Tuesday 31 March 2020

Current Affairs- 02/04/2020

'The Death of Jesus' എന്ന പുസ്തകത്തിന്റെ രചയിതാവ്- J.M. Coetzee


ഇന്ത്യയിലെ ഡോക്ടർമാർക്ക് Covid 19- നെ പറ്റിയുള്ള വിവരം AIIMS-മായി പങ്കുവയ്ക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച കേന്ദ്രം- National Teleconsultation Centre (CoNTeC)



Critics Choice Film Award 2020 
  • മികച്ച നടൻ- മമ്മൂട്ടി (ചിത്രം - ഉണ്ട)
  • മികച്ച നടി- പാർവതി (ചിതം- ഉയരെ) 
  • മികച്ച സംവിധായകൻ- ആഷിക് അബു (ചിത്രം- വൈറസ്) 
  • മികച്ച ചിത്രം- കുമ്പളങ്ങി നൈറ്റ്സ്
Covid- 19 Quarantine ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി IIT ബോംബെ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ- Corontine, Safe 


ഇന്ത്യയിലാദ്യമായി Covid 19- നെ നേരിടുന്നതിനായി Hospital isolation coach തയ്യാറാക്കിയ റെയിൽവേ- Northern Railway  


Covid 19- നെ നേരിടുന്നതിനായി 'Team- 11' inter department committees രൂപീകരിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


2018-19- ലെ Chancellors Award നേടിയ സർവ്വകലാശാല- CUSAT 
  • (Best emerging Young University, Kerala Veterinary and Animal Sciences University) 
Covid 19- ന്റെ വ്യാപനം നിയന്ത്രിക്കുന്നത് ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച Corona virus tracking app- Corona Kavach 


Dope test പരാജയപ്പെട്ടതിനെ തുടർന്ന് IAAF 4- വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ഷോട്ട്പുട്ട് താരം- Navin Chikara  


Covid-19 വ്യാപനത്തെ തുടർന്ന് രാജ്യം നേടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്ത ജർമ്മൻ ധനകാര്യ മന്ത്രി- Thomas Schaefer


ടോക്യോ ഒളിമ്പിക്സിന്റെ പുതുക്കിയ തീയതി എന്നാണ്- 2021 ജൂലൈ- 23 മുതൽ ആഗസ്റ്റ് 8- വരെ


അന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റെ  തൂവാലക്ക് ലഭിച്ച ലേലത്തുക എത്രയാണ്- 25 ലക്ഷം 
  • വിടവാങ്ങൽ മത്സരത്തിൽ ഉപയോഗിച്ചിരുന്നതാണ്
കൊറോണ രോഗികളുടെ നിരീക്ഷണത്തിനായി യൂണിയൻ  മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ തയ്യാറാക്കിയ ആപ് ഏതാണ്- കൊറോണ കവച് 
  •  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് മന്തി- രവിശങ്കർ പ്രസാദ്
കൊവിഡ്- 19 ദുരിതാശ്വാസത്തിനായി തയ്യാറാക്കിയ ധനസഹായ പദ്ധതി ഏതാണ്- PM- CARES ഫണ്ട്
  • Prime Minister's Citizen Assistance and Relief in Emergency situations fund
2020 ഏപ്രിൽ 1- ന് എത്ര ബാങ്കുകളുടെ ലയനമാണ് നടക്കുന്നത്- 10 ബാങ്കുകൾ 4 എണ്ണമാകും 
  • ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ലയനമാണ്
പുതുതായി വന്ന മികച്ച സർവകലാശാലയ്ക്കുള്ള 2015 - 2016 വർഷത്തെ പുരസ്കാരത്തിന് അർഹമായത്- കേരള വെറ്റിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി, പൂക്കോട് (വയനാട്)


2020 ഏപ്രിൽ ഒന്നിന് പത്ത് പൊതുമേഖല ബാങ്കുകൾ ലയിച്ച് നാലാകുന്നതോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ആവുന്നത്- പഞ്ചാബ് നാഷണൽ ബാങ്ക്
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായത്- 19 മെയ് 1894
  • പഞ്ചാബ് നാഷണൽ ബാങ്കിലെ ആദ്യ അക്കൗണ്ട് ആരംഭിച്ചത്- ലാലാ ലജ്പത് റായ്
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി Global Humanitarian Response Plan ആരംഭിച്ച അന്താരാഷ്ട്ര സംഘടന- United Nations
ഏതു മരുന്നിന്റെ ഉല്പാദനവും വിതരണവും ആണ് അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കിയത്- ഹൈഡ്രോക്സീ ക്ലോറോക്വിൻ 


അടുത്തിടെ വികസിപ്പിച്ച ഗോതമ്പിന്റെ പുതിയ ഇനം- MACS 4028 


World Happiness Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 144
  • ഒന്നാം സ്ഥാനം- സിംഗപ്പുർ  
ഇന്ത്യയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി അടുത്തിടെ സിവിൽ ഏവിയേഷൻ തിരഞ്ഞെടുത്തത്- ചണ്ഡീഗഡ് വിമാനത്താവളം 


വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം- ഓറിയോൺ
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച വ്യക്തിയെ അടുത്തിടെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഇദ്ദേഹത്തിൻറെ പേര്- രഞ്ജൻ ഗൊഗോയ്
  • രംഗനാഥ് മിശ്രയ്ക്കുശേഷം രാജ്യസഭാംഗമാകുന്ന മുൻ ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗൊഗോയ്.  
  • ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച ശേഷം രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തിയാണ് രഞ്ജൻ ഗൊഗോയ്.  
  • ഒഡിഷയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചാണ് രംഗനാഥ് മിശ്ര രാജ്യസഭയിൽ എത്തിയത് (1998-2004). 
  • ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഗൊഗോയ്  
  • ആർട്ടിക്കിൾ 80 അനുസരിച്ച് കല, സാഹിത്യം, ശാസ്ത്രം, സാമൂഹികസേവനം തുടങ്ങിയ മേഖലകളിൽനിന്ന് 12 വ്യക്തികളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാനാവും. 
മധ്യപ്രദേശ് വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിക്കപ്പെട്ട മലയാളി വനിത- ശോഭ ഓജ  


ഇസ്രയേലിൻറെ ഇപ്പോഴത്ത പ്രസിൻറ് ആരാണ്- റൂവൻ റിവ് ലിൻ (Reuven Rivilin) 


മധ്യപ്രദേശ് മുഖ്യമന്ത്രി- ശിവരാജ് സിങ് ചൗഹാൻ 


ആരാണ് നിലവിൽ ഇന്ത്യയുടെ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ- ബിമൽ ജുൽക്ക 


പൊതുഗതാഗതം പൂർണമായും സൗജന്യമാക്കിയ ആദ്യ രാജ്യമേത്- ലക്സംബർഗ് 


ആരാണ് പുതിയ മലേഷ്യൻ പ്രധാനമന്ത്രി- മുഹ്യുദ്ദീൻ യാസീൻ 


ലിയോ ടോൾസ്റ്റോയിയുടെ അവസാന നോവലായ ഹാദ്ജി മുറാദ് (Hadji Murad) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ, പത്രപ്രവർത്തകൻ കൂടിയായിരുന്ന എഴുത്തുകാരൻ ഈയിടെ അന്തരിച്ചു. പേര്- വി.ആർ. ഗോവിന്ദനുണ്ണി  
  • റഷ്യൻ സാമ്രാജ്യത്തെ വെല്ലു വിളിച്ച ഗോത്രസമരനേതാവിന്റെ  ജീവിതകഥയാണ് ഹാദ്ജി മുറാദ്
  • ടോൾസ്റ്റോയിയുടെ മരണാനന്തരം 1912- ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.
  • 'റഷ്യൻ വിപ്ലവത്തിൻറ കണ്ണാടി' എന്ന് ലെനിൻ വിശേഷിപ്പിച്ച എഴുത്തുകാരനാണ് ടോൾസ്റ്റോയ്.  
  • എം.ടി. ഒരു പുനർവായന, ഡോ. അയ്യത്താൻ ഗോപാലൻ തുടങ്ങിയവയാണ് വി.ആർ. ഗോവിന്ദനുണ്ണിയുടെ മറ്റ് കൃതികൾ
2020- ലെ ആ ബെൽ (Abel) സമ്മാനം നേടിയ ഗണിതശാസ്ത്രജ്ഞർ ആരൊക്കെ- ഹിലെൽഫർസ്റ്റെൻബർഗ്, ഗ്രിഗറി മാർഗുലിസ്.

  • നോർവേ സർക്കാർ നൽകി വരുന്ന സമ്മാനമാണ് ആബേൽ പുരസ്കാരം 
  • ഏകദേശം അഞ്ചുകോടി രൂപയാണ് സമ്മാനത്തുക.  
  • ഗണിതശാസ്ത്രരംഗത്ത നൊബേൽ എന്ന് ആബേൽ പുരസ്ക്കാരം വിശേഷിപ്പിക്കപ്പെടുന്നു.  
  • നോർവീജിയൻ ഗണിതശാസ്ത്രജ്ഞനായിരുന്ന നീൽസ് ഹെന്റിക് ആബലിൻറ (Niels Henrik Abel 1802-1829) സ്മരണാർഥമാണ് ഈ സമ്മാനം ഏർപ്പെടുത്തിയിട്ടുള്ളത്. 
  • 2003 മുതൽ സമ്മാനം നൽകി വരുന്നു 
കവി കൂടിയായ പ്രശസ്ത മലയാള ചലച്ചിത്രഗാന രചയിതാവ് ഈയിടെ 80-ാം പിറന്നാൾ ആഘോഷിച്ചു. പേര്- ശ്രീകുമാരൻ തമ്പി 

  • 1966- ൽ 'കാട്ടുമല്ലിക' എന്ന സിനിമയ്ക്ക് ഗാനരചന നിർവഹിച്ചു കൊണ്ട് ചലച്ചിത്രരംഗത്തത്തി.  
  • 'ഹൃദയരാഗങ്ങളുടെ കവി' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.  
  • 'സിനിമ: കണക്കും കവിതയും' എന്ന ചലച്ചിത്രഗ്രന്ഥത്തിന്റെ രചയിതാവാണ്. 
  • 2017- ൽ ജി.സി. ഡാനിയൽ പുരസ്കാരം നേടി.  
  • 'എൻജിനീയറുടെ വീണ', 'ശീർഷകമില്ലാത്ത കവിതകൾ' തുടങ്ങിയ കാവ്യസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.

No comments:

Post a Comment