്ടങ്ങൾക്കും ശേഷം ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. വോഗിൽ എഴുതിയ കോളത്തിലാണ് താരം കോർട്ടിലേക്ക് ഇനിയില്ലെന്ന് ലോകത്തെ അറിയിച്ചത്. 


18. ഈ വർഷത്തെ വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് പ്രകാരം ബ്രിട്ടനെയും ഫാൻസിനെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി.


19. 2020 അണ്ടർ 17 ഫിഫ വനിത ഫുട്ബോൾ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. 


20. 2019- ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2020 ഏപ്രിലോടെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 


21. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ- ഹിന്ദി 


22. ലോക സാമൂഹ്യനീതി ദിനം- ഫെബ്രുവരി- 20 
  • (ഈ വർഷത്തെ സന്ദേശം- 'Closing the Inequalities Gap to Achieve Social Justice')
23. സെൻട്രൽ വിജിലൻസ് കമ്മിഷണർ- സജയ് കോത്താരി 
  •  (സെൻട്രൽ വിജിലൻസ് കമ്മിഷൻ സ്ഥാപിതം- 1964, ആസ്ഥാനം- ന്യൂഡൽഹി) 
24. അന്തർദേശീയ മാതൃഭാഷാ ദിനം- ഫെബ്രുവരി- 21 
  • (ഈ വർഷത്ത സന്ദേശം- Language without Borders) 
25. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ടി-20) 100 മത്സരങ്ങൾ തികച്ച ക്രിക്കറ്റർ- റോസ് ടെയ്ലർ (ന്യൂസിലാൻഡ്). 


26. 2020- ലെ അന്തർദേശീയ ജുഡീഷ്യൽ കോൺഫറൻസിന് ഡൽഹി വേദിയായി. 


27. കൊറോണ വൈറസിന്റെ പുതിയ പേര്- കോവിഡ്- 19. 


28. ഭൂഗർഭ ജലനിരപ്പ് വർദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ ഗ്രൗണ്ട് വാട്ടർ ആക്റ്റ് 2020 പാസ്സാക്കി. 


29. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണപ്രദേശം- പുതുച്ചേരി  


30. വിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർത്തുവാനായി കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അരംഭിച്ച പദ്ധതി- സഹിതം 


31. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ്- അഷ്റഫ് ഗാനി 


32. സൂര്യന്റെ ദക്ഷിണ ഉത്തര ധ്രുവങ്ങളുടെ ചിത്രങ്ങളെടുക്കുവാനായി നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും സംസ്കൃതമായി വിക്ഷേപിച്ച പേടകം- ഓർബിറ്റർ (2020 ഫെബ്രുവരി- 23) 


33. മുംബൈയിൽ നടന്ന ദേശീയ ഇഗവേൺസ് സമ്മേളനത്തിൽ കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in ഒന്നാമതെത്തി 


34. പരിസ്ഥിതി പ്രവർത്തകനും എനർജി റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവിയുമായിരുന്ന രാജേന്ദ്രകുമാർ പച്ചൗരി അന്തരിച്ചു. 


35. കരസേനയിൽ വനിതകൾക്കും സ്ഥിരം കമ്മിഷൻ പദവി നൽകണമെന്ന് കേന്ദ സർക്കാരിന് സുപ്രീംകോടതി ഉത്തരവ് നൽകി.  


36. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന 'കട്ട്, കോപ്പി, പേസ്റ്റ്' കമാൻഡുകൾ കണ്ടത്തിയ ലാറി ടെസ്ലർ അന്തരിച്ചു. 


37. 'A Child of Destiny' എന്ന ആത്മകഥ എഴുതിയത്- കെ. രാമകൃഷ്ണ റാവു. 


38. ന്യൂക്ലിയാർ പവർ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ ഗൾഫ് രാജ്യം- യു.എ.ഇ. 


39. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിനം (ഫെബ്രുവരി- 24) State Women Children Protection Day ആയി ആചരിക്കുവാൻ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ തീരുമാനിച്ചു.

No comments:

Post a Comment